2017 ജനുവരി 15, ഞായറാഴ്‌ച

തസ്ബീഹ്

ഒരു മരത്തിനോട്
ദൈവത്തെക്കുറിച്ച്
ചോദിക്കുക,
അവ ഉടനെ
പൂക്കുകയും
കായ്ക്കുകയും
ആകാശ
നീലിമയിലേക്കുയരുകയും
കാറ്റിൽ
ഇലകളാട്ടി
ആനന്ത നൃത്തമാടുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ