2018, ജനുവരി 6, ശനിയാഴ്‌ച

ആ രാവിൽ മരുഭൂമിയിലെ നിലാമഴയിൽ കുതിർന്ന് സഞ്ചാരിക്കൂട്ടം

രണ്ടാം മൂൺ വാലി യാത്ര:-
-------------------------------------------------

തീരുമാനങ്ങൾ ജീവിതത്തെ മാറ്റി മറിക്കുമെന്ന് പറയുന്നത് വെറുതെയല്ല,തീരുമാനങ്ങളോടൊപ്പം നാം പ്രവർത്തിക്കുകയും ചെയ്താൽ മാറ്റം തീർച്ചയായും സംഭവിക്കുകതന്നെ ചെയ്യുമെന്നാണ് ഡിസംമ്പറിന്റെയാ തണുത്ത വെള്ളിയാഴ്ച ജിദ്ദയിലുള്ള ഒരുകൂട്ടം സഞ്ചാരികൾ തെളിയിച്ചത്,
32 വാഹനങ്ങൾ 120ൽ കൂടുതൽ ആളുകൾ,130കിലോമീറ്റർ,മരുഭൂമിയുടെ ഒത്ത നടുവിലേക്കൊരു സഞ്ചാരം,
ജിദ്ദയിൽ നിന്ന് മൂൺ വാലിയിലേക്കൊരു മാസ് ട്രിപ്പ്,
ജിദ്ദ സഞ്ചാരി ഗ്രൂപ്പിൽ വന്ന " എന്താ ട്രിപ്പൊന്നുമില്ലെ " എന്നയൊരു ചോദ്യത്തിന് മൂൺ വാലിയിൽ പോയാലൊ എന്ന് പറഞ്ഞതെ ഓർമ്മയൊള്ളു, പിന്നെ ആളുകളുടെ മെസ്സേജിന്റെ ഒഴുക്കായിരുന്നു,യാത്രയുടെ ദിവസം കൂടി ഉറപ്പിച്ചതോടെ എല്ലാവരും തയ്യാർ, അഡ്മിൻസ് ജൈയ്ജി,ജിജി ,സുഫിയാൻ, സൈഫു,അനു,ശ്രീമേഷ്(ദമ്മാം) എന്നിവർ ഉണർന്ന് പ്രവർത്തിച്ചു, കാര്യങ്ങൾ വ്യക്തമായി തുടങ്ങി, സംഘടന മികവിന്റെ സാരഥി സൈഫുതന്നെ മുന്നിൽനിന്നു. ആളുകളുടെ എണ്ണം കിട്ടിയപ്പോൾ ഇത്രയും ആളുകളെ ഒന്നിച്ച് കൊണ്ട് പോവുക എന്ന ഭാരിച്ച ഉത്തരവാദിത്വം തന്നെയായിരുന്നു ആദ്യ ചർച്ച.
കാദർക്കയുടെ വീട്ടിൽ കൂടിയ മീറ്റിംഗിൽ ചില തീരുമനങ്ങളും എടുത്തു,




 

ചർച്ചയിൽ മുന്നിൽ വെച്ച കാര്യങ്ങളൊക്കെ പാലിച്ച് കൃത്യസമയത്ത് യാത്ര തുടങ്ങി,
2.45 ആയപ്പോഴേക്കും ഖാലിദ്ബ്നു വലീദ് റോഡിൽ 32 വണ്ടികൾ നിരന്നു,
ഒരു വാഹന റാലിതന്നെ, കണ്ണ് തള്ളി, , അധികം താമസിയാതെ സൈഫുവിന്റെ പൈലറ്റ് വാഹനം യാത്ര തുടങ്ങി,ഫലസ്തീൻ റോഡ് വഴി പ്രധാന ഹൈവേയിലൂടെ മൂൺ വാലി ലക്ഷ്യമാക്കി സഞ്ചാരിയുടെ വാഹന വ്യൂഹം കുതിച്ചു പാഞ്ഞു,ഉസ്ഫാൻ റോഡിൽ കേറുന്ന വളവ് തിരിയുമ്പോൾ പിന്നിലേക്ക് നോക്കുമ്പോഴാണ് ഒറ്റ നൂലി കോർത്ത മുത്തുകളെപോലെ ആ വാഹന വ്യൂഹം ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന വിസ്മയ കാഴ്ച കാണുന്നത്,
'മദീന ഹൈവേയിൽനിന്ന് ഉസ്ഫാൻ റോഡിനു 130 കി.മി സഞ്ചരിച്ചാൽ എത്തിപ്പെടുന്ന സ്ഥലമാണ് മൂൺ വാലി, രാത്രിയിൽ മരുഭൂമിയിൽ രാപ്പാർക്കാൻ വേണ്ടിയാണ്ഇവിടം പ്രധാനമായും ഉപയോഗിക്കുന്നത്,നഗരത്തിന്റെ തിക്കും തിരക്കുകളും മാറ്റിനിർത്താനാണ് കൂടുതൽ ആളുകളും ഈ ഒഴിഞ്ഞ മരുഭൂമിയിൽ എത്തിപ്പെടുന്നത്, ആകാശം വളരെ വ്യക്തമാകുന്ന ഒരു ഉയർന്ന സ്ഥലം എന്നതിനാലായിരിക്കാം ഇതിനെ മൂൺ വാലി എന്ന് പേരിട്ടത്,
ചെറിയ ചെറിയ കുന്നുകളും പാറകളുമായാണ് ഈ സ്ഥലം കാണുപ്പെടുന്നത്'
ഉസ്ഫാൻ റോഡും കഴിഞ്ഞ് ഖുലൈസ് വഴി വാഹനങ്ങൾ വരി വരിയായ് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്,മരുഭൂമിക്ക് നടുവിലൂടെ നീണ്ട് കിടക്കുന്ന പാതകളിലൂടെ മൂൺ വാലി സ്വപ്നം കണ്ട് 32 വണ്ടികളിൽ 180 ആളുകൾ ,
സൗദികളും മറ്റും ഇത്രയും വാഹനം ഒരുമിച്ച് പോകുന്നത് കണ്ട് ചിത്രങ്ങൾ പകർത്തുകയും, യാത്രയുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്, ഏകദേശം മൂൺ വലിക്കടുത്ത് എത്താറായി, നെറ്റ് വർക്ക് വളരെ കുറവായതിനാൽ കൃത്യമായ സ്ഥലം ഗൂഗിൾ മാപ്പ് രേഖപ്പെടുത്തിയിട്ടില്ല,ഒരു നിഗമനം വെച്ച് മരിഭൂമിക്കുള്ളിലേക്ക് കേറി എന്നാൽ ആദ്യം എത്തപ്പെട്ട സഥലം ഇത്രയും ആളുകൾക്ക് ഇരിക്കാനും മറ്റും സാധിക്കാത്തതിനാൽ , ഞാനും അനുവും അടങ്ങുന്ന ടീം മറ്റൊരു ഇടം കണ്ടെത്തി അങ്ങോട്ടേക്ക് എല്ലാവരേയും എത്തിച്ചു,
ഉയർന്നു നിൽക്കുന്ന പാറക്കെട്ടുക്കൾക്ക് താഴെ മണൽ വിരിച്ച പരന്ന ഒരു പ്രദേശം,
എത്രപേരുണ്ടായാലും ഇരിക്കാൻ സാധിക്കുന്ന വലിയ സ്ഥലം,
വലിയ ടാർ പോളിൻ വിരിച്ച് വണ്ടികൾ വൃത്താകൃതിയിൽ ക്രമീകരിച്ചു, ഷബാബും റാഫിക് നെമ്മിനി യും മറ്റു ഫോട്ടോഗ്രാഫർമാരും നിരന്തരം ഫോട്ടോകൾ എടുക്കാൻ തുടങ്ങിയിരിക്കുന്നു, സഞ്ചാരി ലോഗോ വെച്ച ബാനറും പിടിച്ച് ആദ്യം ഗ്രൂപ്പ് ഫോട്ടൊ എടുത്തു,
സൂര്യരശ്മികൾ അന്നത്തെ ജോലിഭാരവും പേറിചക്രവാള -വിശ്രമ വിരിപ്പിലേക്ക് മെല്ലെ മെല്ലെ നീങ്ങികൊണ്ടിരിക്കുന്നുണ്ട്,പോക്ക് വെയിലിൽ പൊന്ന് പോലെ തിളങ്ങുന്ന മണൽ പരപ്പ് പുത്തനുണർവിന്റെഅനുഭൂതി പകരുന്നുണ്ട്,ആ മണൽ പരപ്പിൽ ചൂടിനോട് സമരം ചെയ്ത് തലയുയർത്തിനിൽക്കുന്ന ഉഷ്ണ ചെടികളെ ഇടക്കിടക്ക് കാണാം,കാലവസ്ഥയുടെ വ്യതിയാനത്താൽ കാറ്റ് തണിപ്പിച്ച് മണൽക്കാടിന്റെ മുഖച്ഛായ മാറ്റുന്നുണ്ട് ,
ഇളം വെയിൽ വെളിച്ചത്തിൽ സൈഫു ഗൈയ്മുകൾ തുടങ്ങിയിരുന്നു, സെമീറും ഹാരിസും ജാഫ്രക്കയും മുജീബുമെല്ലാം കല്ലുകൾകൊണ്ട് അടുപ്പുണ്ടാക്കി ചായക്കുള്ള തീ കൂട്ടി തുടങ്ങി,മൂജിബും ഹാരിസും ചിക്കൻ ചുടാനുള്ളത് തയ്യാർ ചെയ്തു തുടങി,ജാബിദും സുഹൃത്തുകളും കരി കത്തിക്കാനുള്ള പരിപാടികൾ ആരംഭിച്ചിരുന്നു,ഗെയ്മുകൾ അപ്പോഴും സൈഫുവിനെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു, കുടുബവും കുട്ടികളും മത്സരങ്ങളിൽ വ്യാപൃതരായികൊണ്ടിരിക്കുകയാണ്, ഭക്ഷണത്തിനുള്ള ചിക്കനും മറ്റും തയ്യാർ ചെയ്യുന്ന തിരക്കിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ,
മരുഭൂമി ഇരുട്ടിലേക്ക് ഊളിയിടാനുള്ള തയ്യാറെടുപ്പിലാണ്, ചക്രവാള സീമയിൽ സൂര്യൻ വിടചൊല്ലാൻ പോകുന്നു, മുകളിൽ ചന്ദ്രൻ മെല്ലെ തലപൊക്കി തുടങ്ങി, ലൈറ്റുകൾ കുറവായതിനാൽ വണ്ടികളുടെ ലൈറ്റുകൾ ഓൺ ചെയ്ത് വെച്ചാണ് മത്സരങ്ങളും മറ്റും നടത്തുന്നത്, അപ്പോഴേക്കും ചായ തയ്യാറായിരുന്നു, സ്നാക്സ് ക്യൂനിന്റെ തിരഞ്ഞെ ടുപ്പിലാണ് ജാസി ,
സ്നാക്സ് ക്യൂൻ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ചായയും സ്നാക്സും എല്ലാവർക്കും കൊടുത്തു,മൈക്ക് ഇടക്ക് പണിമുടക്കുന്നുണ്ടെങ്കിലും സൈഫു മത്സരങ്ങൾക്ക് ഇടവേള നൽകുന്നില്ല, സമ്മാനം വാങ്ങുന്ന കുട്ടികളുടെ സന്തോഷം മരുഭൂമിയിൽ കൂടുതൽ പ്രാകാശം പടർത്തുന്നുണ്ട്,
ജെജി കൊണ്ട് വന്ന കേക്കിന്റെ ലേലം തുടങ്ങി, ആദ്യമൊക്കെ ആളുകൾ ലേലം വിളിയിൽ പങ്കെടുക്കാൻ മടി കാണിച്ചെങ്കിലും പിന്നീട് ജാസിയും ഹച്ചൂസും വാക്കുകളെകൊണ്ട് അമ്മാനമാടി അപ്രതീക്ഷിത വിലകൾ കേക്കിന്നു നേടിയെടുത്തു, ആവേശകരമായ കേക്ക് ലേലം സംഭവ ഭഹുലമായി തന്നെ അവസാനിപ്പിച്ചു,
കോഴി ചുടൽ അവസാനിച്ചുകൊണ്ടിരിക്കുന്നു, ഏകദേശം എല്ലാം റെഡിയായിട്ടുണ്ട്, ഗെയ്മുകളും മറ്റുമായി സമയം പോകുന്നതെ അറിയുന്നില്ല,രാത്രിയുടെ ഇരുട്ട് ഘനീഭവിച്ചിട്ടുണ്ട് ,ചുറ്റും കറുപ്പിന്റെ തിരശിലകൾ വന്നിരിക്കുന്നു,നിലാവിന്റെ മങ്ങിയ വെളിച്ചം മരുഭൂമിയെ പുണർന്നിട്ടുണ്ട്, ചൂടാറുമുമ്പ് ഭക്ഷണം കഴിക്കണമെന്ന് യാത്ര ക്യാപ്റ്റൻ ജെയ്ജി അറിയിച്ചു, ഭക്ഷണത്തിനായി എല്ലാവരും തയ്യാറായി, ചിക്കനും കുബ്ബൂസും വെജിറ്റബിൾ കറിയും,
നിലാവ് പെയ്യുകയാണ്, രാവിന്റെ വിസ്മയങ്ങളെല്ലാം ആ മരുഭൂമി സഞ്ചാരികൾക്ക് കടംകൊടത്ത് അവൾ സ്വയം വിശ്രമിക്കുകയാണ്, ഇരുട്ടിന്റെ പരവതാനിയിൽ സന്തോഷത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്,
ഗെയ്മുകൾ അവസാനിച്ചു, നന്ദിവാക്കുകൾക്ക് പ്രസ്ക്തിയില്ലെങ്കിലും സഹകരിച്ച് ഓരോ സഞ്ചാരിയും 'അമേസിംഗ് ' പട്ടികയിൽ ഇടം പിടിച്ചവരാണ്, എല്ലാവരും സഹകരണ മനോഭാവികൾ,സ്നേഹ പുഞ്ചിരിയുള്ള മുഖങ്ങൾ,

തിരിച്ച് പോരാൻ സമയമായി,സാധനങ്ങൾ പാക് ചെയ്ത് എല്ലാവരും വണ്ടിയിലേക്ക് കേറാൻ തുടങ്ങി,ഹച്ചൂസിന്റെ പൈലറ്റ് വാഹനം റെഡിയായി, മരുഭൂമിയോട് വിടപറഞ്ഞ് യാത്ര സംഘം മണൽ വിരിപ്പിലൂടെ റോഡിലേക്ക് വരിയായി നീങ്ങി തുടങ്ങി,ഒരുപാട് നന്മയുടെ നല്ല നിമിഷങ്ങൾക്ക് നിറം നൽകിയവർക്ക് സ്നേഹത്താൽ പൊതിഞ്ഞ നന്ദി മനസ്സാൽ നേർന്ന് ഞങ്ങളും ആ നല്ല ഓർമ്മകൾ ചുമലിലേറ്റി ജിദ്ദ നഗരം ലക്ഷ്യമാക്കി സഞ്ചരിച്ചു.
: ഷാജു അത്താണികൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ