2013, ജൂൺ 17, തിങ്കളാഴ്‌ച

നീണ്ട കാത്തിരിപ്പ്

പാതി  പെയ്തൊരാമഴയിൽ
പൂതി തീരാത്ത നനവിലീ മണ്ണും,

പാതിരനേരത്ത് ഒരു ചെറു നനവിനായ്
പൂഴി മാന്തി തിരയുന്നു നമ്മളും,

ആ മഴ പെയ്തുപോയ് പൂവിതൾ വാടി പോയ്,
പൂവിതൾ തുമ്പിലെ നനവും വാർന്നു പോയ്,

നാളൊയൊരാമേഘം വിരുന്നുവരുമെന്നോർത്ത്
സ്വപ്നം കാണാൻ ശയനം നടിക്കാം,

വാടിയ പൂമുഖ വാതായനത്തില്
ഒരു തുള്ളി കണ്ണീരും കിനാവും കാണാം,

ഭൂമിതൻ സങ്കടം പൂവിനോടോതി
"ഈ കാട് നാടായി പാതയായി",

ഇതൾ കൊഴിയും, പൂവിതൾകൊഴിയും,
പുതു പൂമൊട്ടിനായ് നാം കാത്തിരിക്കും,

ഒരു മഴക്കായ് ഒരു തുള്ളി ജലത്തിനായ്
ഒരോ ദിവസവും കാത്തിരിക്കും,

ഒരു മഴക്കായ് ഒരു തുള്ളി ജലത്തിനായ്
നാം ഓരോ ദിവസവും കാത്തിരിക്കും.



   ഇവിടെ കേൾക്കാം ^                   





                                     










കവിത:- നീണ്ട കാത്തിരിപ്പ്
രചന :- ഷാജു അത്താണിക്കൽ
ആലാപനം: ഷാജു അത്താണിക്കൽ





34 അഭിപ്രായങ്ങൾ:

  1. നമ്മൾ മഴക്ക് വേണ്ടി ഒരു പാട് കാത്തിരുന്നു ഇന്ന് മഴ പെയ്തു ,ഇനി നാം ഈ മഴയിൽ എല്ലാം മറക്കും,
    അടുത്ത വേനലിൽ വീണ്ടും നീണ്ട കാത്തിരിപ്പിന്,

    ഭൂമിതൻ സങ്കടം പൂവിനോടോതി
    "ഈ കാട് നാടായി പാതയായി",

    മറുപടിഇല്ലാതാക്കൂ
  2. ഒരു മഴക്കായ് ഒരു തുള്ളി ജലത്തിനായ്നാം ഓരോ ദിവസവും കാത്തിരിക്കും- ഏകദേശം അതിന്റെ അടുത്തെത്തിക്കഴിഞ്ഞു നമ്മള്‍.' .

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായി ...
    ഇഷ്ടവരി :
    ആ മഴ പെയ്തുപോയ് പൂവിതൾ വാടി പോയ്,
    പൂവിതൾ തുമ്പിലെ നനവും വാർന്നു പോയ്

    മറുപടിഇല്ലാതാക്കൂ
  4. നീണ്ട കാത്തിരിപ്പ് കൊള്ളാം ഷാജു ..
    കവിത കേള്‍ക്കാന്‍ പറ്റണില്ല ..

    മറുപടിഇല്ലാതാക്കൂ
  5. കവിത - വായിച്ചു --- കേട്ടു ... ശബ്ദം നല്ലതാണ് .
    വരാനുള്ള വിപത്തിലേക്ക് ചൂണ്ടുപലകയാകുന്ന കവിത .. ഇഷ്ടമായി

    ആശംസ .. നന്ദി .

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. nalloru rachana.nalla pathasampathum padasankalanavum....thaalaathmakamaaya varikal....
    ella aashamsakalum nerunnu....

    മറുപടിഇല്ലാതാക്കൂ
  8. ഷാജൂ.. കവിത ഇഷ്ടപ്പെട്ടു, പക്ഷെ വായനാ സുഖത്തില്‍ വരികള്‍ കുറഞ്ഞുപോയ ഒരു പ്രതീതി..... ഇവിടെ കവിത ആലപിച്ച് ഇട്ടിരിക്കുന്നതില്‍ എനിക്കൊരു ചെറിയ അഭിപ്രായം ഉണ്ട്.... കവിത ആലപിച്ചത് വളരെ ലോ പിച്ചിലാണ്.... അതിനാല്‍ തന്നെ പല ശബ്ദങ്ങളും വാക്കുകളും വ്യക്തമല്ല.... അതൊരു സാഹസമായി പോയി എന്ന് തോന്നുന്നു.... ഇനി കവിത ആലപിക്കുമ്പോള്‍ അനുയോജ്യമായ പിച്ച് തിരഞ്ഞെടുക്കുക അല്ലെങ്കില്‍ അങ്ങനെ തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഒരാളെ സമീപിക്കുക.... ഈ തവണ ആലാപനം നിരാശപ്പെടുത്തി.... ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പ്‌...
    കവിത നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. നീര്‍വിളാകന്‍ പറഞ്ഞതാണ് ശരി. വരികള്‍ കുറഞ്ഞു പോയീ ഷാജു... പറഞ്ഞു വന്നത് പെട്ടെന്ന് നിര്‍ത്തിയതുപോലെ ...!

    മറുപടിഇല്ലാതാക്കൂ
  11. എല്ലാ പ്രിയർക്കും വലിയ നന്ദി അറിയിക്കുന്നു,
    സന്തോഷം

    മറുപടിഇല്ലാതാക്കൂ
  12. ഞാനീ കവിത വായിച്ചു,വലിയ ഒരു സുഖം തോന്നിയില്ല.
    ഒരു രസമല്ലേ ന്ന് കരുതി കേട്ടു, നല്ല സുഖം തോന്നി.
    നീയാ വരികൾ കൊണ്ട് ഉദ്ദേശിച്ച ഫീൽ കൊടുക്കാൻ ആ ആലാപനത്തിനു കഴിഞ്ഞു.
    പക്ഷെ പല വാക്കുകളും ക്ളിയറാവുന്നില്ല,വളരെ ലോ പിച്ച്.
    നിർവികാരേട്ടൻ പറഞ്ഞ പോലെ.
    ഒരു കാര്യം കൂടി ഇത്രയ്ക്കും നിർവികാരമായി പാടല്ലേ കവിതകൾ,
    കുറച്ച് ഗാംഭീര്യത്തോടെ പാടൂ....ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  13. വരികൾ കുറഞ്ഞുപോയെന്നോരഭിപ്രായം എനിക്കുമുണ്ട്

    മറുപടിഇല്ലാതാക്കൂ
  14. മഴയത്ത് നടക്കാനാ എനിക്കിഷ്ട്ടം ,.
    എന്റെ കണ്ണുനീർ അപ്പോൾ ആരും കാണില്ലല്ലോ ..?

    മറുപടിഇല്ലാതാക്കൂ
  15. നാംതന്നെ കഴുത്ത് ഞെരിച്ചു കൊന്ന പ്രക്ര്തിയെ കുറിച്ചോര്‍ത്ത് നാം തന്നെ കണ്ണീര്‍ ഒഴുക്കുന്നു
    കൊള്ളാം ഷാജു നല്ല ആശയം നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  16. വികസന രാക്ഷസൻ പ്രകൃതിയെ കൊന്നില്ലേ ...
    നല്ല കവിത ഷാജു ....
    ആദ്യത്തെ നാലു വരികള്ളിൽ പ പ്രാസം ഉണ്ടായിരുന്നു
    പിന്നീടും അത് തന്നെ തുടർന്ന് എങ്കിൽ നന്നയിരുന്നെന്നെ ...

    മറുപടിഇല്ലാതാക്കൂ
  17. സന്തോഷം
    എല്ലാ പ്രിയർക്കും വലിയ നന്ദി അറിയിക്കുന്നു,

    മറുപടിഇല്ലാതാക്കൂ
  18. മഴ പെയ്തെന്നറിയുന്നു ,എന്നിട്ടും അസഹ്യതയോടെ വീണ്ടും വീണ്ടും തുടരുന്നുവല്ലോ ദാഹാര്‍ത്തമായ ഈ കാത്തിരുപ്പ് !

    മറുപടിഇല്ലാതാക്കൂ
  19. ശ്രവണ മനോഹം ,ഗുഡ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  20. വായിച്ചൂ പക്ഷെ കേൾക്കാൻ കഴിഞില്ല(എന്റെ സ്പീക്കർ തകരാർ). നന്നായിട്ടൂണ്ട് ആഷംസകൾ

    മറുപടിഇല്ലാതാക്കൂ
  21. പ്രതീക്ഷയുടെ കുളിരുകണ്ടു
    മഴയുടെ നോവു കണ്ടു
    കവിഹൃദയത്തിന്‍ ആകുലതയും കണ്ടു
    (((കേള്‍ക്കുമ്പോഴും ഒരു മഴ പോലെ ചിലപ്പോ കുറഞ്ഞും ചിലപ്പോ കൂടിയും..
    ഒന്നര്‍മ്മാന്ദിച്ചു പാടിക്കൂടെ :D

    മറുപടിഇല്ലാതാക്കൂ
  22. നന്നായി എഴുതി....,ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  23. നല്ല വരികള്‍ ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. മഴ!
    മഴ പെയ്താല്‍ പോപ്പിക്കുട!

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍ജൂലൈ 06, 2013 2:37 AM

    Gollaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaam

    nannaayi ezhuthunundu , pakshe thankal alukale abipprayam paryunnathinanusarichu ezhutharuthu

    മറുപടിഇല്ലാതാക്കൂ
  26. കവിയുടെ നൊമ്പരം നന്നായി അവതരിപ്പിച്ചു. വരുംലോകത്തിന്റെ നൊമ്പരം കൂടി.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  27. എല്ലാ സ്നേഹിതർക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  28. വായിക്കാന്‍ രസം !
    കേള്‍ക്കാനോ അതിലും മനോഹ+രസകരം !
    (y) (y) (y)

    മറുപടിഇല്ലാതാക്കൂ
  29. കൊള്ളാം നന്നായിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  30. കൊള്ളാം.... പാടേണ്ടിയിരുന്നില്ല.. ;)

    മറുപടിഇല്ലാതാക്കൂ