ബൂത്ത് ഉദ്ദ്യോഗസ്ഥൻ
വിരലിൽ തേച്ചുതരുന്നത്
മഷിയല്ല!!!
കഴിഞ്ഞ ഭരണത്തിൽ
വെട്ടിക്കൊന്നതിലെ
അരിഞ്ഞുവീഴ്ത്തിയതിലെ
ഞെരിച്ചുക്കൊന്നതിലെ
മിച്ചംവന്ന ചോരയുടെ
സത്താണെന്നോർക്കുക,
മഷി തേക്കുന്നതിനു
തൊട്ട്മുമ്പെങ്കിലും
കരഞ്ഞു കലങ്ങിയ
ചില മുഖങ്ങളെ
ഓർക്കേണ്ടതുണ്ട്,
പുരട്ടിയ മഷി
ഒരുനല്ല കറയായി
ദിവസങ്ങളോളം
വിരലിലുണ്ടായിരിക്കും,
അതെ, അത് ചില
മനസ്സുകളിലെ
തീരാ മുറിവുകളുടെ
അടയാളങ്ങളാണ്,
ഒപ്പം നിൽക്കുന്നവന്റെ
കഴുത്തിൽ കുത്താനുള്ള
കത്തിക്ക്, മൂർച്ചയൂട്ടുന്ന
കൽപ്പൊടിയാകാതിരിക്കട്ടെ

good lyrics
മറുപടിഇല്ലാതാക്കൂ