2018, മാർച്ച് 6, ചൊവ്വാഴ്ച

മരുഭൂമിയുടെ പൊള്ളുന്ന ചരിത്രം പറയുന്ന വഹബ




WATCH MY TRAVEL VLOG

VIDEO HERE


പ്രവാസം തുടങ്ങിയിട്ട് വർഷങ്ങളായി,ജിദ്ദക്കുള്ളിലും പുറത്തുമായി നിരവധി സ്ഥലങ്ങൾ സഞ്ചരിച്ചിട്ടുണ്ട്, സൗദിയിലെ ജിദ്ദാ പട്ടണം തന്നെ പൗരാണികതയുടെ നിരവധി അവശേഷിപ്പുകൾ നിലനിൽക്കുന്ന സ്ഥലമാണ്, ഇസ്ലാമിക ചരിത്രവും പൗരാണിക അറബ് സംസ്കാരങ്ങളും അടങ്ങിയ ഒരുപാട് കാഴ്ചകൾ നിറഞ്ഞ പല സ്ഥലങ്ങളും മ്യൂസിയങ്ങളും പട്ടണത്തിൽ തന്നെയുണ്ട്, വൈവിധ്യങ്ങളെക്കൊണ്ട് മണലിൽ തീർത്ത പരവതാനിയാണ് സൗദി അറേബ്യ,നഗരത്തിന്റെ അതിർത്തികൾ കഴിഞ്ഞാൽ മണൽ പരപ്പിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനുമാവും,
ഈ മരുഭൂമിയിലെ ഒരു അത്ഭുതം കണ്ട ആശ്ചര്യത്തിലാണ് ഞങ്ങൾ,അതെങ്ങനെ വിശദീകരിക്കണമെന്ന് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് പല തരത്തിലുള്ള നിർവചനങ്ങളും വിശകലനങ്ങളും നിരവധി വാക്കുകൾ കടന്നു വരുന്നുണ്ട്,
വഹബ ക്രെയ്റ്റർ എന്ന വാചകം കേൾക്കൽ തുടങ്ങിയിട്ട് ഒരുപാട് കാലമായി,താമസ സ്ഥലമായ ജിദ്ദയിൽനിന്നും 400 കിലോമീറ്റർ സഞ്ചരിക്കണമെന്നതിനാൽ പലപ്പോഴും അവിടേക്കുള്ള യാത്രകൾ മുടങ്ങുകയായിരുന്നു, മരുഭൂമിയിലെ ജോഗ്രഫിക്കൽ അത്ഭുതമാണ് വഹബ,

രാവിലെ ജിദ്ദയിൽ നിന്ന് പുറപ്പെടണം, എന്നാലെ തായിഫും കഴിഞ്ഞ് വഹബയിലെത്തി ക്രെയ്റ്ററിൽ ഇറങ്ങി ഇരുട്ടിനുമുമ്പെ കേറാൻ കഴിയു, മറ്റൊന്ന് കാലവസ്ഥയും അനികൂലമാവണം അതും വലിയ ഘടകമാണ്,അല്ലെങ്കിൽ വെയിൽ ചൂട് കുറയുന്ന സമയം വരെ കാത്തിരിക്കണം,
അതുകൊണ്ട് തന്നെ വെള്ളിയാഴ്ച രാവിലെ 6.30നു തന്നെ ഞങ്ങൾ 40 പേർ അടങ്ങുന്ന യാത്ര സംഘം ഒരു ബസ്സിൽ യാത്ര തുടങ്ങി, സഞ്ചാരി ജിദ്ദയാണ് ഈ യാത്ര സംഘടപ്പിക്കുന്നത്, നല്ല മുന്നൊരുക്കങ്ങളാണ് സംഘാടകർ ചെയ്തിരിക്കുന്ന, സമയ ക്രമവും മറ്റും മുമ്പേ തീരുമാനിച്ചിട്ടുണ്ട്, ഹച്ചൂസ്,ജിജേഷ്, ജെയ്ജി,സൈഫു,സുഫിയാൻ, ജാഫർ,ജാസി,സമീർ,അനു എന്നിവരാണ് സഞ്ചാരിയുടെ പടനായകർ, ജിദ്ദയിലെ ഖാലിദ് ബ്നു വലീദിൽനിന്നും യാത്ര തുടങ്ങി, ജിദ്ദ മക്ക ഹൈവേയിലൂടെ ഞങ്ങളുടെ ബസ് അതിവേഗം ലക്ഷ്യ സ്ഥാനത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്,

ബസ്സിൽ ഗെയ്മുകളും മറ്റുമായി സഹയത്രികരെല്ലാവരും തിരക്കിലാണ്, അച്ചൂസും സൈഫുവു ഒരോ രസകരമായ ഗെയ്മുകൾ നടത്തികൊണ്ടിരിക്കുന്നു, എല്ലാവർക്കും ലക്ഷ്യ വഹബയാണ്, പലരും പല സംശയങ്ങളും ഉന്നയിക്കുന്നുണ്ട്, ഞാൻ അപ്പോഴും നോക്കിയത് ഇതിൽ എത്ര പേർ ക്രൈയെറ്ററിൽ ഇറങ്ങും എന്നാണ്,

ഞങ്ങളുടെ അടുത്ത സീറ്റിൽ മകൾ ഫൈഹ ബസ്സിന്റെ ചില്ലു ജാലകത്തിലൂടെ മരുഭൂമിയിലെ മണൽ പരപ്പുകൾ നോക്കി ഇരിക്കുകയാണ്, മൂന്ന് വയസ്സ് ആകുന്നൊള്ളു അവൾക്ക്, കാണുന്നതെല്ലാം വലിയ അത്ഭുതമാണിപ്പൊ, അവൾ എനിക്കും ഭാര്യക്കും പുറതു കാണുന്ന പലതും ചൂണ്ടി കാണിച്ച് തരുന്നുണ്ട്,
ബസ്സിൽ അന്താക്ഷരിയിൽ അക്ഷരങ്ങൾ കൊണ്ട് പാട്ടുകൾ പാടി ആസ്വാദനത്തിന്റെ മൂർദ്ധ ഭാവം പൂണ്ടിരിക്കുന്നു,ഊർജ്ജ സ്വലരാണ് എല്ലാ യാത്രികരും,ചിലർ ആദ്യമായാണ് കാണുന്നതെങ്കിലും യാത്രികന്റെ മനസ്സ് ലക്ഷ്യമെന്ന ഓരേ ചിന്തകൊണ്ടായിരിക്കാം എല്ലാവരും ഒന്നിച്ച് ആഘോഷിക്കുകയാണീ യാത്ര,






എന്താണ് വഹബ ക്രെയ്റ്റർ?
ചോദ്യം മറ്റാരുടേയും അല്ല ഭാര്യ നിബയുടേതാണ്,അപ്പോഴാണ് ഞാനും അതിനെ കുറിച്ച് ചിന്തിച്ചത്, പലതരം ആർട്ടികിൾകളിനിന്ന് വായിച്ച അറിവാണ് വഹബയെ കുറിച്ചുള്ളത്,
ചിത്രങ്ങൾ കണ്ടതല്ലാതെ നേരിൽ കാണത്തതിനാൽ മനസ്സിലൊരു ആകാംശയുണ്ട്,
മരുഭൂയിൽ പണ്ടെങ്ങൊ നടന്ന അഗ്നി പർവ്വത സ്ഫോടനത്തിന്റെ ഭാഗമായി ഉണ്ടായ വലിയ ഗർത്തമാണ് വഹബ ക്രൈയ്റ്റർ, അഗ്നിപർവ്വത മുഖം എന്നാണ് ക്രൈയ്റ്റർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സൗദിയുടെ പല ചരിത്രങ്ങളും വായിച്ചിട്ടുണ്ടെങ്കിലും എവിടേയും മരുഭൂമിയിൽ ഉണ്ടായിരുന്ന അഗ്നി പർ'വ്വതങ്ങളെ കുറിച്ച് വായിച്ചതായി ഓർമ്മയില്ല, ആറ് വർഷം മുമ്പ് വഹബയെ കുറിച്ച് കേട്ടപ്പോഴാണ് മരുഭൂയിൽ നിരവധി ഇത്തരം അഗ്നിപർവ്വത ശേഷിപ്പികൾ നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്,

സൗദിയിൽ ആയിരം വർഷങ്ങൾക്ക് മുമ്പ് 2000 അഗ്നി പർവ്വതങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഭൂമിശാസ്ത്ര വിതക്തർ പറയപ്പെടുന്നത്, അതിൽ ഇന്ന് കാണപെടുന്ന പല ക്രെയ്റ്ററുകളും ലോകത്തിലെ ഏറ്റവും മനോഹരമായ ക്രൈയറ്ററുകളാണെന്നാണ് സൗദി ജിയോളജിക്കൽ ശാത്രജ്ഞന്മാർ അറിയിക്കുന്നത്, അതിൽ പലതിലേക്കും വഴികൾ ഇല്ലത്തതിനാൽ തന്നെ അവിടെ എത്തിച്ചേരുക എന്നത് വലിയ പ്രയാസകരവുമാണ് വഹബയിലേക്ക് നേരിട്ട് റോഡുകൾ സൗദി ഗവണമെന്റ് നിർമിച്ചിട്ടുണ്ട്, അവിടേക്ക് എത്തുന്നവർക്ക് വിശ്രമിക്കാനും മറ്റുമെല്ലാം സ്ഥലവും പാർക്കിങ് ഏരിയകളും തെയ്യാർ ചെയ്തിട്ടുണ്ട്, ടൂറീസം പ്രോത്സാഹിപ്പിക്കുന്ന പുതിയ സൗദിയുടെ മനോഹരമായ മുഖച്ചയകൂടിയാണ് വഹബയിലെ മാറ്റം നമ്മെ മനസ്സിലാക്കി തരുന്നത്,

തായിഫ് കഴിഞ്ഞ് ബസ്സ് യാത്ര തുടരുകയാണ്, വെള്ളിയാഴ്ച ആയതിനാൻ ജുമഅ നിർവ്വഹിക്കാൻ ഇനിയൊരു പള്ളി തിരയണം, ഡ്രൈവർ ഒരു മസിരിയാണ് കർകഷക്കാരനായ അദ്ധേഹം പലപ്പോഴും യാത്രക്കാരോട് കയർത്തു സംസാരിക്കുന്നുണ്ട്, പള്ളി എങ്ങും കാണുന്നില്ല,കുറച്ച് സഞ്ചരിച്ചപ്പോൾ വഴിയിൽ കാണ്ട ഒരു ബംഗാളിയോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു ബസ്സ് ഒരു ചെറിയ റോഡിലേക്ക് തിരിച്ച്, ഒരു കൊച്ചു ഗ്രാമത്തിലേക്ക് പ്രവേശിച്ചു, വളരെ കുറച്ച് ആളുകൾ താമസിക്കുന്ന ഒരു ഗ്രാമം, ഞങ്ങൾ എത്തുമ്പോൾ നമസ്കാരം തുടങ്ങാനുള്ള തെയ്യാറെടുപ്പിലാണ്, നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി, "നമ്ര്" എന്ന പേരുള്ള ഒരു ചെറിയ ഗ്രാമ പ്രദേശം ,ഗ്രാമത്തിലെ കുട്ടികൾ ബസ് കണ്ട പാടെ ബസ്സിന്റെ ചുറ്റും നടക്കാനും വണ്ടിയിലേക്ക് കേറാനും തുടങ്ങി ഡ്രൈവർ ശകാരിച്ച് ഇറക്കി വിടുന്നുണ്ട്,
വീണ്ടും യാത്ര തുടർന്നു, ഉച്ച ഭക്ഷണം വഹബയിൽ എത്തിയിട്ട് വേണം
ബസിൽ ഗെയ്മുകളും മറ്റും നടന്നുകൊണ്ടിരിക്കുന്നു,
ഉച്ചക്ക് രണ്ട് മണിക്ക് ഞങ്ങൾ വഹബയിൽ എത്തി, നല്ല തണുപ്പാണ്, സൂര്യൻ എത്ര തന്നെ പ്രാകശിച്ചിട്ടും തണുപ്പിനെ അകറ്റുവാൻ വെയിലിനു സാധിക്കുന്നില്ല, കാറ്റും തണിപ്പിനൊപ്പം കൂട്ട് കൂടിയപ്പൊ നല്ല തണുത്ത കാലവസ്ഥ, എല്ലാവരും പുറത്തിറങ്ങി, ഞങ്ങൾ വഹബയുടെ വ്യൂ പോയന്റിലേക്ക് നടന്നു, ക്രൈയ്റ്ററിനു അടുത്ത് എത്തുമ്പോൾ കാറ്റും തണുപ്പും കൂടി വരികയാണ്, ക്രൈയ്റ്റർ ഇപ്പൊ വ്യക്തമായി കാണാം, വെള്ള കാർപറ്റ് വിരിച്ച ഒരു വലിയ ജ്വാലാഗിരിമുഖം , നല്ല താഴ്ചയിൽ ഒരു വിശാലമായ ഒരു പൂക്കളമ്പോലെ,പ്രകൃതിയുടെ മനോഹരമായ നിർമിതി, കുറച്ച് നേരം നോക്കി നിന്നു, തിരിച്ച് പാർക്കിങ്ങിലേക്ക് നടന്നു, വിശപ്പ് വല്ലാതെ അലട്ടുന്നുണ്ട്, ഭക്ഷണം എല്ലാവർക്കും വിളമ്പി, എല്ലാവരും ഒരോ സ്ഥലങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു,
ഇനി വിശലാമയ വഹബ ക്രൈയ്റ്ററിലേക്കുള്ള നടത്തം,ഭക്ഷണം കഴിച്ചതിന്റെ ആലസ്യം നന്നായി അലട്ടുന്നുണ്ട് എങ്കിലും വഹബക്കടുത്തേക്ക് നടക്കണം ,കഴിയുന്നിടം വരെ ഇറങ്ങണം, ആ വെള്ള പ്രതലം വിസ്മയിപ്പിക്കുന്നുണ്ട്, സോഡിയം ഫോസ്ഫേറ്റാണ് ക്രെയ്റ്ററിന്റെ അടിഭാഗം വെള്ള നിറം നൽകുന്നത്, "ഹരാത്ത്" എന്നാണ് അറബിയിൽ അഗ്നിപർവ്വതത്തിനു പേരു വിളിക്കുന്നത്, വഹബ ക്രൈയ്റ്റർ നിൽക്കുന്ന സ്ഥലം ഹരാത് കിഷബ് എന്ന ഏരിയയിലാണ്, മദീനക്കടുത് ഹാരാത് കൈബറിൽ നിരവധി ക്രൈയ്റ്ററുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു, വലിയ ലാവ ഒഴുക്കിതീർത്ത പാറക്കെട്ടുകൾ കടന്നു വേണം അവിടെ എത്തിച്ചേരാൻ,

അഗ്നി പർവ്വത വിതക്തനായ ഡൊക്ടർ ജോൺ റോബെൽ പറയുന്നത് "ഹാരത് കിഷബ് വളരെ പ്രായം കുറഞ്ഞ സൗദിയിലെ ഒരു ക്രയ്റ്ററാണ്,അതുകൊണ്ട് തന്നെയായിരിക്കാം സൗദികൾക്കിടയിൽ വഹബയെ കുറിച്ച് നല്ല അറിവുമുണ്ട്, മറ്റു പ്രത്യേകതകൾ ഇതിന്റെ മൂന്ന് ഇടങ്ങളിൽ ലാവ റ്റ്യൂബുകൾ കണ്ടെത്തിയിട്ടുണ്ട്, ലാവ ഒഴുകിയ ക്രൈയ്റ്ററിനു അദികം വിധൂരത്തല്ലാതെ ലാവ റ്റ്യൂബ് കണ്ടെത്തിയതും വഹബ മറ്റു ക്രയ്റ്ററുകളിൽനിന്നു വ്യത്യസ്ഥമാണ്,വഹബയുടെ കിഴക്ക് വളരെ രസകരമായ ഇടങ്ങളും ലാഹ റ്റ്യൂബുകളും ഉണ്ട്", ജോൺ റോബേൽ സൗദി കേവ്സിന്റെ ഇന്റ്രവ്യുവിൽ ഇതെല്ലാം വ്യക്തമായി വിവരിക്കുന്നുണ്ട്,
2005ലാണ് ജോണും സംഘവും വഹബയിൽ എത്തുന്നത്, ലാവ കോവുകളിൽ ഇറങ്ങി പഠനം നടത്തിയ ആദ്യ പര്യവേഷക സംഘമായിരിക്കാം ഇവർ,

ചെങ്കുത്തായതും ഇടുങ്ങിയതുമായ ചെറിയ ചെരിവുകളിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങി, കാറ്റ് നന്നായി വീശുന്നുണ്ട്, പലപ്പോഴും നമ്മളെ താഴെക്ക് തള്ളിയിടുമൊ എന്ന് തോന്നിപ്പിക്കുന്ന വിധം ശക്തിയുള്ള കാറ്റ്, ഞങ്ങൾ താഴേക്ക് ഇറങ്ങുമ്പോൾ യൂറോപ്പിൽ നിന്നുള്ള യാത്രക്കാർ തിരിച്ച് കേറി വരുന്നുണ്ട്, നന്നായിക്ഷീണിച്ചാണ് അവരുടെ തിരിച്ച് കേറ്റം, എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ "അൽഭുതം" എന്നാണ് അവർ പറഞ്ഞത്, തിരിച്ച് കേറാൻ നല്ല പ്രയാസമുണ്ട് എന്ന് മനസ്സിലായി, എന്തായാലും ഇറങ്ങുക തന്നെ ,
ഏകദേശം താഴെയെത്തി,ക്രെയ്റ്റർ ഒരു ക്രിക്കറ്റ് മൈതാനത്തിനെ പോലെ ഇപ്പൊ തോന്നുന്നുണ്ട്, വൃത്താകൃതിയിൽ സോഡിയം ഫോസ്ഫേറ്റിന്റെ വെള്ള വിരിപ്പിൽ ക്രയ്റ്റർ മനോഹരം തന്നെ, ഞങ്ങൾ സോഡിയം ഫോസ്ഫേറ്റിന്റെ പ്രതലത്തിൽ എത്തി, മണ്ണും സോഡിയം ചേർന്നാണ് ആ നിറം നൽകുന്നത്, വെള്ള പരലുകൾ പലയിടത്തും നന്നായി കാണാം,നാവിൽ തൊട്ട് നോക്കിയാൻ നല്ല ഉപ്പ് രുചിയാണ്,
സഞ്ചാരി ടീം ബാനർ നിവർത്തി ഒന്നിച്ച് ചിത്രങ്ങൾ എടുത്തു,ചിലർ ചാടിയും ഇരുന്നും, കിടന്നുമെല്ലാം അവിടെ ഇറങ്ങിയ ആഹ്ലാദം പങ്ക് വെക്കുന്നുണ്ട്,
ഇനി തിരിച്ച് കേറുകയാണ്, അതൊരു വലിയ ടാസ്കാണ്, നടത്തം തുടങ്ങിയപ്പോഴെ കിതപ്പ് തുടങ്ങി, കയ്യിൽ കരുതിയ വെള്ളം അല്പം കുടിച്ച് നടത്തം തുടർന്നു, ബസ്സിൽ വന്ന പകുതിയിൽ കൂടുതൽ ആളുകളും ഇറങ്ങിയിട്ടുണ്ട്, തിരിച്ച് കേറുമ്പോൾ വളരെ സാവധനമെ കേറാൻ സാധിക്കു, ഒരു മണിക്കൂർ വരും, പലരും ഇടക്ക് വിശ്രമിക്കുന്നുണ്ട്,
ചിലർ നല്ല വേഗത്തിൽ മുകളിലേക്ക് കേറുന്നുണ്ട്, ചില ഏരിയകളിൽ നല്ല കുത്തനെയാണ് അവിടെ കൈകൊണ്ട് പിടിച്ച് കേറണം, മുകളിൽ എത്തി തുടങ്ങുമ്പോൾ കാറ്റിന്റെ ശ്ക്തിയും കൂടി വരുന്നുണ്ട്, ഏകദേശം മുകളിലെത്തറായി, കാറ്റിനൊപ്പം പിറകിൽ നടക്കുന്നവരുടെ കിതപ്പിന്റെ ശബ്ദം വ്യക്തമാണ്, ഇനി ബസ്സ് നിൽക്കുന്ന സ്ഥലത്തേക്ക് എത്തണം, ഒന്ന് വിശ്രമിച്ച് നടത്തം തുടർന്നും, മുന്നിൽ കേറിയവരൊക്കെ ബസ്സിനടുത്ത് എത്തിയിട്ടുണ്ട്, ഞങ്ങളുടെ പിന്നിൽ കുറച്ച് ആളുകൾ അപ്പോഴും കേറി കൊണ്ടിരിക്കുകയാണ്,
ബസ്സിനടുത്ത് എല്ലാവരും തിരിച്ചെത്തി, തിരിച്ച് പോകാനുള്ള തയ്യാടുപ്പിലാണ് എല്ലാവരും വെള്ളവും ഭക്ഷണവും കഴിച്ച് തിരിച്ച് ബസ്സിൽ കേറി,

ജിദ്ദയിലേക്ക് യാത്ര തുടങ്ങി,
യാത്രകളുടെ അവസാനം എല്ലായിപ്പോഴും അവശതയുടെ ചിത്രങ്ങളായിരിക്കും, എങ്കിലും ഓരോ യാത്ര കഴിയുമ്പോഴും അനുഭവങ്ങളുടെ നിലവറ വിസ്മയങ്ങൾകൊണ്ട് കുന്ന്ക്കൂടുന്നുണ്ട്,അത് പുതിയ യാത്രക്കുള്ള ഊർജ്ജമാണ്, ജീവിതത്തിന്റെ വലിയൊരു സമയം നമ്മൾ പലതിലേക്കുമുള്ള യാത്രകളിൽതന്നെയാണ്, പല യാത്രകൾക്കും ലക്ഷ്യങ്ങൾ പലതായിരിക്കും , പലപ്പൊഴും ലക്ഷ്യയങ്ങൾ പിഴക്കും, ചിലപ്പോൾ നിരവധി വഴികൾ തണ്ടേണ്ടിവരും, എങ്കിലും യാത്രകൾ അവസാനിക്കുന്നില്ല,ലക്ഷ്യങ്ങൾ പലയിടങ്ങളിലുണ്ട്.


ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ