ആകാശത്തും
ഭൂമിയിലുമായി
നാം കാണാത്ത-
യെത്ര
കാവ്യങ്ങൾ,
ചിലപ്പോ,
വേനൽ കവിത,
ചിലപ്പൊ
മഴക്കവിത,
മറ്റുചിലപ്പൊ
കവിതകൾ
ശൂന്യമായും,
മഞ്ഞ്
മഴ
ചൂട്
തണുപ്പ്
മലകൾ
കുരുവികൾ
അരുവികൾ
കടൽ
മരം
മേഘം
നക്ഷത്രം
ചന്ദ്രന്,
ആകാശത്തും
ഭൂമിയിലുമായി-
യെത്ര യെത്ര
കാവ്യങ്ങൾ,
മനസ്സ്
ആകാശം
പോലെ
ഘനീഭവിച്ച്
ഒരു ശോക
കവിതപോലെ,
ചിലപ്പോൾ
വലിയ
വരികളുണ്ടാകും,
മറ്റുചിലപ്പൊ
കവിത
ശൂന്യമായും,
അതെ
നാം കാണത്ത-
യെത്ര യെത്ര
കാവ്യങ്ങൾ,
ആകാശത്തും
ഭൂമിയിലുമായി
നാം കാണത്ത-
യെത്ര
കാവ്യങ്ങൾ.
ഡിസംബര്‍ 16 (ധനു 1)
ഇന്ന് മലയാള കവിതാദിനം.-
ഇന്ന് മലയാള കവിതാദിനം.-
പ്രകൃതിയില്‍ കവിതകള്‍ എങ്ങനെ ശൂന്യമാകും? അത് ഇപ്പോഴും കാവ്യമയം അല്ലെ?
മറുപടിഇല്ലാതാക്കൂആദ്യത്തെ രണ്ടു പാരഗ്രഫ് പിന്നെയും അവാര് ത്തിച്ചു കവിഅതയുടെ ആസ്വാദനത്തെ കെടുത്തുന്നു
മറുപടിഇല്ലാതാക്കൂഒന്ന് മനസിയിരുത്തി വായിച്ചാല്‍ കവിത നന്നാക്കി എടുക്കാം ..
all the best
ശരിയാ ഷാജൂ, ഒരു സാധാരണ മനുഷ്യന് ഈ ലോകത്തിന്റെ സൗന്ദര്യത്തിലേക്ക് കണ്ണും കാതും തുറന്ന് വച്ചാൽ തന്നെ എത്രയെത്ര കവിതകൾ കാണാം,അറിയാം,ആസ്വദിക്കാം.?
മറുപടിഇല്ലാതാക്കൂപിന്നെ ഒരു കവിക്കാണെങ്കിൽ കാണുന്ന കാഴ്ചകളൊക്കെ കവിതകളാക്കാം.
മഴ,കായൽ,അരുവി,കടൽ,ഇലകൾ,മഞ്ഞുതുള്ളികൾ......
അങ്ങനെ നമുക്ക് പറയാവുന്നതിനേക്കാൾ അധികം.
നീയെഴുത് ഷാജൂ,ഈ പ്രകൃതിയിലേക്ക് കണ്ണും കാതും തുറന്ന് വച്ച് എഴുത്.
ആശംസകൾ.
കവിത
മറുപടിഇല്ലാതാക്കൂകല്ലിലും മുള്ളിലും
കാഞ്ഞിര കുറ്റിയിലും
കടലിന്റെ അടിയിലും
ഉണ്ട്
ആശംസകള്‍ ഷാജു
നല്ല വരികള്‍ ഷാജൂ . കുഞ്ഞി വരികളില്‍ വലിയ ആശയം . ഇഷ്ടായി :)
മറുപടിഇല്ലാതാക്കൂഅതെ നാം കാണാത്ത എത്ര എത്ര കാവ്യങ്ങള്‍ ..... നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഎല്ലായിടത്തും നിറയെ.....
മറുപടിഇല്ലാതാക്കൂആകാശത്തും ഭൂമിയിലും മനസ്സിലുമെല്ലാം കവ്യമനോഹരചിന്തകള്
മറുപടിഇല്ലാതാക്കൂനല്ല രചന ഷാജു ,അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂ@manoj ഭായി നന്ദി
മറുപടിഇല്ലാതാക്കൂകവിത ശൂന്യമായി എന്നല്ല എല്ലായിടത്തും കവിതയുണ്ട്, അത് കണ്ടെത്താൻ കഴിയുന്നില്ല നമുക്ക് മുന്നിൽ അവ ശൂന്യം പക്ഷെ അപ്പോഴും അവിടെ നാം കാണത്തൊരു കവ്യമുണ്ട്..
@MyDreams നന്ദി, ശ്രമിക്കാം
@maneesham , നന്ദി മഛൂ, തുടരാം, നിയ്യൊക്കെയല്ലെ നമ്മളെ ശക്തി
@komban ഭായി , നന്ദി :)
@anaamika, ചേച്ചി നന്ദിയുണ്ട്
@റാംജിയേട്ടാ, നന്ദി ഇനിയും വരിക
@മുഹമ്മദ് ഭായി നന്ദി , :)
@razla, നന്ദി താത്താ
നല്ല വരികൾ ഷാജു....
മറുപടിഇല്ലാതാക്കൂമനസ് ആകാശം പോലെ ഘനീഭവിച്ച് ഒരു ശോക കവിത പോലെ
good shaji..keep going...
മറുപടിഇല്ലാതാക്കൂഇടവേളകളിലെ നെടുവീര്‍പ്പുകള്‍ കവിതയിലെ സുന്ദര മൊഴികളും..
മറുപടിഇല്ലാതാക്കൂനല്ല ഒരു കവിത എന്ത് കൊണ്ടും നന്നായിരിക്കുന്നു ആശംസകള്‍
മറുപടിഇല്ലാതാക്കൂഅണുമുതല് അണ്ഠകടാഹം വരെ അനന്തമായ കാവ്യ ഗ്രന്ഥം നമുക്കായി തുറന്നു വച്ചിരിക്കുന്നു -വാമൊഴികളായി ..വരമൊഴികളായി...!!ഇവിടെ നിന്നല്ലാതെ മറ്റെന്ത് പകര്‍ത്താന്‍ അല്ലേ?ചിന്തിപ്പിക്കുന്ന കവിതയ്ക്ക് അഭിനന്ദനങ്ങള്‍ അകമഴിഞ്ഞ് ....
മറുപടിഇല്ലാതാക്കൂനന്നായി കണ്ണാ , ഇത്ര മതിയാകും ഭാഷ ചിന്തേരിട്ടു മിനുക്കുക എന്ന് മുണ്ടശ്ശേരി മാഷ് ,ഇവിടെ വീതുളി പ്രയോഗം കൂടി നടത്തി നന്ന് ,
മറുപടിഇല്ലാതാക്കൂആശംസകള് എന്റെ കവിതേ...
മറുപടിഇല്ലാതാക്കൂകൊള്ളാം ഷാജു ..
അസ്രുസ്
കുഞ്ഞു,നല്ല കവിത
മറുപടിഇല്ലാതാക്കൂപ്രപഞ്ച വിസ്മയം കണ്ടു
മറുപടിഇല്ലാതാക്കൂഅന്ധാളിച്ച മര്‍ത്ത്യാ
നീ കഥയും കവിതയുമായി
എന്നെ വര്‍ണ്ണിച്ചു നെടുവീര്‍പ്പിട്ടു കാലം കളയുന്നു ....
എന്റെ പിന്നിലെ പരാ ശക്തിയെ
പറയാത്ത നിന് ചുണ്ട് മൂകാമോ ? അത്
കാണാത്ത നിന് കണ്ണ് അന്ധമോ ???
നിലക്കാതെ ഒഴുകട്ടെ ജീവിത കാവ്യം
മറുപടിഇല്ലാതാക്കൂആശംസകള്
കവിതയുടെ വിസ്മയം...പ്രപഞ്ചത്തിന്റേയും :)
മറുപടിഇല്ലാതാക്കൂGood one yaar.... go on....
മറുപടിഇല്ലാതാക്കൂഹാഹ ഹ കവിതക്ക് ഇഷ്ടം പോലെ വേക്കന്‍സി ഉണ്ടായത് കൊണ്ട് ,ഷാജുവും ഞാനുമടക്കം കുറെ ബ്ലോഗര്‍ മാര്‍ കമന്റ് കിട്ടി ജീവിച്ചു പോകുന്നു :)
മറുപടിഇല്ലാതാക്കൂപ്രിയരേ നന്ദി എല്ലാവർക്കും
മറുപടിഇല്ലാതാക്കൂഇത് വായിച്ചതിനും, കമാന്റിയതിനും നന്ദി
നാം പ്രകൃതിയെ കുറിച്ച് വാചാലമാകുമ്പോൾ കവിത പിറക്കുന്നു..
മറുപടിഇല്ലാതാക്കൂകവിയുടെ വാചാലതയെ ഏറ്റുപ്പിടിച്ചു കൊണ്ട്..ആശംസകൾ..!
ഷാജു ഇതെപ്പടി.... :)
മറുപടിഇല്ലാതാക്കൂവാനിലും ഭൂവിലും
കാവ്യങ്ങളെത്ര,
അതിൽ നാം
കാണാത്തവയെത്ര
വേനലായ്, മഴയായ് കാണും
കവിതകൾ ചില നേരം
ശൂന്യമായ് മറയുന്നതെന്തേ?
അരുവികൾ കുരുവികൾ പാടും
കവിതകൾ, മലകളിൽ
ചെന്നാരോ ഏറ്റു പാടി
കടലും തിരയും
രചിച്ചയാ കാവ്യങ്ങൾ
മേഘങ്ങൾ
ഹ്രിദയത്തിലേറ്റു വാങ്ങി
രണ്ടിറ്റു കണ്ണുനീർ തുള്ളിയാൽ
അതു പിന്നെ ഭൂമി തൻ
മാറിൽ കുളിരു കോരി
വാനിലും ഭൂവിലും
കാവ്യങ്ങളെത്ര,
അതിൽ നാം
കാണാത്തവയെത്ര
മറുപടിഇല്ലാതാക്കൂകൊള്ളാം കിടിലൻ
ആശംസകൾ
എല്ലാവർക്കും നന്ദി
നന്നായിരിക്കുന്നു സ്നേഹാശംസകള്‍
മറുപടിഇല്ലാതാക്കൂമനസ്സ്
മറുപടിഇല്ലാതാക്കൂആകാശം
പോലെ
ഘനീഭവിച്ച്
ഒരു ശോക
കവിതപോലെ,
ചിലപ്പോൾ
വലിയ
വരികളുണ്ടാകും,
മറ്റുചിലപ്പൊ
കവിത
ശൂന്യമായും...
ഇത് വളരെ ശെരിയാണ് ഷാജുവേട്ടാ.
കൊള്ളാം
മറുപടിഇല്ലാതാക്കൂകാഴ്ചകളും കാവ്യങ്ങളുമനവധി. അവ കാണാൻ തെളിച്ചമുള്ള അകക്കണ്ണുകൾ വേണം. പലപ്പോഴും. പലർക്കും അതാണില്ലാത്തത്.
മറുപടിഇല്ലാതാക്കൂകാവ്യ മനോഹര ചിന്തകള്‍ കൊള്ളാം ..
മറുപടിഇല്ലാതാക്കൂ