2011, ഫെബ്രുവരി 5, ശനിയാഴ്‌ച

അധിനിവേശം




പ്രകാശമേ, നിന്‍റെ

പ്രവാഹത്തെ മുറിച്ചവര്‍.

പ്രകൃതിക്ക്, വിലങ്ങായി തീര്‍ത്ത

വന്‍ മതിലതില്‍ വരച്ച

ചുവര്‍ ചിത്രങ്ങളിലെ

ചായങ്ങള്‍ മങ്ങിയതല്ലോ.?

നിങ്ങളിന്നെന്‍റെ ബാല്യത്തെ

കോണ്‍ക്രീറ്റ് ചുവരുകള്‍

കൊണ്ട് മായ്ച്ചവര്‍..!!

ഇതാരുടെ സുരക്ഷക്ക്

ഈ ശൂന്യതയിലീ മണ്‍ ഭിത്തികള്‍..?

ഒഴുകുന്ന കാറ്റിന്‍റെ

ഒഴുക്കിനെ മുറിച്ച്

നിങ്ങള്‍ അധിനിവേശത്തിലൊഴുകുന്നവര്‍

എന്തിന്നീ വിഭജനം..?

എന്‍റെ വിദ്യാലയത്തിന്‍

മണി മുഴക്കമെവിടെ..?

അര്‍ത്ഥനക്കായൊരുക്കിയ

പള്ളി ഗോപുരമെവിടെ..?

ഫാലസ്തീനിന്‍ വിമോചനത്തിന്നാരവം

നിന്‍റെ വിധിയില്‍ തീവ്രവാദത്തിന്നാധാരമോ..?

ജയിക്കുകയെന്ന വൃത്തികെട്ട

അര്‍ത്ഥത്തെ പുല്‍കാന്‍

നിങ്ങളെന്നെ തുറങ്കിലടച്ചു.

ഇതാരുടെ മതം, ഇതാരുടെ നീതി...????

16 അഭിപ്രായങ്ങൾ:

  1. ഷാജു കൊള്ളാല്ലോ ബ്ലോഗ്‌ നല്ലകെട്ടും മട്ടും .എഴുത്തിന്റെ സൌന്ദര്യം ഭാഷ ഘടന പദ്യഭാഷ എന്നിവയെ കുറിച്ചു ഞാന്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല . നല്ല രസമുണ്ട് കാണാന്‍ ,നിന്നെ പോലെ സുന്ദരം . തന്നെ തന്നെഅടയാളപ്പെടുത്താന്‍ മനോഹരമായ സ്ഥലം .

    മറുപടിഇല്ലാതാക്കൂ
  2. നല്ല വിഷയം....
    അഭിനന്ദനങള്‍....

    മറുപടിഇല്ലാതാക്കൂ
  3. കവിതയിലെ വിഷയം നന്നായി
    ആശംസകളും

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗും കവിതയും നന്നായിരിക്കുന്നു....അധിനിവേശം തന്നെ എവിടെയും...
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  5. നിണമൊഴുകും പകലിന്‍റെ രൌദ്രതയില്‍ കണ്ണറ്റു പോയ കാഴ്‌ചയുടെ പകലില്‍ കാണാതെ പോയൊരു ചെറു ബാല്യത്തെ തേടും വരികള്‍...

    മറുപടിഇല്ലാതാക്കൂ
  6. അധിനിവേശ കവിതയ്ക്ക് ആശംസകള്‍.. പിന്നെ ബ്ലോഗ്‌ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്നായിരിക്കുന്നു വരികൾ ... സ്വന്തം നാടിനു വേണ്ടി നിലനിൽ‌പ്പിനു വേണ്ടി കല്ലും വടിയും ആയുധമാക്കിയോർ ക്രൂരന്മാർ പാവപ്പെട്ടവരുടെ നെഞ്ചത്ത് ബോംബു വർഷിക്കുന്നവർ നീതിക്കു വേണ്ടി പോരാടുന്നവർ ഇന്നത്തെ കാലത്ത് ഇതിനെയൊക്കെയാ നീതി എന്നു പറയുക..

    മറുപടിഇല്ലാതാക്കൂ
  8. ........വാക്കുകള്‍ക്കു മൂര്ച്ചയുണ്ട് ; അക്ഷരങ്ങള്‍ക്ക് വടിവും ...........

    മറുപടിഇല്ലാതാക്കൂ
  9. ഇന്നലെ ഉടലോടെ കണ്ടു- ബ്ലോഗേഴ്സ് മീറ്റില്‍. ഇന്ന് നിങ്ങടെ ബ്ലോഗും; എല്ലാം വളരെ സുന്ദരം. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍മാർച്ച് 12, 2011 12:11 AM

    adinivesam nalla kavitha. yenikku yettavum yishtappettathu yee kavithayanu.
    karanam naam yellam ooro adhinivesathini vidheyarayavar. balyam mathiyavum munpe nammil koumaram adhinivesam chyyunnu.yngane yellam nammil kalam adichelppikkunu ynte abhiprayathil adichelpikkalellam oru kanakkinu adhinivesangal thanne.
    gud lines thanx

    മറുപടിഇല്ലാതാക്കൂ
  11. അതിമാനോഹരമാക്കിയിരിക്കുന്നല്ലോ ബ്ലോഗ്‌...

    അധിനിവേശം നല്ല ആശയം നല്ല വരികള് ആശംസകള്

    മറുപടിഇല്ലാതാക്കൂ