2013, ഏപ്രിൽ 14, ഞായറാഴ്‌ച

അവളെന്റെ വിഷുപ്പക്ഷി




ആ തോടും കാടും
ഇല്ലിക്കൂട്ടവും മാവു
വള്ളിമുല്ലപ്പൂവും മുക്കുറ്റിയും
മുറ്റത്തെ കണിക്കൊന്നയും
ഇന്നുമാപൂക്കാല ഓർമ്മയും
നിന്നെ കാണുവാൻ
തേങ്ങുന്ന ഹൃദയവും,
ആ മഴപെയ്യുന്നുണ്ടോ?
ഇന്നുമാ പഴം പാട്ട് പാടുന്നുവോ!
ശിഖരങ്ങളിലിരുന്നു
വിഷു പക്ഷിയും, മൈനയും
തത്തയും കാക്കയും കുയിലുമെല്ലാം,
പാതിരയോടടുക്കുമ്പോൾ
പതിവായി നാം കാണുന്ന
കിനാവുകളെല്ലാം ഇന്നും
ഇന്നലെയും നീ കണ്ടുവോ?
ഇന്ന് കിനാവില്ലാത്ത
മതിലുകൾക്കിപ്പുറം
ചിത്രങ്ങൾ വരക്കുന്നു ഞാൻ,
എന്നിലെ ഓർമ്മകളോരോന്ന്
ഓരോ ചായങ്ങളിൽ മുക്കി,
ഇലകളിൽ ഇത്തിരി നേരം
ആടിയിരിക്കും തുമ്പിയും
നിറങ്ങളാൽ തിളങ്ങും ശലഭവും
ആ ഇടവഴിയിൽ ഇന്നിരിപ്പുണ്ടോ?
മഴകൊണ്ട് മാവിലെ
മാമ്പൂ കരിയുമെന്ന സങ്കടത്താൽ
മഴയെ പഴിച്ച് ,ചളിയിൽ കളിച്ച്
ചേറ് പുരട്ടി തോട്ടിൽ ചാടി നാം,
ഈ തിരയോടടുക്കുമ്പോൾ
അങ്ങ് അക്കരെയിൽ തട്ടിയ
ഇത്തിരിവെള്ളത്തെ തൊട്ട പോൽ
കാൽ നനഞ്ഞ് കുളിര് കോരുമ്പോൾ
ഹൃദയരാഗ വാനവില്ലിൽ
ശ്രുതിമീട്ടി മേഘം പെയ്യും,
അന്ന് പെയ്ത പോൽ
അന്ന് നനഞ്ഞപോൽ,പെയ്യുന്നു -
ഓർമകൾ ഓരോന്നെന്നിൽ,
കാറ്റു വീശുമ്പോൾ കൈകൾ മലർത്തുക,
എൻ നെഞ്ചകം തഴുകി തണുപ്പിച്ച്
വേഗതയാർന്ന നൊമ്പരത്താൽ
എന്നെ വിട്ട് പോകുമ്പോൾ
അവ മെല്ലെ മൂളും,
നിന്നെ തഴുകുമെന്ന സത്യം,
ആ ഒഴുക്കിൽ നീ ഉറങ്ങും,
നീ നിദ്രയാകുമ്പോൾ
സ്വപ്ന മഞ്ചലിലേറി ഞാൻ വരും,
പുണരാൻ വെമ്പും കരങ്ങൾ
പൂതി തീർക്കും വെറും കിനാക്കൾ
ശൂന്യതയാർന്ന രാവുകൾ,
തിരിച്ചെത്തുന്ന വെയിലിനെ കാത്ത്
അനിർവചനീയ വേഗതയിൽ
ഇന്നലേയും ഇന്നും നാളെയും പായും,
അതിലൊരു പൊഴുഞ്ഞ ശാഖപോൽ
ഞാനുമെന്റെ മനസ്സും.

42 അഭിപ്രായങ്ങൾ:

  1. വിഷുക്കാല ഓർമ്മയിൽ ആ വിഷുപക്ഷിയോടപ്പം ഇനിയും ഓർമ്മകൾ പങ്കുവെക്കുക

    എന്‍റെ ഹ്യദയം നിറഞ്ഞ വിഷുദിനാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കാലമിനിയുമുരുളും വിഷു വരും വർഷം വരും,
    ഓരോ ഇതളിലും പൂ വരും കായ് വരും,
    അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം ?
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. It is the fact as Ally condie says:
    “It is strange how we hold on to the pieces of the past while we wait for our futures.”

    നമ്മുടെ പഴയ ഓര്‍മ്മകളിലേക്കിങ്ങനെ എത്തി നോക്കുക എന്നത് ഒരു രസമുള്ള കാര്യം തന്നെ ...
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  4. പ്രവാസം നല്‍കുന്ന ഗൃഹാതുരത്വം - അത് തീവ്രമായി അനുഭവിച്ച ഹൃദയങ്ങള്‍ക്കേ ഇത്തരം ഭാവഗീതികള്‍ എഴുതാനാവൂ....

    മറുപടിഇല്ലാതാക്കൂ
  5. ഏതവളുടെ കാര്യാ ? എന്തായാലും വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഹഹഹഹ,
    @നേനാ, ഉണ്ടായിരുന്ന അവൾമാരെല്ലാം ഈരണ്ട് കുട്ട്യോളും ഒരോ കൊട്ടിയോനും ആയി പോയി
    ചന്തു മാത്രം ബാകി
    ഹിഹിഹിഹി വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. മനസ്സിനൊരു സുഖം തന്നു ഷാജു നിന്റെ വിഷുപ്പക്ഷി 

    മറുപടിഇല്ലാതാക്കൂ
  8. ഷാജുവിന്റെ ഒരു നല്ല കവിത.

    ആര്‍ദ്രമായ വരികള്‍. ഈ ബ്ലോഗ്ഗിലെ മികച്ച കവിതകളില്‍ ഒന്ന്

    മറുപടിഇല്ലാതാക്കൂ
  9. വികാരനിര്‍ഭരമായ വരികള്‍.....,...
    നല്ല ഒരു മൂഡ്‌ വന്നു വായിച്ചപ്പോള്‍.,..
    വീണ്ടും വീണ്ടും വായിച്ചു...
    എല്ലാ... വരികളും ഒന്നിനൊന്നു മികച്ചത്..
    അഭിനന്ദനങ്ങള്‍....,... ഷാജൂ...!!!

    മറുപടിഇല്ലാതാക്കൂ
  10. അന്ന് പെയ്ത പോൽ
    അന്ന് നനഞ്ഞപോൽ,പെയ്യുന്നു -
    ഓർമകൾ ഓരോന്നെന്നിൽ..... :)

    പ്രണയവിഷു.. അല്പം വിഷമം.. ഓര്‍മകളില്‍ മാത്രമല്ലെ.. അല്ലെ..
    കവിത നന്നായി ഭായ്..

    മറുപടിഇല്ലാതാക്കൂ
  11. ലേശം ശോകം തളം കെട്ടി കിടക്കുന്നില്ലേന്നൊരു സംശ്യം.
    വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നല്ല കാലത്തിലെ കാഴ്ച്ചകള്‍ നല്ല വരികളില്‍ ,മനോഹരമായി പകര്‍ത്തി.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. നല്ല കവിത ഷാജൂ.. നന്നായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  14. പഴയത് പലതും ഇന്ന് നമുക്ക് ഓര്മ്മ മാത്രമായ് . ഓർമ്മകളുടെ ചിറകേറി പറക്കുന്ന നല്ല കവിത . ആശംസകൾ ...

    മറുപടിഇല്ലാതാക്കൂ
  15. ഇലകളിൽ ഇത്തിരി നേരം
    ആടിയിരിക്കും തുമ്പിയേയും
    നിറങ്ങളാൽ തിളങ്ങും ശലഭവും
    ആ ഇടവഴിയിൽ ഇന്നിരിപ്പുണ്ടോ?
    മഴകൊണ്ട് മാവിലെ
    മാമ്പൂ കരിയുമെന്ന സങ്കടത്താൽ
    മഴയെ പഴിച്ച് ,ചളിയിൽ കളിച്ച്
    ചേറ് പുരട്ടി തോട്ടിൽ ചാടി നാം,
    ------------------------------------------
    ഷാജു, നാട്ടിലേക്ക് ഒന്ന് വിളിച്ചു നോക്ക് ,,ഓള് പറയും വിശേഷങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  16. എന്‍റെ ഹ്യദയം നിറഞ്ഞ വിഷുദിനാശംസകള്‍ ..........

    മറുപടിഇല്ലാതാക്കൂ
  17. മങ്ങാത്ത ഓർമയിലെ
    തിളങ്ങുന്ന ചിത്രങ്ങൾ
    എത്ര സുന്ദരമായി വരച്ചു
    വെച്ചിരിക്കുന്നു ഇവിടെ ..... ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  18. കുറച്ചു വൈകി ആണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
    സസ്നേഹം
    ആഷിക്ക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  19. ഗൃഹാതുരത്വം തുളുമ്പും വരികള്‍. കൌമരത്തിലേക്ക് പോകാന്‍ കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  20. മാമ്പഴക്കാലവും,കണിക്കൊന്നയും, തോടും, പുഴയും മഴയും കാട്ടുപൂക്കളും അങ്ങനെ അങ്ങനെയല്ലാം മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒന്നും നഷ്ടങ്ങളാകുന്നേയില്ല. ആകെ നഷ്ടപ്പെട്ടത് അകന്നു പോയ പ്രണയിനിയാകാം.
    പുണരാന്‍ വെമ്പും കരങ്ങള്‍ക്ക് പൂതി തീര്‍ക്കാന്‍ മറ്റൊരു രൂപത്തില്‍ അവള്‍ വൈകാതെ എത്താതിരിക്കില്ല. കവിയ്ക്ക് ആശംസകള്‍--

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍ഏപ്രിൽ 17, 2013 9:05 AM

    നല്ല വരികള്‍.. ആശംസകള്‍ സുഹൃത്തേ....

    മറുപടിഇല്ലാതാക്കൂ
  22. ഓര്‍മ്മകളും സ്വപ്നങ്ങളുംവര്‍ത്തമാനകാലത്തേയ്ക്ക് എത്തിച്ച വരികള്‍ക്ക് ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  23. ഇവിടെ ഇരുന്നു നാട്ടിലേക്ക് നോക്കുമ്പോള്‍ കാണുന്ന വിഷു കാഴ്ച ആശംസകള്‍ ഷാജു

    മറുപടിഇല്ലാതാക്കൂ
  24. നീറുന്ന ഹൃദയം കാണുവാനാകുന്നു ഷാജു...

    മറുപടിഇല്ലാതാക്കൂ
  25. എന്റെ എല്ല്ലാ സ്നേഹിതർക്കും നന്ദി, ഒത്തിരി സന്തോഷം ഈ അഭിപ്രായങ്ങൾക്ക്

    മറുപടിഇല്ലാതാക്കൂ
  26. ഓര്‍മ്മകളുടെ പച്ചപ്പിലേക്ക് കൈപ്പിടുച്ചു നടത്തി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. കവിത കേള്ക്കാനാണ് കൂടുതൽ ഇഷ്ടം --- ഇതും ഇഷ്ടം ...

    മറുപടിഇല്ലാതാക്കൂ
  28. ഷാജൂ , ഏതാണ് ഈ വിഷുപക്ഷി ? കുളിരണിയിക്കുന്ന ഭാവനയ്ക്ക് ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  29. അജ്ഞാതന്‍ഏപ്രിൽ 23, 2013 3:25 AM

    നല്ല വരികൾ...
    ഒരു തുമ്പി അതിലേ പറന്നു കളിച്ചിരുന്നു, 
    ഒന്നിരിക്കാൻ ഒരു പച്ചിലയും തേടി
    അവസാനം തളർന്ന് അവശയായി
    കൊടും വെയിലത്ത് ചിറക് കരിഞ്ഞ്
    ചുടുമണ്ണിൽ വീണമർന്നവൽ.....

    മറുപടിഇല്ലാതാക്കൂ
  30. വൈകിയ വേളയില്‍ വിഷു ആശംസകള്‍ .. :)

    മറുപടിഇല്ലാതാക്കൂ
  31. ക്ഷമിക്കൂ പ്രിയാ..
    വരുവാന്‍ വൈകിയതില്‍...
    കാണുവാന്‍ വൈകിയതില്‍
    ഈ മനോഹര ഗീതത്തിനാശംസാ വര്‍ഷം
    ചൊരിയുവാന്‍ വൈകിയതില്‍..
    ഈ വശ്യ സൌരഭ്യ ഗ്രീഷ്മത്തില്‍
    അലിയുവാന്‍ ഏറെ വൈകിയതില്‍.................

    മറുപടിഇല്ലാതാക്കൂ
  32. നന്ദി പ്രിയരേ, വളരെ സന്തോഷം.........................

    മറുപടിഇല്ലാതാക്കൂ
  33. വരാന്‍ വൈകിയ വേദനയില്‍ വായിച്ച വരികള്‍ പറയുന്നു എന്തേ നേരത്തെ എത്തിയില്ല?!പരിഭവങ്ങള്‍ പരിമിതികള്‍ മറച്ചു വെക്കുന്നില്ല.ക്ഷമ...ക്ഷമാപണം!!
    __________കവിത വായിക്കുമ്പോള്‍ ഉള്ളിലെ തേങ്ങലുകള്‍ ഷാജുവിന്‍റെ ഇളം കാലത്തേക്കാള്‍ പിന്നോട്ട് ഓടുമ്പോള്‍ ഓര്‍ക്കുന്നു എന്‍റെയും കുട്ടിക്കാലം.കളങ്കപ്പെടാത്ത കനവും കാനനവും,ആറും കുളങ്ങളും തോടും വയല്‍ പച്ച തലോടലുകളും,വിഷുവും വിഷുപ്പക്ഷികളുടെ ഓണനിലാവിന്‍റെ പെരുന്നാള്‍ പുലരിയുടെ ...
    എല്ലാ ഹൃദയരാഗങ്ങളും തിരിച്ചു പിടിക്കാനാവാത്ത പരുവത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയ കൌടില്യത്തിന്റെ വിഹ്വലതകള്‍ ,വിതുമ്പലുകള്‍ .....പ്രിയ കവേ ഒരല്പം വിതുമ്പട്ടെ ഈ നല്ല വരികളുണര്‍ത്തുന്ന ഗൃഹാതുരത്വവെപുഥകളില്‍ ....!!

    മറുപടിഇല്ലാതാക്കൂ
  34. ഒരു മികച്ച കവിതയായി തോന്നിയില്ല. പലയിടത്തും കവിത, ഭാഷണത്തിലേക്ക് വഴി മാറിയതു പോലെ.

    "ഇലകളിൽ ഇത്തിരി നേരം
    ആടിയിരിക്കും തുമ്പിയേയും
    നിറങ്ങളാൽ തിളങ്ങും ശലഭവും
    ആ ഇടവഴിയിൽ ഇന്നിരിപ്പുണ്ടോ?" ഇതിൽ ഒരു വ്യാകരണപിശകില്ലേ ? തുമ്പിയും എന്നെഴുതുന്നതല്ലേ അനുയോജ്യമാവുക ?

    മറുപടിഇല്ലാതാക്കൂ
  35. ഷാജുവിന്റെ ഓര്‍മ്മകള്‍ പെയ്തു നനഞ്ഞ മണ്ണിന്റെ മണം ശരിക്കും ആസ്വദിച്ചു. ഓര്‍മ്മയിലെ നാട്ടിടവഴികളില്‍ ചുറ്റി കറങ്ങിയ പോലെ..

    മറുപടിഇല്ലാതാക്കൂ