2013, ജനുവരി 6, ഞായറാഴ്‌ച

എരിഞ്ഞു തീരുമ്പോൾ,






ദാരികേ നീവെറും ശൃംഗാര ബിംബമോ?
നിര്‍ദ്ദയപൗരുഷ അശ്‌മലപനിനീരോ?

നീ തളിരിട്ട പ്രാണനിലിന്ന് വെറും

കാമമാം വെറി കൊള്ളും പൗരുഷങ്ങൾ,

കാഥികേ നീ നിന്റെ കഥനങ്ങൾമൊഴിയുമ്പോൾ

കേള്‍ക്കാനിന്നാരും തല്‍പത്ത്വരല്ലവിടം,

ഇന്നിന്റെ രാവിനെ സമ്പന്നമാക്കുവാന്‍

നിന്നിലെ കവിതകൾ കണ്ണീര് വാർക്കണം,

നേര്‍ത്തൊരീ നിലാവിലേക്ക്  വലിച്ചിഴച്ചൊരു

ഉടലുമായ് നീ ഇന്നും യാത്രയിലായ്,

നിന്‍ കരമെന്‍ഗാത്രം തഴുകിത്തളർത്തുമോ?

നിയ്യിതാ നിഷ്ക്രിയ ഈ നിലാപൊയ്കയില്‍,

മമചിത്തമെരിയുന്ന ചിതയിലി കാലിക
മൃതിയിലോട്ടലിയും വരേക്കുമായ് നീയ്യും,

ശയനശകടത്തിലേക് അള്ളിയിട്ടായാ

അത്യാശ കാമവെറികൾ ഈ മാന്യർ നമ്മൾ,

കാലികം കാമകേളി-പെരുമ്പറകളെല്ലാം

നാലഞ്ച് ദിവസത്തിൽ കാമം വെടിഞ്ഞവർ,

നാളെ പുനർജനിക്കും മറ്റൊരു വീഥിയിൽ

നിന്നെ  രമിക്കുവാൻ അജ്ഞാന മോഹിതർ .



                                          ആലാപനം , സോഫി 

40 അഭിപ്രായങ്ങൾ:

  1. ഷാജു, എനിക്ക് പകുതിയും മനസ്സിലായില്ല എന്നതാണ് സത്യം, പക്ഷെ ചൊല്ലി കേട്ടപ്പോള്‍ ചില പ്രശ്നങ്ങള്‍ തോന്നി, ഒന്ന് കൂടി സൂക്ഷ്മമായി എഡിറ്റ്‌ ചെയ്തു കൂടെ?

    മറുപടിഇല്ലാതാക്കൂ
  2. ഈ വരികള്‍ക്ക് ശബ്ദം കൊടുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു..ശരി ആയില്ല എന്നറിയാം....ക്ഷേമിക്കണേ...കവിക്ക്‌ പ്രത്യേക അഭിനന്ദനങ്ങള്‍.....ശക്തമായ വരികള്‍....!

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഇഷ്ടമായി നല്ല വരികള്‍ നല്ല വോഇസും ,..,.,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. എരിഞ്ഞു തീരുവാന്‍ വിടാതെ
    വിരിഞ്ഞ നെഞ്ചോട്‌ ചേര്‍ത്ത്
    നിര്‍ത്തണം അമ്മയെ നെഞ്ചകം
    ചുരത്തിയ ജീവനല്ലോ നമുക്ക്
    പാഥേയം ആയതു ...
    എരിഞ്ഞു തീരുവാന്‍ വിടാതെ
    വിരിഞ്ഞ നെഞ്ചോട്‌ ചേര്‍ത്ത്
    നിര്‍ത്തണം പെങ്ങളെ മനസ്സ്
    നിറഞ്ഞ സ്നേഹമല്ലോ അവള്‍
    പകര്‍ന്നു തന്നത്
    എരിഞ്ഞു തീരുവാന്‍ വിടാതെ
    വിരിഞ്ഞ നെഞ്ചോട്‌ ചേര്‍ത്ത്
    നിര്‍ത്തണം പ്രിയതമയെ
    വിശുദ്ധ പ്രേമത്തിന്‍ മധു
    ചഷകമല്ലോ അവള്‍
    ചൊരിഞ്ഞു തന്നത്..

    മറുപടിഇല്ലാതാക്കൂ
  5. വാക്കുകളുടെ പുതുമ...അതിന്റെ ഇണക്കം എല്ലാം കൂടി ഇഷ്ട്ടപെട്ടു.

    മറുപടിഇല്ലാതാക്കൂ
  6. സുഖമുള്ള കവിത,ശയന ശകടം പോലെ രസമുള്ള വാക്കുകള്‍...., ആശംസകള്

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് ഒന്നും മനസിലായില്ല.... എങ്കിലും കൊള്ളാം....

    മറുപടിഇല്ലാതാക്കൂ
  8. ചൊല്ലിക്കേട്ടപ്പോള്‍ രസം തോന്നി.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍ജനുവരി 07, 2013 9:41 AM

    കവിതയും ആലാപനവും കേമം .................

    മറുപടിഇല്ലാതാക്കൂ
  10. നല്ല കവിത ഷാജൂ.. സോഫിയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ സുഖം..

    മറുപടിഇല്ലാതാക്കൂ
  11. കൊള്ളാം പ്രിയാ നിന്‍ മൊഴികള്‍ ,എനാക്ക് പിടീചൂ

    മറുപടിഇല്ലാതാക്കൂ
  12. വാക്കുകള്‍ക്കു ഘനം വച്ചല്ലോ ഷാജു.
    എന്നെപ്പോലെ പാവം പിടിച്ച വായനക്കാരെ കഷ്ടത്തിലാക്കരുത്.:)

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍ജനുവരി 07, 2013 11:34 PM

    വായന അത്ര എളുപ്പമായില്ല. പല വാക്കുകളും പ്രശ്നം സൃഷ്ടിച്ചു. ചൊല്ലിക്കേട്ടപ്പോൾ നന്നായി. നല്ല കവിത തന്നെ. ഒന്നുകൂടി എഡിറ്റ് ചെയ്യാനുണ്ടെന്ന് തോനുന്നു.

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍ജനുവരി 07, 2013 11:42 PM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. ശയന ശകടത്തിലേക്ക് കാമവെറികളാൽ തള്ളിയിടപ്പെട്ട്, കാമകേളി പെരുമ്പറകളെല്ലാം മുഴക്കി മുന്നേറുവാൻ എന്നും ഓരോ ആളുകൾ ഇങ്ങനെ ഉയിർത്തെഴുന്നേറ്റും,പുനർജനിച്ച് കൊണ്ടും ഇരിക്കും. അതാണീ കലികാല വൈഭവം.!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  16. ചൊല്ലിക്കേൾക്കുമ്പോൾ കവിതയുടെ ഭാവം അറിയാനാവുന്നു....
    അശ്മലപനിനീരോ തുടങ്ങിയ പദങ്ങൾ എന്നെപ്പോലുള്ള സാധാരണ വായനക്കാരെ അൽപ്പം കുഴക്കും എന്നു തോന്നുന്നു.....

    മറുപടിഇല്ലാതാക്കൂ
  17. പുതു വാക്കുകള്‍ കൊണ്ട് സമ്പന്നം ആണല്ലോ ..ഷാജു ..
    ഇ കവിത. നല്ല ഭംഗിയുണ്ട് കാണാന്‍ ..അര്‍ത്ഥവും ഉണ്ട് ..
    വിഷയം പുതുമ ഇല്ലാത്തതു ..

    ഭാവുകങ്ങള്‍ ..പ്രിയ കൂട്ടുകാരാ

    മറുപടിഇല്ലാതാക്കൂ
  18. ഷാജൂ, കവിതയും ആലാപനവും മനോഹരം .
    " കാലികം കാമകേളി-പെരുമ്പറകളെല്ലാം
    നാലഞ്ച് ദിവസത്തിൽ കാമം വെടിഞ്ഞവർ,

    നാളെ പുനർജനിക്കും മറ്റൊരു വീഥിയിൽ
    നിന്നെ രമിക്കുവാൻ അജ്ഞാന മോഹിതർ ." നല്ല വരികള്‍ .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. പ്രിയരേ, സ്വന്തക്കാരെ
    എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
    അതോടൊപ്പം വളരെ സന്തോഷവും,
    ഇനിയും വേണം നിങ്ങളുടെ ഒരറുത്തരുടേയും ഈ നല്ല വാക്കുകൾ
    ഇനിയും വരണം ഈ വഴിക്ക്
    നന്ദി

    മറുപടിഇല്ലാതാക്കൂ
  20. ഷാജു വിന്‍റെ പതിവ് ലാളിത്യ കവിതകള്‍ പ്പോലെ ഉള്ള ഒന്നായില്ല ഇത്
    കട്ടിയും കനവും ഇച്ചിരി കൂടുതല്‍ ആണ്

    മറുപടിഇല്ലാതാക്കൂ
  21. കവി വളരുന്നു... :)
    കാവ്യം തുളുമ്പുന്നു
    വാക്കുകള്‍ക്ക് ഗാംഭീര്യമേറുന്നു..
    ഞാന്‍ ഡിക്ഷ്ണറി നോക്കുന്നു :D

    അഭിനന്ദനങ്ങള്‍ പ്രിയ കൂട്ടുകാരാ ..
    കവിതയുടെ പുത്തന്‍ മാനങ്ങള്‍ തേടുന്ന
    ഈ കഴിവിനെന്റെ ആയിരം അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  22. പ്രിയ സുഹൃത്തെ,
    കവിത ഇഷ്ടമായ്. ഭംഗിയുള്ള വാക്കുകള്‍
    നല്ല ആശയം
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
  23. കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല , എന്നാലും ആലാപനം കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  24. ഷാജു പല വാക്കുകളുടെയും അര്‍ത്ഥം എനിക്ക് മനസ്സിലായില്ല കേട്ടോ. എങ്കിലും മനപ്പൂര്‍വ്വം പുതുപദങ്ങള്‍ ഉപയോഗിച്ചതാണെന്ന് മനസ്സിലാക്കുന്നു. ആ പരീക്ഷണത്തെ ഇഷ്ടപ്പെടുന്നു.
    എങ്കിലും വാക്കുകളിലെ ലാളിത്യം തിരിച്ചു കൊണ്ട് വരണെ

    മറുപടിഇല്ലാതാക്കൂ
  25. കൊള്ളാം കാലിക പ്രസക്തം ..ചൊല്ലി കേട്ടപ്പോള്‍ കൂടുതല്‍ ഹ്ര്ധ്യമായ്‌ ....അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  26. ഗുരു.... കാലികമായ വിഷയത്തെ അടര്‍ത്തിയെടുത്തു തന്റെ അമര്‍ഷം വരികളില്‍ കടഞ്ഞെടുത് സമൂഹത്തിന്റെ നേരെ കുടയുന്നു.... നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  27. സുല്ല് ! :)

    ആശംസകള്‍ ഡിയര്‍ ഷാജു

    മറുപടിഇല്ലാതാക്കൂ
  28. ഷാജു കവിത നന്നായിട്ടുണ്ട്. ചില വാക്കുകള്‍ മനസ്സിലായില്ല.
    പൗരഷങ്ങൾ - എന്താണിത്. പൗരുഷങ്ങൾ എന്നാണൊ കറക്ട്.
    തല്‍പത്ത്വരല്ലവിടം- ഈ വാക്കിന്റെ അര്‍ത്ഥം മനസ്സിലായില്ല.

    ഒരല്‍പ്പം അഴിച്ചുപണി വേണമെന്നാണു തോന്നുന്നത്

    മറുപടിഇല്ലാതാക്കൂ
  29. ഷാജുവിന്റെ പതിവ് നിലവാരത്തിലേക്ക് ഈ കവിത എത്തിയില്ല എന്ന് തോന്നുന്നു.

    എന്നാലും മോശമല്ല.

    മറുപടിഇല്ലാതാക്കൂ
  30. ശ്രീ നന്ദി തെറ്റുകൾ പറഞ്ഞു തന്നതിന്ന് പൗരുഷങ്ങൾ എന്ന് തന്നെ.....
    തല്‍പത്ത്വരല്ല- താത്‌പര്യരല്ല, തെയ്യാറല്ല, to lose interest

    മറുപടിഇല്ലാതാക്കൂ
  31. എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
    അതോടൊപ്പം വളരെ സന്തോഷവും,

    മറുപടിഇല്ലാതാക്കൂ
  32. വരികള്‍ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  33. ജീവിതം തന്നെ പെടാപ്പാട് പെട്ടിട്ടാണ്. ഒരു കവിത വായിച്ച് ലാഘവം വരുത്താന്ന് വെച്ചാല്‍ അതും നടക്കില്ല. മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്റെ ബുദ്ധിവളര്‍ന്നില്ലാത്തത് കൊണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  34. കവിത നന്നായി...
    ആലാപനം ഹൃദ്യം... :)

    ആശംസകള്‍ രണ്ടു പേര്‍ക്കും...

    മറുപടിഇല്ലാതാക്കൂ
  35. വരികള്‍ കൊള്ളാം ..ഒന്നൂടെ വായിക്കേണ്ടി ഇരിക്കുന്നു
    കേള്‍ക്കാന്‍ പറ്റുന്നില്ല..:(

    മറുപടിഇല്ലാതാക്കൂ