നാരങ്ങ പിഴിഞ്ഞ്
വെളിച്ചെണ്ണയിൽ
പൊരിച്ച ബീഫിന്
ചോക്ലേറ്റിന്റെ നിറമാണ്,
വെള്ളപ്പവും കൂട്ടി
ഒരു കഷ്ണം പൊരിച്ച ബീഫ്
കണ്ണുചിമ്മി
വായിലിട്ട് ചവച്ചാൽ
പിന്നെ ആകെയൊരു
ബീഫ് മയമായിരിക്കും,
നാട്ടിൽ എവിടെയെങ്കിലും
ബീഫ് പൊരിച്ചാൽ
അന്തരീക്ഷമാകെ
ഹൃദ്യസുഗന്ധത്താൽ
ആനന്ദനൃത്തമാടും,
അറബി കടലോളം തിരകൾ
വായിൽ ആഞ്ഞടിക്കും,
വെള്ളിയാഴ്ച
പള്ളിയിലിരിക്കുമ്പോൾ
ആകെയുള്ള പ്രാർത്ഥന
ബീഫ് കരിയരുതേ എന്നുമാണ്,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ