2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

ചിതാ ഭസ്മം

വികാര ചരിതനായ് ഞാന്‍ ഒരിക്കല്‍
വിലോച വിരഹത്തിന്‍ നൊമ്പരത്താല്‍
തിമിരമാം നഗ്നനേത്രത്താല്‍ ഞാന്‍ നോക്കി-
കണ്ടു ചിതയിലെ ചെറു ചോരത്തുള്ളികളെ,

വ്യതിചലിച്ചു എന്റെ ശിരസ്സില്‍
ഈ ചിതയിലെ ചെറു ജീവ കണങ്ങളാല്‍
ചിറകറ്റ പക്ഷി പോലെയയി ഞാന്‍;
ചിതയില്‍ വീണു പിടഞ്ഞു,

നീ ചിതറിയ ചെറു മന്ദഹാസങ്ങള്‍
എന്റെ മനസിലെ ചാറ്റല്‍ മഴപോലെ ഇന്നും
ചിതലരിക്കാതെ നില്‍ക്കുന്ന ചാരം
ഒന്നു കൂടി മന്ദഹസിക്കു ചാര പടലമേ...,

ചിലരെല്ലാം ചിതയില്‍ ചാടി
ചിരിച്ചവരും ചിരികാത്തവരും
കരഞ്ഞവരും കരയാത്തവരും
അഗ്നി ചിറ്റുന്ന ചൂടന്‍ ചിതയില്‍,

വെന്ത് ഉരുകിതീരും ചിതയില്‍ നിങ്ങളും
ചിതാ ഭസ്മം എടുക്കാന്‍ മറക്കല്ലേ
ജീര്‍ണിച്ച ചെറു ചാര പടലങ്ങള്‍
വാരിക്കൂട്ടി കൂജയില്‍ നിറക്കാം,

ചാലിച്ചെഴുതിയ കണ്‍ പീലികള്‍ എവിടെ
ചെറു മന്ദഹാസത്തിന്‍ ചുവന്ന ചുണ്ടുകള്‍ എവിടെ
എല്ലാം ചിതയില്‍ ലയിച്ചില്ലെ
വെറും കത്തിയമര്‍ന്ന ഒരു പിടി ചാരം മാത്രം ബാക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ