2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

മറന്നു നാം ഇന്നലെയുടെ നിലവിളികള്‍

ഇരു തല വണ്ടിക്ക്-
ഒരു തല വലിക്കും
കരി മൂന്തി
പുക തുപ്പി വലിച്ചോടും,
 

മറു തല താളംകൊട്ടി
തെറിച്ചു പായുന്നതില്‍,
ഒരു കയ്യില്‍ കാമവും
മറുകയ്യില്‍ വികലമാം
വികട പാത്രവുമേന്തി

നാളയുടെ വധുവാം
'സൗമ്യ'യുമായി
വനമധ്യേ പായുന്ന
കരി വണ്ടിയില്‍

ഒരു നിമിഷത്തിലാ
വികടന്‍റെ മനസ്സിലെ
കാമ വൈകൃതത്തിനു
വേണ്ടി, പകരം
ജീവന്‍ കൊടുത്തവള്‍

ഇതിലെന്തു നിറം
കൊടികള്‍ക്ക്
നിറം കൊടുത്ത
സമരത്തിന്‍ മുറവിളികളെവിടെ
ഇവിടെ,
വെറും നിലവിളികള്‍ മാത്രം

നാളെയുടെ സൗമ്യക്ക് വേണ്ടി
മറക്കാം.....
ഇന്നലെയുടെ നിലവിളികള്‍
വിളിക്കാം...
ഇങ്ക്വുലാബിന്‍റെ മറുവിളികള്‍
കേള്‍ക്കാം...
ഉച്ചഭാഷിണിയുടെ കൊലവിളികളും...

7 അഭിപ്രായങ്ങൾ:

  1. ഇന്നലെയുടെ നിലവിളികള്‍ ..ഇന്നിനു മറക്കാം ..നാളെ പുതിയ നിലവിളികള്‍ക്ക് കാതോര്‍ത്തിരിക്കാം ...

    മറുപടിഇല്ലാതാക്കൂ
  2. സമകാലികത വിഷയമാക്കി ഈ എയുതിയ വരിക്ക് അഭിനന്ദനം മറന്നു പോകരുത് നാം ഇത്

    മറുപടിഇല്ലാതാക്കൂ
  3. greatly written the social current issue through ur poem
    regards
    minu mt

    മറുപടിഇല്ലാതാക്കൂ
  4. പ്രതികരണം
    എങ്ങിനെ എന്നതല്ല
    പ്രതികരിച്ചോ എന്നതാണ് മുഖ്യം
    അതു ചെയ്തല്ലോ...
    നന്നായി!

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍മാർച്ച് 12, 2011 12:03 AM

    nalla manassu. varikaliloodeyenkilum prethikarikkan thonniyallo. prevarthikkan kazhiynnavar onnum cheyynnila.namukku paranjukonteyirikkam. aarenkilum yennenkilum kelkkathirikkilla

    nallavarikal.lelitham yenkilum saktham. best wishes

    മറുപടിഇല്ലാതാക്കൂ