2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഓര്‍മ.....

ബാല്യത്തില്‍ ഞാൻ ആലിലകള്‍ കോര്‍ത്ത്‌ -
നിനക്കു ചാർത്തിയ ആ ചെറു മാലകള്‍
നീ ഓര്‍ക്കുന്നുവോ എന്‍ കളിക്കൂട്ടു കാരി
ചുവന്ന മഞ്ചാടി
ഞാന്‍ നിനക്കു സമ്മാനിച്ചതും

ഓര്‍മ മാത്രം ഇന്ന് വെറും ഓര്‍മ മാത്രം

എനിക്കും നിനക്കും നേര്‍ത്ത ഓര്‍മകള്‍ മാത്രം
നേര്‍ത്ത ചെറു ജീവിത സ്പന്ദനങ്ങള്‍
കാലത്തിനൊപ്പം അവയിമിന്നോര്‍മകള്‍ മാത്രം


വിരഹമാണ് എന്റെ ജീവിതം

എന്റെ സ്വപ്നങ്ങളില്‍ ദുഖത്തിന്‍ -
തിരമാലകള്‍ അലയടിക്കുന്നു
നിന് ഓര്‍മകള്‍ മനസ്സില്‍-
സഫലമാകാത്ത നീറ്റലായി ബാക്കി നിന്നു.

വീണ്‍ടും എനിക്കു വേണ്ടി നിന്‍റെ ചുണ്ടുക്കള്‍ മന്ദഹസിക്കും,

ഇന്ന് ഞാന്‍ ചിരിക്കാന്‍ പാടെ മറന്നിരിക്കുന്നു, കരയാനും.
മനസ്സിന്റെയുള്ളില്‍ ഒരു
വിരഹത്തിന്‍ മിടിപ്പുകള്‍ മാത്രം.........

1 അഭിപ്രായം: