പുലർകാല നേരത്തെണീറ്റപ്പോൾ കണ്ടു
മുമ്പിലൊരാളിതാ
കയ്യിൽ ചിരടിൽ ചാടുന്ന യന്ത്രക്കുതിരയും
സഞ്ചിനിറയേ പാവക്കൂട്ടവുമായി,
മാടി വിളിച്ചെന്നെ അയാൾ,
കണ്ണു തിരുമ്മി അമ്മയെ ചാരിക്കരഞ്ഞു
ഞാനാ പാവക്ക് വേണ്ടിയലറി,
നിലക്കാതെ കരയുന്നയെന്നെത്തലോടി
അമ്മ പറഞ്ഞു,
കുഞ്ഞേ നമുക്കത് വേണ്ടയാ കേട് പാവ,
അച്ഛന് വരുമ്പോൾ പറയാം,
ഞാനന്ന് കരഞ്ഞ് കരഞ്ഞുറങ്ങി,
രാത്രിയിൽ വിളക്കിന്റെ നാളത്തിൽ പറഞ്ഞു ഞാൻ
നാളെയെനിക്ക് വേണമാ കുതിരയേ
ഞാൻ കേടു വരാതെ നോക്കാമമ്മേ
അമ്മ മൂളി ചോറ് കോരി തന്നു
താരാട്ട് പാടീ മറോട് ചേർത്തുറക്കീ....
പിറ്റേന്ന് നേരത്തെണീറ്റൂ
കാത്തിരിന്നു ഞാനയാളെ
വരും ആ പാവക്കാരനിന്ന്-
യെന്ന് ഓർത്തിരുന്നു തിണ്ണയിൽ,
വളരെ വിഷണ്ണനായെന്റെ
അരികിൽ അമ്മയിരുന്നു-പറഞ്ഞു
"ഇന്നിനി വരില്ലയാൾ മോനേ
നാളെ നമുക്കയാളെ തേടിപോകാം",
ഞാൻ വീണ്ടും കരച്ചിൽ തുടങ്ങി,
അമ്മ ദേഷ്യത്തിലെന്നോട് കയർത്തൂ
ഞാൻ വീണ്ടും കരഞ്ഞു
അമ്മേയെന്നുറക്കേ വിളിച്ചൂ,
കെട്ടിപ്പിടിച്ചമ്മ അരുളി
"നാളെയച്ഛന് വരുമ്പോൾ ഞാൻ പറയാം
മോന്ന് യന്ത്രക്കുതിരയെ വാങ്ങാൻ"
വിതുമ്പിക്കരയുന്നയെന്നെയെന്നമ്മ
വാരിപ്പുണർന്നെടുത്തൂ കവിളില്‍ നൂറുമ്മ.
"നല്ല കുട്ടിയായ് വളരേണം നീ
നീ അമ്മേട് മുത്ത്,
പുന്നാര സ്വത്തെന്റെ കരള്‍,"
രാത്രിയാണച്ഛൻ വന്നതെന്ന്
അമ്മ പറഞ്ഞു ഞാനെണീറ്റപ്പോൾ
തിണ്ണയിലുറങ്ങന്ന അച്ഛന്
ഉണരുന്നതും കാത്തിരുന്നു
ഏറെ നേരം.
അച്ഛനെണീറ്റു പറഞ്ഞു
"മോനെ ഞാൻ മറന്നു
നിന്റെ പാവയെ വാങ്ങാൻ
ഇന്നലെ അച്ഛന് ഏറെ വൈകി,"
ഞാൻ കരഞ്ഞു പറഞ്ഞു
എനിക്ക് വേണ്ടയിനി നിങ്ങളെ പാവയെ
ദൂരേക്ക് പോയി ഞാനിരുന്നു,
കരഞ്ഞു- കുറെയേറെ നേരം.
ഒർമ്മയിൽ പിന്നെയെപ്പോഴോ
മാതുലൻ കൊണ്ടുതന്നു
ആ ചാടുന്ന കുതിരയെ
ആടുന്ന കുതിരിയെ
എന്റെ ഓർമയിലാദ്ദ്യ
കളിക്കോപ്പ് കുതിരയേ.
നന്നായിട്ടുണ്ട് ഷാജു .
മറുപടിഇല്ലാതാക്കൂകൊള്ളം....
മറുപടിഇല്ലാതാക്കൂകൊച്ചു കൊച്ചു ഇഷ്ടങ്ങള്‍ക്കായി
വിമ്മിഷ്ട്ടപെട്ട ബാല്യം ....
ബാല്യകാലത്തെ നിഷ്കളങ്കമായ വാശിയും പിണക്കങ്ങളും വരികളാക്കിയത് ഇഷ്ടായി... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ.... :)
മറുപടിഇല്ലാതാക്കൂആശംസകള്...,..
ഇവിടേയും എവിടേയും ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും പൊസ്റ്റുകളിലും
മറുപടിഇല്ലാതാക്കൂമറ്റും സ്ഥിരമായി പലരുടേയും കവിതകൾ ഞാൻ കാണാറുണ്ട്. അതെല്ലാം
സാമൂഹികമായോ സാംസ്കാരികമായോ രാഷ്ട്രീയമായോ എന്തെങ്കിലും
രീതിയിൽ ഒരുപാട് അർത്ഥങ്ങളും മാനങ്ങളും ഉള്ളവയായിരിക്കും.
പക്ഷെ ഇത്രയ്ക്കും സത്യസന്ധമായ ഒരു രീതിയിലുള്ള,(ബാല്യമോ,കൗമാരമൊ)
ജീവിതാവസ്ഥകൾ അതെന്തുമാവട്ടെ പകർത്തി വച്ചിരിക്കുന്ന കവിതകൾ
വളരെ വളരെ അപൂർവമായേ
ഞാൻ കാണാറുള്ളൂ.......
ആശംസകൾ ഷാജൂ....
വളരെ സന്തോഷമുണ്ട് ഷാജൂ,
അത്തരത്തിലൊന്നിന്റെ കർത്താവായി
നിന്നെ കാണുന്നതിൽ.
ആശംസകൾ.
ചെറിയ നഷ്ടങ്ങള്‍ നല്കിയ വലിയ കണ്ണീരുമായി കടന്നു പോയ ബാല്യം...
മറുപടിഇല്ലാതാക്കൂകുഞ്ഞു വാശികളില്‍ മറഞ്ഞു നിന്ന കളങ്കമറ്റ സ്നേഹം ... എല്ലാം മധുര സ്മൃതികള്‍ മാത്രം....
ഒരമ്മകളിലേക്ക് മടക്കി വിളിച്ച വരികള്‍ക്ക് നന്ദിയെന്‍ പ്രിയാ ...
ഇത് പോലെ ചില വാശികളിലൂടെ കടന്നു പോവാത്ത ഏതെന്കിലും ബാല്യമുണ്ടോ ??
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂചില്ലക്ഷരങ്ങള്ക്ക് എന്താ പ്രശ്നം ..?
കാണുന്നില്ല
ഒരുപൂവിരിയുംപോള്
മറുപടിഇല്ലാതാക്കൂവസന്തം വന്നെത്തുന്നു
ഒരു പുഞ്ചിരികൊണ്ടു
മാനസം വെളുക്കുന്നു
നാല് വരി ഏഴേഴു അക്ഷരങ്ങള്‍
പിന്നെ നോക്കൂ ,
തരിയില്‍ നിന്നേ മഹാ
പ്രപഞ്ചം പിറക്കുന്നു
ചിരിയില്‍ നിന്നേവാനില്
നക്ഷത്രമുദിക്കുന്നു ... ഇത് പരിണിത പ്രന്ജ്ജനായ മുല്ലനെഴി, അത് പോലെ ആകുക നമുക്ക് സാധ്യം അല്ല ,പക്ഷെ എന്ത് കൊണ്ട് ആകയ്യടക്കം നമുക്ക് ശീലിച്ചുകൂടാ ..ഗുരൂ ...
കാല്ങ്ങള്ക്കനുസരിച്ച് പാവയും മാറിക്കൊണ്ടിരുന്നു കിട്ടാക്കനിയായ്.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു.
കളിക്കോപ്പുകള്‍ക്ക് വേണ്ടി ജീവിച്ച കുട്ടിക്കാലം ഓര്‍മ്മവന്നു.ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
മറുപടിഇല്ലാതാക്കൂസന്തോഷം
@umer guruuuuuuuu
മറുപടിഇല്ലാതാക്കൂഇത് മറ്റൊരു രീതിയിൽ എഴുതിയ കവിതയാണല്ലൊ, അതാ ഇങ്ങനെ
ബാല്യത്തിലേക്ക്
മറുപടിഇല്ലാതാക്കൂഒരു ഓര്മ കൊള്ളാം ഷാജു
കളിക്കോപ്പ് എന്ന് കണ്ടപ്പോ വന്നുനോക്കിയതാണ് ഷൈജുവേട്ടാ..ഇതൊന്നും നമ്മക്ക് ദഹിക്കില്ല.
മറുപടിഇല്ലാതാക്കൂആ കുതിരയെ എനിക്ക് തരുമോ?????????????????????????
മറുപടിഇല്ലാതാക്കൂകൊള്ളാം ഷാജു..
മറുപടിഇല്ലാതാക്കൂആത്യ അവസാനം വരെയും വായിക്കാൻ കൌതുകം തന്നെ ഇഷ്ട്ടായ്.....സ്വപ്നം കാണു ന്നവർക്കു മാധുലൻ ഒരു അനുഗ്രകം തന്നെ
മറുപടിഇല്ലാതാക്കൂആശംസകൾ...........
മറുപടിഇല്ലാതാക്കൂപിന്നിലേക്ക് പോകും തോറും ഭൂമി മനോഹരമാവുകയാണ്, ആ മനോഹാരിത നമ്മുടെ സുന്ദരമായ ഓര്‍മ്മകള്‍ കൊണ്ട് ഉണ്ടായതാവാം അല്ലെ ഷാജു...
മറുപടിഇല്ലാതാക്കൂആശംസകള്
നന്നയ്ട്ട്ണ്ട് കുതിരേ... സോറി കുതിര...
മറുപടിഇല്ലാതാക്കൂഓര്മ്മകളില് ഒരു കുഞ്ഞു കുതിരവണ്ടി.
മറുപടിഇല്ലാതാക്കൂകവിതയെക്കാള് നല്ലൊരു കഥയായി വായിച്ചു.
കളിക്കോപ്പുകൾപോലും ഇല്ലാതിരുന്ന ഒരു കുട്ടിക്കാലം ഓർമ്മവന്നു ഷാജു.....
മറുപടിഇല്ലാതാക്കൂകവിതക്കു തിരഞ്ഞെടുത്ത വിഷയം ഇഷ്ടമായി......
പ്രിയപ്പെട്ട ഷാജു,
മറുപടിഇല്ലാതാക്കൂവീട്ടിലുണ്ടായിരുന്ന ചാടുന്ന കുതിരയും വലിയേട്ടന്റെ ഓടിച്ചു നടക്കാവുന്ന ജീപ്പും ഓർമയിൽ കൊണ്ടുവന്ന ഈ കവിത വളരെ ഇഷ്ടമായി .
ഹാര്ദമായ അഭിനന്ദനങ്ങൾ !
സസ്നേഹം,
അനു
പാവക്കുതിരയില് ലോകം പിടിച്ചടക്കിയ ബാല്യമേ
മറുപടിഇല്ലാതാക്കൂനീ വീണ്ടുമൊന്ന് വന്നിരുന്നെങ്കില്‍
നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
മറുപടിഇല്ലാതാക്കൂസന്തോഷം
കുഞ്ഞുനാള് വല്യനാളുകളായി തോന്നാത്തവരാരുണ്ട് ? കൊള്ളാം .
മറുപടിഇല്ലാതാക്കൂഇത് ഈണത്തിൽ ചൊല്ലാമെന്ന് തോന്നുന്നു അല്ലേ..
മറുപടിഇല്ലാതാക്കൂപല കവിതകളും ചൊല്ലി കേൾക്കുമ്പോഴാണ് കൂടുതലിഷ്ടമാവുക.
Good one
മറുപടിഇല്ലാതാക്കൂബാല്യകാലം ഓര്‍മ്മപ്പെടുത്തിയതിന് നന്ദി...
മറുപടിഇല്ലാതാക്കൂനല്ല രചന. ആശംസകള്‍...
ചിലയിടങ്ങളില്‍ താളഭംഗം ഉണ്ടെന്നു തോന്നി ,,ബാല്യകാലത്തിലെ ചില ചില്ലറ തമാശകള്‍ അല്ലെ ?
മറുപടിഇല്ലാതാക്കൂകളിക്കോപ്പുകളുടെ ഓർമ്മ ചിത്രം. നന്നായി ഷാജു
മറുപടിഇല്ലാതാക്കൂകവിത നല്ലതായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂഷാജുവിന്റെ കവിത ആദ്യമായിട്ടാണ്
വായിയ്ക്കാന്‍ തരപ്പെടുന്നത്....
കാരണം, നമ്മള് ഇപ്പോഴല്ലേ.... പരിചയപ്പെടുന്നത്.
എല്ലാ ആശംസകളും....
മനേഷ് പറഞ്ഞ പോലെ കവിതയിലെ ഈ നിഷ്കളങ്കതയാണ് ഏറ്റവും ആകർഷണീയം,
മറുപടിഇല്ലാതാക്കൂവാക്കുകളുടെ ചിട്ടപ്പെടുത്തൽ നല്ല താളത്തിൽ ചൊല്ലാൻ കഴിയുന്നു .
നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
മറുപടിഇല്ലാതാക്കൂസന്തോഷം
നിഷ്കളങ്കമായ ബാല്യത്തിന്റ്റെ സത്യസന്ധമായ അവതരണം.. നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂ"ബാല്യം എൻ ജീവിത വാസരം തന്നുടെ
മറുപടിഇല്ലാതാക്കൂകാല്യം കലിതാഭമായ കാലം
പിച്ച നടക്കുവാനമ്മ പഠിപ്പിച്ച
പൊൽ ചിലമ്പൊച്ചയുതിരും കാലം
ആവ ര്ത്തനോൽ സുക മാകുമാ വേള കൽ
ഈ മർ ത്യ് നെങ്ങനെ വിസ്മരിക്കും ..."
ആ കാലം ഓര്‍മ്മിപ്പിച്ചു ....പക്ഷെ ഒടുവിലാ കാവ്യ ഭംഗി അല്പം കുറഞ്ഞില്ലേ ?
അമ്മയായും കുഞ്ഞായും ആസ്വാദനം നല്കി....നന്ദി...ആശംസകള്‍...!
മറുപടിഇല്ലാതാക്കൂബാല്യം ഉള്ളു നിറഞ്ഞു നിൽക്കുന്ന ഓര്മ തന്നെ
മറുപടിഇല്ലാതാക്കൂആശംസകൾ
ബാല്യ കുതൂഹലങ്ങളില്‍ നിറഞ്ഞു നിന്ന ഓര്‍മ്മകള്‍ ...ആശംസകള്‍ ഷാജു .........
മറുപടിഇല്ലാതാക്കൂനന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
മറുപടിഇല്ലാതാക്കൂസന്തോഷം
കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് മനോഹരമായ വരികളിലൂടെ കൊണ്ടുപോയി ഷാജു ...വ്യതസ്തമായ ഒരു കവിത .
മറുപടിഇല്ലാതാക്കൂഇതു വായിച്ചപ്പോൾ ഞാനും കുറച്ചു സമയത്തേക്ക് എന്റെ ബാല്യത്തിലേക്ക് പോയി കേട്ടോ
മറുപടിഇല്ലാതാക്കൂഞാനും ഇപോലെ കുറെ അലറികരഞ്ഞിട്ടുണ്ട് കളിക്കൊപ്പുകൾക്ക് വേണ്ടി
നന്നായിരിക്കുന്നു
ബാല്യകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഷാജു ..
മറുപടിഇല്ലാതാക്കൂക്ളിപ്പാട്ടത്തിനായി കരയുന്ന ബാല്യം, പിന്നെയും നാം കരയുന്നു കളിപ്പാട്ടങ്ങള്‍ക്ക് പകരം കാര്യപ്പാട്ടങ്ങല്ക്കായി.
മറുപടിഇല്ലാതാക്കൂനാളെ നമുക്കയാളെ തേടിപോകാം",
മറുപടിഇല്ലാതാക്കൂ