2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

തത്സമയം



                            ഒരു 'വ്യദ്ധന്‍' നിന്ന് കൂവുന്നു
                            പടു വ്യദ്ധര്‍ പേടിച്ചോടുന്നു;

                            നിര നിരയായ് ജാഥ പോകുന്നു
                            നിലവിളികള്‍ ലാത്തിയിലാടുന്നു;                

                            അഴിമതിയാണിന്ന് ആധാരം
                           'അഴി'മതിയെന്നും വാചാലം;

                            പഴഞ്ചര്‍ ചിലര്‍ പാടുന്നു
                            പഴുതില്‍ ചിലര്‍ ചാടുന്നു;

                            ഇരുട്ട് നിഴലായ്, ചിലര്‍ ഭരിക്കുന്നു
                            ഉരുണ്ടുരുണ്ട് ചിലര്‍ നടക്കുന്നു;

                            ഭീകരവാദികള്‍ പെരുകുന്നു
                            ഭീകരര്‍ 'വാദി'കളായി ജീവിക്കുന്നു;

                            സ്വതന്ത്രരായെന്ന് ചില ചരിത്രികര്‍
                            സ്വ-തന്ത്രികള്‍ ചിലര്‍ ചിരിക്കുന്നു;

                            വെടിക്കോപ്പുകള്‍ പുക ചീറ്റുന്നു
                            പുക മറവില്‍ ചിലര്‍ ഉറങ്ങുന്നു;..

43 അഭിപ്രായങ്ങൾ:

  1. കൊള്ളാല്ലോ സമകാലിക സത്യം കവിതാ രൂപത്തില്‍ ..അല്ലെ അതെന്നെ

    മറുപടിഇല്ലാതാക്കൂ
  2. കാലിക മാണല്ലോ ഇതി വൃത്തം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. യുദ്ധോല്സുകരായൊത്തു കൂടിയ ചന്ദ്രവംശകുമാരര്തന്‍
    യുദ്ധകേളിളൊന്നൊഴിയാതെ തല്‍സമയമറിഞ്ഞിടാന്‍
    സഞ്ജയനോടാ കര്‍മ്മം ചെയ്തീടാനന്ധനാം രാജാവുരച്ചു
    അന്നതല്ലോയിഹത്തിലെയാദ്യ തല്‍സമയ വിവരണം.

    മറുപടിഇല്ലാതാക്കൂ
  4. നാമൂസ് ഭായി യു ആര്‍ ഗ്രൈറ്റ്
    നന്ദിയുണ്ട് താങ്കള്‍ക്ക് ഇത് എഡിറ്റ് ചെയ്ത് തന്നതിന്

    മറുപടിഇല്ലാതാക്കൂ
  5. ഇതൊന്നുമില്ലാതെ എന്ത് ഇന്ത്യ...ഇതെല്ലാം നടന്നുകൊണ്ടേയിരിക്കും....ആര് ഭരിച്ചാലും...മുടിച്ചാലും അവര്‍ക്കുമുണ്ട് ജയ് വിളിക്കാന്‍ ഒരു കഴുതക്കൂട്ടം...നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ഷാജു..കവിത വളരെ കാലികപ്രസക്തം.ഇഷ്ടമായി ഓരോ വരിയും,അതിന്‍റെ ഉള്‍കാമ്പും.ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  7. ഇരുട്ട് നിഴലായ്, ചിലര്‍ ഭരിക്കുന്നു
    ഉരുണ്ടുരുണ്ട് ചിലര്‍ നടക്കുന്നു;

    ഇത് നമ്മുടെ നാടിന്റെ മുഖ ചിത്രം. ഇരുട്ട് നിഴലായി ഭരിക്കുന്ന നാട്ടില്‍ ഇതും അതിലപ്പുറവും സംഭവിക്കാം .... വീണ്ടും വരാം

    മറുപടിഇല്ലാതാക്കൂ
  8. "തത്സമയം " റിപ്പോര്‍ട്ട് ചെയ്ത കവിത് ഉഗ്രന്‍!

    മറുപടിഇല്ലാതാക്കൂ
  9. ഷാജു..നല്ല കവിത..ലളിതമായ വരികളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  10. സര്‍ദാര്‍ ഭായി
    വര്‍ഷിണി* sis
    mohammedkutty ഭായി
    മല്ലുണ്ണി
    വേണുഗോപാല്‍ ജി
    Kunjuss
    സ്വന്തം സുഹൃത്ത്
    വട്ടപ്പൊയിൽ ഭായി
    ഒരു ദുബായിക്കാരന്‍


    അഭിപ്രായങ്ങള്‍ക് ഒരു കുട്ട നന്ദികള്‍

    മറുപടിഇല്ലാതാക്കൂ
  11. 'കാലിക'വൃത്തത്തില്‍ ഒരു കവിത! നന്നായിട്ടുണ്ട് ഷാജു. അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  12. സത്യം പറഞ്ഞു...

    ഒന്നും മാറാന്‍ പോകുന്നില്ല... നമ്മുടയല്ലെ നാട്

    മറുപടിഇല്ലാതാക്കൂ
  13. അഴിമതിയുടെ കാര്യത്തിലെങ്കിലും നമ്മുടെ രാഷ്ട്രിയക്കാര്‍ക്കുള്ള ഒത്തൊരുമ കണ്ടില്ലാന്നു നടിക്കരുത്.തീഹാര്‍ ജയില്‍ ഫുള്‍ A /C ആക്കുന്ന കാര്യം വിദൂരമല്ല. ഇന്ന് മന്ത്രിയായി ഇരിക്കുന്നവന്‍ നാളെ അങ്ങോട്ടല്ലേ ചെല്ലുന്നത്.

    മറുപടിഇല്ലാതാക്കൂ
  14. Kollam... Chinthippikkunna post :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  15. സ്വപ്നജാലകം

    Vishnu bae

    Reji bae



    പഞ്ചാരകുട്ടന്‍


    ഓർമ്മകൾ

    Jenith Kachappilly

    അഭിപ്രായങ്ങള്‍ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  16. ഇന്നിനെ കുറിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു. വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  17. നന്നായി എഴുതി, അഭിനന്ദനങ്ങള്‍... ഇനിയും ഒരു പാട് ദൂരം മുന്നോട്ടു പോവുക.
    വിജയാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  18. നല്ല എഴുത്ത്.

    ഒരേ അക്ഷരങ്ങള്‍ ഒരുപാടു അര്‍ഥങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  19. Vipin
    ഇടശ്ശേരിക്കാരന്
    Rinsha
    K. Moh'd Koya bae
    manoj bae

    അഭിപ്രായങ്ങള്‍ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  20. വാക്കുകളിലെ രോഷം തിരിച്ചറിയുന്നു.
    ഇന്നത്തെ യുവതക്ക് കൈമോശം വന്നതും ഈ രോഷം തന്നെ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  21. ഈ പ്രകടനം നന്നായി, അതും കവിതാ രൂപത്തില്‍.

    മറുപടിഇല്ലാതാക്കൂ
  22. നന്നായി....പടുവൃധമായ എന്റെ നാടിനു യുവത്വം ദാനം ചെയ്യാന്‍ ആരാണോ വരിക....:)

    മറുപടിഇല്ലാതാക്കൂ
  23. ആഹ! ഇത് കൊള്ളാമല്ലോ. പ്രാസമോപ്പിച്ച രചന. അതും ഇന്ത്യന്‍ സമകാലിക രാഷ്ട്രീയം അപ്പടി പകര്‍ത്തിയിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  24. കൊള്ളാം കേട്ടോ.. മുനയുള്ള കവിതകൾ...

    മറുപടിഇല്ലാതാക്കൂ
  25. തത്സമയം നേർക്കാഴ്ചയ്ക്ക് തത്സമമാക്കി... ആശംസകൾ.

    മറുപടിഇല്ലാതാക്കൂ