2010, നവംബർ 8, തിങ്കളാഴ്‌ച

പരാജിതന്‍

ജീവിതത്തില്‍ പരാജിതന്‍ ഞാന്‍
ആരേയും പഴിക്കുന്നില്ല
ആരും ഉത്തരവാദികളല്ല ‍,
ഇതില്‍ ഞാനും എന്റെ ജീവിതവും മാത്രം;


ഒരു മുഴം കയറിനെയോര്‍ക്കുവാന്‍ മാത്രം
മുഴുപ്പട്ടിണിക്കാരന്‍ ഞാന്‍
വെറുമൊരു പാവമാം കര്‍ഷകന്‍
കൂടെ മറഞ്ഞു പോയ കുറേ സ്വപ്നങ്ങളും,


ഇതിനുള്ളുത്തരമാരു പറയും..?
നാളെ, ഞാനോ നീയോ..?
ഭരണസിംഹാസനം കയറിയ ഭരണധിപന്‍മാരോ
അന്തപുരത്തില്‍ വാഴുന്ന പുരോഹിതനോ
ഏ...പുരോഹിത അന്ത്യ കര്‍മം ചെയ്ക വേഗം.


പഴയകാല പ്രതാപി ഞാന്‍
ഈ ചെളിയുടെ കാമുകന്‍ ഞാന്‍,
സ്നേഹം വിതക്കാന്‍ മാത്രം അറിയുന്ന എന്നെ
ഇന്ന് നിങ്ങള്‍ വെറും പട്ടിണി തീറ്റിക്കുന്നുവോ;
ഇല്ല ഞാന്‍ സ്വയം.....തോറ്റു കൊടുത്തവന്‍,


പരാജിതരുടെ കൂട്ടത്തില്‍ ഇതാ ഞാനും
വലിച്ചെറിയപ്പെട്ട പട്ടിണിക്കോലം
ചരമഗീതം പാടി കൊട്ടിഘോഷിക്കല്ലേ
വെറും ചെളിയില്‍ മുങ്ങിയ കര്‍ഷകന്‍ ഞാന്‍,


നളത്തെ പ്രഭാത പത്രത്തില്‍ മുഴുമിക്കാത്ത കോളമുണ്ടെനിക്ക്
ഭരണ കൂടത്തിന്‍റെ പുഷ്പാഭിഷേകവും
ചെളിപുരണ്ട പൂക്കള്‍ കൊണ്ടെന്നെ മൂടരുത് ‍,
നിങ്ങള്‍ 'എന്റോ-സള്‍ഫാനിന്‍' കൂട്ടാളികള്‍,


മറയുക കണാന്‍ കഴിയാത്ത വിദൂരതയിലേക്ക് ,
ഇനി തെല്ലു താമസികേണ്ട ഇ പരാജിതനെ
കുഴിച്ചു മൂടുക വേഗം.............
കുഴിച്ചു മൂടുക........................;

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അനേകം പരീക്ഷിത്തുമാര്‍ മോക്ഷം കാത്തു കിടക്കുന്നു ഇവിടം.
    ആശ്വഥാത്‌ഥമാവ് പലരിലുമായി പുനര്‍ജനിക്കുന്നു. ഉത്തരയുടെ ഗര്‍ഭം നിരന്തരം അസ്ത്രത്താല്‍ കൊല്ലപ്പെടുന്നു... ആധുനിക ആശ്വഥാത്‌ഥമാവ് കെ വി തോമസ്‌ നീണാന്‍ വാഴട്ടെ..!

    പരാജിതന് അഭിവാദ്യം..!

    മറുപടിഇല്ലാതാക്കൂ
  3. ദുരന്തങ്ങളെ ലാഘവത്തോടെ കാണുന്ന ഭരണകൂടങ്ങള്‍
    എന്തു ചെയ്യാന്‍............
    കഷ്ടപ്പെടുന്ന പാവങ്ങള്‍...........

    മറുപടിഇല്ലാതാക്കൂ