അതിരുകൾ ഉറങ്ങാറില്ല;
ഓടിയടുക്കുന്ന തീഗോളങ്ങൾക്കും
ഘോര ശംബ്ദങ്ങൾക്കും കൂട്ടിന്
നിങ്ങൾ സത്യത്തിനായി
ഉണർന്നിരിക്കുന്നവർ,
ഓടിയടുക്കുന്ന തീഗോളങ്ങൾക്കും
ഘോര ശംബ്ദങ്ങൾക്കും കൂട്ടിന്
നിങ്ങൾ സത്യത്തിനായി
ഉണർന്നിരിക്കുന്നവർ,
മേജർ ഫത്തേ സിങ്ങും
കേണൽ നിരഞ്ജനും
മേജർ ഉണ്ണികൃഷണനും
ഓരോ ഇന്ത്യക്കാരന്റേയും
പ്രതിരൂപങ്ങളാണ്,
അവർ മരിച്ചവരല്ല,
ജീവിക്കുന്ന ഭാരതത്തിന്റെ
ശ്വാസോച്ഛ്വാസത്തിനായി
സ്വയം പറന്ന്, പറന്നുയർന്നവർ,
ഈ കാറ്റ് നിങ്ങളാണ്,
അത് ഈ മണ്ണിനായും,
കേണൽ നിരഞ്ജനും
മേജർ ഉണ്ണികൃഷണനും
ഓരോ ഇന്ത്യക്കാരന്റേയും
പ്രതിരൂപങ്ങളാണ്,
അവർ മരിച്ചവരല്ല,
ജീവിക്കുന്ന ഭാരതത്തിന്റെ
ശ്വാസോച്ഛ്വാസത്തിനായി
സ്വയം പറന്ന്, പറന്നുയർന്നവർ,
ഈ കാറ്റ് നിങ്ങളാണ്,
അത് ഈ മണ്ണിനായും,
ജയ്ഹിന്ദ് ജയ്ഹിന്ദ്
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്,
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്,
വീണുകിടക്കുന്ന നിങ്ങളൂടെ ശരീരങ്ങൾകാണുമ്പോൾ
കണ്ണിൽനിന്നും കണ്ണീരൊഴുകുന്നുണ്ടെങ്കിലും
ഇന്ത്യയെന്ന ഒറ്റ മതത്തിലെ
സ്വർഗ്ഗാവകാശികളെന്നോർക്കുമ്പോൾ
ഏതോ ഒരുകാറ്റ് ആ നനവിനെ ഉണക്കുന്നുണ്ട്,
കണ്ണിൽനിന്നും കണ്ണീരൊഴുകുന്നുണ്ടെങ്കിലും
ഇന്ത്യയെന്ന ഒറ്റ മതത്തിലെ
സ്വർഗ്ഗാവകാശികളെന്നോർക്കുമ്പോൾ
ഏതോ ഒരുകാറ്റ് ആ നനവിനെ ഉണക്കുന്നുണ്ട്,
ജയ്ഹിന്ദ് ജയ്ഹിന്ദ്
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്,
പലപ്പോഴും ഞങ്ങൾ ഈ സുഖങ്ങളിൽ
നിങ്ങളെ മറക്കുന്നുണ്ട് പ്രിയരേ,
നിങ്ങൾ കണ്ണീരിനാൽ അതറിയിക്കുമ്പോൾ
സ്വയം ലജ്ജിച്ച് നിങ്ങൾക്കുമുമ്പിൽ തല താഴ്ത്താറുമുണ്ട്,
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്,
പലപ്പോഴും ഞങ്ങൾ ഈ സുഖങ്ങളിൽ
നിങ്ങളെ മറക്കുന്നുണ്ട് പ്രിയരേ,
നിങ്ങൾ കണ്ണീരിനാൽ അതറിയിക്കുമ്പോൾ
സ്വയം ലജ്ജിച്ച് നിങ്ങൾക്കുമുമ്പിൽ തല താഴ്ത്താറുമുണ്ട്,
നിങ്ങളാണ് ഈ രാജ്യത്തിലെ
ഏറ്റവും വലിയ സെലിബ്രേറ്റികൾ ,
നിങ്ങൾക്കു മാത്രമാണ് ഇന്ത്യയെന്ന് ഉറക്കെപ്പറയാൻ യോഗ്യത,
പക്ഷെ നിങ്ങൾ വീണു പിടയുമ്പോൾ മാത്രം
നിങ്ങളെ തിരിച്ചറിയുന്നൊള്ളൂയെന്നൊരു ദുഖമുണ്ട്
എങ്കിലും നിങ്ങൾ സത്യം പുലർത്തുന്നവരാണ്
ഇരുണ്ട നിഗൂഢതകൾക്കുനേരെ നേരിന്റ് തീയുണ്ട പായിക്കുന്നവർ,
ഏറ്റവും വലിയ സെലിബ്രേറ്റികൾ ,
നിങ്ങൾക്കു മാത്രമാണ് ഇന്ത്യയെന്ന് ഉറക്കെപ്പറയാൻ യോഗ്യത,
പക്ഷെ നിങ്ങൾ വീണു പിടയുമ്പോൾ മാത്രം
നിങ്ങളെ തിരിച്ചറിയുന്നൊള്ളൂയെന്നൊരു ദുഖമുണ്ട്
എങ്കിലും നിങ്ങൾ സത്യം പുലർത്തുന്നവരാണ്
ഇരുണ്ട നിഗൂഢതകൾക്കുനേരെ നേരിന്റ് തീയുണ്ട പായിക്കുന്നവർ,
ജയ്ഹിന്ദ് ജയ്ഹിന്ദ്
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്.
എന്നുറക്കെ പറയുന്നതും
നെഞ്ചോട് ചേർക്കുന്നതും
നിങ്ങൾ മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ