2019, ഏപ്രിൽ 28, ഞായറാഴ്‌ച

ധിഷണ

അധർമ്മ രണഭൂവിൽ അവൻ
ധീരനായ് പിടഞ്ഞു വീണു,
കപട ധർമ്മ കാഹളം മുഴക്കി-
ദുർമേദസ്സുകൾ വേദമോതി,
കൗടില്യ തന്ത്രവുമായി
വേദപുസ്തകം തലയിലേന്തി
അവൻ പോർവിളികളുയർത്തി
ഏഴാം സ്വർഗ്ഗത്തിലേക്കോടി,
ആകസ്മിക്മായൊരു അതിഥി,
സ്വർഗ്ഗ നരക കവാടത്തിങ്കൽ!!
ജ്ഞാനപിതാവ് നടുങ്ങി
ഞാനറിയത്തൊരു ആത്മാവൊ?
ഋജുവായൊരു വീഥി തകർന്നു
രണ്ടാത്മാക്കൾ വഴിതേടിയലഞ്ഞു,
നേരിന്റെ കാലത്തിലൊരുവൻ
ചുവന്ന പുഴയിൽ ആത്മഹത്യചെയ്തു,
അതേ
അജ്ഞാതമായ ആയിരം
പാവം പിശാചുക്കൾ
സ്വർഗ്ഗത്തിൽ പ്രവേശിച്ചു.
✍️ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ