2011, ജനുവരി 25, ചൊവ്വാഴ്ച

മരു-കെണി

എന്‍റെ മുന്‍ഗാമികളൊരുക്കിയ
ചിതയെനിക്കുമെന്‍റെ പിന്‍ഗാമികള്‍ക്കു-
മൊരു ചെറു വഴിയൊരുക്കി
ഇത് ഞാന്‍ തിരഞെടുത്ത ചതിക്കുഴി
അതില്‍ ഞാന്‍ തന്നെ ചാടി മരിക്കാം

മരുപ്പച്ച തേടി ഞാനും പറന്നു
മരുകെണിയില്‍ ചാടി കുടുങ്ങി
മരതക മാണിക്ക്യ, മാമല ചിപ്പികള്‍
സുലഭം വിതറിയ,പച്ചപ്പുമെല്ലാം
ഇന്ന് രാക്കിനാക്കളില്‍
മിന്നാമിനുങ്ങുകള്‍
എന്നിലെ മരതകപ്പച്ച മരിച്ചു!

നിശയും നിലാവും
കളകളം നിളകളും
പാടെ മറന്നിന്നു ഞാന്‍,
എന്നില്‍ രാവില്ല പകലില്ല
നിലാ മഴയില്ല, മനസ്സില്‍..
വരണ്ട മണല്‍ തരികള്‍ മാത്രം.........!

പട്ടു നൂലുകള്‍ കോര്‍ത്തിട്ട വയലുകള്‍
പട്ടാപ്പകലിന്‍റെ സൗന്ദര്യ റാണികള്‍
പച്ചപ്പായ വിരച്ച വരമ്പുകള്‍
പാട്ടു പാടുന്ന പനയോലപ്പക്ഷികള്‍

ഇവിടെ,
ദൂരെക്ക് നോക്കിയാല്‍ സൈക്ലോണിന്‍ ചുഴികളും
മേലോട്ട് നോക്കിയാല്‍ കാറില്ല വാനവും
തിരിച്ചു നടക്കുവാന്‍ കഴിയില്ലൊരിക്കലും
പ്രവാസപ്പച്ചയില്‍ ചാടിക്കുടുങ്ങി 'ഞാന്‍'..!!


9 അഭിപ്രായങ്ങൾ:

  1. ഒരിക്കലും അവസാനിക്കാത്ത പ്രവാസത്തിന്റെ 'പ്രയാസങ്ങള്‍ ' നല്ല വരികള്‍ ...

    "സുലഭം വിതറിയ,പച്ചപ്പുമെല്ലാം
    ഇന്ന് രാകിനാകളില്‍ മിന്നാമിനുങ്ങുകള്‍
    എന്നിലെ മരതകപ്പച്ച മരിച്ചു!"

    .............രാക്കിനാക്കളില്‍ / ന്‍ മിന്നാമിനുങ്ങുകള്‍ എന്നിലെ മരതപ്പച്ച മരിപ്പിച്ചു ....
    എന്നാക്കിയാല്‍ ...??!!
    അറിയാത്തതോണ്ട് ചോദിച്ചതാട്ടോ

    മറുപടിഇല്ലാതാക്കൂ
  2. ഭൂമിക്ക് ഒരു ചരമ ഗീതം ..നന്നായിട്ടുണ്ട് കേട്ടാ...

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് , ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍ജനുവരി 25, 2011 8:22 AM

    hridhyam niranja abhinadhanagal.....ennennum assamsakalode..yours only...navi..........

    മറുപടിഇല്ലാതാക്കൂ
  5. മരുപ്പച്ച തേടി ഞാനും പറന്നു
    മരുകെണിയില്‍ ചാടി കുടുങ്ങി

    മറുപടിഇല്ലാതാക്കൂ
  6. എന്റെ ഷാജൂ നിന്നെ അഭിനന്ദിക്കാതെ നിര്‍വാഹമില്ല പ്രവാസത്തിന്റെ സങ്കടം മനോഹരം

    മറുപടിഇല്ലാതാക്കൂ
  7. vayikkan kurach adhikam prayasapettu.. gmail le malayalam typing onnu try cheythude?

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍മാർച്ച് 11, 2011 11:43 PM

    pravasam oru dukhm thanne. yenkilum naam athu thiranjedukkunnu yenthina jeevikkan pakshe namukku oru thirichupokkuntu swantham nattilekku .aa dinathinu venti kaathirikkam.

    മറുപടിഇല്ലാതാക്കൂ