2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ജിദ്ദാ ബ്ലോഗേഴ്സ്‌ മീറ്റ്

ദര്‍ബാറിന്‍റെ പടികള്‍ കേറി
ചുവപ്പ് നിറത്തില്‍ ചൊങ്കന്മാരും
മിന്നിമറഞ്ഞു 'ബ്ലോഗര്‍ കൂട്ടം'
താടിക്കാരില്‍ പല കണ്ണടക്കാരും
കറുപ്പിച്ചവരും നെരപ്പിച്ചവരും
കറുപ്പിച്ചതിലൊരു നെരച്ച മുടിയും
കണ്ണടക്കു ള്ളില്‍ ഉരുട്ടും കേറി
തപ്പി തപ്പി സ്റ്റേജില്‍ ഇരുന്നു
വട്ടത്താടികള്‍ പലതും പറഞ്ഞും
പൊട്ടിച്ചിരിച്ച് കൂട്ടാളികളും
'സി ഒ ട്ടിക്ക്' ഒരു കോട്ട് കൊടുത്തും
പത്രക്കാരെ 'പാട്ടിനു'വിട്ടും
ബ്ലോഗര്‍മാരെ മുതികിനു ചവിട്ടിയ
ഇരിക്കുറി സാറിനെ പിന്നെകാണം,
"കുരക്കും പട്ടി കടിക്കില്ലെന്ന്"
പാട്ടും പാടി സൂപ്പര്‍സ്റ്റാറും
കൊമ്പുള്ളോരും വമ്പന്മാര്‍ക്കും
ചെമ്പു കണാഞ്ഞിട്ടരിശം മൂത്തു,
മിന്നും ഫ്ലാഷില്‍ ഉറക്കം തൂങ്ങിയ
ഫോട്ടോക്കാര്‍ക് കട്ടന്‍ ചായ
ഭക്ഷണ സമയം വന്നപ്പോഴോ
ഫോട്ടൊക്കാരെ കാണാനില്ല
കേമറയൊക്കെ ദൂരെയെറിഞ്ഞ്
ചിക്കന്‍ കറിയില്‍ മുങ്ങിത്തപ്പി
കിട്ടിയ എല്ലിന്‍ കഷ്ണം നോക്കി
രുചിയുണ്ടെന്നൊരു പോക്കു പറഞ്ഞ്
കിട്ടാത്തവര്‍ക്ക് 'എരു' പാടില്ല
മറ്റുള്ളവര്‍ക്ക് 'ഷുഗറും' കൂടി
പ്രഷരുള്ളവര്‍ പരിസരം നോക്കി
മന്ദം മന്ദം പടിയിറങ്ങി

21 അഭിപ്രായങ്ങൾ:

  1. ബ്ലോഗുമീറ്റ്‌ വിശേഷം നന്നായി അവതരിപ്പിച്ചു.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗേഴ് മീറ്റ് ചരിത്രമായി, കഥയായി , കവിതയായി ഒഴുകട്ടെ!
    ഷാജൂ..... നന്നായി എഴുതീട്ടോ...
    എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ
  3. നന്നായി ബ്ലോഗു മീറ്റ് കവിതയായും അല്ലെ?.

    മറുപടിഇല്ലാതാക്കൂ
  4. ആശംസകൾ ഷാജു.. നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. കവിതയായും ബ്ലോഗ്‌ മീറ്റ്‌ പറഞ്ഞു കഴിഞ്ഞല്ലോ...നന്നായി ഷാജു...!

    മറുപടിഇല്ലാതാക്കൂ
  7. മീറ്റ് വിശേഷ കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  8. ജിദ്ദാമീറ്റ്‌ കവിതയിലൂടെ... കൊള്ളാം... അഭിനന്ദനങ്ങൾ..!

    മറുപടിഇല്ലാതാക്കൂ
  9. BEST OF LUCK !!
    INIYUM ITHU POLE VARAANUNDU , ELLAAMINGU VARATTE...
    KAATHIRIKKUUNNU !!!!

    മറുപടിഇല്ലാതാക്കൂ