6-മൈയ്-2013 മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചത്.
കോ ഴിക്കോട് എയർപ്പോർട്ടിലെ ആഗമന കവാടത്തിന്നടുത്ത്നിന്നും ഉയരുന്ന അത്തറിന്റെ പരിമളം മറ്റൊരിടത്തു ം ആസ്വദിക്കാൻ കഴിയില്ല, തന്റെ ഉറ്റവന് വേണ്ടി ആ സ്റ്റീൽ കമ്പിയിൽ പിടിച്ച് കാത്തിരിക്കുന്ന ഒരുപാട് മുഖങ്ങളും അവിടെ കാണാം, പ്രാവാസം ഒരു പക്ഷെ ഒരു തരം കാത്തിരിപ്പിന്റെ മാത്രം കഥപറയുന്ന ജീവിതമാണ്, ഒരു പാട് പ്രതീക്ഷകളുമായി അവൻ നാട്ടിലെത്തുമ്പോൾ മിക്കാവാറും മിച്ചമായി ഒന്നും ഉണ്ടാവില്ല, താന്നെ പോലുള്ളപ്രവാസികളും താനും കഷ്ടപ്പെട്ട പണത്തിന്റെ മഹിമയാൽ വളർന്ന നാട് ഇന്ന് തന്നെ തിരിച്ചറിയാത്ത അവസ്ഥ, പിന്നേയെവൻ തിരിച്ചുപോക്കിന്റെ വക്കിൽ കണ്ണീരിനോട് കണ്ണടച്ച് പിടിച്ച് തിരിച്ചു വരുവാൻ ഒരുങ്ങുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് മലപ്പുറത്താണ്, 4.1 ലക്ഷം പേരാണ് കണക്കുകളിൽ പറയുന്നത്, അതിൽ തന്നെ 2.75 ലക്ഷം പേരും സൗദിയിലും, ഫ്രീവിസ എന്ന പേരിൽ കേരളത്തിലിറങ്ങുന്ന വിസക്ക് ലക്ഷങ്ങൾ മുടക്കി മണലാരണ്യത്തിലെത്തി പിന്നീട് കഠിനമായി പണിയെടുത്ത്, ജീവിതം ഈ ചൂടിൽ അവസാനിപ്പിക്കുന്നവരാണ് ഇതിൽ കൂടുതൽ, മലപ്പുറത്ത് അടിസ്ഥാന വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരും തേടുന്നത് ഒരു വിസയാണ്, വിസ കിട്ടിയാൽ പിന്നെ എല്ലാമായി എന്ന് ചിന്തിച്ച് പറന്നുയർന്ന് പിന്നെ ഗൾഫിൽ കാലുകുത്തിയാലാണ് സത്യം മനസ്സിലാക്കുന്നത്, പിന്നെ ലീവ് കിട്ടാൻ കാത്തിരിക്കുന്നു പിന്നിടവൻ ഒരു പ്രാവാസിയായി മെല്ലെ മാറുന്നു, സ്വപ്ന ഭാണ്ഡവുമായി പണമുണ്ടാക്കി ഉയർന്ന അത്തറ് വങ്ങി നാട്ടിൽ പോകാൻ ഒരുങ്ങുന്നു, അപ്പോഴും നാട് ഒരുപാട് ദൂരം ഓടിക്കാണും.
മലപ്പുറത്തിന്റെ തെരുവുകളിലൂടെ ഒന്ന് സഞ്ചരിക്കുക, അവിടെ റിയാലിന്റെ വിയർപ്പിൽ ഉയർന്ന മതിലുകളും പടുകൂറ്റൻ വീടുകളും കാണാം, 95 ശതമാനം പ്രാവാസിക്കും ആകെ ഉള്ള വരുമാനം ആ വീടും ഉയർന്ന മതിലും മാത്രമേ കാണൂ, അപ്പുറത്തുള്ള വീട്ടുക്കാരൻ രണ്ട്നില കേറ്റിയാൽ അപ്പോൾ അടുത്ത് വീട്ടിലുള്ളവൻ മൂന്ന് നിലക്ക് വേണ്ടി മണലടിക്കുകയെങ്കിലും ചെയ്യും, അതാണ് ഇന്നതെ പ്രവാസ മലപ്പുറത്തിന്റെ അവസ്ഥ, അതു കഴിഞ്ഞാൽ പിന്നെ സ്വർണ്ണമാണ് ലക്ഷ്യം, ഒരോ വർഷവും സ്വർണ്ണം എക്സ്ചേഞ്ച് ചെയ്ത് പണമാക്കുന്ന ഒരുപാട് പ്രവാസി കുടുബങ്ങളുണ്ട്, ഇങ്ങനെ ഒരു വരുമാനവുമില്ലാത്ത സ്വർണ്ണവും വീടും കേറ്റി കേറ്റി അവൻ പിന്നീട് ഒന്നുമല്ലാതെ നാട്ടിൽ തിരിച്ചെത്തുന്നു, ഇതൊക്കെയാണ് ഇന്ന് നിതാഖാത്ത് നമ്മുടെ പേടി സ്വപ്നമാകാൻ കാരണമായത്,
സംസ്ഥാനത്തിന്റെ ആകെ 30 ശതമാനം വരുമാനമാണ് മൊത്തം പ്രാവസികളുടെ വരുമാനമായി കണക്കാകുന്നത്, അതിൽ വളരെ താഴെയാണ് സൗദിയിൽ നിന്നും വരുന്നതും, അല്ലാതെ കേരളവും ഇന്ത്യയും കഴിയുന്നത് മുഴുവൻ സൗദിറിയാൽ കൊണ്ടല്ലാ എന്ന സത്യം നാം ആദ്യം മനസ്സിലാക്കണം, മലബാറിനെ മാറ്റിയത് ആ റിയാൽ തന്നെയാണ്, ആ മാറ്റം കാണുന്നത് ആ അമ്പരചുംബികളായ കോട്ടകളിലാണ്,മലപ്പുറത്ത് ഒരോ നൂറ് വീടെടുത്താൽ എഴുപത്തിയഞ്ചും പ്രവാസികളാണ്, ഇന്ന് ഗൾഫിലേക്ക് കേറുന്നവരാരും വീട്ടിൽ കഞ്ഞി കുടിക്കാൻ ഇല്ലാഞ്ഞിട്ടല്ല, അവർ മറ്റുള്ളവനെക്കാളും പണം സ്വരൂപിക്കാനും ഇരു ചക്ക്രവാഹനം നാൽചക്ക്രമാക്കാനുമൊക്കെയാണ്, അതിൽ വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമാണ് സ്വന്തം പെൺ മക്കളെ കെട്ടിക്കാനും തകരനായ വീട് പണിയാനുമായി വരുന്നത്,
എൻ ആർ ഐയിൽ നിറയുന്ന പണം ഒരു ലീവ് വരുന്നതോടേ തീർക്കുന്നു, പിന്നെ കടംകേറി വീണ്ടും അവൻ തിരിച്ച് പോകുന്നു അങ്ങനെ ഒരു ചാക്ക്രിക പ്രവർത്തന യന്ത്രം മാത്രമായിം അവസാനം ആർക്കും വേണ്ടതെ അവൻ ഇല്ലാതാക്കുന്നു, ഇത്തരം ഒരുപറ്റമാളുകളെ ഇന്ന് മലബാറിൽ ചെന്നാൽ നിങ്ങൾക്ക് കാണം,
നിതാഖാത്ത് കാരണം ഇന്ന് ഒരുപാട് ആളുകൾ മടങ്ങുന്നുണ്ട്, രണ്ട് മന്ത്രിമാർ സഊദിയിലെ തൊഴിൽ മന്ത്രിയെ കണ്ടാലൊന്നും തീരുന്ന ഒരു നിയമമല്ലാ ഇതെന്ന സത്യവും നമ്മുടെ ഗവണ്മെന്റ് ഒന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു, ഇത് ഒരു രാജ്യം അവരുടെ രാജ്യത്തിലുള്ള പൗരന്മാക്ക് ജോലി നൽകാൻ വേണ്ടി മുന്നോട്ട് വെച്ച ഒരു നിയമമാണ് അല്ലാതെ ഇന്ത്യക്കാരെ തെരഞ്ഞ് പിടിച്ച് നാടുകടത്തലല്ല, ചർച്ച ചെയ്യേണ്ടിയിരുന്നത്,ചെറിയ കുറ്റ കൃത്യങ്ങളിൽ പെട്ട് ജയിലുകൾ കഴിയുന്ന നിസ്സഹായരെ എന്ത് ചെയ്യുമെന്നും അത്തരക്കാരേയും അനധികൃത താമസക്കാരേയും മറ്റും നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള വിമാന ടികറ്റ് കുറക്കുന്നതും നാട്ടിലെത്തിയാൽ പുനരധിവാസം എങ്ങനെ എന്നൊക്കെയാണ് ചർച്ചയിൽ വരേണ്ടിയിരുന്നത്, അത് ഇന്നേവരേ തീരുമാനവും ആയിട്ടില്ല, പിന്നെ എന്തിനയിരുന്നു ഈ ടൂർപാക്കേജ് എന്ന് ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലായില്ല,
പ്രവാസി മടങ്ങാൻ തയ്യാറകണം, കൂറ്റൻ കെട്ടിടങ്ങളും സ്വർണ്ണ ഭ്രമവും നമ്മൾ തീർത്തും വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,സ്വർണ്ണത്തിന്റേയും ഉയർന്ന കെട്ടിടങ്ങളുടെയും ധൂർത്തും ഏത് മതവും അനുവദിക്കുന്നില്ല,
6-May-2013 Malayalam news

ഇത് മലപ്പുറത്ത് മാത്രമല്ല, മുസ്ലിം പ്രവാസികളുള്ള എല്ലായിടത്തും അവസ്ഥ മറ്റൊന്നുമല്ല.
മറുപടിഇല്ലാതാക്കൂവളരെ നല്ലൊരു അഭിപ്രായമാനിവിടെ ഷാജു മുന്നോട്ട് വച്ചിരിക്കുന്നത്.
മറുപടിഇല്ലാതാക്കൂഞാനിവിടെ വിണ്ടും വരാം,ടൈപ്പിംഗ് പ്രശ്നമാ....
കൊള്ളാം ഷാജു. നല്ല ചിന്തകൾ ...
മറുപടിഇല്ലാതാക്കൂപ്രവാസി മടങ്ങാൻ തയ്യാറകണം, കൂറ്റൻ കെട്ടിടങ്ങളും സ്വർണ്ണ ഭ്രമവും നമ്മൾ തീർത്തും വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,സ്വർണ്ണത്തിന്റേയും ഉയർന്ന കെട്ടിടങ്ങളുടെയും ധൂർത്തും ഏത് മതവും അനുവദിക്കുന്നില്ല-
മറുപടിഇല്ലാതാക്കൂഅദ്ദാണ് കാര്യം.
വളരെയധികം കാലികപ്രാധാന്യമുള്ള ഒരു വിഷയം നന്നായി അവതരിപ്പിച്ചു.ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.ആശംസകളോടെ..
മറുപടിഇല്ലാതാക്കൂനല്ലൊരു അവതരണം
മറുപടിഇല്ലാതാക്കൂഒരു പ്രവാസി എന്ന നിലക്ക് എനിക്ക് ചിന്തിക്കാൻ ഒരുപാടുണ്ട്,താങ്കള് പറഞ്ഞത് മലബാറിലെ ഒരു യാധാര്ത്യം , ഗല്ഫുകാരുടെ ധൂർത്തുകൾ മലബാറിനെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ വളരെ കുറവാണ് ?
ആശംസകൾ
പ്രവാസ ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കാലിക പ്രാധാന്യത്തോടെ അവതരിപ്പിച്ചു ..
മറുപടിഇല്ലാതാക്കൂഒരു തിരിച്ചു പോക്ക് പ്രതീക്ഷിച്ചാൽ
മറുപടിഇല്ലാതാക്കൂകുറെയൊക്കെ മാറ്റം വന്നേക്കും അല്ലെ?
നല്ല വിശകലനം.
നന്നായി അവതരിപ്പിച്ചു..
മറുപടിഇല്ലാതാക്കൂആശംസകൾ
ഷാജു, ഇന്ന് ഗള്‍ഫിലേയ്ക്കു "ചിലര്‍" എങ്കിലും പോകുന്നത് അടുത്ത വീട്ടുകാരന്‍ വച്ചതിനേക്കാള്‍ വലിയ വീട് വയ്ക്കാനോ, കൂടുതല്‍ പണം ഉണ്ടാക്കാനോ ആണെന്നും, അവസാന കാലത്ത് അവന്‍ തിരിച്ചു വരുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത പാഴ്വസ്തു ആയി മാറുമെന്നും, പണം എന്നത് എത്ര കിട്ടിയാലും മതിയാകാത്ത സാധനമാണെന്നും ,പറ്റുന്നവര്‍ കഴിയുന്നത്ര വേഗം തിരിച്ചു വന്നു കുടുംബത്തോടൊപ്പം ജീവിക്കണമെന്നും,ഇവിടെ എന്തെങ്കിലും ജോലി നോക്കണമെന്നും എഴുതിയതിനു ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ നിന്നും പൊതിരെ തല്ലു കിട്ടി. അതേ കാര്യം ഷാജുവും മറ്റൊരു വിധത്തില്‍ പറഞ്ഞിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഎല്ലാവരും പ്രവാസികളുടെ സങ്കടങ്ങളെ പറ്റി പറയുമ്പോള്‍, അതിനു എന്തെങ്കിലും പരിഹാരം എന്ന നിലയില്‍ അപൂര്‍വ്വം പോസ്റ്കള്‍ മാത്രമേ കാണുന്നുള്ളൂ- വീടിനും പൊന്നിലും deposit ചെയ്യുന്നതിന് പകരം സ്വന്തമായി എന്തെങ്കിലും സംരംഭം, കേരളത്തിനു പുറത്തെങ്കിലും തുടങ്ങുവാന്‍ ശ്രമിച്ചാല്‍ കഠിനാധ്വാനമുണ്ടെങ്കില്‍ 100% വിജയിക്കും എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയാന്‍ പറ്റും.
ഷാജുവിന് ആശംസകള്‍
@anitha ചേച്ചി,നന്ദി
മറുപടിഇല്ലാതാക്കൂഞാൻ കുറച്ച് മുമ്പ്, " ഈ ഗൾഫുക്കരെന്ത ഇത്ര പൊങ്ങച്ചക്കാരവുന്നത്" എന്ന് ചോദിച്ചിട്ടും കുറേ അടികിട്ടിയ ഒരു പ്രവാസിയാണ് ഞാനും,
അഭിപ്രായം പറഞ്ഞ് എന്റെ ഓരോ പ്രിയർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂനന്ദി സ്നേഹിതരേ................
ഷാജു, ഇന്നാണ് അല്പം സമാധാനായത്. നന്ദി
മറുപടിഇല്ലാതാക്കൂആഡംബരജീവിതത്തോടുള്ള തൃഷ്ണ കുറച്ചൊക്കെ പ്രവാസികള്‍ക്കിടയില്‍ കണ്ടു വരുന്നുണ്ട്. അതൊരു കുറ്റമല്ല . എന്നാലോ,വരുമാനസ്രോതസ്സുകള്‍ അടയുമ്പോള്‍ നല്ല കാലത്ത് ആഡംബരത്തിനായി നഷ്ടമാക്കിയതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കേണ്ടിയും വരും.
മറുപടിഇല്ലാതാക്കൂകാലികപ്രസക്തമായ ലേഖനം
കാര്യ കാരണ സഹിതം വിലയിരുത്തിയ നല്ലൊരു ലേഖനം...മണി മാളിക കളില്‍ അന്തിയുറങ്ങുന്ന മന്ത്രി വര്യന്മാര്‍ക്ക് വെറുമൊരു പ്രഹസനം നടത്താം എന്നല്ലാതെ വേറെ എന്തിനാണ് സമയം...ചിന്തിക്കേണ്ടി ഇരിക്കുന്നു ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല ലേഖനം
മറുപടിഇല്ലാതാക്കൂപ്രവാസി മടങ്ങാൻ തയ്യാറകണം, കൂറ്റൻ കെട്ടിടങ്ങളും സ്വർണ്ണ ഭ്രമവും നമ്മൾ തീർത്തും വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,സ്വർണ്ണത്തിന്റേയും ഉയർന്ന കെട്ടിടങ്ങളുടെയും ധൂർത്തും ഏത് മതവും അനുവദിക്കുന്നില്ല....
ഇത് മലപ്പുറത്ത് മാത്രമല്ല ഷാജു എന്റെ നാടായ നാദാപുരവും ഇതിൽ നിന്നും വ്യതസ്തമല്ല
////മലപ്പുറത്തിന്റെ തെരുവുകളിലൂടെ ഒന്ന് സഞ്ചരിക്കുക, അവിടെ റിയാലിന്റെ വിയർപ്പിൽ ഉയർന്ന മതിലുകളും പടുകൂറ്റൻ വീടുകളും കാണാം, 95 ശതമാനം പ്രാവാസിക്കും ആകെ ഉള്ള വരുമാനം ആ വീടും ഉയർന്ന മതിലും മാത്രമേ കാണൂ, അപ്പുറത്തുള്ള വീട്ടുക്കാരൻ രണ്ട്നില കേറ്റിയാൽ അപ്പോൾ അടുത്ത് വീട്ടിലുള്ളവൻ മൂന്ന് നിലക്ക് വേണ്ടി മണലടിക്കുകയെങ്കിലും ചെയ്യും, അതാണ് ഇന്നതെ പ്രവാസ മലപ്പുറത്തിന്റെ അവസ്ഥ, ////
മറുപടിഇല്ലാതാക്കൂവിയര്പ്പിന്റെ മൂല്യം പൊങ്ങച്ചതില്‍ അലിഞ്ഞുപോകുന്ന കാഴ്ചകള്‍ക്ക് മലപ്പുറം സാക്ഷിയാകുന്നു.
വളരെ വെക്തമായ നിരീക്ഷണങ്ങള്‍ ഷാജു അഭിനന്ദനം
മറുപടിഇല്ലാതാക്കൂപ്രീയപെട്ട ഷാജൂ , പറയേണ്ടത് അതും
മറുപടിഇല്ലാതാക്കൂകുറഞ്ഞ വാക്കുകളില്‍ , പരത്താതെ
വളരെ കൃത്യതയോടെ പറഞ്ഞ് വച്ചു ..
നാം നേരിടുന്ന , നേരിട്ട യഥാര്‍ത്ഥ പ്രശ്നം
ഇതു തന്നെയാണ് , കണ്ണും പൂട്ടിയുള്ള ധൂര്‍ത്തും
കെട്ടി പൊകുന്ന മണി മാളികളും ഒന്നും ബാക്കിയില്ലാത്തവനാക്കുമ്പൊള്‍
നാം തേടി പൊയതൊക്കെ എന്നും നില നില്‍ക്കും എന്ന വ്യര്‍ത്ഥ
ചിന്തയില്‍ നാളെ ഒന്നുമില്ലാതാകുന്ന അവസ്ഥ ..
ഞാനും മലപ്പുറം നിവാസിയായതിനാലും
ഈ പറയുന്ന നേരുകള്‍ കാഴ്ചയില്‍ പലപ്പൊഴും വന്ന് മുട്ടിയിട്ടുണ്ട്
പ്രവാസം , ഒരുതരം ചുഴിയാണ് , അതില്പെട്ടിങ്ങനെ
യാന്ത്രികമായി കറങ്ങി പൊകുന്നുണ്ട് എപ്പൊഴോക്കെയോ നമ്മള്‍
തിരിച്ച് ചിന്തിച്ച് , മനചിത്തതയോടെ കാര്യങ്ങളെ കാണുവാന്‍
നാം പ്രാപ്ത്മാകേണ്ടിയിരിക്കുന്നു എന്ന് ഈ പൊസ്റ്റ് ഓര്‍മിപ്പിക്കുന്നു ..
സ്നേഹാശസകള്‍ പ്രീയ കൂട്ടുകാര നേര്‍ വരികള്‍ക്ക് ..
അഭിപ്രായം പറഞ്ഞ എന്റെ എല്ലാ നല്ല പ്രിയർക്കും നന്ദി അറിയിക്കുന്നു......
മറുപടിഇല്ലാതാക്കൂസന്തോഷം
ഇത് എത്ര പറഞ്ഞാലും ഇങ്ങനെയേ തുടരൂ ......മറ്റുള്ളവനെ കാണിക്കുക എന്നതാണല്ലോ പ്രധാനം . . എഴുത്തെങ്കിലും തുടരാം ആശംസകൾ
മറുപടിഇല്ലാതാക്കൂഇത് ഏറെ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. എന്നാലും എക്കാലവും കാലികം.
മറുപടിഇല്ലാതാക്കൂകാരണം ഗള്‍ഫ് പ്രവാസികള്‍ അങ്ങിനെയാണ്. ഇന്നത്തെ പുതു തലമുറ യുക്തിപൂര്‍വ്വം ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം പ്രവാസിയും കുടുംബക്കാരും ഇന്നും ആ ആഡംബര മറക്കുള്ളില്‍ നിന്നും മോചനം നേടിയിട്ടില്ല എന്നതാണ് സത്യം.
ഉടയവര്‍ ചോര നീരാക്കിയ പൈസയാണ് തങ്ങള്‍ ഈ ധൂര്‍ത്തിനുപയോഗിക്കുന്നത് എന്ന ചിന്ത കുടുംബക്കാര്‍ക്കും അതുപോലെ തന്റെ വിയര്‍പ്പിന്റെ വിലയാണ് ഈ ധൂര്‍ത്തിലേക്ക് താന്‍ വലിച്ചെറിയുന്നത് എന്ന അവബോധം പ്രവാസികള്‍ക്കും ഇല്ലാത്തിടത്തോളം കാലം ഈ വിഷയം പുതുമയോടെ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.
നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ സമൂഹം നിര്‍ണ്ണയിക്കുന്നു.. മൂന്നു നേരം ഭക്ഷണത്തിലും ഉടുക്കാനുള്ള വസ്ത്രത്തിലും കേറിക്കിടക്കാന്‍ ഒരു കൂരയിലും ആഗ്രഹങ്ങള്‍ ഒതുക്കാനും അതില്‍ സന്തോഷിക്കാനും നമ്മെ സമൂഹം അനുവദിച്ചിരുന്നെങ്കില്‍ പകുതി പ്രവാസികള്‍ക്കെങ്കിലും നാട്ടില്‍ വരാമായിരുന്നു
മറുപടിഇല്ലാതാക്കൂആവശ്യങ്ങൾ ആഗ്രഹങ്ങളും
മറുപടിഇല്ലാതാക്കൂആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളും
പിന്നീട് ദുരാഗ്രഹങ്ങളുമായി മാറുന്നതോടെ
മനുഷ്യൻ സ്വയമൊരുക്കിയ അല്ലെങ്കിൽ
സ്വയം സ്വീകരിച്ച കെണിയിലേക്ക് തലവെക്കുന്നു.
ഇത് മനസ്സിലാക്കാതെ ജീവിതം സ്ക്വർ ഫീറ്റുകൊണ്ട്
അളക്കുന്നവരെ എന്തു വിളിക്കണം എന്നറിയില്ല!
നല്ല ലേഖനം ഷാജൂ. അക്ഷരപ്പിശകുകളുണ്ട്.
നല്ല ലേഖനം ആശംസകള്‍
മറുപടിഇല്ലാതാക്കൂഷാജു ഈ പോസ്റ്റ് കാണാന്‍ വൈകി, 25 വര്ഷം പ്രവാസിയായ ഒരാളെ ഇന്നലെ യാത്രയാക്കിയിരുന്നു, നാട്ടില്‍ പോയി ചികിത്സിക്കാനാണയാള്‍ പോകുന്നത്, കയ്യില്‍ പൈസയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി "ഇങ്ങിനെയായിരുന്നു, ഒരു പൈസയും ഇല്ല വല്ല ലോണും കിട്ടുമോ എന്ന് നോക്കണം" ഇതൊക്കെയാണ് ഒട്ടു മിക്ക സാധാ പ്രവാസികളുടെയുംകാര്യം. ധൂര്‍ത്തും അനാവശ്യ ചിലവുകള്‍ക്കും വേണ്ടി നാട്ടിലേക്ക് പണമയാക്കുന്ന പ്രവാസിയുടെ ഒരു ദിവസത്തെ ഭക്ഷണം,രാവിലത്തെ സാമൂലിയില്‍ നിറച്ച കോഴിമുട്ടയും , ഉച്ചക്ക് അല്‍മാറായി കൊണ്ട് ഉണ്ടാക്കിയ കറിയും രാത്രിയില്‍ ഒന്നോ രണ്ടോ കുബ്ബൂസിലുമോക്കെയാണ്. ഈ സമയം അയാളുടെ വീട്ടില്‍ അന്നത്തെ ഭക്ഷണം ബ്രോസ്റ്റോ ബിരിയാണിയോ ഒക്കെയാവും.തന്റെ വരുമാനം ഇത്രയാണ്, തനിക്ക് ഇതാണ് ജോലി, അത് കൊണ്ട് അട്ജസ്റ്റ് ചെയ്തു ജീവിക്കണം എന്ന് വീട്ടു കാരോട് തുറന്നു പറയുന്ന എത്ര പേരുണ്ട് നമുക്കിടയില്‍ ? ( മലയാളം ന്യൂസ്‌പേപ്പറില്‍ വെളിച്ചം കണ്ടതിനു ചെലവ് ചെയ്യണം ട്ടോ )
മറുപടിഇല്ലാതാക്കൂനല്ല റിപ്പോർട്ട് ,ആശംസകൾ !
മറുപടിഇല്ലാതാക്കൂപ്രവാസ ജീവതം എന്നും ഒരു പ്രയാസമാണ് അതും പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർ നാട്ടിലുള്ളപ്പോൾ. എന്തായാലും നല്ല ഒരു കുറിപ്പ്
മറുപടിഇല്ലാതാക്കൂനല്ലൊരു ലേഖനം പക്ഷെ ചില കാര്യങ്ങളോട് വിയോജിപ്പും .
മറുപടിഇല്ലാതാക്കൂപ്രവാസി പണ്ടേപ്പോലെ വീടുകൾ കെട്ടി പൊക്കുന്നതിലും വാഹനങ്ങള വാങ്ങുന്നതിനുമാണ് പണം ചെലവഴിക്കുന്നതെന്ന് തോന്നുന്നില്ല. വളരെ ചെറിയ ഒരു ശതമാനമോഴിച്ചാൽ മിക്കവാറും എല്ലാപേരും നാളെ എന്ത് എന്ന വിചാരത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യുന്നവർ ആണ്. താങ്കള്ക്ക് മുന്നേ നടന്നവരുടെ അവസ്ഥ കണ്ടു വളര്ന്ന ഇവർ കഷ്ട്ടപ്പെട്ടുണ്ടാക്കിയത് വെറുതെ കളയാനുള്ളതല്ല എന്ന തിരിച്ചറിവ് ഉള്ളവരും.
പ്രിയ ഷാജു .............കരിപ്പൂരിലെ അത്തറിന്റെ പരിമളവും ,ചില്ല് മറക്കപ്പുറത്തെ വിരഹത്തിന്റെ മഴ ചാറ്റലും ഓർമ്മയിൽ എത്തിച്ചു ഈ പോസ്റ്റ് ............
മറുപടിഇല്ലാതാക്കൂതാങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ മലബാറിനു മാത്രമല്ല, ഇങ്ങ് തെക്കോട്ടും കണ്ടുവരുന്ന കാര്യംതന്നെയാണ്. അവിടെ കുറച്ചുകൂടുതലുണ്ടാകുമെന്നു മാത്രം!
മറുപടിഇല്ലാതാക്കൂഷാജു വളരെ നല്ല പോസ്റ്റ് .
മറുപടിഇല്ലാതാക്കൂചിന്തിക്കുന്നവർക്ക് ഏറെ പാഠമുണ്ട് ഷാജു ,മരുഭൂമി
മറുപടിഇല്ലാതാക്കൂഅപൂർവ്വം ആളുകൾക്ക് സ്വർഗം സമ്മാനിച്ചപ്പോൾ
അധികം പേർക്കും നരകമല്ലേ നല്കിയത്? ...
നല്ല അവതരണം ആശംസകൾ .
നല്ല വിവരണം ഷാജു...ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ലൊരു ലേഖനം
മറുപടിഇല്ലാതാക്കൂ