2016, ജൂലൈ 2, ശനിയാഴ്‌ച

വിശ്വ മിനാരങ്ങൾ


മണലുകൾക്കു
നിറമേകും
നിലാവ്,
നിയോൺ
വെളിച്ചമൊഴുകും
വീഥികൾ,
വിശ്വ മന്ത്രങ്ങളൊഴുക്കും
മിനാരങ്ങൾ,
ചുടുകാറ്റിൽ -
ലെയിക്കുന്ന
വിസ്മയങ്ങൾ,
റമദാനിന്റെ
രാവുകൾ
സഹ്രാഇൽ
സുന്ദരമാണ്,
ദിക്രുകളുടെ
വിശ്വ മർമരങ്ങൾ
മുഴങ്ങുമിടങ്ങൾ,
പ്രണയം പൊഴിക്കും
കാരക്കമരങ്ങൾ ,
നീണ്ടുപോകുന്ന
തറാവീഹിൻ സ്വഫുകൾ,
ഖുർആൻ സുക്തങ്ങളുടെ
മധുര ശബ്ദങ്ങൾ,
ഉറക്കമില്ലാത്ത
അറബ് നാടിന്റെ
തുടിപ്പുകൾ,
എങ്ങും വിശുദ്ധിയുടെ
സുന്ദര വിളക്കുകൾ,
തമസ്സിനെ
ദൂരെയകറ്റുന്ന
റംമസാൻ നിലാവും,
മിനാരങ്ങളിൽനിന്നും
സുബ്ഹിയുടെ
ബാങ്ക് മുഴങ്ങി,
"അസ്സലാത്തു ഖൈറുംമ്മിന ന്നൗം",
സുഗന്ധങ്ങൾ പരത്തി
വീഥികളിലൂടെ ജനം
പള്ളികളിലേക്ക്...........,
ഇനി
ഈ പകലുകൾ
ഉറങ്ങുകയാണ്,
ഷാജു അത്താണിക്കൽ

1 അഭിപ്രായം:


  1. വീണ്ടും പുണ്ണ്യ റമദാൻ മനസ്സിൽ നിറഞ്ഞു....
    നല്ല വരികൾ....വീണ്ടും പുണ്ണ്യ റമദാനിയായി കാത്തിരിക്കാം...
    നന്മകളോടെ...സസ്നേഹം..

    മറുപടിഇല്ലാതാക്കൂ