2017, ജനുവരി 15, ഞായറാഴ്‌ച

ചെറു വരികൾ 2

അലെപ്പോയിൽനിന്ന്
മ്യാന്മാറിലേക്കും,
മ്യാന്മാറിൽനിന്ന്
നമ്മളിലേക്കുമുള്ള ദൂരം
വളരെ ചെറുതായിട്ടുണ്ട്.




കലിമകൾ
------------

പാസ്പോർട്ടില്ലാത്ത
എത്ര "കലിമകളാണ്"
റാഖിനയിൽ
മരണം കാത്ത്
കരയുന്നത്,
ഐഡിന്റിറ്റിയില്ലാത്ത
എത്ര സൂക്തങ്ങളാണ്
അർത്ഥമറിയാതെ
ഓതി ഫലിപ്പിക്കുന്നത്!
എത്ര സുജൂതുകളാണ്
മണ്ണിൽ നെറ്റി തട്ടാതെ
മൂക്കിന്റെ പാലത്തിൽ
ചോരയിൽ നീന്തുന്നത്!
വ്യാഖ്യാനമില്ലാത്ത
എത്ര ഏടുകളാണ്
കത്തിക്കരിഞ്ഞിട്ടും
പ്രാർത്ഥനയിൽ മുഴങ്ങുന്നത്,

പഞ്ചാര മണലുകൾ
------------------
നമ്മളൊന്നിച്ചു
തുഴഞ്ഞെത്തിയ
കടവുകളെല്ലാം,
സിന്ദൂരം 
ചാർത്തിയ
പഞ്ചാരമണൽ
പ്രണയങ്ങൾ,

ഉത്തരം
------------
ഈ പുഴയുടെ
ഗീതം കേൾക്കാൻ
ചെവിയൊന്ന്
കൂർപ്പിക്കുക,
അതിലുണ്ട്
ആരാണി വെള്ളത്തെ
തടസമില്ലാതെ
ഒഴുക്കുന്നു
എന്നതിന്റെ
ഉത്തരം........... <3 span="">




കടൽ പറഞ്ഞത്
---------------
ഈ കാറ്റിന്റെ
രൂപം
അത് തലോടുന്ന
പനിനീർ പൂവിനു
മാത്രമേ അറിയൂ!"
*കടൽക്കരയോട്
ചോദിച്ചപ്പോൾ
പറഞ്ഞത്*

അനന്ദ ശക്തി
-----------
മണ്ണ് ഒലിച്ചുപോയെങ്കിലും
അടിവേരാരോഒരാൾ
പിടിച്ചുവെച്ചിട്ടുണ്ട്,
അത് കൊണ്ടാണല്ലൊ
മലകൾ
സമതലങ്ങളാകുമ്പോഴും
മരങ്ങൾ
കാറ്റിനൊത്ത്
നൃത്തമാടി
കളിക്കുന്നത്,

2016
പ്രതീക്ഷയുടെ
വൻ സാഗരമായിട്ടാണ് 2016-ഉം വന്നത്!
തിരകൾ ചിലപ്പോൾ
നനയിപ്പിക്കുകയും,
മറ്റുചിലപ്പോൾ 
അകം വലിഞ്ഞും ,
കടൽ മെലിഞ്ഞും ,
തെന്നിപ്പാഞ്ഞും ,
തലോടിയുമങ്ങനെ
ഇളകിയാടി
മടങ്ങിപ്പോയി,
രംഗം2017ന്
വഴിമാറുകയാണ്,
പ്രതീക്ഷകളാണ്
ഒരോ
തിരകൾക്കും,
അവ പ്രണയ പർവ്വങ്ങളായി
അലയടിക്കട്ടെ,
സ്നേഹ മഴപോലെ
കുളിരണിയിക്കട്ടെ,
നേർത്ത കാറ്റിനോടൊത്താടി
നിർമാല്യം വിതറട്ടെ,
നിറങ്ങൾ ചാർത്തട്ടെ,
നമ്മളൊന്നാകട്ടെ,
നന്മകൾ നിറയട്ടെ.




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ