വർത്തമാന കാല പ്രതികരണ യന്ത്രങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പരമ്പരാഗത ചിന്തകൾക്കെതിരെ പുതിയകാലത്തിന്റെ പ്രതീകമായി മാറുകയാണ് ഇന്ത്യൻ സുപ്രീം കോടതി, നവ മാധ്യമങ്ങളെ പുതിയ തലമുറ തങ്ങളുടെ അവകാശമായ അഭിപ്രായ സ്വാതന്ത്രമായി കാണുമ്പോൾ അത് ഇല്ലായ്മ ചെയ്യുന്നത് ജനത്തിന്റെ അവകാശങ്ങളെ ഇല്ലാതാക്കുക എന്നത് തന്നെയാണ്, അതുകൊണ്ട് തന്നെയാണ് ഇത്തരം ആർത്ഥ ശൂന്യ നിയമ വ്യവസ്ഥകൾ അപ്പാടെ പിഴുതെറിയപ്പെടുന്നത്, ഇന്ത്യൻ ഉപഭൂഖണ്ഡം കണ്ട നവയുഗത്തിന്റെ ഡെൽഹി സമരത്തിന് വിത്ത് പാകിയെടുത്ത് തെരുവിൽ മുദ്രാവാക്ക്യം അലയടിപ്പിച്ചത് ഫേസ്ബുക്ക് വാൾ പോസ്റ്റുകളിലെ മൂർച്ചയുള്ള വരികളിൽ നിന്നണെന്നും നാം ഓർക്കണം,
എന്താണ് ഐടി ആക്റ്റ് 66 എ ?
കമ്പ്യൂട്ടറൊ മൊബൈൽ ഫോണോ അതല്ലങ്കിൽ ടബ്ലറ്റുകളെ ഉഭയോഗിച്ച് ഈ നിയമത്തിൽ തെറ്റാണെന്ന് തോന്നുന്ന അഭിപ്രായങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ കഴിയന്ന ഒരു ഇരുണ്ട നിയമമാണ് 66 എ, ഇതിൽ കുറ്റക്കാരനായാൽ മൂന്ന് വർഷം വരെ തടവും പിഴയും അടങ്ങുതാണ് ശിക്ഷ,

ഇങ്ങനെ പലരേയും ഈ നിയമത്താൽ പിടിച്ച് കെട്ടിയിട്ടുണ്ട്, ഇതെല്ലാം സൂചിപ്പിക്കുന്നത് നിയമം ഉപയോഗിച്ച് സാധാരക്കാരന്റെ പ്രതികരണ മനോഭവത്തെ തളർത്തി, കൊടും കുറ്റകൃത്യങ്ങൾ തുടർക്കതയാക്കുന്നതിനുള്ള വഴികൾ തുറന്ന് കൊടുക്കയെന്നാണ്, ഈ തെറ്റായ നിയമത്തിനെതിരെ നവ മാധ്യമങ്ങളിൽ പലതരം സമരങ്ങളും ചർച്ചകളും 2008 മുതലേ ഉയർന്ന് വന്നിരുന്നു അതിനെല്ലത്തിനും വ്യക്തമായ ഒരു ഉത്തരം തന്നെയാണ് ഈ വിധിയെന്ന നമുക്ക് ആശ്വസിക്കാം,
ഒരു ജനാതിപത്യ വ്യവസ്ഥയിൽ ഇത്തരം നിയമങ്ങൾ നിലനിൽക്കില്ല, പൊതു ഇടങ്ങളിൽ എന്ത് സംസാരിക്കണം എന്നത് പുതിയ തലമുറക്ക് ഇന്ന് വ്യക്തമായി അറിയാം, തെറ്റുകൾക്കെതിരെ ഒറ്റക്കും കൂട്ടം കൂട്ടമായും സമരം നടത്താൻ ഇന്ന് ജനങ്ങളെ പ്രാപ്തരാക്കുന്നത് ഇത്തരം പുതിയ വേദികളാണ്, അവിടെ കൂച്ച് വിലങ്ങിടുക എന്നത് ആധുനിക കാല നിയമ സംഹിതകൾക്ക് തീർത്തും വിപരീതമാണ്, ഇന്ത്യയെപോലുള്ള ഒരു രാജ്യം ഇത്തരം നിയമങ്ങളെ ഒഴിവാക്കുമ്പോൾ അത് ലോക ശ്രദ്ധയിൽ വരും അത് മറ്റ് രാജ്യങ്ങൾക്ക് നമ്മിൽനിന്ന് കിട്ടുന്ന വലിയ മാതൃകയും പാഠവുമാണ്, ഇത്തരം അന്തമായ നയങ്ങളെ പാടെ ഇല്ലാത്താക്കി സുസ്ഥിര നിയമ സംഹിതയോടുകൂടിയ രാജ്യമായിരിക്കട്ടെ നമ്മുടെ ഇന്ത്യ.
പ്രസക്തമായ ലേഖനം ... അഭിപ്രായ സ്വാതന്ത്ര്യം എന്നത് സോഷ്യൽ മീഡിയകളിലും ഇന്റർനെറ്റ് ലോകത്തും മാത്രം കിട്ടേണ്ട ഒന്നല്ല എങ്കിൽ കൂടി നിലവിലെ വിവാദ ഐ ടി ആക്റ്റ് റദ്ദാക്കിയ സുപ്രീം കോടതിയുടെ തീരുമാനം തീർത്തും സ്വാഗതാർഹമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ നിർവ്വചിച്ചെടുക്കാൻ സാധ്യമല്ല എന്നത് കൊണ്ട് ഇക്കാര്യത്തിൽ വ്യക്തി താൽപ്പര്യത്തിന് അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നത് തന്നെയാണ് നല്ലത്. പക്ഷേ ഈ അഭിപ്രായ പ്രകടനത്തിന് ഏതറ്റം വരെയുള്ള സ്വാതന്ത്ര്യമാണ് സുപ്രീം കോടതി അനുവദിച്ചു തരുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുണ്ട്. ഇപ്രകാരമുള്ള ഒരു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യത്തിൽ നാളെ സോഷ്യൽ മീഡിയ വഴി ഒരാൾ സുപ്രീം കോടതിയെയോ രാജ്യ താൽപ്പര്യങ്ങളെയോ കണക്കറ്റ് വിമർശിച്ചാൽ അതൊരു രാജ്യദ്രോഹ കുറ്റമായി കാണാതെ അതിനെ തീർത്തും വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായി കാണാനും കൂടി രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂനിലവിലെ റദ്ദാക്കൽ തീരുമാനം സൈബർ ലോകത്തെ ക്രിമിനലുകൾക്ക് ഏതൊക്കെ വിധത്തിൽ സഹായകരമാകും എന്ന ആശങ്കയും ഇതിനോട് കൂടെ പങ്കു വക്കേണ്ടതുണ്ട്. വൻകിട രാഷ്ട്രീയക്കാരുടെയും മറ്റു ഉന്നതരുടെയും നേർക്കുള്ള സോഷ്യൽ മീഡിയകളുടെ ആക്രമണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വിവിധ സർക്കാരുകൾ ഈ നിയമത്തെ ശക്തമായി പിന്താങ്ങുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. അതേ സമയം സാധാരണക്കാരായ ആളുകൾക്കോ സമൂഹത്തിൽ മാന്യമായി അറിയപ്പെടുന്നവർക്കോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഈ വിഷയത്തിൽ ഉണ്ടായാൽ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും എന്നതടക്കമുള്ള ചോദ്യങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടി കാണിക്കാതിരിക്കാനാകില്ല .തങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രസ്താവനകൾ നടത്തിയ വ്യക്തികളുടെ ഫെയ്സ് ബുക്ക് പേജിൽ പോയി ഭാഷാധീതമായ തെറി പ്രവാഹം നടത്തി ശീലിച്ച മലയാളികളെ സംബന്ധിച്ച് ഈ റദ്ദാക്കൽ വലിയൊരു അനുഗ്രഹം കൂടിയാണ് എന്നും കരുതാം.
ക്രിമിനലുകൾ ഉഭയോഗിക്കുന്നുണ്ടെങ്കിലും, അതിന്ന് നിലവിലുള്ള നിയമത്തിൽ വ്യക്തമായ ആക്റ്റ് ഉണ്ട് എന്നാണ് അറിവ്
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന്ന് വളരെ നന്ദി
ഷാജു ഇനിയിപ്പോൾ മൊബൈൽ
മറുപടിഇല്ലാതാക്കൂഫോണിൽ തെറി വിളിച്ചാലും
അത്തരത്തിൽ മെസ്സേജ് അയച്ചാലും
പിഴ അടപ്പിക്കുന്ന നിയമം ഇതോടൊപ്പം
ഒഴിവാകും എന്ന് റേഡിയോവിൽ
കേട്ടു.അത് ശരി ആണോ ??