അസ്തമന സൂര്യൻ ചെമ്പക പട്ടുടുത്ത് പടിഞ്ഞാറിന്റെ പെരുമ്പറകളിലേക്ക് ഊളിയിടാൻ വെമ്പി നിൽക്കുന്ന സായാഹ്ന കാഴ്ച, പോക്കുവെയിൽ പൊന്നുപോലെ തിളങ്ങുന്ന മണൽതരികളും ഉച്ചവെയിലേറ്റു ക്ഷീണിച്ച മരുഭൂ മരങ്ങളും,നിശബ്ദത നിറഞ്ഞു പരക്കുമ്പോൾ നേർത്ത കാറ്റ് ഉഷ്ണ ചെടികളിൽ തട്ടി സംഗീതം പൊഴിക്കുന്നുണ്ട്,ചൂടിൽനിന്നും മെല്ലെ തണുപ്പിന്റെ പുതപ്പിലേക്കുള്ള യാത്രയിലാണ് ആ പാറക്കൂട്ടങ്ങൾ,അനുഭവങ്ങളുടെ തീക്ഷണതകൾ മുഴുവൻ മറികടക്കാൻ ശേഷിയുള്ള സമര പ്രതീക ബിംബവൽകൃതി ഭൗമ പ്രതിഭാസമാണീ എല്ലാ മരുഭൂമികളും,
ജിദ്ദ പട്ടണത്തിന്റെ ശബ്ദ ഗതികളെ അപ്പാടെ മാറ്റിയെടുക്കുന്ന നിശബ്ദ വീഥികളാണ് "കുലൈസിലെ" ഒരോ വഴികളും,പിന്നിട്ട നീണ്ട മണൽ പാതകൾ നീണ്ടുനിവർന്ന വേഗ പാച്ചിൽ അവസാനിക്കുന്നത് വിജനതയേറ്റുപാടുന്ന ഉസ്ഫാൻ മരുഭൂമികളിലേക്കാണ്,അവിടെ രാത്രി നക്ഷത്രങ്ങൾ സ്വപ്ന തുല്ല്യമായി വിണ്ണിലിറങ്ങുന്ന പ്രകാശ പ്രതിഭാസങ്ങൾ കണ്ടെക്കാം, നിലാവ് സമ്മാനിക്കുന്ന നിശാ ഗീതിക കേൾക്കാം,

അയ്യോ.................!
"ഇത്രയും സാഹിത്യ വേണ്ട ചെങ്ങായ്
നീ കഞ്ഞിവെക്കാനല്ലെ വന്നത്?:" സുഫിയാൻ,
"ഇത്രയും സാഹിത്യ വേണ്ട ചെങ്ങായ്
നീ കഞ്ഞിവെക്കാനല്ലെ വന്നത്?:" സുഫിയാൻ,
"സത്യം കഞ്ഞി വെക്കണം അല്ലെ?
എന്നാൽ
വിറകെടുക്കെടാ സുഫിയാനെ ,
ഒടിച്ചെടുക്കെടാ ഉണങ്ങിയ ചുടു മരങ്ങൾ,
കത്തിക്കതിൽ തീ,
ചുട്ട് പൊള്ളട്ടെയീ മണലുകൾ................."
എന്നാൽ
വിറകെടുക്കെടാ സുഫിയാനെ ,
ഒടിച്ചെടുക്കെടാ ഉണങ്ങിയ ചുടു മരങ്ങൾ,
കത്തിക്കതിൽ തീ,
ചുട്ട് പൊള്ളട്ടെയീ മണലുകൾ................."
റഫീഖ് അരി കഴുകി, അദ്നാൻ ചിത്രങ്ങളെടുത്തു മണലുകളിലൂടെ നടന്നു,
കമ്പിയിൽ കോർത്ത ഉണക്കൽ മീൻ ചുടാൻ തയ്യാറാക്കി, വിറക് കത്തി പിടിച്ചു,അരി തിളക്കാൻ തുടങ്ങി, നല്ല നെല്ല് കുത്തരിയുടെ കഞ്ഞിയും ഉണക്കൽമിന്ന് ചുട്ടതും, അതും പ്രതാപം വിളിച്ചോതുന്ന സൗദി അറേബ്യൻ അധീശതയുടെ മണൽ പരപ്പിൽ,
ഭേശ്!!

"അതിൽ ഇത്തിരി സമരമില്ലെ" റഫീഖിന്റെ ആശങ്ക
"ഉണ്ടെടാ!!! "
"പ്രതാപികൾ വിലകൂടിയ ഭക്ഷണങ്ങൾ ശീതികരണ ശോണിമ ചാലിച്ച മൃദു പാനീയങ്ങളൊഴിച്ച് കഴിക്കുമ്പോൾ ,പ്രതാപം ഒട്ടു എത്താത്ത മരുഭൂമിയിൽ പ്രാചീനതയുടേയും പാവപ്പെട്ടവന്റേയും രുചി തേടിവന്ന തലതിരിഞ്ഞ ഒരു അവ്യക്ത സമരം"
"പ്രതാപികൾ വിലകൂടിയ ഭക്ഷണങ്ങൾ ശീതികരണ ശോണിമ ചാലിച്ച മൃദു പാനീയങ്ങളൊഴിച്ച് കഴിക്കുമ്പോൾ ,പ്രതാപം ഒട്ടു എത്താത്ത മരുഭൂമിയിൽ പ്രാചീനതയുടേയും പാവപ്പെട്ടവന്റേയും രുചി തേടിവന്ന തലതിരിഞ്ഞ ഒരു അവ്യക്ത സമരം"

"ആ ചിലപ്പൊ അതിനെ കോപ്പിലെ സമരം എന്നും വിളിക്കാം അല്ലെ " അദ്നാൻ ചിത്രങ്ങൾ പകർത്തുന്നതിനിടക്ക് പറഞ്ഞു
ഹഹഹ
"ഈ ലോകം മൊത്തം കമ്മ്യൂണിസ്റ്റാകുന്ന ചില നിമിഷങ്ങളുണ്ട്,"
"ദാസ നീ"
"നിർത്തി പ്രഭാകര"
"ദാസ നീ"
"നിർത്തി പ്രഭാകര"
സൂര്യൻ അതിന്റെ അവസാന ചിത്രരചന തീർക്കുന്ന തിരക്കിലാണ്, ഞങ്ങളിരിക്കുന്ന ആ മരച്ചുവട്ടിലെ ചില്ലകൾക്കിടയിലൂടെ വെയിൽ തീർത്ത നിറങ്ങളുടെ സൗന്ദര്യം വ്യക്തമായി കാണാം,
കത്തിപ്പടരുന്ന അടുപ്പിന്റെ തീക്കനൽ ചൂടിൽ ഭക്ഷണം വേവാൻ കാത്തിരിക്കുകയാണ്,
കത്തിപ്പടരുന്ന അടുപ്പിന്റെ തീക്കനൽ ചൂടിൽ ഭക്ഷണം വേവാൻ കാത്തിരിക്കുകയാണ്,

പ്രകൃതിയുടെ ഏറ്റവും ശാന്തമായ ഇടങ്ങളിലെ ഒന്നാണ് മരുഭൂമി, അവിടെ പലസ്ഥലങ്ങളിൽ പല സമയങ്ങളിൽ പോയിട്ടുണ്ട്, ഉച്ചവെയിലിൽ,രാത്രിയിടെ ഇരുട്ടിൽ,പ്രഭാത തണുപ്പിൽ,സായഹ്നത്തിന്റെ സ്നേഹത്തിൽ, എല്ലാ സമയവും ഒരേപോലെ സ്വീകരിക്കുന്ന പ്രദേശമാണ് മരുഭൂമി, ഒരു പരിഭവങ്ങളും ഇല്ലാത്ത സ്നേഹ വീട് പോലെ,

ഒരു വേള മരുഭൂമിയിൽ ഇരിക്കുമ്പോൾ ഭൂമി പണ്ടെങ്ങനെയായിരുന്നൊ അതൊരു ആവിശ്കരണമല്ലെ ഇതെന്ന് തോന്നി പോകാറുണ്ട്, അടുത്ത് നൂറ്റാണ്ടിൽ ഞാനിരുന്ന ഈ പ്രദേശം ഒരു വൻ ആധുനിക നഗരം രൂപികൃതമായി തീർന്നേക്കാം, എന്റെയീ ഇരിപ്പിടം ഏതെങ്കിലും യന്ത്ര കോപ്പിന്റെ കോഗ്രീറ്റ് കാലുകളായിരിക്കാം,നിരവധി ആധുനികതകൾ ഒന്നിക്കുന്ന ഏതെങ്കിലും മെട്രോ നഗരത്തിന്റെ സിറ്റി സെന്റർ ചിലപ്പൊ ഇതായേക്കാം,ഭാവിയിലേക്കുള്ള സഞ്ചാരത്തിൽ അങ്ങനെ എന്തുമായേക്കാവുന്ന ഒരു പ്രദേശം, ഇന്ന് ഇങ്ങനെയാണെന്നത് അതിന്നിന്റെ മാത്രം പ്രത്യേകതായി തോന്നറുണ്ട്,

ഭക്ഷണം തെയ്യാറായി , ഉണക്കൽ മീൻ ചുട്ടെടെത്ത് കഞ്ഞി വിളമ്പി വയറു നിറച്ച് കഴിച്ചു,ഭക്ഷണം എന്തും കഴിക്കാം,നാവിനു രുചിയുള്ളതെല്ലാം വിശപ്പിനെ അകറ്റും,രുചി കുറഞ്ഞാലും വിശപ്പാണ് ജീവിത പ്രശ്നം, ഇത് എഴുതുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊരു കുട്ടി മണ്ണ് വാരി തിന്ന് മരിച്ച വാർത്ത വായിക്കുന്നത്, വിശപ്പിന്നാൽ ഒന്നും കഴിക്കാനില്ലാതെ വന്നപ്പോൾ അവർ തറയിലെ മണ്ണ് തിന്ന് വിശപ്പകറ്റുകയായിരുന്നു എന്നാണ് വാർത്ത,

റഫീഖിന്റെ വരകളെ കുറിച്ച് സംസാരിച്ചു, വരകളുടെ ചരിത്രവും സമൂഹികവും ചർച്ച ചെയ്തു,
നിശ്ബ്ദമായ പ്രദേശത്തിലേക്ക് അകലെ നിന്നൊഴുകുന്ന സംഗീതം കേട്ടു, ഗസലുകൾ പാടിയും പറഞ്ഞും കവിതകളേറ്റു ചൊല്ലി സമയങ്ങൾ കഴിഞ്ഞു പോയി,
നിശ്ബ്ദമായ പ്രദേശത്തിലേക്ക് അകലെ നിന്നൊഴുകുന്ന സംഗീതം കേട്ടു, ഗസലുകൾ പാടിയും പറഞ്ഞും കവിതകളേറ്റു ചൊല്ലി സമയങ്ങൾ കഴിഞ്ഞു പോയി,

പ്രദേശം മുഴുവനും ഇരുട്ടിൽ മുങ്ങിക്കുളിച്ചു, വെളിച്ച കുറഞ്ഞിരിക്കുന്നു, അതിൽ നിൽക്കുമ്പോൾ മരങ്ങൾ ഏതോ രേഖ ചിത്രമ്പോലെ ഇലകളില്ലാ ശിഖിരങ്ങൾ ഉളംകാറ്റിലാടി അവ അവയുടെ സാനിധ്യമറിയിക്കുന്നു,
നിറങ്ങളെല്ലാം കറുപ്പിനു വഴിമറി ഇരുളിന്റെ നിദ്രയിലേക്കാണ്ട് പോയ മണൽ പരപ്പുകളിൽനിന്ന് ഞങ്ങളും വിടപറഞ്ഞു,
ഇനിയവർ ഉറങ്ങട്ടെ ശാന്തമായി.
നിറങ്ങളെല്ലാം കറുപ്പിനു വഴിമറി ഇരുളിന്റെ നിദ്രയിലേക്കാണ്ട് പോയ മണൽ പരപ്പുകളിൽനിന്ന് ഞങ്ങളും വിടപറഞ്ഞു,
ഇനിയവർ ഉറങ്ങട്ടെ ശാന്തമായി.
പ്രതാപികൾ വിലകൂടിയ ഭക്ഷണങ്ങൾ ശീതികരണ ശോണിമ ചാലിച്ച മൃദു പാനീയങ്ങളൊഴിച്ച് കഴിക്കുമ്പോൾ ,പ്രതാപം ഒട്ടു എത്താത്ത മരുഭൂമിയിൽ പ്രാചീനതയുടേയും പാവപ്പെട്ടവന്റേയും രുചി തേടിവന്ന തലതിരിഞ്ഞ ഒരു അവ്യക്ത സമരം"ഽ/;/;/;
മറുപടിഇല്ലാതാക്കൂഎന്റെ പൊന്നോ !!സുല്ല്.………സുൽ.