2017, ജനുവരി 15, ഞായറാഴ്‌ച

ഏറ്റു പറച്ചിൽ

ഒരു ഭാഗത്ത്
നമ്മൾ
ചിരിച്ച് കുഴങ്ങുമ്പോൾ,
മറുഭാഗത്തവർ
കരഞ്ഞ് മരിക്കുകയാണ്,
ഒരു തളിക നിറയെ നാം
ഭക്ഷണം
കളയുമ്പോൾ,
ഒരു റൊട്ടി കഷ്ണംകൊണ്ടവർ
വയറു നിറക്കുന്നു,
കമ്പിളിപുതച്ച്
ശീതികരിച്ചുറങ്ങുമ്പോൾ,
തണുപ്പിനാൽ വിറങ്ങലിച്ച്
ഉറങ്ങാതിരിക്കുകയാണവർ,
ഒരു ഗ്ലാസ് വെള്ളത്തിനായ്
അവർ കെഞ്ചുമ്പോൾ
ഒരു കുപ്പി വെള്ളംകൊണ്ട്,
നാം മുഖം കഴുകി
ആശ്വസിക്കുന്നുണ്ട്,
പുതു വസ്ത്രങ്ങളിട്ട്
തൃപ്തിയടങ്ങാതെ
മുഖം ചുളിക്കുമ്പോൾ,
അവർ അഴുകിയതിട്ട്
നാണം മറച്ച്
പുഞ്ചിരിക്കാൻ ശ്രമിക്കുന്നു,
സമാധാനവും
സഹായവും നാം-
എഴുതുകയും
പറയുകയും ചെയ്യുന്നത്
അവരണ്ടുമുള്ളിടത്തിൽ
ഇരുന്നുകൊണ്ടാണ്,
അതൊകൊണ്ടാണ്
ഏറ്റുപറച്ചിലുകളിൽമാത്രം
ഒതുങ്ങി
നാം അവയെ സ്വയം
മറക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ