കാത്തു ഞാനിരിക്കുന്നു ഈ മണ്‍തിട്ടയില്‍,
നിന്റെ ഒരു ചെറു മന്ദഹാസത്തിനായ്
പ്രതീക്ഷയോടെ നിന്റെ വരവും കാത്ത്
നിശബ്ദതയിലെ എന്റെ ഈ നീണ്ട കാത്തിരിപ്പ്,
അനന്തമായ ഈ നിശ്ചലതയെ
മുറിക്കുക നീ വരും വര്‍ഷത്തിലെങ്കിലും
ഞാന്‍ വീണ്ടും വെറൂതെ മോഹിക്കുന്നു
ചിറകു കരിഞ്ഞ മോഹങ്ങള്‍ ബാക്കി വെച്ചു പിന്നെയും നീ .
നിന്റെ കൂടെ നടന്ന പാതകളിലെല്ലാം
കൊഴിഞ്ഞു വീണ വര്‍ണ ദളങ്ങള്‍ ,
കരിയിലക്കാറ്റിനുമറിയം
ഇന്നവയെല്ലാം വെറും ചവറുകള്‍ മാത്രമെന്ന്
എല്ലാം ഞാന്‍ വാരി നിറച്ചു മാറാപ്പില്‍
ഇന്ന് അതെല്ലാം വെറും പഴകിയ ചവറുകള്‍ മാത്രം
ചിലതൊക്കെ ചീഞ്ഞു നാറിതുടങ്ങി,
അതില്‍ ദ്രവിക്കാതെ ഒരു മൂലയില്‍ നീ എന്ന മന്ത്രം ബാക്കി ,
വീണ്ടും മഞ്ഞു കണങ്ങളുടെ പാലായനം തുടങ്ങി
മണ്‍തിട്ട മെല്ലെ അലിഞ്ഞു പോയ്,
എങ്ങോട്ടെന്നില്ലാതെ ഈ അനന്തയില്‍
നന്നഞ്ഞു തണുത്ത് മരവിച്ചു ഞാന്‍ .........
i LOVE it....
മറുപടിഇല്ലാതാക്കൂkathirikan njan arumalla..... enna sthyam nee enna mansilakkuka???? ... love you............. = adutha janamam vare kathirikkan ninakku pattumooooooooo apola varam... ennenekkumayi nite koodee
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനിന്റെ കൂടെ നടന്ന പാതകളിലെല്ലാം
മറുപടിഇല്ലാതാക്കൂകൊഴിഞ്ഞു വീണ വര്‍ണ ദളങ്ങള്‍...
കവിതയുടെ അടയാളം.