എല്ലാവരുമുണ്ട് എനിക്കിന്ന്
എങ്കിലോ ആർക്കും വേണ്ടാത്തവൻ
ഞാൻ, ഇന്നൊരു വയസ്സൻ
ഒന്നിനും കൊള്ളാത്ത വിഴുപ്പ് ,
ആൺ മക്കളിൽ നാലും ബിരുദർ
പെൺ മക്കളിൽ മൂന്നും വൈദ്യർ
പേര മക്കളെല്ലാം വിദേശർ
ഞാൻ ഒരു വൃദ്ധൻ ,
യവ്വനത്തിൽ ഞാൻ ഒരു യോദ്ധാവ്
മക്കള്‍ക്കു വേണ്ടിയൊരു അദ്ധ്വാനി
ചിലവഴിച്ചു ഞാൻ എന്റെ ചെറുപ്പം
എല്ലാമെന്നത് സന്താനങ്ങള്‍ക്കായി,
അന്നെനിക്ക് അവരും,അവർക്ക് ഞാനും മാത്രം
ഒരു നുള്ള് അന്നത്തിന്നായ് നെട്ടോട്ടമോടി ഞാൻ
കിട്ടിയതെല്ലാം പങ്കു വച്ചു കഴിച്ചു
ഞങ്ങള്‍ ഒരു കുടക്കീഴിൽ ഒന്നായ് വിശ്രമിച്ചു
ഇന്നു നിങ്ങള്‍ നലുചക്ക്ര വാഹനത്തിൽ,
ഞാൻ അന്നും ഇന്നും കാൽ വണ്ടിയിൽ
ഇന്ന് താങ്ങായി ഒരു വടിയും കൂട്ടിന്ന്
ഞാൻ ഒരു പടു വൃദ്ധന്‍ ,
ഏ മർത്ത്യരെ ,അവസാനം നിങ്ങളും വൃദ്ധരാകും,
ഓർക്കുക നിങ്ങളിൽ ഒരോരുത്തരും.
ഈ മറവി വല്ലാത്തൊരു അനുഗ്രഹം
അതിലുപരി എനിക്കു സങ്കടവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ