2013, ജനുവരി 31, വ്യാഴാഴ്‌ച

വിശ്വയുദ്ധം





നൂറ്റാണ്ടുകൾക്കപ്പുറം
തീർപ്പ് കൽപ്പിച്ചൊരുവിസ്മയം,
പതിനായിരത്തിന്റെകണ്ണാൽ
വികടമാകുമോയിന്ന്?

പുളിനഭൂമിതൻ തീയ്യിൽ
ഒരുക്കിതീർത്തൊരുരൂപം,
ഇനിയൊരിക്കലും തകരില്ല
ഇനിയൊരിക്കലും ഉടയില്ല,

അറിവ് ആയുധമെന്നോതിയ
വിസ്മയ മനുഷ്യനാം
വിശ്വ പ്രഭാമയൻ
അന്ത്യ പ്രവാചകൻ,

ധർമം മർമമ്മെന്ന്
ഓതി കേൾപ്പിച്ച
ദാരിമികളിന്ന്
വിശ്വയുദ്ധത്തിലോ?

വിവരമില്ലായ്മയോ 
വികല വിവരമോ..?
ഈ വിശ്വപ്രതിഷേധ
അവിവേകസാരഥികൾക്ക്,?

ആത്മീയതക്കിന്ന്
അനന്തസധ്യതകൾ,
ത്മീയതയില്ലയീ
ത്മക്കളിലൊന്നിലും, 

നന്മ കൽപ്പിക്കാൻ
ഓതിത്തന്നൊരു മതം
തിന്മക്ക് കൂട്ടില്ല
തിന്മയിലെ തിന്മക്കും,

അഭ്രപാളികളിൽ
ഒരു മതവുംവളർന്നിട്ടില്ല
അഭ്രപാളികളിൽ
ഒരു  മതവും തകർന്നിട്ടില്ല

നൂറ്റിനാപ്പത് കോടിക്ക്
കോട്ടംവരുന്നെങ്കിൽ,
നൂർപേർ കാലത്ത്
ഇല്ലാതായിരുന്നിത് ,

വിശ്വാസ വീഥിയിൽ
വിശ്വരൂപങ്ങളൊന്നും
തടസമല്ലെന്ന
വിശ്വാസം നല്ലത്,

മതവിഭഗാങ്ങളിൽ
മമതയില്ലിന്ന്,
മരണപോരട്ടത്തിൽ
മതവുമില്ലൊന്നിലും.

34 അഭിപ്രായങ്ങൾ:

  1. വിശ്വരൂപയുഗത്തിൽ
    ഇന്നൊരു
    അശ്വമേധയാഗം

    മറുപടിഇല്ലാതാക്കൂ
  2. കാലിക പ്രസക്തിയുള്ള വരികള്‍ .മത .ഡോക്ടര്‍ ബെര്‍ണാഡ്‌ഷാ പറഞ്ഞത് ഇസ്ലാം നല്ല മതമാണ്‌ പക്ഷെ മുസ്ലിങ്ങള്‍ എല്ലാം അങ്ങനെയല്ല .മതം പറയുന്നത് പോലെ ജീവിക്കുന്നവര്‍ വിരളമാണ് .

    മറുപടിഇല്ലാതാക്കൂ
  3. വിവരമില്ലായ്മ തന്നെ ഈ വിശ്വ പ്രതിഷേധ അവിവേകികള്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  4. മതം അവനവന്റെ സ്വകാര്യതയാണ്‌, അതവിടെത്തന്നെ നില്‍ക്കട്ടെ...
    അല്ലെങ്കില്‍, മുന്പ് മാധവിക്കുട്ടി പറഞ്ഞതുപോലെ "സ്ഥാനം {മനസ്സില്‍} തെറ്റിയുള്ള ഗുഹ്യസ്ഥാനം" കണക്കിന് മതമൊരു ആശ്ലീലമായിത്തീരും.!

    വര്‍ത്തമാന വിശേഷങ്ങള്‍ കവിതയാകുമ്പോള്‍ അത്യാവ്ശ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. കാരണം, അതവന്റെ കാഴ്ച്ചവട്ടത്ത് സജീവമാണ്.സംശയ നിവാരണം എളുപ്പമാകുമ്പോഴും അവനത് കവിതയില്‍ ചികയണമെന്നില്ല. സുഹൃത്തിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം.!

    മറുപടിഇല്ലാതാക്കൂ
  5. മതത്തെ വില്‍ക്കുന്നവര്‍ ആണ് ഇവിടെ പ്രശനക്കാര്‍ അതായത് മതത്തെ അറിയാത്ത കുറെ വട്ട കെട്ടുക്കാര്‍ ഏതായാലും നല്ല കാമ്പും കാര്യവും ഉള്ള വരികള്‍ ഷാജു തൂലിക പടവാള്‍ ആവട്ടെ

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം ഇക്ക.... സത്യത്തിനു വേണ്ടി നില കൊള്ളുക.... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  7. കാലത്തോട്‌ സംവദിക്കുന്ന വരികള്‍...., ഉയരങ്ങള്‍ കീഴടക്കട്ടെ..... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍ജനുവരി 31, 2013 3:34 AM

    നല്ല വരികള്‍ .. ചില്ലറ അക്ഷരതെറ്റുകള്‍ ശരിയാക്കൂ...

    മറുപടിഇല്ലാതാക്കൂ
  9. 100000000000000000000000000000000000000000000000000000000 likes ...thought provoking lines yaaar....keep it up... wish u all the best ..in shah allah ..

    മറുപടിഇല്ലാതാക്കൂ
  10. മതവിഭഗാങ്ങളിൽ
    മമതയില്ലിന്ന്,
    മരണപോരട്ടത്തിൽ
    മതവുമില്ലൊന്നിലും.

    അറില്ലായമകള്‍ മാത്രം എങ്ങും!

    മറുപടിഇല്ലാതാക്കൂ

  11. അഭ്രപാളികളിൽ
    ഒരു മതവുംവളർന്നിട്ടില്ല
    അഭ്രപാളികളിൽ
    ഒരു മതവും തകർന്നിട്ടില്ല

    ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു വിവാദവും ഉണ്ടാവുമായിരുന്നില്ല
    പ്രസക്തമായ ഉദ്യമം ഡിയര്‍ ... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  12. മതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നം.. കാലിക പ്രസകതമായത്..

    മറുപടിഇല്ലാതാക്കൂ
  13. Anwar Sadique bae
    Rainy Dreamz bae
    Jefu Jailaf
    നാമൂസ് bae
    ജോസെലെറ്റ്‌ എം ജോസഫ്‌
    കൊമ്പന്‍ ikkaaz
    റോബിന്‍
    നാടന്‍ കാക്ക
    ajith
    പ്രവീണ്‍ ശേഖര്‍
    പട്ടേപ്പാടം റാംജി cheeta
    Shaleer Ali
    ആയിരങ്ങളില്‍ ഒരുവന്‍

    എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
    അതോടൊപ്പം വളരെ സന്തോഷവും,

    മറുപടിഇല്ലാതാക്കൂ
  14. വിവേകത്തിന്റെ വരികൾ...

    ആശംസകൾ ഷാജു...

    മറുപടിഇല്ലാതാക്കൂ
  15. ഈയിടെയായി നിനക്ക് മതകാര്യങ്ങളിൽ നിഷ്ഠ പുലർത്തുന്നവർ
    എന്നവകാശപ്പെടുന്നവരിൽ നിന്നേറ്റ കൊടിയ മാനസിക പീഡനം
    മൂലമുണ്ടായതാവാം ഈ വരികളെന്ന് ഞാൻ സംശയിക്കുന്നു.
    എന്തായാലും 'അവർക്ക്' മനസ്സിലാവാൻ തക്ക മൂർച്ച ഈ
    വരികൾക്കുണ്ടെന്ന് ഞാനറിയുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  16. ഇതൊക്കെ നാലാള്‍ കൂടുന്നിടത്ത് ഉറക്കെ ചൊല്ലണം,കവിതകള്‍ ആളുകളുടെ ചെവികളിലേക്ക് പ്രസിദ്ധീകരിക്കണം,ചിന്തിപ്പിക്കുന്ന വരികളാണ്

    മറുപടിഇല്ലാതാക്കൂ
  17. ഇന്നത്തെ കാലഘട്ടത്തിനും വിവേകമില്ലാത്ത കലാപങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രതികരണം . നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. പ്രസക്തമായ വിഷയം, കവിതയിൽ കൃത്യമായൊരു താളമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി........

    മറുപടിഇല്ലാതാക്കൂ
  19. അര്‍ത്ഥവത്തായ വരികള്‍. ശരിയാണ് ഇന്ന് ആത്മാക്കളിലൊന്നും ആത്മീയതയില്ലതന്നെ. മതവിഭാഗങ്ങളില്‍ മമതയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും കുറവ്.

    മറുപടിഇല്ലാതാക്കൂ
  20. ആരെല്ലാം ഇകഴ്ത്തിയാലും പുകഴ്ത്തിയാലും മതങ്ങള്‍ അനുശാസിക്കുന്ന നന്മകള്‍ നില നില്‍ക്കെണ്ടാതാണ് ഇന്നിന്റെ ആവശ്യം. പക്ഷെ മതത്തെ കൂട്ട് പിടിച്ചു സമൂഹ നന്മയെ വൃണപ്പെടുത്തുന്നവരായി മനുഷ്യര്‍ ഇന്ന് അധപ്പതിച്ചിരിക്കുന്നു :(

    കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  21. മനോഹരമായ കവിത

    അര്‍ത്ഥം അറിഞ്ഞു എഴുതിയ വരികള്‍

    അഭിനന്ദനം എന്നാല്ലാതെ എന്ത് പറയാന്‍

    മറുപടിഇല്ലാതാക്കൂ
  22. എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
    അതോടൊപ്പം വളരെ സന്തോഷവും,

    മറുപടിഇല്ലാതാക്കൂ
  23. ആത്മീയതക്കിന്ന്
    അനന്തസധ്യതകൾ,
    ആത്മീയതയില്ലയീ
    ആത്മക്കളിലൊന്നിലും,
    ---------------
    അതെ നൂറു ശതമാനം സത്യം . നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  24. മതത്തിന്‍റെ വേലിക്കെട്ടുകല്‍ക്കകത്ത് നിന്നു ചിന്തിക്കാതിരുന്നാള്‍ എല്ലാം ഓ.കെ യാവും ഷാജു വളരെ നല്ല പോസ്റ്റ്‌ .ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  25. മതവിഭാഗങ്ങളില്‍ മമതയില്ല എന്നതിനോട് യോജിക്കുന്നു !

    ( കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ വലിയ വിവരം ഇല്ല കേട്ടോ ഷാജു !)

    മറുപടിഇല്ലാതാക്കൂ
  26. ചിന്തിപ്പിക്കുന്ന വരികള്‍, ആത്മീയത വില്‍പ്പന ചരക്കാക്കി, മതങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇന്നിന്റെ ശാപം.

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  27. മതം ഇന്ന് പുരോഹിതന്മാരുടെ കൈകളിലാണ് ,
    പുരോഹിതന്മാർ തങ്ങൾക്കും അധികാരികൾക്കും ആയുധ
    കച്ചവടക്കാരനും വേണ്ടി വ്യാഖ്യാ നിക്കുന്നു .മതത്തെ
    പ്രവാചകന്മാരിൽ നിന്ന് തന്നെ പഠിക്കണം ...നന്നായിരിക്കുന്നു
    ഷാജു കാലത്തിൻറെ ചെവിയിൽ ഉറക്കെ ഓതേണ്ട കവിത
    അഭിനന്ദനങ്ങൾ .

    മറുപടിഇല്ലാതാക്കൂ