
അത് മറ്റൊന്നുമല്ല നല്ലതിനെ കൊള്ളാനും വേണ്ടാത്തതിനെ തള്ളാനും പഴയകാല ക്യാമ്പസുകൾക്കും യുവതക്കും കഴിഞ്ഞിരുന്നു എന്നത് തന്നെ, ഇന്ന് നെഗറ്റീവിറ്റി കാശാക്കുന്നുണ്ട് അതിന്റെ ചേരുവകൾ ജീവിതമാക്കി അതിൽ ആടി തിമിർക്കുന്ന ചെറുപ്പക്കാരെയാണ് നമുക്ക് കലാലയ ഇരിപ്പിടങ്ങളിൽ കാണുന്നത്, അനുകരണം അവാം അത് അതിര് വിടുമ്പോൾ സി ഇ ടിയിൽ സംഭവിച്ചപോലെ ജീവനുകൾ പൊലിയും, പ്രേമം എന്ന സിനിമയെ അല്ല നമ്മൾ കുറ്റപ്പെടുത്തേണ്ടത്, കാരണം ഒരു കൊമേഴ്സ്യൽ സിനിമ നിർമ്മിക്കുമ്പോൾ അതിന്റെ വിജയത്തിന് ഒരു സംവിധായകൻ എന്ന നിലക്ക് അൽഫോൻസ് പുത്രൻ തന്റെ കഴിവിന്റെ പരമാവധി ദൃശ്യവൽക്കരുച്ചു, പ്രെമേയം നെഗറ്റീവിറ്റിക്ക് മുൻതൂക്കം നൽകുന്നു എങ്കിൽ അതിനെ ഒരു സിനിമയായിമാത്രം കാണാൻ കഴിയണം അതാണ് വിവേകവും വിവരവുമുള്ള ചെറുപ്പക്കാർ ചെയ്യേണ്ടത്,പകരം അത് ജീവിത ഭാഗമാക്കി ചുറ്റുപാടുകളെ മറന്ന് മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പോയി ആടിത്തിമർക്കുമ്പോൾ കൂടെയുള്ള ജീവന്റെ വില മറക്കുന്നു,

പണ്ട് രജനികാന്തിന്റെ സിനിമകൾ ഉറങ്ങിയാൽ തമിഴ് മക്കൾ ആഒരു ആരവത്തിൽ തൊരുവുകളിലും സിനിമ തട്ടകങ്ങളിലും ജീവിതം ആ സിനിമയിലെ രജനി ചെയ്ത റോളിൽ വേഷം കെട്ടി കൊണ്ടാടുന്നപോലെ ഇന്ന് കേരളം അതെ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്,കലയുടെ ആലയങ്ങളിന്ന് കൊലയുടെ കൊലായികളായി മാറുന്ന അതീവ കുരുതര അവസ്ഥ വിശേഷങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കോളേജുകൾ ,മദ്യ മയക്കുമരുന്ന് ലോബികൾ സുലഭമായ് വിലസുന്ന കേരളത്തിലെ ക്യാമ്പസുകളിൽ ഇന്ന് പഠനത്തിനെക്കാളും വലിയ കാര്യം രാഷ്ട്രീയവും തമ്മിൽ തമ്മിലുള്ള പോരുമാണ്, എന്തിനു ഏതിനും ഇടപെടാൻ രാഷ്ട്രീയ പാർട്ടികൾ ഉണ്ട് എന്ന വിശ്വാസത്തിലും ദൈര്യത്തിലും യുവാക്കൾ ക്യാമ്പസുകൾ പൂരപറമ്പാക്കി പ്രിൻസിപ്പാളിനെയും കമിറ്റിയേയും കയ്യിലെടുത്ത് വിലസുന്ന കാലമാണ് ഇപ്പോൾ മിക്ക ക്യാമ്പസുകളിലും കാണുന്നത്,
aniyathipravum classmatests um namuk oru pad good messags tharunnund pakshe premam enna padam verum entertainer mathramanu innathe cheruppakark enjoy cheyyanulla oru padam
മറുപടിഇല്ലാതാക്കൂ