2017, ഡിസംബർ 4, തിങ്കളാഴ്‌ച

മൂൺവാലിയിലെ നിലാവിലൊരു രാപ്പാർക്കൽ

യാത്ര നിലാവിനോടൊപ്പമാകണം, നിഴലുകൾ മുറിച്ച് കടന്ന് നഗരത്തിന്റെ നിയോൺ വെളിച്ചം അവസാനിക്കുന്നിടത്തേക്കുമാകണം,രാവിന്റെ നേർത്ത വെളിച്ചം മെന്നെഞ്ഞെടുത്ത കുന്നിൻ ചെരിവുകളുടെ ത്രിമാന രൂപങ്ങൾ കാണണം,നിലാവിൽ തെളിയുന്ന മരങ്ങളുടെ ചില്ലകളിലെ ശില്പ ചാരുതയ്ക് താഴെ മണലിൽ കിടന്ന് ആകാശം നോക്കി  ഉമ്പായിയേയും ഷഹബാസിനേയും ബാബുരാജിനേയുമെല്ലാം ഉറക്കെ പാടണം, അതെ ആ ആഗ്രഹം തന്നെയാണ് സാധിച്ചത്, ജിദ്ദയിൽനിന്നും  133 കിലോമീറ്റർ അകലെ ഉസ്ഫാനടുത്ത് മൂൺവാലിയിൽ പോയി ഞങ്ങൾ രാപാർത്തു.

യാത്രകൾ എപ്പൊ സംഭവിക്കുമെന്ന് ഒരിക്കലും അനുമാനിക്കാൻ സാധിക്കില്ല,തിരഞ്ഞെടുക്കുന്ന വഴികളൊന്നും തന്നെ ചിലപ്പോൾ ഉപയോഗിക്കണമെന്നുമില്ല,അങ്ങനെ സംഭവിച്ചതാണ് ഈ യാത്രയും, സാദത്തിനോടും കൊമ്പനോടും സംസാരത്തിനിടയിൽ വെറുതെ പറഞ്ഞ മൂൺ വാലി യാത്ര പെടുന്നനെ സംഭവിച്ചു, കൂടെ ആരൊക്കെ എന്നത് ഒരു നിരീക്ഷണവുമില്ലാതിരിക്കുമ്പോഴാണ് അഷറഫ് മാവൂരിനെ വിളിക്കാമെന്ന് കൊമ്പനും സാദത്തും പറഞ്ഞത്,യാത്രക്ക് വളരെ അടുത്ത നിമിശങ്ങളിലാണ് ജിദ്ദയിലെ പ്രഗത്ഭരെ സഹയാത്രികരായി കിട്ടിയത്  പ്രശസ്ത എഴുതുക്കാരൻ അബു ഇരിങ്ങാട്ടിരിയും, ജിദ്ദ കിങ് ആബുല്ലസീസ് യൂണിവേഴ്സിറ്റി പ്രഫസർ  ഇസ്മായിൽ മരുതേരിതേരിയും പിന്നെ സമീർ കാക്കുവും,

നഗരം രാവിൻ സ്വർണ്ണ വെളിച്ചത്തിൽ സുന്ദരിയായി ചമയുന്നുണ്ട്, വെളിച്ചമേറ്റ് മക്ക മദീന ഹൈവേയുടെ ഇരു ഭാഗത്തുമുള്ള കെട്ടിടങ്ങൾ മിന്നിത്തിളങ്ങുന്ന കാഴ്ച നഗരത്തിന്റെ അതി സൗന്ദര്യമാണ് രേഖപ്പെടുത്തുന്നത്,നഗരം രാത്രിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നു,മക്ക മദീന ഹൈവേയിലൂടെ ഞങ്ങളും യാത്ര ചെയ്യാൻ തുടങ്ങി,ദൂരങ്ങളെ അടുപ്പിക്കുന്ന റോഡുകൾ നീണ്ടു നിവർന്ന് കിടക്കുകയാണ്,ചീറിപ്പായുന്ന യന്ത്ര ജീവനുകൾക്ക് കൂടെ ഞങ്ങളുടെ ശകടവും മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു, വണ്ടിയിൽ അബുക്കയുടെ സാഹിത്യം കൊടുമ്പിരി കൊണ്ടു എതിർ വാദങ്ങളുമായി പ്രഫസറും ,എല്ലാത്തിനും നിരൂപണം പറഞ്ഞ് കൊമ്പനും എല്ലാം കേട്ട് ഞാൻ വാഹനവും നിയന്ത്രിച്ചു നേരത്തോടൊപ്പം പാഞ്ഞു കൊണ്ടിരിക്കുന്നു,

നിയോൺ വെളിച്ചങ്ങൾ അവാസിനിച്ചു തുടങ്ങിയിരിക്കുന്നു, ഇരുട്ടിനെ കീറിമുറിച്ച് വാഹനത്തിന്റെ വെളിച്ചം ലക്ഷ്യങ്ങൾ തേടി മുമ്പോട്ട് കുതിക്കുകയാണ്, മണൽക്കുന്നുകൾ ചെറിയ നിലാവിൽ ഇരുണ്ട രൂപങ്ങളായി ഇരു ദിശകളിൽ കാണുന്നുണ്ട്,ഒഴിഞ്ഞ മണൽ പരപ്പുകൾക്ക് അകലെ എവിടെയൊക്കെയോ ജീവനുകളുണ്ടെന്ന് അറിയിക്കുന്ന മിന്നാമിന്നി തെളിച്ചങ്ങൾ, അകലെയുള്ള വെളിച്ചത്തെ അടുപ്പിച്ചും ദുരേക് അകറ്റിയും പാതകൾ മണലിലൂടെ ഞങ്ങളെ ഒഴുക്കികൊണ്ട് പോകുന്നുണ്ട്,രാത്രി അതിന്റെ മൗന സ്വരൂപത്തിലാഴ്ന്നിറങ്ങിയിരിക്കുന്നു,വഴി വിജനതയിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്,വാഹനങ്ങൾ നന്നെ കുറഞ്ഞിരിക്കുന്നു,ചുറ്റും ഇരുട്ടിന്റെ മതിലുകളാൽ പ്രദേശങ്ങളെ അവ്യക്തമാക്കുന്നുണ്ട്, വാഹനം കുന്നുകളും ചെരിവുകളുംതാണ്ടികൊണ്ട് മൂൺ വാലി ലക്ഷ്യമാക്കി പാഞ്ഞു,

'മദീന ഹൈവേയിൽനിന്ന്  ഉസ്ഫാൻ റോഡിനു കുറച്ച് സഞ്ചരിച്ച് എത്തിപ്പെടുന്ന സ്ഥലമാണ് മൂൺ വാലി, രാത്രിയിൽ മരുഭൂമിയിൽ രാപാർക്കാൻ വേണ്ടിയാണ് ഈഇടം ഉപയോഗിക്കുന്നത്,നഗരത്തിന്റെ തിക്കും തിരക്കുകളും മാറ്റിനിർത്താനാണ് കൂടുതലും ഈ ഒഴിഞ്ഞ മരുഭൂമിയിൽ ആളുകൾ എത്തിപ്പെടുന്നത്, ആകാശം വളരെ വ്യക്തമാകുന്ന ഒരു ഉയർന്ന സ്ഥലം എന്നതിനാലായിരിക്കാം ഇതിനെ മൂൺ വാലി എന്ന് പേരിട്ടത്,
ചെറിയ ചെറിയ കുന്നുകളും പാറകളുമായാണ് ഈ സ്ഥലം കാണുപ്പെടുന്നത്'
ഫോട്ടോഗ്രാഫർ കമാൽ അയച്ചുതന്ന ലോക്കേഷ ലാറ്റിറ്റ്യൂഡ് നമ്പർ ഉപയോഗിച്ചാണ് ഞങ്ങളുടെ യാത്ര,ലോക്കേഷ വളരെ വ്യക്തമായതിനാൽ ഏകദേശം അവിടെ എത്തിച്ചേരുകയും ചെയ്തു


ഞങ്ങൾ റോഡിൽനിന്നും വണ്ടി മരുഭൂമിയുടെ ചെറിയ വഴിയിലേക്ക്  തിരിച്ചു, വണ്ടികൾ സ്തിരം പോയ വഴിയിലെ മണൽ പാടുകളിലൂടെ യാത്ര തുടർന്നു, മരുഭൂമിയുടെ പല സ്ഥലങ്ങളിലായി ടെന്റുകൾ കെട്ടി  അറബികൾ തീയ്യും കത്തിച്ച് ഷീഷയും വലിച്ച് ഇരിക്കുന്നത് കാണാം, അവരെല്ലാം ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്,ചിലർ മരുഭൂമിയിൽ ആകാശം കണ്ട് മലർന്ന് കിടക്കുന്നു,
മൂന്ന് കുന്നുകൾക്ക് നടുവിൽ ഒരു മരത്തിന്റെ ചുവട്ടിലായി ഞ്ഞങ്ങൾ വണ്ടികൾ പാർക്ക് ചെയ്തു,അബുക്കയും പ്രഫസ മരുതേരിയും അടങ്ങുന്ന സംഘം നിരപ്പായ  സ്ത്ഥലം കണ്ടെത്തി ഇരിപ്പിടം തയ്യാറാക്കി,കൊമ്പൻ തീ കത്തിക്കാനുള്ള വിറക് കൂട്ടാൻ തുടങ്ങി സാധത്തും മാവൂരും തീ കൂമ്പാരമുണ്ടാക്കി,ഷമീർക്ക പല തരത്തിലുള്ള ഫോട്ടോകൾ പകർത്താനും തുടങ്ങിയിരുന്നു,
ആദ്യം  ഭക്ഷണം കഴിക്കാനുള്ള തെയ്യാടെപ്പാണ്, സുഫ്രവിരിച്ച് ഭക്ഷണവും കഴിച്ച് ചർച്ചകളിലേക്ക് മുഴുകി,

മൂൺ വാലിയിലെ ആകാശം ആതീവ സുന്ദരമാണ്,ഞങ്ങൾ എത്തിച്ചേരുന്നത് പൂർണ്ണ ചന്ദ്രനുള്ള രാവിൽ തന്നെയായിരുന്നതിനാൽ മരുഭൂമി ചന്ദ്രരശ്മികളാൽ കുളിച്ച്  നൃത്തമാടുന്നൊരു  അപ്സരസ്സിനെപ്പോലെ ഞ്ഞങ്ങളെ വരവേറ്റിരിക്കുകയാണ്,
ചുറ്റുമുള്ള കുന്നുകൾ ഏതോ ശില്പികൾ കൊത്തിവെച്ച വെൺകൽ പ്രതിമകളെപ്പോലെ നിലാവിൽ തലപൊക്കി അതിധികളെ തുറിച്ച് നോക്കുന്നുണ്ട്,അപരിചിതരായതിനാലായിരിക്കാം കാറ്റ് ചെറിയ തണുപ്പിൽ മെല്ലെ തൊട്ടുരുമ്പി വീശുന്നത്,പകലിൽ വെയിൽകൊണ്ട് ക്ഷീണിച്ച മണലുകൾ രാവിന്റെ തണുപ്പിൽ നിശബ്ദമായി ഉറങ്ങുക്കയാണ്,
ഈ രാവിൽ ചന്ദ്രൻ എല്ലാമറന്നു പ്രകാശിക്കുകയാണ്,ആകാശം അലകൃതമാക്കാൻ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നുണ്ട്, എല്ലാംകൂടി നോക്കുമ്പോൾ ഇന്ന് ആകാശത്തിൽ ഏതോ ഇത്സവ പ്രതീതിയാണ് ജനിപ്പിക്കുന്നത്,മനസ്സ് മയക്കുന്ന കാഴ്ച, ഓമ്മകൾ അയവിറക്കി ആകശം കണ്ട് മരുഭൂമിയിൽ കിടക്കാൻ രസകരം തന്നെ,അനുഭവങ്ങളുടെ കാറ്റിരമ്പൽ അകലെനിന്ന് വ്യക്തമായി കേൾക്കാം, അനിവർചനീയമായ അനുഭവമാണ് നിലാവിലെ മരുഭൂമി സമ്മാനിക്കുന്നത്,

പതിനഞ്ച് മിനുട്ട് കണ്ണടച്ച് നിശബ്ദമായിരിക്കാൻ അബുക്കയും പ്രഫസറും എല്ലാവരോടും പറഞ്ഞു ,ഞങ്ങൾ നിശബ്ദമായി, ആ നിശബ്ദതിയിൽ ഞങ്ങൾ കാതുകൾ മാത്രം തുറന്ന് മൗനമായിരുന്നു, വിദൂരതയിൽനിന്ന് എവിടെനൊക്കെയോ ആളുകൾ സംസാരിക്കുന്നു, ഏതോ വഴിയുലൂടെ വാഹനം ചീറിപായുന്നു,എത്രയോ ദൂരനിന്ന്  കുറുനരികൾ കൂവുന്നു,ആവ്യക്തമായ എത്രയോ സംഗീതങ്ങൾ,വിദൂരത്തൊരു കുട്ടി കരയുന്നു,അങ്ങ് ദൂരെ ആരോ നമ്മളെയെല്ലാം വിളിക്കുന്നപോലെ,മനോഹരമായ സംഗീതം,ദുഖ സാന്ദ്രമായ തേങ്ങൽ, കടലിരമ്പൽ , നിശബ്ദതിയിലങ്ങനെ എത്ര ശബ്ദങ്ങൾ കാറ്റിലൂടെ ഒഴുകിയെത്തുന്നു,

അർദ്ധ രാത്രി പിന്നിട്ടുകൊണ്ടിരിക്കുന്നു,തണുത്ത മരുക്കാറ്റ് മണലുകളെ തണുപ്പിച്ചൊകൊണ്ടിരിക്കുന്നു, ഞങ്ങൾ കൂട്ടിയിട്ട വിറക് ഒരു മൂലയിൽ കത്തികൊണ്ടിരിക്കുകയാണ്,കനലുകളിൽ തീകത്തി പടരുന്ന ചെറിയ ശബ്ദങ്ങൾ ആ നിശബ്ദതിയിൽ വ്യക്തമായികേൾക്കാം,എല്ലാത്തിലുമൊരു സഗീത മയം,
അഷറഫ് മവൂർ ബാബുക്കയെ പാടി തുടങ്ങു, ആ രാവിന്റെ ഏറ്റവും സുന്ദരമായ സമയമെന്നൊക്കെ പറയാം, ആരുമൊന്ന് പാടിപ്പോകുന്ന  മനോഹര യാമം,ഓർമ്മകളിൽനിന്ന്  അബുക്കയും മരുതേരി സാറും പഴമയുടെ ഗസലുകൾ ഉറക്കെ ഉറക്കെ പാടി നിശ്ബ്ദതയെ നിശ്ഫലമാക്കി, കൊമ്പൻ ഷഹബാസിനെ പിന്തുടർന്നു,എത്ര സമയങ്ങൾ അതിലെത്ര വരികൾ, ആ പ്രപഞ്ചം സംഗീതത്തെ മാത്രമെ ആ സമയത്ത് അനുവദിക്കുകയൊള്ളു എന്ന് തോന്നിപ്പോയി, ഒരോ ശ്വാസോച്ഛാസവും ഏതോ ഒരു പാട്ടിന്റെ പല്ലവിയാകുന്ന പ്രതീക പാതിരാവ്,

വീണ്ടും നിശബ്ദത താളംകെട്ടിക്കൊണ്ടിരിക്കുന്നു, ചിലർ മണലിൽ വിരിപ്പിൽ ആകാശം കണ്ട് ഉറക്കത്തെ പുൽകാൻ തുടങ്ങുന്നു, കൊമ്പൻ ജിന്നിനെ തിരഞ്ഞ് അടുത്തുള്ള മലയിലേക്ക് പോയിട്ടുണ്ട്,സമീർക്ക ഓരോ നിമിശവും ചിത്രങ്ങൾ പകർത്തുകയാണ്,
രാവ് പുലർച്ചയിലേക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുന്നു, പെടുന്നനെ ജിന്നുകളുടെ ചർച്ചയിലേക്കും പ്രേതങ്ങളുടെ അനുഭവങ്ങളിലേക്കും സംസാരം മാറി, അബുക്ക പണ്ട് രാത്രി ജിന്നിനെ നേരിൽ കണ്ട അനുഭവും, കൊമ്പൻ സ്വയം ആത്മാവിനെ എറ്റെടുത്ത കഥയുമെല്ലാം പൊടിപൊടിക്കുന്നു,അങ്ങനെ ആ ചർച്ചയും അവസാനിക്കുമ്പോൾ ഞങ്ങൾക്ക് മടങ്ങാൻ സമയമായി, അടുത്ത ചെറിയ കുന്നിൽ നിന്ന് നിലാവിനേയും ചേർത്തൊരു ഫോട്ടം പകർത്തി ഞങ്ങൾ ആ മണൽ പരപ്പിനോട് പതുക്കെ വിടപറഞ്ഞ് ജിദ്ദയേയും ലക്ഷ്യമാക്കി നീങ്ങി, 

മരുഭൂമിക്ക് ഒരു പാട് കഥകൾ പറയാനുണ്ട്,
കൊടും ചൂടിന്റെയും തണുപ്പിന്റെയും സഹന കഥകൾ,
കറ്റും മണലുമൊന്നിക്കുന്ന വിശ്വ പ്രണയത്തിന്റെ ഇഷ്ട കഥകൾ, 
ഇരുട്ടിന്റെ പേടിപ്പെടുത്തുന്ന കഥകൾ,
വിജനതയിലെ ചൂളംവിളിയുടെ രസ കഥകൾ,
ഒന്നുമില്ലായ്മയിലും എല്ലാത്തിനേയും സ്വീകരിച്ച സ്നേഹ കഥകൾ,
ആരോടും മിണ്ടാനില്ലാത്ത മൗനത്തിന്റെ കഥകൾ,
അങ്ങനെ എത്രയെത്ര മരുഭൂമി കഥകൾ......................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ