2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച

ആത്മാവിനെത്തേടി


ആത്മാവിലേക്ക്
വളർന്നു പന്തലിക്കുന്നുണ്ട്
ചിലജീവിത പടർപ്പുകൾ,
അനുരാഗങ്ങൾ മീട്ടി
യുഗാന്തരങ്ങളെ പുൽകി
അവയെന്നെത്തേടി
വന്നിരിക്കുനു,
വഴി ചോദിക്കാൻ
ആരേയും കണ്ടില്ലെന്ന്
പരിഭവം മാത്രം,
അറിയപ്പെടാത്തൊരുവനെ
പറഞ്ഞറിയിക്കാൻകഴിയില്ലെന്ന്
ഞാൻ മറുപടിയും പറഞ്ഞു
ചുടലയിലൊരുപാറയിൽ
മുളപൊട്ടിയവേരിനാൽ
എന്നിലേക്കിറങ്ങിയ
അതേവഴിയിലൊരിക്കൽ
ഒരു കവലയിൽ
ഞാൻ വധിക്കപ്പെട്ടു,
ദുഖത്താൽ ഇലകൾ
അതേരാത്രിയിൽ
കരിഞ്ഞുണങ്ങി
ഇപ്പോൾ
അത്മാവിനെത്തേടിവന്നവർ
അത്മഹത്യചെയ്യാൻ
പോയിരിക്കുന്നു.
🖋️ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ