2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആളൗട്ട്


ചിലത് തലക്കുമീതെ അമിത വേഗതയിൽ
ചിലത് മുഖത്തിനു നേരെ ചീറിവരുന്നതും,
ചിലപ്പോഴൊക്കെ ഉപ്പുറ്റി ലക്ഷ്യമാക്കി
ചിലത് കറങ്ങിക്കറങ്ങി അലക്ഷ്യമായി,
ചിലത് തകർത്ത് തരിപ്പണമാക്കി കളയും,
പലപ്പോഴും പടച്ചട്ടകൾ തടയാറുണ്ട്
പലതും തട്ടിമാറ്റി കളയും
ചിലപ്പോൾ പേടിച്ച് തല ചെരിക്കും
ചിലപ്പോൾ എല്ലാം കൊണ്ട്പോകും,
ഇനി ഒരു കാത്തിരിപ്പാണ്,
ചുറ്റുമതിലനപ്പുറം തൊടുത്തുവിടാൻ,
ആഗ്രഹം ചിലപ്പോൾ സാധിക്കാം,
അതല്ലേൽ നമുക്ക് മടങ്ങാം,
മടങ്ങുന്നേരം എണ്ണി നോക്കണം
സമയം അനുവദിച്ചാൽ മാത്രം,
എന്തായാലും ആളൗട്ടുണ്ട് തീർച്ച.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ