പഴയ വീടിന്റെ പടികളിറങ്ങുമ്പോൾ
തിരികെയെത്തുമെന്നത് നിശ്ചയമെങ്കിലും
തകർക്കപ്പെട്ട പഴയ സൗധത്തിൻ
യുദ്ധവിരാമ ഫലകപ്പൊട്ടുകളിൽ
ഞാനെന്ന ഓർമ്മ ചിത്രം
ഇന്നും മായാതെ ഹൃദയ മൂലയിൽ
നീയും ആ കരിവിളക്കുമൊത്ത്
കുഞ്ഞ് പാടങ്ങൾ ഓതിടുന്നത്
കർണപടത്തിൽ അലോസരപ്പെടുത്തുന്നുണ്ട്,
കിനാവുകൾ നൂറും മെനഞ്ഞെടുത്ത്,
നിലാവെളിച്ചം മേൽക്കൂര വിടവിൽ കണ്ടും
മഴച്ചാറ്റലിൽ തണുപ്പറിഞ്ഞു
ബാല്യം ജീവിതം മറന്ന് ജീവിച്ച് തീർക്കുമ്പോൾ,
ലക്ഷ്യം ചിതലരിക്കാതെ മഴകൊള്ളാതെ
മഴത്താളത്തിനൊത്ത് പഴയ പാട്ട് പാടി
പുതപ്പിൻ കീഴിലുറങ്ങണമെന്ന് മാത്രം,
ഇരുട്ട് വീണ് ചുറ്റും ചീവീട് കരയുമ്പോൾ
രാത്രിയെന്തിനെന്ന് മനസ്സിൽ കരുതും,
പേടിപ്പെടുത്തം കാലൊച്ചകൾക്കെല്ലാത്തിനും
ഒരോ കള്ളന്റെ കഥകളും മനസ്സിലുണ്ടാകും
രാത്രി മഴകൾ,
ചോർച്ചയുള്ള മൂലകളിൽ
പാത്രത്തിൽ വീഴുന്ന തുള്ളികളുടെ ശബ്ദവും
മുഖത്ത് ചാടും ചിതലും പാറ്റയും
കരച്ചിൽ നിർത്താതെ പശുവും കോഴിയും
പിന്നെ ഇലകളിൽ തട്ടി ശബ്ദമുണ്ടാക്കും തുള്ളിയും,
മണ്ണെണ്ണ വിളക്കിന്റെ തിരിയിൽനിന്നും
കത്തിക്കരിഞ്ഞ വെണ്ണീറ്
പടിഞ്ഞാറ് കാറ്റിൽ മെല്ലെ ഇളകി
തിണ്ണക്ക് താഴെ ചോർച്ച ചെമ്പിൽ ചാടും,
തിണ്ണയിരുന്നാൽ ഇടിവാളിൽ കാണാം
മുലോട് ഇളകിയതും പട്ടിക പൊട്ടിയതും
ചിലപ്പോൾ തോന്നും ഓട് തലയിൽ വീഴുമെന്ന്!
ചിലപ്പോഴൊക്കെ കാറ്റിൽ താഴെ
ഓട് വീഴുന്ന നേർത്ത ശബ്ദങ്ങളും കേൾക്കാം,
വീടെന്നതൊരു സ്വപ്നമാകുമ്പോൾ
സ്വപ്നത്തിലെല്ലാം തകർക്കപ്പെടുന്ന
പഴയവീട് തന്നെയാണെങ്കിലും
തൊട്ടടുത്ത പ്രിയപ്പെട്ടതെന്തോ
ഒലിച്ച് പോകുന്നത് വിരഹമാകാറുമുണ്ട്,
പക്ഷെ വീണുപോകുമ്പോൾ
വീഴ്ത്തപ്പെടുമ്പോൾ ഇഷ്ടമുള്ളതെല്ലാം
എടുത്ത് വെക്കണമെന്നത് നിശ്ചയിച്ചിരുന്നു,
അവസാന പടിയിൽ നിന്ന് വിടപറയുമ്പോൾ,
മനസ്സിന്നുള്ളിലെ എവിടോയോ
ഒരു തീക്കൊള്ളി പാച്ചിലും
ചെറിയ കരച്ചിലും കേൾക്കാമായിരുന്നു,
അമർത്തപ്പെട്ട ഒരോ ചിതലിലും
ഞാനുണ്ടായിരുന്നെന്നതും
ചിതലരിച്ച പട്ടികക്കഷ്ണങ്ങൾ
എന്റെ കയ്യിലെ എല്ലുകൾപോലെ
ഇല്ലാതായ അസ്ഥികൾ ഒരോന്നും
എന്റെ ഇന്നലയുടെ ബലങ്ങളെന്ന് തോന്നുമ്പോ
മറവിയുടെ മരണക്കുഴിയിൽ ഒരിക്കലും ഊളിയിടാതെ
പഴയ വീടെന്നും ഓർമയുടെ തലോടലിൽ
ഒരു ചെറിയ വിരഹവുമൊത്ത് കൗമാരത്തിന്റെ
ജീവിതാനുഭവങ്ങൾ കൊണ്ട്, ചെറുപ്പം തീർക്കുന്നു ഇന്നും,
ചെറു തിണ്ണയിലിരുന്ന് ചോറ് വാരിത്തരുമ്പോൾ
അമ്മ കാണിച്ച് അമ്പിളിമാമനെ തൊട്ട്
പാഠങ്ങളോരോന്ന് ചൊല്ലിത്തരുന്നതുമാണ്
വീടിന്റെ ഓർമകളിൽ എന്നും പുതുമ,
അവസാനം കരിവിളക്കിന്റെ മുകളിൽ
തിരശ്ശീല വീഴുമ്പോൾ
തണുപ്പകറ്റാൻ പുതപ്പിച്ചു തരുന്ന
നേർത്ത പുതപ്പും , ഉറപ്പുള്ള തലയിണയും
നന്നഞ്ഞ കൈതോലപ്പായയുമെല്ലാം
ആ പഴയവീട്ടിൽ ഉപേക്ഷിക്കുമ്പോൾ
ജീവിതം ആധുനികതയിലേക്കും
ചില ഓർമ്മകളിലേക്കും
നല്ല കവിത................... ആശംസകൾ
മറുപടിഇല്ലാതാക്കൂചെറുപ്പത്തിലെ അനുഭവങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ കവിത ഞാനും പോയി ആ പഴയ വൈക്കൊൽ പുരയിലേക്ക്
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങൾ യാഥാർത്യമാവുമ്പൊ വെട്ടയാടുന്ന ഒരു വട്ടം കൂടി തിരിച്ചുപോവാൻ കൊതിക്കുന്ന മധുരിക്കുന്ന ഓർമ്മകൾ
മറുപടിഇല്ലാതാക്കൂകണ്ടും കേട്ടും മടുത്ത കാഴ്ച്ചകൾ. പുതുമ തോന്നിയില്ല.
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകളും. ( ഓർമ ചിത്രം, മയാതെ, നിയ്യും... )
വീണ്ടും കണ്ടതില്‍ സന്തോഷം :) നിക്കാഹ ഹഹഹാഹ കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു വിരഹ കവിത പ്രതീക്ഷിച്ചു :)
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു................
മറുപടിഇല്ലാതാക്കൂഹൃദ്യമായ ഓർമ്മകൾ. ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്ത അനുഭവങ്ങളാണവ.
മറുപടിഇല്ലാതാക്കൂആശംസകൾ...
പഴയ വീടെന്നും ഓർമയുടെ തലോടലിൽ...
മറുപടിഇല്ലാതാക്കൂഒടനെ പഴയ ഓര്മ്മ്കളിലെക്കോ....
വലിയൊരു ഇടവേളക്കു ശേഷം വീണ്ടും
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു ഷാജു..ആശംസകള്‍
അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു പ്രിയരേ................
മറുപടിഇല്ലാതാക്കൂnalla ormakaliloode...enjoyed this....
മറുപടിഇല്ലാതാക്കൂashamsakal....
നേർത്ത പുതപ്പും , ഉറപ്പുള്ള തലയിണയും
മറുപടിഇല്ലാതാക്കൂനന്നഞ്ഞ കൈതോലപ്പായയുമെല്ലാം
ആ പഴയവീട്ടിൽ ഉപേക്ഷിക്കുമ്പോൾ
ജീവിതം ആധുനികതയിലേക്കും
ചില ഓർമ്മകളിലേക്കും
ഒറ്റപ്പെടലിലേക്കുമായി ചുരുങ്ങിപ്പോയ്.
ഒലിച്ചു പോകുന്ന ഓര്‍മകളിലും
മറുപടിഇല്ലാതാക്കൂവിഷാദത്തിന് നനുത്ത തേങ്ങലുകള്‍...rr
അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു പ്രിയരേ.........
മറുപടിഇല്ലാതാക്കൂപഴമയെ ഉപേക്ഷിച്ചിട്ട് പുതുമ തേടുന്ന തലമുറ. കൊള്ളാം ആ വരികള്‍ ഇഷ്ടമായി PRAVAAHINY
മറുപടിഇല്ലാതാക്കൂPRAVAAHINY
പുതിയ വീട് ഒരു സ്വപ്നമാനെങ്കിലും ഓര്‍മ്മകള്‍ എല്ലാം പഴ വീട്ടിലാണ്. കവിത നന്നായി.
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു പ്രിയരേ.........
മറുപടിഇല്ലാതാക്കൂഓര്മകള് ഉണ്ടായിരിക്കണം ...എന്നും എന്നെന്നും ! :)
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ക്ക്
നല്ല ആശംസകള്‍
@srus ..
കവിത വായിക്കുമ്പോൾ ..
മറുപടിഇല്ലാതാക്കൂആ ബാല്യം തിരികെ തന്നതിന് നന്ന്ദി ..
നന്നായി ഇഷ്ടപ്പെട്ടു .
ആശംസകൾ
ഓർമ്മകൾ തിരിച്ചു വിളിക്കുന്നു ബാല്യത്തിലേക്ക്..പക്ഷെ..
മറുപടിഇല്ലാതാക്കൂമറക്കാത്ത ഓര്‍മ്മകള്‍ ..!
മറുപടിഇല്ലാതാക്കൂനന്ദി എല്ലാവർക്കും
മറുപടിഇല്ലാതാക്കൂമനോഹരമായ വരികൾ
മറുപടിഇല്ലാതാക്കൂആശംസകൾ...
കവിത നന്നായി...
മറുപടിഇല്ലാതാക്കൂഒരു ഓര്‍മ്മ പുതുക്കല്‍ ...........അല്ലെ ? നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഓര്മ്മകള്...
മറുപടിഇല്ലാതാക്കൂനന്ദി പ്രിയരേ
മറുപടിഇല്ലാതാക്കൂനല്ല കവിത....
മറുപടിഇല്ലാതാക്കൂഓർമകൾ ഉറങ്ങുന്ന പഴയവീട്
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി..
Old home is always nostalgic.
മറുപടിഇല്ലാതാക്കൂ