2013, ജൂലൈ 8, തിങ്കളാഴ്‌ച

രുദ്രപ്രയാഗിലെ സംഹാരതാണ്ഡവം






















എരിഞ്ഞൊടുങ്ങി നീ തീർത്ത പ്രളയത്തിൽ
പ്രാണൻ വെടിഞ്ഞവർ സ്വപ്നം മറന്നവർ,
ഒഴുകി അകലുന്ന നിൻ മാറിൽ അവർ തീർത്ത
കിനാവിൻ  ജീവിതം കരിഞ്ഞുപോയിന്നലേ,


മന്ദാകിനിക്കരയിൽ പാണ്ഡവർ പണിതീർത്ത
ക്ഷേത്രാങ്കണവും പിഴുതെറിഞ്ഞുപോയ്, നീ
തഴുകി തലോടി കര കവിഞ്ഞ രാത്രിയിൽ
കിടന്നുറങ്ങിയ കുരുന്നുകളും  യാത്രയായ്,

വേനൽ ചൂടിൽ വെന്തുപോയ് ഇന്നലെ
നീ കനിഞ്ഞു, പെയ്തു മഴ ഈ രാവിതിൽ,
കണ്ണീര് തീർക്കാൻ കഴിഞ്ഞില്ല ഇന്നും
ഈ മഴക്കും ഈ പുഴക്കുമിന്നും,

സ്വന്തമില്ലാ, ബന്ധുവസതിയും തകർന്നു
ഈ മൂക ശാന്തതയിൽ സ്വപ്നങ്ങൾ മാത്രമായി,
കൂട്ടിന്ന് ഒരു പാട് വിഷാദ മുഖങ്ങളൊത്ത്
ഒന്നിച്ച് തീർത്ത കണ്ണീർ ചാലിട്ടു,

നഗ്ന രാവിന്റെ   നിഴലൊരു പുതപ്പാക്കി
ഇനിയീ യാത്ര എങ്ങോട്ട് എങ്ങോട്ട്,
ശക്തമായ കാറ്റു വീശുന്നു വാനിൽ
ചിതറി തെറിക്കുന്നു ഹിമധൂളി വാനിൽ,

മണ്ണ് മാന്തി മരണക്കുഴി തോണ്ടി
മണലൂറ്റി മരങ്ങൾ കട്ടൂ,
ചിതലരിക്കാത്ത മരുന്നു പുരട്ടി
ഭൂമിയെ കൊന്ന് വെറും മണ്ണാക്കി നാമിന്ന്,

അനുഭവിക്കും നാളെ മണ്ണിനാലും മരത്തിനാലും നാം
മരിച്ചിടും നാളെ മരണ തീർപ്പിന്റെ മുന്നിൽ, ഇന്ന്
ഭുമി ചിരിച്ചിട്ട് കാലങ്ങളേറയായ്,
ഭുമി മരിക്കാൻ കിടക്കുന്നു മുമ്പിൽ,

പുഴയൂറ്റി നാം തീർത്ത കോട്ട കൊത്തളങ്ങൾ
പതിയെ തറപറ്റും ചിതറി തെറിക്കും,
നാം തീർത്ത അടയാളം ഉരുൾ പൊട്ടലായി
നാമെന്ന അടയാളം മായ്ച്ചിടും കാലം,

അഹങ്കരിക്കുന്നു നാം ഇന്നലെ കളെ മറന്ന്
നാളെ ഓർക്കാതെ പണം വാരി ജീവന്റെ,
കണികകൾ മാറ്റി മരിച്ചിടാൻ പോവുന്നു
കാത്തിരിക്കുന്നു  മറ്റൊരു പ്രളയത്തിനായ്,

45 അഭിപ്രായങ്ങൾ:

  1. ഷാജു .. നിരർത്ഥകമായ അഭിപ്രായങ്ങൾ പറഞ്ഞ് വരികളെ കൊഞ്ഞനം കുത്തേണ്ട എന്ന് കരുതി തിരിച്ചു പോവാറാണ് പതിവ് .

    എങ്കിലും വായനക്ക് അടയാളപ്പെടുത്താൻ വേണ്ടി ഇടുന്ന ആശംസകൾ , അത് ഇതു കവിതയിൽ ആയാലും സ്നേഹം കൊണ്ട് തന്നെയാണ് .

    ഇവിടേം സ്നേഹാശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ മനസ്സിൽ നിന്ന് വന്ന ആത്മാർത്ഥത തുളുമ്പുന്ന വരികൾക്ക്
    നല്ല രീതിയിലുള്ള അഭിനന്ദനങ്ങൾ.
    മൻസൂറിക്കയ്ക്ക് ഇതിലൊരു അഭിപ്രായം പറയാൻ പ്രേരണയുണ്ടാക്കിയതും
    മറ്റൊന്നാകും എന്ന് എനിക്ക് തോന്നുന്നില്ല. ഇതിലെ വരികളിലൂടെ
    കണ്ണോടിക്കുമ്പോൾ അറിയാനാകുന്നുണ്ട്, ഇതെഴുതാനായി നീ ഇരിക്കുമ്പോൾ
    അനുഭവിച്ച ആത്മാർത്ഥതയിലൂന്നിയ ആ 'രോഷം' 'ദുഖം' എല്ലാം.!
    ആശംസകൾ ഷാജൂ.

    മറുപടിഇല്ലാതാക്കൂ
  3. ഭൂമിയെ വെറും മണ്ണാക്കിയ നാം അടുത്ത പ്രളയത്തെ കാത്തിരുന്നോള്ളൂ .......

    മറുപടിഇല്ലാതാക്കൂ
  4. പ്രകൃതിയുടെ മുന്നിന്‍ ആ മഹാശക്തിയ്ക്ക് മുന്‍പില്‍ മനുഷ്യന്‍എന്നും നിസാരനാണ് .

    മറുപടിഇല്ലാതാക്കൂ
  5. അഭിനന്ദനങ്ങള്‍ ഷാജൂ.. നല്ല വരികള്‍..

    മറുപടിഇല്ലാതാക്കൂ
  6. വായന അടയാളപ്പെടുത്തുന്നു ..
    വരികളുടെ സംയോജനക്കുറവു എന്റെ വായനയിൽ മുഴച്ചു നിൽക്കുന്നു
    എന്റെ അഭിപ്രായം .
    കവിതയെ പറ്റി കൂടുതൽ പറയാൻ ഞാൻ ആളല്ല .എന്നാലും , അങ്ങനെ തോന്നുന്നു . മനസ്സിലായിട്ടുണ്ടാവുമെന്നു കരുതട്ടെ :)

    മറുപടിഇല്ലാതാക്കൂ
  7. വേനൽ ചൂടിൽ വെന്തുപോയ് ഇന്നലെ
    നീ കനിഞ്ഞു, പെയ്തു മഴ ഈ രാവിതിൽ,
    കണ്ണീര് തീർക്കാൻ കഴിഞ്ഞില്ല ഇന്നും
    ഈ മഴക്കും ഈ പുഴക്കുമിന്നും,.,.,..,kollaam ketto

    മറുപടിഇല്ലാതാക്കൂ
  8. സത്യം പറയുന്ന ഈ വരികള്‍ വായിച്ച്... നിശ്ശബ്ദയായിരുന്നു പോകുന്നു...

    മറുപടിഇല്ലാതാക്കൂ
  9. വായിച്ചതിനും , അഭിപ്രായങ്ങൾ പറഞ്ഞതിനും
    ഒത്തിരി നന്ദി സ്നേഹിതരേ.............

    മറുപടിഇല്ലാതാക്കൂ
  10. ഭൂമി മരണാസന്നയാണ് .........
    കിടുക്കി മച്ചാ............. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. ഷാജൂ.... ആശയം സുവ്യക്തം.... വായനയില്‍ ആശയം വായനക്കാരനുമായി നേരിട്ട് സംവദിക്കുന്നുമുണ്ട്.... ആശയത്തിന്റെ മേന്മ വായനയ്ക്ക് ഒരു ഫീല്‍ ഉണ്ടാക്കുകയും ചെയ്തു.... പക്ഷെ കവിത സമ്പൂര്‍ണമാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല.... വരികള്‍ക്ക് ഒഴുക്ക് ഇല്ല എന്ന് മാത്രമല്ല വരികള്‍ക്കിടയില്‍ എന്തൊക്കെയോ നഷ്ടമായ ഒരു പ്രതീതി... ഷാജു കവിത എഴുതാനിരിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.... പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ്‌ പലവുരു വായിക്കണം.... വിഷമം തോന്നരുത്‌ കേട്ടോ, നന്നാകണം എന്നാ ആഗ്രഹം കൊണ്ടാണ് പറയുന്നത്.... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  12. കവിതയുടെ കയ്യടക്കം കാണാനില്ല . ചില കാര്യങ്ങള്‍ കവിതയില്‍ തന്നെ പറയണം എന്ന് നിര്‍ബന്ധം പിടിക്കേണ്ടത്‌ ഇല്ല , പോപ്പുലര്‍ വിഷയങ്ങള്‍ക്ക് ഗദ്യം ആണ് നന്നാകുക

    മറുപടിഇല്ലാതാക്കൂ
  13. തീർച്ചയായും അഭിപ്രായങ്ങൾ പരിഗണിക്കുക തന്നെ ചെയ്യും അത് കൊണ്ട് മാറ്റത്തിനായ് ശ്രമിക്കുകയും ചെയ്യും

    നന്ദി എല്ലാ നല്ല അഭിപ്രായങ്ങൾക്കും

    മറുപടിഇല്ലാതാക്കൂ
  14. ഇന്നത്തെ കാലത്തിന്റെ നേര്ക്കുള്ള ചോദ്യമാണിത്
    എവിടെ എന്റെ പുഴ... എവിടെ എന്റെ മണ്ണ് ....
    നല്ല കവിത ഷാജു

    :നഗ്ന രാവിന്റെ നിഴലൊരു പുതപ്പാക്കി"
    ഇത് നല്ല ഒരു കല്പന ആണ് ട്ടോ ...

    മറുപടിഇല്ലാതാക്കൂ
  15. എല്ലാം ദൈവഹിതം !

    അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  16. നല്ല കവിത. ഭൂമിയെ മറ്റൊരു പ്രളയത്തിലേയ്ക്ക് നയിക്കാതിരിക്കാന്‍ നമ്മള്‍
    തന്നെ വിചാരിക്കണം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. "പകയുണ്ട്;
    ഭൂമിക്കു, പുഴകള്‍ക്ക്,
    മലകള്‍ക്ക്,
    പുക തിന്ന പകലിനും ദ്വേഷമുണ്ട്"

    മുരുകന്‍ കാട്ടാക്കടയുടെ 'പക' എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്നു.

    വരികള്‍ കൊള്ളാം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. പതിയെ തറപറ്റും ചിതറി തെറിക്കും,
    നാം തീർത്ത അടയാളം ഉരുൾ പൊട്ടലായി
    നാമെന്ന അടയാളം മായ്ച്ചിടും കാലം,


    അസ്സലായ് ഷാജു ഏട്ടാ... ഭൂമിശാസ്ത്രവൈപര്യീതങ്ങൽക്കപ്പുറാം, പ്രകൃതിയാം മാതാവ്കരയുകയാണ് ലോകമെമ്പാടും ...

    മറുപടിഇല്ലാതാക്കൂ
  19. നന്ദി പ്രിയരേ
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി

    നന്മകൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  20. ഇതെന്താ ഞാന്‍ കാണാതെ പോയെ ? ഈ സംഹാരതാണ്ഡവം !
    നല്ല കവിത ഷാജു ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  21. ഷാജുവിന്റെ കവിതകൾ വായിക്കാറുണ്ട് ..അഭിപ്രായം പറയാറുമുണ്ട് ..പക്ഷെ ഇത്തവണ എനിക്കൊക്കെ അഭിപ്രായം പറയാൻ പറ്റുന്നതിലും മുകളിലാണ് കവിതയിലെ വരികളും അതിന്റെ ഭാവവും ചെന്നെത്തുന്നത് . അതിനെ വാക്കുകളാൽ അടയാളപ്പെടുത്താൻ എനിക്കാകുന്നില്ല. ഒന്ന് മാത്രം പറയട്ടെ , നിന്റെ എഴുത്ത് ഉയരങ്ങളിൽ എത്തി തുടങ്ങി മോനെ .. ഇനിയും ഇനിയും നന്നായി എഴുതാൻ കഴിയട്ടെ . ഇത്രക്കും ഭാഷാ പ്രയോഗം അറിയുന്ന ഒരാളുടെ കവിതയാണ് ഞാൻ മുന്നേ വായിച്ചിട്ടുള്ളത് എന്ന് ചിന്തിക്കാൻ സാധിക്കുന്നില്ല. അതോ അത്രയും മതി എന്നത് കൊണ്ടാണോ പണ്ടത്തെ കവിതകളിലെ വരികളുടെ മൂർച്ച കുറച്ചത് ?

    രുദ്ര പ്രയാഗിനെ ആവാഹിച്ച എഴുത്തു തന്നെയാണ് ഇത് .. മനസ്സിനെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് പോയി ശരിക്കും ..

    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍ജൂലൈ 11, 2013 9:39 AM

    അനുഭവിക്കും നാളെ മണ്ണിനാലും മരത്തിനാലും നാം
    മരിച്ചിടും നാളെ മരണ തീർപ്പിന്റെ മുന്നിൽ, ഇന്ന്
    ഭുമി ചിരിച്ചിട്ട് കാലങ്ങളേറയായ്,
    ഭുമി മരിക്കാൻ കിടക്കുന്നു മുമ്പിൽ,


    മരണാസന്നയായ ഭൂമി അക്രമാസക്തയായാൽ....
    ഒന്നും ബാക്കിയുണ്ടാവില്ലെന്ന ഓർമപ്പെടുത്തൽ...
    ആശംസകൾ ഷാജൂ...

    മറുപടിഇല്ലാതാക്കൂ
  23. കവിതയും സന്ദേശവും നന്ന്

    മറുപടിഇല്ലാതാക്കൂ
  24. കവിതയേക്കാള്‍ അത് മുന്നോട്ട് വെക്കുന്ന ആശയവും സന്ദേശവുമാണ് ഞാന്‍ വായിച്ചതും അറിഞ്ഞതും. ആ രീതിയില്‍ ഷാജുവിന്റേതായി ഞാന്‍ വായിച്ച കവിതകളില്‍ ഒരുപിടി മുന്നിലാണ് ഈ കവിതയുടെ സ്ഥാനം. വരികളില്‍ കവിതയുണ്ട്. ആ കവിതയെ കുറച്ചുകൂടി മിനുക്കിയെടുത്തിരുന്നെങ്കില്‍ ഒന്നാംതരം കവിതയായി മാറുമായിരുന്ന ഒരു കവിത എന്നാണ് വായനയില്‍ തോന്നിയത്.

    മറുപടിഇല്ലാതാക്കൂ
  25. നല്ല ആശയം..., ശക്തമായി തന്നെ പറയാന്‍ ശ്രമിച്ചിരുക്കുന്നു , പല ബിംബങ്ങളും, പ്രയോഗങ്ങളും മനോഹരമ (eg: "നഗ്നരാവിന്റെ നിഴലാം പുതപ്പ്", "ചിതലരിക്കാത്ത മരുന്ന്" ആഹാ). കവിത എന്ന രീതിയില്‍ ഇനിയും മുന്നേറാം, അല്‍പ്പം കൂടി ഒഴുക്കാകാം,ഇന്ന് പോലുള്ള പദങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാം (എന്റെ അഭിപ്രായം ആണേ) . അക്ഷര തെറ്റ് കൂടാതെ എഴുതിയതിനും പ്രത്യേക അഭിനന്ദനം. ഇനിയും ജ്വലിക്കുന്ന വാക്കുകള്‍ ഉണ്ടാകട്ടെ, ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  26. ചിന്തിക്കുന്നവർക്ക് പാഠമുണ്ട് ....അഭിനന്ദനങ്ങൾ ഷാജു .

    മറുപടിഇല്ലാതാക്കൂ
  27. കൊള്ളാം ഷാജു.. യുവകവേ .. മുന്നോട്ട് മുന്നോട്ട് ...

    മറുപടിഇല്ലാതാക്കൂ
  28. ഒരെഴുത്ത് കാരന്‍ എന്താണോ അയാളുടെ തൂലികയിലൂടെ സമൂഹത്തിനു നല്‍കാന്‍ കഴിയുക അതിവിടെ നല്‍കി

    മറുപടിഇല്ലാതാക്കൂ
  29. സ്നേഹിതരേ ......
    അഭിപ്രായങ്ങൾക്കും വായനക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  30. അഹങ്കരിക്കുന്നു നാം ഇന്നലെ കളെ മറന്ന്
    നാളെ ഓർക്കാതെ പണം വാരി ജീവന്റെ,
    കണികകൾ മാറ്റി മരിച്ചിടാൻ പോവുന്നു
    കാത്തിരിക്കുന്നു മറ്റൊരു പ്രളയത്തിനായ്,

    ഇതിലുണ്ട് എല്ലാം... കവിത നന്നായിരിക്കുന്നു ഷാജു.

    മറുപടിഇല്ലാതാക്കൂ
  31. പ്രകൃതിയും ഭൂമിയും നല്‍കിയ ദാനങ്ങളെ ...

    അവകാശമായി കണക്കാക്കി....

    വെട്ടിപ്പിടിക്കലും വെട്ടിയൊതുക്കലും

    വെട്ടി നശിപ്പിക്കലും എല്ലാം നടത്തുമ്പോള്‍....

    ഓര്‍ക്കുവീന്‍ മര്‍ത്യാ....

    ദാനം നല്‍കിയവന്‍ എല്ലാം തിരിച്ചെടുത്താല്‍

    ഇല്ലാ....മറ്റൊരു അഭയ സ്ഥാനം!!!

    മറുപടിഇല്ലാതാക്കൂ
  32. സ്വാർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവർ എന്നെങ്കിലും പഠിക്കുമോ...? അറിയില്ല...

    മറുപടിഇല്ലാതാക്കൂ
  33. നന്നായിട്ടുണ്ട് ഷാജു ...

    മറുപടിഇല്ലാതാക്കൂ
  34. ഡോ. മൊയ്തീൻജൂലൈ 25, 2013 7:56 PM

    വളരെ നന്നായിരിക്കുന്നു. വീണ്ടും ഇതുപോലെ നല്ല കവിതകൾ ഈ പേനയിൽ (?കമ്പൂട്ടറിൽ) നിന്ന് പ്രവഹിക്കട്ടെ.


    ഈ വരികൾ കൂടുതൽ ഇഷ്ടമായി


    മണ്ണ് മാന്തി മരണക്കുഴി തോണ്ടി

    മണലൂറ്റി മരങ്ങൾ കട്ടൂ,

    ചിതലരിക്കാത്ത മരുന്നു പുരട്ടി

    ഭൂമിയെ കൊന്ന് വെറും മണ്ണാക്കി നാമിന്ന്,

    മറുപടിഇല്ലാതാക്കൂ
  35. പുഴയൂറ്റി നാം തീർത്ത കോട്ട കൊത്തളങ്ങൾ
    പതിയെ തറപറ്റും ചിതറി തെറിക്കും,,,,,,,,,,,,നശിച്ചുകൊണ്ടിരിക്കുന്ന നാടിന്‍റെ നന്മകള്‍ ചൂണ്ടികാണിക്കുന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  36. അഹങ്കരിക്കുന്നു നാം ഇന്നലെ കളെ മറന്ന്
    നാളെ ഓർക്കാതെ പണം വാരി ജീവന്റെ,
    കണികകൾ മാറ്റി മരിച്ചിടാൻ പോവുന്നു
    കാത്തിരിക്കുന്നു മറ്റൊരു പ്രളയത്തിനായ്,

    ചോദിച്ചു വാങ്ങിയ ദുരന്തം അതായിരുന്നു ഉത്തരഖണ്ടിലെത്.....................

    നല്ല വരികള്‍..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  37. അഭിപ്രായങ്ങൾക്കും വായനക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  38. കവിതയുടെ ആശയം സുന്ദരം, അവതരണവും സുന്ദരം. തുടരുക ഈ എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  39. am not competent to make comments on poetry-
    liked the message -
    This danger was highlighted by a group of trekkers who did the mountaineering 3 years back- because they have physically seen it during their mission-
    one was my nephew 'Shyam gopan" who is a freelance journalist writes in 'Hindu' - He wrote about the vulnabarility of the place and send it to many publications and media - no body bothered ! Now it happened !!!
    "people likes sensational news "

    മറുപടിഇല്ലാതാക്കൂ