2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മുഖമൂടി

കാണാന്‍ വയ്യെനിക്ക് മുഖം മൂടിയ സമൂഹത്തെ
ഇതില്‍ ഞാനും ഒരു മുഖമൂടി അണിഞ്ഞവനൊ?
ഈ കറുപ്പിന്റെ ഇള്ളീലെ നേര്‍ത്ത വിഷമൂടി അണിഞ്ഞ്            
ഞാനും നിങ്ങളും സ്വയം വഞ്ചകരാകുന്നുവോ,


മറക്കുവാന്‍ വേണ്ടി എന്തോ ചിലതൊക്കെ മറക്കാന്‍ മാത്രം
ഞാന്‍ ഒരു നേര്‍ത്ത മുഖമൂടി അണിഞ്ഞവന്‍,
നിങ്ങളോ കറുപ്പാല്‍ മൂടപ്പെട്ടവര്‍
പുറമേ അറിയാത്ത തെളീയാത്ത കറുത്ത ആവരണം;


ഭൂതകാല പ്രവര്‍ത്തികള്‍ മായിക്കാനൊ
അതൊ,കര്‍മ ജരാ നരകള്‍ മറക്കാനോ
ഒരിക്കല്‍ കൂടി കരങ്ങളാല്‍ സ്പര്‍ഷിക്കു കാണാം
ഞാനും നിങ്ങളും മുഖം മൂടിയവര്‍,


അല്ലെയൊ സമൂഹമെ നിങ്ങളെന്തിനീ മുഖം മൂടിയിരിക്കുന്നു
മറഞ്ഞിരുന്ന് സമൂഹത്തെ വഞ്ചിക്കാനൊ
അതൊ നിങ്ങള്‍ ഒരോരുത്തരും സ്വയം വഞ്ചകരോ
ഓര്‍ക്കുക നിങ്ങള്‍ സ്വയമേ


കറുത്ത വിഷം പുരട്ടിയ മുഖമൂടി കാരണം
ഹൃദയങ്ങള്‍ വിഷ കൂമ്പാരമായില്ലെ
സ്വയം നിങ്ങള്‍ ഒരു വിഷ പാന പാത്രം
വിഷം കുത്തിയ ഭ്രാന്തര്‍,


പറയുക നിങ്ങള്‍, എന്താണി മറക്കുള്ളില്‍
വഞ്ചികരുത് ഈ സമൂഹത്തെ
പുത്തന്‍ തലമുറക്ക് വേണ്ടി വഴിമാറുക
സജ്ജമായിരിക്കുന്നു ഭൂമിയും


എന്ത്! പുത്തല്‍ തല്‍മുറക്കും മുഖമൂടിയൊ
ഇത് വൈറസ് പകര്‍ച്ചവ്യാതിയോ
അതൊ പരിണാമ സിദ്ധിയുടെ തിക്ത ഫലമൊ
അല്ല പ്രബഞ്ചത്തിന്റെ വികൃതിയോ


വലിച്ചു കീറാന്‍ കഴിയുമോ നിങ്ങള്‍ക്ക്-
ഈ കറുപിന്റെ മൂടു പടം അല്ല-
വിഷതിന്റെ നേര്‍ത്ത തിരശ്ശീല
വലിച്ചു കീറി കുപ്പയിലെറിയക....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ