2017, ജനുവരി 15, ഞായറാഴ്‌ച

ദു'അ

മേഘങ്ങളോട്
മഴത്തുള്ളികൾക്കൊരു
യാത്രപറച്ചിലുണ്ട്;
ഭൂമിയിലെ വരൾച്ചകണ്ട്
സങ്കടം സഹിക്കാതെ
കാറ്റുപറഞ്ഞ കദനകഥകേട്ട്
മേഘം കരയാൻ തുടങ്ങുമ്പോൾ,
മേഘങ്ങളോട്
മഴത്തുള്ളികൾക്കൊരു
യാത്രപറച്ചിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ