കാലത്തിനൊത്ത് കോലം മാറണം, തീർച്ചയായും മാറണം, പക്ഷെ മനുഷ്യൻ മാറണോ? മാറും മാറികൊണ്ടിരിക്കുകയാണ്, ഇന്ന് ലോകത്ത് ആശയവിനിമയം നടക്കുന്നത് ഏറ്റവും കൂടുതൽ നേരിട്ടല്ല, ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖാന്തരമാണ്, അവയിൽ ഫോൺ തൊട്ട് ഇന്റർനെറ്റ് വരേ നിലക്കാതെ സംസാരിച്ചു കൊണ്ടേ ഇരിക്കുകയുമാണ്,
അത് കൊണ്ട് തന്നെ മനുഷ്യന് മുഖം നോക്കാതെ ആരോടും എന്തും പറയാം, ആ പറച്ചിലുകൾ പലപ്പോഴും വലിയ പ്രശ്നങ്ങളിലേക് വഴിതിരിഞ്ഞ് പോക്കുകയും ചെയ്യാറുണ്ട്, ഒരുപാട് വാർത്തകൾ ഇന്ന് നാം കേൾക്കുന്നുണ്ട് , കഴിഞ്ഞുപോയ ഒരു വാർത്തയിൽ കാമുകിയുടെ കുഞ്ഞിനെ വരെ കൊന്ന ആറ്റിങ്ങലിലെ ടെക്കി കാമുകനെ നാം കണ്ടു, ഹൊ എന്തൊരു സ്നേഹം, അതും വിവരം നിറഞ്ഞ് കവിയുന്ന ടെക്കികളായിരുന്നു എന്നത് നാം മറക്കാതെ ഓർക്കുക,
ഇന്റർനെറ്റ് വഴിവിട്ട് ബന്ധങ്ങളുടെ എല്ലാം തുടക്കം ഇതാ ഈ ഒരു ഒറ്റ ചോദ്യത്തിൽ നിന്നാണ് പോലും,Hi, How are you? . ഇത് നല്ല ബന്ധങ്ങളുടെ തുടക്കവുമാണ്, പിന്നെ അത് വിശേഷമായി വിശേഷങ്ങളായി വിശദമാക്കലുകളുമായി, രണ്ടാമത്തെ സ്റ്റെപ്പ് ഫോട്ടൊ കൈമാറ്റം, അവിടെ ആ ബന്ധം വഴിതിരിഞ്ഞു, മുഖത്തിന്റെ ഫോട്ടോ, കാലിന്റെ ഫോട്ടോ, ഫുൾ ഫോട്ടോ പിന്നെ നേക്കട് ഫോട്ടോ, അത് കഴിഞ്ഞ എല്ലാം ആയി, പിന്നീട് എന്തിനും തയ്യാറുള്ള പ്രണയമായി അത് മാറി, പണ്ടൊക്കെ കവികൾ പാടിയ ദിവ്യമായ പ്രണയമല്ല ഇന്ന്, ഇന്ന് പ്രണയം ഒരു വിദ്യയാണ് അത് പെട്ടെന്ന് സംഭവിച്ച് പെട്ടെന്ന് കിടന്ന് പെട്ടെന്ന് പൊട്ടി പെട്ടെന്ന് കത്തി തീരുന്നത് ഒരു ചെറിയ പടക്കം,ഇത് ചിലത് പ്രശ്നങ്ങൾ നാട്ടുകാരെ അറിയിക്കും ചിലത് വീട്ടുകാർ മാത്രം, ചിലത് ആരും അറിയില്ല, ചിലത് പിന്നെ ത്രിശൂർ പൂരവും ആകാറുണ്ട്,
ഈ അടുത്ത് ഒരു ബ്ലോഗർ എന്നോട് പറഞ്ഞു, "അവൾ ഒരു പാട് ആളുകളുമായി ബന്ധമുണ്ട്, അത് ആ ഫേസ്ബുക്കിൽ ഉള്ളവർക്കെല്ലാം അറിയും പക്ഷെ അവളുടെ ഭർത്താവിന്ന് മാത്രം അറിയില്ലാ, അത് കൊണ്ട് അവർ നന്നായി ജീവിച്ച് പോക്കുന്നു എന്ന്"
അതൊരു സത്യമാണ് നമ്മുടെ വേണ്ടപ്പെട്ടവരുടെ തെറ്റുകൾ ഏറ്റവും അവാസനം മാത്രമേ നമ്മൾ അറിയൂ അപ്പോഴേക്കും 16 കാരെന്റെ കൂടെ 51 കാരിയും, 55 വയസ്സന്റെ കൂടെ 14 കാരിയും വയനാട്ടിലും ഗോവയിലും ബോംബേയിലും സുഖവാസം കഴിഞ്ഞ് കാണും,
പണ്ട് വേശ്യകളും അതിന്ന് സമാനമായ പെണ്ണുങ്ങളും അങ്ങാടിയിലായിരുന്നു തക്കം പാർത്തിരുന്നത്, പക്ഷെ ഇന്ന് ആ കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയില്ല, ഇനി കാണണം എന്നുണ്ടെങ്കിൽ ഒരു സ്ഥലത്ത് കാണും, രാത്രി ആയാൽ സ്കൈപ്പിന്റെ ഇടവഴികൾ വാട്സപ്പിന്റെ വരാന്തകൾ പിന്നെ ഫേസ്ബുക്കിന്റെ തീരങ്ങൾ അങ്ങനെ പല സ്ഥലങ്ങളിലും ഇവരെ ഇന്ന് കാണാൻ കഴിയും , അവരൊക്കെ നല്ല കുടുബമുള്ളവരും നല്ല വിദ്യഭ്യാസമുള്ളവരും, പിന്നെ നല്ല തന്തക്കും തള്ളക്കും പിറന്നവരും ഒക്കെ ആയിരിക്കും , അതിൽ പലർക്കും കുട്ടികളുടെ കുട്ടികളും അവരുടെ കുട്ടികളും ഒക്കെ കാണം പക്ഷെ പ്രണയം! അതിന്ന് ഒരു അതിരും ഇല്ല, പണ്ടാരോ പറഞ്ഞപോലെ അതിനുണ്ടോ കണ്ണും മൂക്കും"- അവർ ഈ നെറ്റിൽ പ്രണയിച്ച് കൊണ്ടേ ഇരിക്കുന്നു, അങ്ങനെ ഒന്ന് കഴിഞ്ഞാൽ ഒന്ന് പിന്നെ മറ്റൊന്ന് അങ്ങിനെ പ്രണയിച്ച് പ്രണയിച്ച് പോയിക്കൊണ്ടേ ഇരിക്കുനു,
ഈ അടുത്ത് ഒരു സ്നേഹിതന്റെ ഫേസ്ബുക്ക് മെസ്സേജ് ഇൻബോക്സ് കാണാൻ ഇടയായി, സത്യത്തിൽ ഞാൻ ഞെട്ടി തരിച്ച് പോയി, എനിട്ട് അവൻ എന്നോട് ഒരു ഫോട്ടോ കാണിച്ച് പറഞ്ഞു ഈ വനിതയുടെ ഫോട്ടോ ഫേസ്ബുക്ക് ഉഭയോഗികുന്ന 60ൽ പരം ആളുകൾക്ക് ഈ വ്യക്തി തന്നെ അയച്ച് കൊടുത്തിട്ടുണ്ട് ഞാൻ ആ ഫോട്ടോ ഒറ്റ തവണ കണ്ടു, ഒരു തുണിയും ഇല്ലാത ഒരു 45 വയസ്സുള്ള സ്ത്രി, അവർക്ക് നല്ല ഭർത്താവും കല്ല്യാണം കഴിക്കാൻ പ്രായമുള്ള കുട്ടികളുമുണ്ട്, നമ്മൾ ഒന്ന് ചിന്തിക്കണം എവിടെ എത്തി നമ്മുടെ ഈകൊച്ചു കേരളത്തിലെ സംസ്കാര സമ്പന്നത? ഇല്ല ഇത് നിങ്ങൾക്കാർക്കും പിടിച്ചു നിർത്താൻ കഴിയില്ല നിങ്ങളുടെ മകളാണെങ്കിലും ഭാര്യയാണെങ്കിലും ഒക്കെ ചിലപ്പൊ ഇങ്ങനെ ആയിരിക്കാം, പക്ഷെ എന്ത് ചെയ്യും നാം നിസ്സഹയരാണ് ഈ കാര്യത്തിൽ,
ലോകം കീഴടക്കി കീഴടക്കി ഈ ഇന്റനെറ്റ് നമ്മളേയും കീഴടക്കി കൊണ്ടിരിക്കുകയാണ്, അതെ നമ്മളെ കൊന്ന്തിന്നുന്ന ഒരു ഭീമനാണ് ഈ ഫേസ്ബുക്കും സകൈപ്പുമെല്ലാ,. അവരോടോക്കെ കളിക്കേണ്ട രീതിയിൽ കളിച്ചില്ലെങ്കിൽ നാളെ നിങ്ങൾ തെരുവിൽ തുണിയില്ലാതെ കാണും, അല്ലേൽ നിങ്ങളുടെ പേരമക്കൾ കാമം തീർക്കന്നത് നിങ്ങളുടെ നഗ്ന ചിത്രങ്ങൾ കണ്ടും നിങ്ങളുടെ കാമുകനുമൊത്തുള്ള കാമകേളികൾ കണ്ടു മായിരിക്കും, ഓർത്ത് നോക്കു കാർക്കിച്ച് തുപ്പാൻ തോന്നില്ലേ!!!!, തോന്നും പക്ഷെ ഹാ! എന്നാലും എങ്ങനെ അയാളെ ഞാൻ മറക്കും? എന്ന ചിന്ത ഇപ്പോഴും മനസ്സിൽ ഒരോ പ്രൊഫൈലുകളും ചിന്തിക്കുകയാണ്,
ഇന്ന് ഫേസ്ബുക്കിൽ ഉള്ള 65 ശതമാനം പേരും ഒന്നിൽ കൂടുതൽ അവിഹിത ബന്ധങ്ങൾ ഉള്ള ആണും പെണ്ണുമാണ് എന്നതിൽ ആരും സംശയിക്കേണ്ട്, ഞാൻ നുണ പറയുന്നതല്ല, സത്യമാണ് അതിൽ പെൺ പ്രൊഫൈലുകളിൽ 80 ശതമാനം വരുന്ന ഫേസ്ബുക്കികൾക്ക് അത് ഉറപ്പായിട്ടുമുണ്ട്, എന്നെ നിങ്ങൾക്ക് തള്ളി കളയാം പക്ഷെ ഞാൻ പറഞ്ഞ സത്യം ഇന്നും നാളെയും തെളിയിക്കപ്പേട്ടു കൊണ്ടിരിക്കും തീർച്ച ,അത്ര വ്യക്തമാണ് എന്റെ ഈ അഭിപ്രയാം.
സൂക്ഷിച്ചാൽ... ഹേ ഏ ആ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട,
Sookshichaal dukhikendaa athenne..
മറുപടിഇല്ലാതാക്കൂകുറെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട
മറുപടിഇല്ലാതാക്കൂവിഷയം ആണ്....ഫേസ് ബുക്കും
ജീവിതവും
Chatikuzhikal niranja lokam
മറുപടിഇല്ലാതാക്കൂസത്യമായ വാചകങ്ങള്‍ ഷാജൂ.. ഇന്ന് സമൂഹത്തില്‍ നാം കാണുന്ന കാഴ്ചകള്‍ അക്ഷരങ്ങളിലൂടെ കാണിച്ചു തന്നു.. നല്ല എഴുത്ത് ..
മറുപടിഇല്ലാതാക്കൂപുതിയ കാലഘട്ടത്തിന്റെ ശക്തമായ ആശയവിനിമയ ഉപാധികളാണ് ഇവിടെ പറഞ്ഞ മീഡിയകൾ . അവയുടെ ശക്തിയും, സാദ്ധ്യതകളും അപാരമാണ്. അതിനെ നല്ല രീതിയിൽ, നല്ല വഴിയിൽ, സാമൂഹ്യമാറ്റത്തിനും, സാമൂഹ്യസേവനത്തിനുമായി ഉപയോഗിക്കുന്നവരാണ് ഞാൻ ഈ മേഖലയിൽ പരിചയപ്പെട്ടിട്ടുള്ള ഭൂരിപക്ഷം ആളുകളും. ശക്തമായ ആശയസംവാദവും, ആശയസംഘർഷവുമൊക്കെ ഈ മേഖലയിലും നടക്കാറുണ്ട്. വ്യക്തിതാൽപ്പര്യമില്ലാത്ത പൊതുതാൽപ്പര്യത്തിനുവേണ്ടി നടക്കുന്ന ആശയസംഘർഷങ്ങളിൽപ്പോലും വലിയ നന്മകളുണ്ട്. അതൊക്കെ ഈ മാധ്യമങ്ങളുടെ വലിയ ഗുണങ്ങൾതന്നെയാണ്.... എന്നാൽ ഇവിടെ ഷാജു പറഞ്ഞതുപോലെയുള്ള സംഭവങ്ങളും നടക്കുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്. അത് ഈ മാധ്യമത്തിന്റെ കുഴപ്പം എന്നതിനേക്കാൾ ആ വ്യക്തികളുടെ കുഴപ്പമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കുരങ്ങിന്റെ കൈയ്യിൽ പൂമാല കിട്ടിയതുപോലെയാണ്.....
മറുപടിഇല്ലാതാക്കൂവേശ്യകൾ തെരുവുകളിൽ കാത്തു നിൽക്കുന്നത് അവിടെ അവരെ ആവശ്യമുള്ളവർ തേടിയെത്തും എന്നുള്ളതുകൊണ്ടാണ്. ഫെസ് ബുക്കും വാറ്റ്സ് അപ്പുമെല്ലാം ലൈംഗികകച്ചവടത്തിന്റെ പുതിയ മേഖലകളാകുന്നതും ഇവിടെ അതിനു ആവശ്യക്കാരുള്ളതുകൊണ്ടു തന്നെ. പരപുരുഷബന്ധം സ്വപ്നം കണ്ട് ഈ മേഖലയിലേക്ക് കടന്നു വരുന്നവരും അങ്ങനെ ജീവിക്കുന്ന സ്ത്രീകളും ഉണ്ടാവാം. പക്ഷേ അതിനേക്കാൾ പതിന്മടങ്ങ് വരും അന്യസ്ത്രീകളെ 'വളയ്ക്കാനും' 'വളച്ചെടുത്ത് ഉപയോഗിക്കാനും' ഉള്ള തീവ്രമായ ആഗ്രഹത്തോടെ ഇവിടെ കടന്നു വരുന്ന പുരുഷന്മാർ. അതുകൊണ്ട് സ്ത്രീകളെ മാത്രം കുറ്റം പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ ?
മറുപടിഇല്ലാതാക്കൂഈ 65 ശതമാനത്തിന്റേയും 80 ശതമാനത്തിന്റേയുമൊക്കെ കണക്ക് ഷാജു ഊഹിച്ചെടുത്തതല്ലേ ? ആധികാരിക പഠനങ്ങളുടെ പിൻബ്ലമുണ്ടോ അതിന് ?
നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്.
മറുപടിഇല്ലാതാക്കൂഈ കണ്ടെത്തല്‍ രീതി തന്നെ ശരിയാണെന്ന അഭിപ്രായം തീരെയില്ല.
വേശ്യ എന്ന പ്രയോഗം തന്നെ ഞാന്‍ എതിര്‍ക്കുന്നു ഗുരൂ .. സ്ത്രീകള്‍ അല്ല ഇതില്‍ ഒന്നും പ്രശ്നക്കാര്‍ ശരിയായ സാമൂഹിക ബോധം ആര്‍ജ്ജിട്ടില്ലാത്ത ശരി ലൈന്ഗികത പഠിച്ചിട്ടില്ലാത്ത പരമ നാറി പുരുഷന്‍ തന്നെ ആണ് , പ്രത്യേകിച്ചു കപട സദാചാര പ്രചാരകര്‍ ആയ മല്ലു
മറുപടിഇല്ലാതാക്കൂ@Viddi Man ഭായി , വളരെ നല്ല അഭിപ്രായം, അത് പോലെ എന്റെ ഒരു അഭിപ്രായം മാത്രമാണ് ഞാൻ എഴുതിയത്, അതിൽ എന്റെ വലിയ ചില അനുഭവങ്ങളും ഉണ്ട്....
മറുപടിഇല്ലാതാക്കൂരണ്ടും ഉണ്ട് , പക്ഷെ ഇതിന്റെ എല്ലാം ആഫ്ടർ ഇഫക്റ്റ് കൂടുതലും കിട്ടുന്നത് പെൺ വർഗ്ഗത്തിനാണ്, , ഈ ഫേസ്ബുക്ക് കൊണ്ട് ജീവിതം നഷ്ടപ്പെട്ട രണ്ട് സ്ത്രീകളെ എനിക്ക് നേരിട്ടറിയാം, അവരുടെ ഭർത്തക്കാന്മാർക്കും അങ്ങനെ പലതും ഉണ്ടായേക്കാം, പക്ഷെ അവർക്ക് അവരുടെ ഭർത്താവിനെ നഷ്ടമായി ജോലി പോയി, ഭർത്താവ് നല്ല നിലയിൽ ഇപ്പോഴും മറ്റൊരു പെണ്ണിനെ കല്ല്യാണം കഴിച്ച് ജീവിക്കുന്നു, മൊത്തത്തിലാണ് ഞൻ പറഞ്ഞത്
എന്റെ ശതമാന കണക്കുകൾ വെറും ഊഹിച്ചവ തന്നെ ആയിരിക്കാം, പക്ഷെ ഞാൻ മനസ്സിലാക്കിയ പലരും പല റിലേഷനുകൾ ഉള്ളവരാണ് അവിടെ എന്നിൽ ഈ കണക്കുകൾ വളരെ ശെരിയും ആണ്
അഭിപ്രായത്തിന്ന് നന്ദി
@Pradeep Kumar യേട്ടാ... നന്ദി
മറുപടിഇല്ലാതാക്കൂതീർച്ചയായും രണ്ട് വശങ്ങളുണ്ട്, അവ തിരഞ്ഞെടുക്കുന്നതിലെ പരാജയം നമ്മുടെ ചുറ്റുപാടുകളിൽ നാം ദിനേന കാണുന്നുണ്ട്
അഭിപ്രയാത്തിന്ന് നന്ദി
@ഉമ്മർ ഗുരു
മറുപടിഇല്ലാതാക്കൂഇത്തരക്കാരേ എന്തൊ എനിക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞൊള്ളൂ, തീർച്ചയായും ആൺ വർഗ്ഗവും തെറ്റുകാരാണ്, പക്ഷെ ഇത്തരം പ്രവണതകൾ പെണ്ണിലും ഇന്ന് എത്രയോ കൂടുതലായി കാണുന്നുണ്ട് എന്നത് സത്യവുമാണ്
എല്ലാവർക്കും നന്ദി
മറുപടിഇല്ലാതാക്കൂഎവിടുന്നായിരുന്നു ഈ പോസ്റ്റ് ന്റെ തുടക്കം ശരഫിയയ്യിലെ ഒരു ഇടുങ്ങിയ ഗല്ലിയിൽ മുത്തവയ്യെ പേടിച്ചു ഒളിച്ചിരിക്കുമ്പോൾ അല്ലേ
മറുപടിഇല്ലാതാക്കൂഅത്ഭുതങ്ങൾ ആണ് പല കഥകളും കേൾക്കുമ്പോൾ തോന്നുന്നത്
മൂസാജീ അതെ അതെന്നെ ആ ഇടുങ്ങിയവയിൽ നിന്ന് ഉയർന്ന് പൊങ്ങിയ പുക ............ കത്തട്ടെ
മറുപടിഇല്ലാതാക്കൂസൂക്ഷിച്ചാല് ദുഃഖിക്കണ്ട..
മറുപടിഇല്ലാതാക്കൂഷാജു ഗുരൂ സമ്മതിച്ചു
മറുപടിഇല്ലാതാക്കൂഗുരൂ എല്ലാം കണ്ടെത്തി കൊച്ചു കള്ളന്‍ ...മജീദ് ഗുരൂ
മറുപടിഇല്ലാതാക്കൂതുറന്നു പറച്ചിലിലെ ആത്മ രോഷം ഉള്‍ക്കൊള്ളുന്നു .... ഇരുളടഞ്ഞ ഇടനാഴികളില്‍ പതുങ്ങിയ കാലൊച്ചകളുണ്ട് ..ശരി തന്നെയാണത് .ചതിയുടെ കാണാക്കയങ്ങള്‍
മറുപടിഇല്ലാതാക്കൂപാവം പുരുഷന്മാര്‍ സ്ത്രീകള്‍ ഇങ്ങനെ cyber ഇടങ്ങളില്‍ കത്ത് നില്‍ക്കുന്നത് കൊണ്ട് മാത്രം വലയില്‍ ആയി പോയ പുരുഷന്മാര്‍ . ശോ പാവം ഇരകള്‍ . ഇത് എഴുതിയവന് നാണം ഇല്ലേ . മറ്റൊരാളുടെ ഇന്‍ബോക്സില്‍ ഒരാള്‍ സ്വക്ര്യം ആയി അയാള്‍ക്ക് അയച്ചു കൊടുത്ത മെസ്സേജ് കാണുക . എന്നിട്ട് ആ ക്രിമിനല്‍ minded ആയ വ്യട്ഖി പറഞ്ഞ വിശദീകരണം ആധികരികംമായി പൊതു സമൂഹത്തില്‍ വിളമ്പുക . സംമതികണം . ഇത് മലയാളി ഞരമ്പ് രോഗികളുടെ വേറൊരു രീതി ആണ് . ചുറ്റും ഉള്ള സ്ത്രീകള്‍ ഒകെക് മോശം എന്ന് എഴുതി വയ്ക്കുകയും പറയുകയും ചെയ്യുക . എല്ലാം സ്ത്രീകളുടെ തെറ്റും . പാവം ഈ ദേഹം ഇനിയ്ജം ആരുടെ കുരിക്കില്‍ ആണവോ വീഴാന്‍ പോകുന്നത് .
മറുപടിഇല്ലാതാക്കൂpreetha അഭിപ്രയാത്തിന്ന് നന്ദി
മറുപടിഇല്ലാതാക്കൂവ്യക്തമായ അഭിപ്രായം വേണം, അതാണ് നമ്മുടെ ജാനാധിപത്യ സംഹിത, അത്തരം നല്ല ഒരു അഭിപ്രയാത്തിന്ന് വളരെ നന്ദി
വ്യക്തിപരമാവുന്നത് സൂക്ഷിക്കുക,
സമൂഹിക ജീവി എന്ന ചെറിയ ഇടത്തിൽ നിന്ന് ഈ ലോകത്തോട് സ്ത്രീ പുരുഷ ഭേദമന്യേ ഇനിയും വിളിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കും ഈ ഞാൻ അതെ ഈ ദേഹം.....
സത്യം വിളിച്ചു പറഞ്ഞാൽ ശത്രുക്കൾ കൂടും എന്നാണല്ലൊ. അതിനെ അതിജീവിക്കാനുള്ള കരുത്ത് നൽകാൻ ഈ പോസ്റ്റിനൊരടിവര.
മറുപടിഇല്ലാതാക്കൂസത്യം വിളിച്ചു പറഞ്ഞാൽ ശത്രുക്കൾ കൂടും എന്നാണല്ലൊ. അതിനെ അതിജീവിക്കാനുള്ള കരുത്ത് നൽകാൻ ഈ പോസ്റ്റിനൊരടിവര.
മറുപടിഇല്ലാതാക്കൂവഴിവിട്ടബന്ധങ്ങളുടെയെല്ലാം തുടക്കം ഫേസ്ബുക്കിൽ നിന്നല്ല, സോഷ്യൽ മീഡിയയിൽ നിന്നല്ല, Hi, how are you എന്ന ചോദ്യത്തിൽ നിന്നല്ല. സ്വന്തം മനസ്സിൽ നിന്നാണ്. സോഷ്യൽ മീഡിയ ഒരു ഉപകരണം മാത്രം. സോഷ്യൽ മീഡിയയിൽ നിറയുന്നത് നമ്മുടെ മനോവ്യാപാരങ്ങൾ തന്നെയാണ്. മനസ്സ് നന്നായിരിക്കുന്നതാണ് യഥാർത്ഥ സംസ്കാരം; നിരായുധനായതുകൊണ്ട് മാത്രം കുറ്റം ചെയ്യാതിരിക്കുന്നതല്ല.
മറുപടിഇല്ലാതാക്കൂസംസ്കാരശൂന്യത തലമുറകളായി സംഭവിച്ചിരിക്കാം. ഇന്ന് നവമാദ്ധ്യമങ്ങളുടെ കാലത്ത് അവയ്ക്ക് പ്രവർത്തനമുഖം കൈവരിക്കാൻ എളുപ്പമായി എന്നേയുള്ളൂ.
പിന്നെ, 65 ശതമാനത്തിന്റെയും 80 ശതമാനത്തിന്റെയുമൊക്കെ കണക്കിന് എത്രത്തോളം വാസ്തവികതയുണ്ടെന്ന് സംശയിക്കുന്നു. 100 ശതമാനവും അങ്ങനെയായിരിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ കറങ്ങിനടക്കുന്നവർ കൂടുതൽ ആക്ടീവാകാനും ഇത്തരം കണക്കുകൾ ഇടയാക്കും.
It is all about one's culture and the mind set up.
മറുപടിഇല്ലാതാക്കൂഷാജു..നല്ലൊരു പോസ്റ്റായി ഞാനിതിനെ കാണുന്നു. സ്ത്രീ പുരുഷ അനുപാതം ഒന്നും പറയേണ്ടി ഇരുന്നില്ല. രണ്ടു കൈയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേള്‍ക്കൂ. എല്ലാ സഹോദരീ സഹോദരന്മാര്‍ക്കുമുള്ള ഷാജുവിന്റെ നല്ലൊരു വാണിംഗ് ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്...തുടര്‍ന്നും എഴുതുക..
മറുപടിഇല്ലാതാക്കൂസൈബര് ഇടങ്ങളില്‍ നിരവധി വേശ്യാ പ്രോഫിലുകള്‍ ഉണ്ട്.
മറുപടിഇല്ലാതാക്കൂകാലം മാറി നമ്മള്‍സൈബര്‍ യുഗത്തില്‍ എത്തി..അപ്പോള്‍ ഇത്തരക്കാരും ഈ നൂതന വിദ്യകള്‍ ഉപയോഗിക്കുന്നു,അത്ര മാത്രം
വായിക്കേണ്ട പോസ്റ്റ് തന്നെ.
മറുപടിഇല്ലാതാക്കൂഫേസ്ബുക്ക്ല് വായിച്ചിരുന്നു ,,,, എല്ലാത്തിനും രണ്ടു വശമുണ്ട് , അത് നമ്മള്‍ എങ്ങിനെയെടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും നന്മയും തിന്മയുംമൊക്കെ ഉണ്ടാവുക , കാലിക പ്രസക്തമായ ഒരു വിഷയം , നന്നായി ഷാജു .
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂഅഭിപ്രയാങ്ങൾക്കെല്ലാം നന്ദി
തുടർന്നും വായിക്കുക...........
ആണ് അധിനിവേശത്തിനു സ്ത്രീ 'Free' ആയി നിന്നു കൊടുക്കുമ്പോള്‍ നമുടെ Social media കള്‍ എത്രമാത്രം സജീവമാണ് !ഇവിടെയിപ്പോള്‍ നാണം മറക്കുന്നതാണ് നാണക്കേട്.....!! മാറ്റങ്ങള്‍ക്ക് നിമിത്തമാവട്ടെ ഈദൃശ നിബന്ധങ്ങള്‍ !
മറുപടിഇല്ലാതാക്കൂ