2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

മലയാണ്മ,


                                                                                        
മല
നിരകളിലും,
ചെറു
അരുവികളിലും
അളമിളകി 
വരുന്നതിലും,
മതിവരുവോളം 
തിരയിലെ
മധു മലരാണെൻ 
മലയാളം ,

സഹ്യന്റെ മാറിൽ
സ്നേഹമഴ 
പെയ്തപോൽ,
കുളിരേകുമെന്നും 
മനസ്സിൽ,
തണുവാർന്ന
മലയാണ്മ,

ഹ്രസ്വ ദീർഘ 
ചില്ലക്ഷരങ്ങളാലും,
നഷ്ട വസന്ത സ്നേഹ 
കവിതയാലും,
ഇഷ്ട പ്രണയ 
കഥകൾ കൊണ്ടും,
എത്ര മധുരമെൻ 
മലനാടിൻ മലയാളം.

36 അഭിപ്രായങ്ങൾ:

  1. ചൂടോടെ വായിച്ചു മലയാണ്മ
    സ്വാദോടെ സേവിച്ചു മലയാണ്മ

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം, ദിവസത്തിനു ചേര്‍ന്ന കവിത, ഷാജുവിന് ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  3. കവിത കൊള്ളാം... കുറച്ചുകൂടി ആവാമായിരുന്നു.....

    മറുപടിഇല്ലാതാക്കൂ
  4. പെട്ടെന്ന് കുടിച്ചു തീര്‍ന്നു , സോറി , വായിച്ചു തീര്‍ന്നു :)

    മറുപടിഇല്ലാതാക്കൂ
  5. തേന്‍ നുകരുന്നു എന്‍ മനം
    ഹാ എത്ര മധുരമെന്‍ മലയാളം..

    മറുപടിഇല്ലാതാക്കൂ
  6. അതെ മധുരം മലയാളം ...

    മാതൃ ഭാഷാ ദിനത്തിന് ആശംസകള്‍ ...

    നീര്‍ വിളാകന്‌ പറഞ്ഞത് പോലെ അല്പം കൂടി
    ഉണ്ടായിരുന്നെങ്കില്‍ സ്വല്പം കൂടി സ്വാദു കിട്ടിയെനെ...

    മറുപടിഇല്ലാതാക്കൂ
  7. ഹ്രസ്വ ദീര്‍ഘ എന്നല്ലേ ശരി... അതൊന്നു ചെക്ക് ചെയ്തു മാറ്റ് ഷാജൂ

    മറുപടിഇല്ലാതാക്കൂ
  8. മലയാളം പന്തലിക്കുന്ന മനസ്സിന്‍ മധുരം ... മനോഹരം ഡിയര്‍ ......... :)

    മറുപടിഇല്ലാതാക്കൂ
  9. ചില പ്രയോഗങ്ങള്‍ ഒന്ന് കോടി പരിശോധിക്കൂ കണ്ണാ

    മറുപടിഇല്ലാതാക്കൂ
  10. നന്ദി പ്രിയരേ
    നിങ്ങളുടെ അഭിപ്രായങ്ങൾ ഇനിയും വേണം
    നന്ദി ഒരുപാട്...............

    മറുപടിഇല്ലാതാക്കൂ
  11. മധുരം ഈ മലയാളം...
    ഷാജു വായിച്ചതയിരിക്കും എന്റെ ഈ കവിതയും...
    http://www.vellanadandiary.com/2012/10/blog-post_31.html

    മറുപടിഇല്ലാതാക്കൂ
  12. ഷാജു കൊള്ളാം
    പിന്നെ മല
    നിരകളിലും
    ഇങ്ങനെ വേര്‍ തിരിച്ചെഴുതിയാല്‍ അര്‍ത്ഥം വരുമോ??
    അവസാന പാരഗ്രാഫില്‍
    ഇഷ്ട പ്രണയ
    കഥകൾ കൊണ്ടും,
    എന്ന വരി ചേര്‍ന്ന് പോകാത്ത പോലെ..
    കഥകളാലും എന്നായാലോ ??
    ചുമ്മാ കുറച്ചു അഭിപ്രായങ്ങള്‍
    കവിത നിരൂപിക്കാന്‍ ഞാന്‍ മോശമാ :)

    മറുപടിഇല്ലാതാക്കൂ
  13. ഈ വരികളുടെ അവസാനങ്ങളിലെല്ലാം നീ
    'മലയാളം' എന്ന് ചേർത്ത പോലെ, ഞാനതിന്റെ
    അവസാനഭാഗത്ത് മലയാളത്തിന് പകരം 'അടയാളം' ചേർത്ത്
    തിരിച്ചു സമർപ്പിക്കുന്നു.!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  14. മലയാണ്മയുടെ നല്ല വരികള്‍.. കവിത ഇഷ്ട്ടപെട്ടു, പെട്ടെന്ന് തീര്‍ന്ന പോലെ... ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  15. @നിസാരൻ, നന്ദി ഭായി
    തീർച്ചയായും നോക്കാം

    എല്ലാവർക്കും ഒരുപാട് നന്ദി
    തുടർന്നും നിങ്ങളുടെ കമാന്റുകൾ അടയാൾത്തിന് വേണം.......

    മറുപടിഇല്ലാതാക്കൂ
  16. സുന്ദരം, ബ്ലോഗും കവിതയും!
    എല്ലാരെയുംപോള്‍ മലയാളത്തിനെയും സ്നേഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍മാർച്ച് 06, 2013 7:39 AM

    എത്ര മധുരമെൻ
    മലനാടിൻ മലയാളം.
    --
    കൊള്ളാം... നല്ല വരികള്‍..

    മറുപടിഇല്ലാതാക്കൂ
  18. മലയാളമേ നീയാണെൻ ജീവൻ..
    നീയാണെൻ സ്വപ്നം
    നീയാണെൻ പ്രതീക്ഷ്..

    മറുപടിഇല്ലാതാക്കൂ
  19. മലയാള നാടിന്‍ മഹത്വം കവിതയിലൂടെ നന്നായി വരച്ചു കാട്ടി.. പ്രവാസിയായ് കഴിയുന്ന ഈ മലയാളിക്കും മലയാളത്തിന്റെ മഹാത്മ്യം എന്നും കണ്ണിനും കാതിനും ഇമ്പമുള്ളതാകുന്നു അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  20. മലയാള നാടിന്‍ മഹത്വം കവിതയിലൂടെ നന്നായി വരച്ചു കാട്ടി.. പ്രവാസിയായ് കഴിയുന്ന ഈ മലയാളിക്കും മലയാളത്തിന്റെ മഹാത്മ്യം എന്നും കണ്ണിനും കാതിനും ഇമ്പമുള്ളതാകുന്നു അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  21. മലയാളത്തിന്റെ വരികള്‍ , കവിത ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  22. എല്ലാവർക്കും ഒരുപാട് നന്ദി
    തുടർന്നും നിങ്ങളുടെ കമാന്റുകൾ വേണം.......

    മറുപടിഇല്ലാതാക്കൂ
  23. അല്ലേ, നാളെത്രയായി ഞാൻ ഈ അറബി നാട്ടിൽ...
    ഒന്ന് കരയാൻ , അല്ല ഒന്ന് ചിരിക്കാൻ ശ്രമിക്കുന്നു.
    സത്യം: പ്രണയിക്കാനും സ്വപ്നം കാണാനും മാത്രമല്ല, ചിരിക്കാനായാലും കരയാനായാലും എനിക്ക് നീ വേണം.! എന്റെ മലയാളമേ നിനക്കാദരം, എന്റെ ഹൃദയാലിംഗനം.!!!

    മറുപടിഇല്ലാതാക്കൂ
  24. കേരളത്തില്‍ നിന്നും വിദൂരതയിലിരുന്ന് ഈ കവിത വായിച്ചിരുന്നപ്പോള്‍ അറിയാതെ അങ്ങെത്തിചേരാനൊരു മോഹം!!
    കവിത വളരെ ഉഷാറായി, എങ്കിലും 'നിസ്സാരന്‍' പറഞ്ഞ പോലെ (ഇഷ്ട്ട പ്രണയ കഥകള്‍) എന്ന വരിയില്‍ എന്തോ ഒന്ന് അസുഖകരമായി നില്‍ക്കുന്ന പോലെ..

    കവിത അല്‍പ്പം കൂടി ആവാമയിരുന്നു എന്ന് എനിക്കും തോന്നുന്നു..

    എല്ലാ ഭാവുകങ്ങളും ഷാജു ഭായി... ഇനി ഞാനിവിടെയൊക്കെ തന്നെയുണ്ടാവും..
    ):

    മറുപടിഇല്ലാതാക്കൂ
  25. മലയാള മണ്ണിനെ അറിയുന്ന വരികള്‍.. നന്നായിട്ടുണ്ട് ഷാജൂ..

    മറുപടിഇല്ലാതാക്കൂ