2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

പാർട്ടി

"ഇന്ന് പ്രതിഷേധപ്രകടനം നടത്തുന്നവർ
ഇന്നലെയത് ഏറ്റു വങ്ങിയിരുന്നവരാണ്."
"അധികാരത്തിന്നായ്
അധഃപതിക്കുന്നവർ."
"രാഷ്ട്രീയമെന്നാൽ:-
ആയുധം ചുമലിലേന്തി
രാഷ്ട്രത്തെ കൊല്ലുന്നവർ"
"നേതാക്കൾ A/Cയിലും
അണികൾ ICUവിലും"
"വോട്ട് പെട്ടിയിലാക്കാൻ
വാരിക്കോരും,
ഇലക്ഷൻ കഴിഞ്ഞാൽ
വാരിപ്പൊത്തും."
"എല്ലാ കൊലക്കും അവസാനം
പാർട്ടിയുടെ
'അപലപനീയ്യ' പ്രഖ്യാപനമുണ്ട്,
ആദ്യം കൊലക്കുള്ള
പരിശീലന ക്യാമ്പും...."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ