- കൂട്ടുകാരാ..........
- നമ്മൾ മരിക്കുമ്പോൾ
- നമുക്കൊന്നായ് പുതക്കുവാൻ
- ഒറ്റ നൂലിൽ നെയ്ത
- കമ്പിളി വാങ്ങിക്കണം,
- നോക്കൂ,
- നമ്മൾ ജീവിച്ചപ്പോൾ
- നമ്മിൽ തുളുമ്പിയ
- അതേ ചുവന്ന നിണം,
- നമ്മൾ ദാഹം തീർത്തത്
- ഒരേ നിറമുള്ള ദ്രവം,
- നമ്മൾ ശ്വസിച്ച വായു
- ഒരേ രാസനാമ വാതകം,
- നമ്മൾ തിന്നത്
- നമ്മൾ സഞ്ചരിച്ചത്
- നമ്മൾ സംസാരിച്ചത്
- നമ്മളെ നമ്മളാക്കിയതെല്ലാം
- ഒരേ പ്രതിഭാസങ്ങൾ,
- എന്നിട്ടുമെന്തേ
- നമ്മൾ രണ്ട്
- ദിശകളിലെ
- കുഴിമാടങ്ങളിൽ
- കുഴിച്ച് മൂടപ്പെട്ടത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ