ഓരോ മഴയും,
അമരമ്പലത്തിലൂടെ
അത്താണിയിലൂടെ
ശാന്തിയുടെ
അമരമ്പലം
പുഴയിലൂടെ
തോണിക്കടവിന്റെ
കൽച്ചിറയുടെ
ഒരപ്പാംകുണ്ടിന്റെ
കോവിലാൻ
പാടത്തിന്റെ
ചേറണിഞ്ഞ
ഓർമ്മകളുടെ
ആഴങ്ങളിലേക്ക്
തുള്ളികളായി
ഊളിയിടുന്നു ;
തോരാ മഴയിൽ
കൂർപ്പിച്ച് ചെത്തിയ
പടിഞ്ഞാറ്റ്
പാടവരമ്പിലൂടെ
കാലിളകിയ
കാലൻ കുടയിൽ
അമരമ്പലം
സ്കൂളിലേക്ക്
ഓടി പോകുമ്പോഴുമാമഴ
ഇർപ്പം നിറഞ്ഞ
കുടശീലയിലൂടെ
മൂര്‍ദ്ധാവിലേക്ക്
തുള്ളിയിടും,
ചിലപ്പൊ
കവിളിലേക്കും,
നേരം സന്ധ്യയാകുംവരേ
തെക്കേ പാടത്തും
താഴെകുണ്ടിലും
തോർത്തുമുണ്ടെടുത്ത്
തിരമാലയാട്ടി
വെള്ളം കലക്കും;
സന്ധ്യനാമം
ഏമങ്ങാട്ടിൽ നിന്നും
മൊല്ലാക്കാ ഉറക്കെ
"അല്ലാഹു അക്ബർ"
വിളികുമ്പോൾ
പെരുമുണ്ടശ്ശേരി
അമ്പലനടയിലെ
ഉച്ചഭാഷിണി നിലക്കും,
ബാങ്കിന്റെ ഇടയിലെ
മൗനത്തിൽ
അക്കരയിൽ നിന്നും
ഉമ്മയുടെ നീട്ടിവിളി,
അടുത്ത ഇടവേളയിൽ
അമ്മകുട്ടിയമ്മയുടെയും
പിന്നെ ഒരോ വിളികൾ
എല്ലാവരും അവരവരുടെ
ഇടവഴികളിലേക്ക്
പാടവരമ്പുകൾ
ചാടി ചാടിയോടും,
ഇടവഴിയിലൂടെ
ഓടുമ്പോൾ
തെക്കേവീട്ടിലെ
തുളസി തറയില്‍
വിളക്ക്
തെളിഞ്ഞുകാണും,
ഒരു നേർത്ത
സന്ധ്യനാമവും
കേൾക്കാം,
ഓടുമ്പോൾ
ജൂണ്മാസത്തിലെ
ആ തണുത്ത
മഴക്കാറ്റ്
മുഖത്തേയും
കയ്യിലേയും
ചേറിനെ
ഉണക്കിയിരിക്കും
വടക്കി വീട്ടിൽനിന്നും
ഹാജിയാർ നിസ്ക്കാരം
തുടങ്ങിക്കാണും,
കിണറ്റിൽ നിന്നും
തണുത്തവെള്ളം
ഉമ്മ
തലയിലൂടെ
ഒഴിക്കുമ്പോൾ
തണുപ്പ്
ഇരച്ചു കേറും
പക്ഷെ ആ
ഒരു സുഖം
പറഞ്ഞറിയിക്കൻ
കഴിയില്ല
പിന്നെ
സന്ധ്യനമസ്ക്കാരം,
നിസ്ക്കാരക്കുപ്പായം
അഴിക്കാതെ
പാഠങ്ങൾ
ഒരോന്നായി
ഉമ്മ
ഒരോന്നായി
ഉമ്മ
ചൊല്ലിത്തരും,
ഉപ്പ
കൊണ്ടുവരുന്ന
കടലമിഠായിക്ക്-
വേണ്ടി
കൊലായിൽതന്നെ
ഇരുന്നുറങ്ങും,
അപ്പോഴേക്കും
ശിവക്കോവിലിൽ നിന്ന്
കാഹളമുഴക്കം
അവസാനിച്ചുക്കാണും.
ഷാജു..ഒരു ചെറിയ മഴ കൊണ്ട ഫീല്‍ കിട്ടി. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്. അതെല്ലാം മാറ്റൂ.. സദ്യാ സമയം സദ്യാ നേരം സദ്യാ നമസ്ക്കാരം..ഒന്നും മനസിലായില്ല. മനപൂര്‍വം പുതിയ വാക്ക് കണ്ടു പിടിച്ചതാണോ ?
മറുപടിഇല്ലാതാക്കൂഎന്തായാലും അതെല്ലാം ശ്രദ്ധിക്കുക..
ആശംസകള്‍..
എനിക്ക് കവിത വായിച്ചാല്‍ മനസിലാവില്ല അളിയാ :(
മറുപടിഇല്ലാതാക്കൂ@പ്രവീൺ ഭായി
മറുപടിഇല്ലാതാക്കൂതെറ്റുകൾ തന്നെയാണ്, ഞാൻ എഡിറ്റ് ചൈതു വെച്ചത് വേറയായിരുന്നു, ബട്ട് പോസ്റ്റിയത് ആദ്യം ചുമ്മ ടൈപ്പിയ പ്രൂഫും
നന്ദി ട്ടൊ
തെറ്റുകൾ പറഞ്ഞു തരൂ
തിരുത്താം
നന്ദി
നന്നായിട്ടുണ്ട്.. ആദ്യം വായിച്ചപ്പോൾ "സദ്യ" എന്ന് വരികളിൽ തെറ്റായി കണ്ടിരുന്നു..
മറുപടിഇല്ലാതാക്കൂആശംസകൾ..!!
ഒരു നാടിന്റെ ചിത്രം മഴയുടെ ചായം ചാലിച്ച് വരച്ചിട്ട ഈ കലാ വിരുതിനെന്റെ അഭിനദനങ്ങള്‍ പ്രിയ കൂട്ടുകാരാ ........
മറുപടിഇല്ലാതാക്കൂഎടാ ..നന്നായിട്ടുണ്ട് ..
മറുപടിഇല്ലാതാക്കൂആദ്യ വരികള്‍ കവിത പോലെ തോന്നിയില്ല .
മനോഹരമായ ലളിതമായ ഒരു പോസ്റ്റ്
@naushad bae:- അതെ തിരുത്തി, അറിവില്ലയിമ്മ എന്റെ കുറ്റമല്ല :) നന്ദി ട്ടൊ
മറുപടിഇല്ലാതാക്കൂ@shaleer:- നന്ദി മചൂ................... :)
@പൈമേ:- ഞാൻ പറയാൻ വന്ന തീം ഞാൻ ഉദ്ധേശിച്ച പോലെ ആകണം എന്നുണ്ടെങ്കിൽ എനിക്ക് തോന്നി ആ ആദ്യ വരികൾ അവിടെ വേണം എന്ന്, താങ്കൾ പറഞ്ഞപോലെ അത് മാറ്റി നോക്കിയപ്പോൽ എന്തൊ ഒരു കുറവ് എനിക്ക് തോന്നുന്നു, എന്നിക്ക്"
ഒരു നാട് മുഴുവന്‍ നനഞ്ഞിട്ടുണ്ടല്ലോ ഈ മഴയില്‍. ആശംസകള്‍ ഷാജൂ..
മറുപടിഇല്ലാതാക്കൂഞാന് പറയാന്‍ വന്ന കമെന്റു ജെഫു പറഞ്ഞു ..
മറുപടിഇല്ലാതാക്കൂആശംസകള്
ബ്ലോഗുകളിലെല്ലാം ഇപ്പോള്‍ മഴക്കാലമാണ്.നന്നായി.
മറുപടിഇല്ലാതാക്കൂഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ മഴയില്‍ ചാലിച്ച്..........
മറുപടിഇല്ലാതാക്കൂകവിതയായല്ല ഗദ്യശകലമായാണ് എന്നിലേയ്ക്ക് ഒഴുകിയത്.
Manoharam
മറുപടിഇല്ലാതാക്കൂSnehapoorvam
village girl
ഷാജൂ നിനക്കിതൊരു ഒരു പാരഗ്രാഫുള്ള മറ്റെന്തേലും കുറിപ്പാക്കാമായിരുന്നു.! സത്യം നല്ല രസമുള്ള ഒരു കുറിപ്പ് വായിക്കുന്ന പോലെ വായിച്ചു. നന്നായിട്ടുണ്ട് പക്ഷേ. ആശംസകൾ.
മറുപടിഇല്ലാതാക്കൂചെറ്യേ മഴ ആയാലും നല്ലോണം ഒഴുക്കുണ്ടാര്ന്നൂ ട്ടോ ഷാജുട്ടാ!!! കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം........................!
മറുപടിഇല്ലാതാക്കൂനോസ്റ്റാള്ജിയ അനുഭവിച്ചു. പിന്നേയ്.. ജലദോഷവും പനിയും പിടിക്കുന്നത് നോക്കണട്ടോ ആശംസകള്‍.
മറുപടിഇല്ലാതാക്കൂസുഖമുള്ള നനവ്.
മറുപടിഇല്ലാതാക്കൂബാല്യ സ്മരണയോ മഴയോ, ഏതാണെനിക്കീ തണുപ്പു തന്നത്!
മറുപടിഇല്ലാതാക്കൂ@jefau : നന്ദി ഈ മഴ കൊണ്ടതിനും
മറുപടിഇല്ലാതാക്കൂ@Ismail Bae: നന്ദി, സന്തോഷം
@vettathan ചേട്ടാ നന്ദി, വായിച്ചതിലും കാമന്റിയതിൽ സന്തോഷം
@Josaph BAE : അതെ എന്തയാലും ഫീൽ ഉണ്ട് അല്ലേ, നന്ദി
@roopz : സന്തോഷം ,നന്ദി.
@Manu : അങ്ങനെ എഴുതിയാൽ ഞാൻ കരുതിയ ഒരു വഴിയിൽ ഈ പറച്ചിൽ വരുനില്ല അതാ.. നന്ദി
@Sirajikkaa : നന്ദി സ്നേഹമഴ.
@Arifkkaa : hihi നോക്കാം. നന്ദി.
@Raamji Bae : അഭിപ്രായത്തിന്ന് നന്ദി
@Nassar Bae: വായനക്ക് നന്ദി
സുഖമുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക്
മറുപടിഇല്ലാതാക്കൂഊളിയിട്ടു...ഞാനും മഴ നനയാന്‍
അവധി എടുത്തു..ഉടനെ നാട്ടിലേക്ക്..
(കവിതയുടെ ഭംഗി കവികള്‍ പറയും)
My dear, i dont understand Poems....:(
മറുപടിഇല്ലാതാക്കൂസുപ്രഭാതം....പുലരി മഴ....!
മറുപടിഇല്ലാതാക്കൂഈ പൊന്‍പുലരിയിലെ അക്ഷര മഴത്തുള്ളികള്‍ അനുഭൂതികളിലൂടെ ഊളിയിട്ടിറങ്ങും ഓര്‍മ്മകള്‍ നല്കി...
സന്തോഷം ട്ടൊ...ആശംസകള്‍...!
മഴക്കവിത നന്നായിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂനനഞ്ഞു കൊണ്ട് പോവുന്നു...:)
ആശംസകള്‍...
മഴ നനഞ്ഞു തോണി കടവിലൂടെ... കല് ചിറയിലൂടെ.. പാടവരമ്പിലൂടെ ഞാന്‍ എങ്ങോക്കെയോ അലഞ്ഞു നടന്നു ....
മറുപടിഇല്ലാതാക്കൂഒരു നൊസ്റ്റാള്‍ജിക് കവിത
മറുപടിഇല്ലാതാക്കൂഇപ്പൊ ആകെ മഴയാണല്ലോ ഷാജൂ ....:)
മറുപടിഇല്ലാതാക്കൂ|അതിമനോഹരം ഷാജു.
മറുപടിഇല്ലാതാക്കൂനല്ല ഓര്‍മ്മകളുടെ കാവ്യഭാഷ.
ഒരുപാടിഷ്ടായി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഷാജൂട്ടാ,
മറുപടിഇല്ലാതാക്കൂനല്ല മഴ..
നല്ല ഓര്‍മ്മകള്‍...
കൊച്ചു വരികളില്‍ മുഴുക്കെ
ഗ്രാമ നന്മയും, വെടിപ്പും.......
...................................................
കുട്ടിക്കാലത്തിന്റെ
കുതൂഹലതകള്‍
ഏതാണ്ടെല്ലാ നാട്ടിലും ഒരു പോലെ
തന്നെയാണല്ലേ...?
.................................................
ഞാനുമോര്‍ത്തു....
ഞങ്ങളുടെ നാട്ടിലും
അമ്പലവും പള്ളിയും അടുത്തടുത്താണ്.
ബാങ്ക് മുഴങ്ങുമ്പോള്‍
അമ്പലത്തിലെ റെക്കോര്‍ഡ് ഓഫാക്കാന്‍
പ്രത്യേകം ആളെ കമ്മിറ്റിക്കാര് ഏര്‍പ്പാട് ചെയ്തിരുന്നു..
അന്നും ഇന്നും അങ്ങിനെ തന്നെ...
ഇതെല്ലാം നമ്മുടെ നാടിന്റെ സുകൃതം...!!!
.................................................................
ചന്നം പിന്നം പെയ്യുന്ന മഴയ്ക്ക് മുമ്പില്‍
അല്ലെങ്കില്‍ എന്ത് ജാതിയല്ലേ...?
ഇനിയുമിനിയും എഴുതൂ...
ആശംസകള്‍...!!
അത്താണിക്ക ക്കാരന്റെ ബാല്യ കാല സ്മരണകള്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂ@ ente lokam : അഭിപ്രായത്തിന്ന് നന്ദി
മറുപടിഇല്ലാതാക്കൂ@ Delvin : നന്ദി
@ വർഷിണീ ചേച്ചി : വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
@ Absar bae : അഭിപ്രായത്തിന്ന് നന്ദി, സന്തോഷം
@ വേണു ജി : അങ്ങനെ നനയട്ടെ , നന്ദി :)
@ അരൂപൻ : നന്ദി, സന്തോഷം
@കൊച്ചുമൊൾ: ഒരു കൊച്ചു നന്ദി
@ മൻസൂർ ഭായി : നന്ദി, സ്നേഹം
@ koodaranhi ഇക്കാ : സന്തോഷം, അഭിപ്രായത്തിന്ന് ഒരു പാട് നന്ദി
@ കൊമ്പൻ സായിപ്പെ : ഐലാശേരിക്കാരാ നന്ദി കെട്ടൊ
ഒരു മഴയുടെ പാശ്ചാതലത്തില്‍ ഒരു വിവരണമായിപോയി കവിത
മറുപടിഇല്ലാതാക്കൂമഴയുടെ മനോഹരമായ താളം; അതിപ്പോഴും കേട്ട്കൊണ്ടിരിക്കുന്നു, ഓടി ചാടി നടന്ന ആ കുട്ടിക്കാലം നല്ല ഓര്‍മ്മകളായി വേട്ടയാടുന്നത് ഈ മഴ കാണുമ്പോഴാണ്, അത്തരം ഒരു ഗൃഹാതുര സ്പര്‍ശം ഈ കവിതയിലുണ്ട്. ആശംസകള്‍ ....
മറുപടിഇല്ലാതാക്കൂഇതൊക്കെ ന്തെരു മഴ. ജ്ജ് മഴ കണ്ടുക്കുണോ
മറുപടിഇല്ലാതാക്കൂഞാന് ശരിക്കും അനുഭവിച്ചു ട്ടോ.
നാല്പത്തിയാറു ഡിഗ്രി ചൂടുണ്ടെങ്കിലും പൊടിക്കാറ്റിന് ഒരു കുറവുമില്ല ,,,അപ്പോഴാണ് പഹയന്റെ കൊതിപ്പിക്കുന്ന ഒരു മഴക്കവിത ,,ചുമ്മാ കൊതിപ്പിച്ചു കൊല്ലാന്‍ മിനക്കെട്ട് ഇറങ്ങിയിരിക്കുകയാണല്ലേ ...(ഗൊച്ചു ഗള്ളന്‍ )
മറുപടിഇല്ലാതാക്കൂഎല്ലാവരും അവരവരുടെ
മറുപടിഇല്ലാതാക്കൂഇടവഴികളിലേക്ക്
പാടവരമ്പുകൾ
ചാടി ചാടിയോടും,
ഈ വരി വല്ലാതെ ഇഷ്ടപ്പെട്ടു..
നീളേ നീളേ എഴുതി ഖന്ധ കാവ്യം പോലെ ആക്കണം എന്നില്ല ,, ഗുണത്തില്‍ ആണ് കാര്യം , ഗണത്തില്‍ അല്ല , എന്നാല്‍ വലിയ ഗുണ രാഹിത്യം ഇല്ലതാനും
മറുപടിഇല്ലാതാക്കൂബാല്യകാലം മനസ്സിലേക്ക് ഓടിയെത്തി ,ഉമ്മ വിളിച്ചതും ,മഴയത്ത് മാമ്പഴം പറക്കാന്‍ പോയതും അങ്ങിനെ ഓരോന്നും ആശംസകള്‍ കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ഡാ മഴയില്‍ വെള്ളമിറ്റിയ ഷീല കുടയുടെ ഓര്‍മ്മകള്‍ സമ്മാനിച്ച കൂട്ടുകാര നന്ദി
മറുപടിഇല്ലാതാക്കൂആശംസകള് ഡിയര്‍
ഭായ്,ഇത്ര നീട്ടിയെഴുതേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു.കവിത അസ്സലായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂഓടി പോകുമ്പോഴുമാമഴ
ഇർപ്പം നിറഞ്ഞ
കുടശീലയിലൂടെ
മൂര്‍ദ്ധാവിലേക്ക്
തുള്ളിയിടും,
ചിലപ്പൊ
കവിളിലേക്കും,
ഇവിടെ മഴ തള്ളിയിടുകയല്ലല്ലോ...തള്ളി വരികയല്ലേ???
ഹൃദയത്തില്‍ ഒരു മഴ ..
മറുപടിഇല്ലാതാക്കൂഓര്മ്മകള്ക്ക് അക്ഷര സുഗന്ധം
മറുപടിഇല്ലാതാക്കൂപ്രിയാ സ്നേഹസഹോദരങ്ങളേ,
മറുപടിഇല്ലാതാക്കൂവിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു
നന്ദി
കവിത നന്നായി
മറുപടിഇല്ലാതാക്കൂനല്ല കുളിരുള്ള ഓര്‍മ്മകള്‍ !!
ഷാജു നല്ല ഫീലുള്ള കവിത ... ആശംസകൾ
മറുപടിഇല്ലാതാക്കൂലളിതമായി പറഞ്ഞ കാര്യങ്ങള്‍ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂസുഖനൊമ്പരം നല്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂഷാജുവേ, പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയച്ചാലെന്താ?
(ഇനിയും വരും!)
മഴയെ സ്നേഹിക്കുന്ന കവിസ്വനം.ഒരു നൊസ്റ്റാള്‍ജിയ പോലെ....
മറുപടിഇല്ലാതാക്കൂകുറെയായി ഇങ്ങോട്ട് വരാന്‍ പറ്റാത്ത ഖേദത്തോടെ,സസ്നേഹം,nmk
മഴയും ജനിച്ച നാടും മറ്റ് എന്തിനേക്കാളും നമുക്ക് പ്രിയങ്കരം തന്നെ .കവിതയില്‍ പാറഞ്ഞ നാട്ടിലൂടെ സഞ്ചരിച്ചത് പോലെ തോന്നുന്നു .മനോഹരമായ വരികള്‍ .അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂവായിച്ചതിലും അഭിപ്രായങ്ങൽ പങ്കുവെച്ചതിലും ഒരുപാട് നന്ദി പ്രിയരേ
മറുപടിഇല്ലാതാക്കൂവീണ്ടും വരിക
നന്ദി
ഷാജുവിനെ കുറെ ആയി സന്ദര്‍ശിച്ചിട്ട്, ആദ്യമായി ക്ഷമാപണം . ഇവിടെ വന്നപ്പോള്‍ ഗൃഹാതുരമായ ഒരു കാലത്തിലേക്ക് യാത്രചെയ്തു ..ആശംസകള്‍ ...
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
മറുപടിഇല്ലാതാക്കൂമഴകൊണ്ടു നനഞ്ഞു. ഏതായാലും നനഞ്ഞതല്ലേ.. കുളിച്ചുകേറാമെന്നുവച്ചു. കുളിച്ചു.. ഇപ്പോള്‍ നല്ലസുഖം.. നല്ല ഉന്മേഷം.. നല്ല എഴുത്തിന് ആശംസകള്‍..
മറുപടിഇല്ലാതാക്കൂമഴയിൽ ഉതിർന്നു വീണ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണു ഞാൻ.
മറുപടിഇല്ലാതാക്കൂമനോഹരമായി.
kidilammmmmm.....
മറുപടിഇല്ലാതാക്കൂനല്ല ഒരു കവിത വായിച്ച സുഖം. ഭംഗിയുള്ള വരികള്‍ . ഇങ്ങനെയും ബ്ലോഗില്‍ കവിത എഴുതാം എന്ന് ഈ കവിത വെളിപ്പെടുത്തട്ടെ . അത്താണിക്കാരന് ആശംസകള്‍
മറുപടിഇല്ലാതാക്കൂകവിത പോലെ തോന്നിയില്ല..... ആധുനിക കവിതകള്‍ ഇങ്ങനെ ആവാം അല്ലെ.... അറിയില്ല..... ജീവിതത്തില്‍ നിന്ന് ഒരേട് ഒരു കുറിപ്പായി എഴുതി എന്നെ എനിക്ക് ഫീല്‍ ചെയ്തുള്ളൂ... എന്റെ വായനാ പരിമിതി ആവാം..... ബ്ലോഗുകളിലൂടെ വരുന്ന രചനകളെ വസ്തുനിഷ്ടമായി വിലയിരുത്താനോ അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാണോ സൌഹൃദങ്ങള്‍ വിലങ്ങുതടി ആകുന്നു എന്നാണ് പൊതു ധാരണ.... ആ ധാരണയ്ക്ക് അടിസ്ഥാനമുണ്ട് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.... വായന ഒരു അടിസ്ഥാനഘടകം ആണെന്ന് വിചാരിക്കുന്നു.... കവിതയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മഹാരഥന്മാരുടെ കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിച്ച് മനസിന്റെ ആഴത്തില്‍ അവയെ സൂക്ഷിക്കുക.... പിന്നെ അവയെ ഒരു അടിസ്ഥാനമാക്കി തന്റേതായ രചനകള്‍ക്ക് വേണ്ടി ശ്രമിക്കുക.... ഞാന്‍ ഉള്‍പ്പെടെ ഉള്ള ബ്ലോഗേഴ്സ് നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് വായനയുടെ അഭാവം..... അത് ഏതാണ്ട് എല്ലാ ബ്ലോഗ് രചനകളിലും നിഴലിക്കാരുമുണ്ട്.... ഷാജുവിന് എല്ലാ ഭാവുകങ്ങളും.....
മറുപടിഇല്ലാതാക്കൂസിധീക് ഭായി - നന്ദി , ഇനിയും വരുമല്ലൊ
മറുപടിഇല്ലാതാക്കൂജയരാജൻ ഏട്ടോ- നന്ദി , എല്ലാം വയിക്കുന്നുണ്ട്
ശ്രീജിത്ത് ഭായി- അഭിപ്രായത്തിന്ന് നന്ദി
വിജയകുമാർ ഭായി- നന്ദി , സന്തോഷം
ജെയ് ദി- thx dear
kanakkoor - നന്ദി , അഭിപ്രായാത്തിന്ന് നന്ദി
തീർച്ചയായും ഈ കമെന്റ് ഞാൻ നല്ല രീതിയിൽ തന്നെ ട്രീറ്റ് ചെയ്യും,
മറുപടിഇല്ലാതാക്കൂവായന കുറവ് തന്നെയാണ്,
ഇതിനെ കവിത എന്ന് വിളിക്കാൻ എനിക്കും പേടിയ ഞാൻ ലേബൽ പോലും കൊടുത്തിട്ടില്ല എന്നത് ശ്രദ്ധിച്ചു കാണുമല്ലൊ
നല്ല വിമർശ്നങ്ങൾ തികച്ചും അനിവാര്യമായ ഒരു ഘടകമാണ്
പിന്നെ വിമർശനത്തിലും രണ്ട് രീതികൾ ഉണ്ടല്ലെ, ഏതിലും അതുണ്ടാക്കുകയും ചെയ്യും.. അതിനെ നാം തള്ളികളും
നന്ദി അജിത്ത് ഭായി
ഒരു പാട് സന്തോഷം ഈ നല്ല വിവരണത്തിന്ന്
കവിത ആനോന്നറിയില്ല.. പക്ഷെ വരികള്ക്കൊഴുക്കുണ്ട്.. വാക്കുകള്‍ക്കു മാധുര്യവും
മറുപടിഇല്ലാതാക്കൂനല്ലൊരു മഴ നനഞ്ഞ ഫീല്‍ കിട്ടി...കവിതയേക്കാള്‍ ഉപരിയായി ചിന്തകള്‍ വരികളായി എഴുതിയപോലെ....അത്രയൊന്നും വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അറിവ് കവിതയില്‍ എനികില്ലാതാതിനാല് ഇഷ്ടമായി എന്ന് മാത്രം പറഞ്ഞു നിര്‍ത്തട്ടെ...
മറുപടിഇല്ലാതാക്കൂമഴ ഒരു മനോഹരമായ ഓര്‍മ്മ....
മറുപടിഇല്ലാതാക്കൂമനസ്സില് അനുഭവങ്ങളുടെ പടര്‍ന്നുകയറുന്ന മഴ!!!
എന്റെ എല്ലാ ആശംസകളും!!!
നല്ലൊരു മഴ നനഞ്ഞ അനുഭവം.. ഭാവുകങ്ങള്‍..
മറുപടിഇല്ലാതാക്കൂ.http://kannurpassenger.blogspot.in/2012/07/blog-post_19.html
മഴയിലൂടെ ഒരു നാടിനെ വരച്ചു കാണിച്ചു. നന്നായിട്ടുണ്ട്. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഒത്തിരി നന്നായിട്ടുണ്ട്...... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
മറുപടിഇല്ലാതാക്കൂമഴകൊണ്ടു നനഞ്ഞു ഏതായാലും നനഞ്ഞതല്ലേ, കുളിച്ചുകേറാമെന്നുവച്ചു കുളിച്ചു,മഴയിലൂടെ ഒരു നാടിനെ വരച്ചു കാണിച്ചു നന്നായിട്ടുണ്ട് ആശംസകള്‍
മറുപടിഇല്ലാതാക്കൂമനസിലോളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ബാല്യം പൊടിതട്ടി എടുക്കാന്‍ തോന്നുന്നു...ആശംസകളോടെ
മറുപടിഇല്ലാതാക്കൂനന്ദി എല്ലാവർക്കും
മറുപടിഇല്ലാതാക്കൂഇനിയും വരണം വായിക്കണം
ഗൃഹാതുരത്വമുണര്‍ത്തുന്ന കവിത... വളരെ ഇഷ്ടപ്പെട്ടു... ചുരുക്കം ചില അക്ഷരത്തെറ്റുകള്‍ ഇപ്പോഴും ഉണ്ടല്ലോ. ലാളിത്യമുള്ള ഇത്തരം കവിതകള്‍ ഇനിയും ഉണ്ടാകട്ടെ... കൂടെ കൂടുന്നു.
മറുപടിഇല്ലാതാക്കൂസൂപ്പര് മച്ചാ ..ഒരു മഴ നനഞ്ഞ സുഖം ....കുറെ സുഖമുള്ള ഓര്‍മ്മകള്‍.നന്ദി
മറുപടിഇല്ലാതാക്കൂഈ മഴയിലൂടെ നടക്കുമ്പോള്‍ എന്തൊരു സുഖം ...അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂശാജൂന്റെ മഴ കൊണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേക കുളിര് , ഒരു പക്ഷെ അത് അമരമ്പലത്തിലൂടെ
മറുപടിഇല്ലാതാക്കൂഅത്താണിയിലൂടെ ശാന്തിയുടെ
അമരമ്പലം പുഴയിലൂടെ
തോണിക്കടവിന്റെ
കൽച്ചിറയുടെ ഒരപ്പാംകുണ്ടിന്റെ
കോവിലാൻ പാടത്തിന്റെ
ചേറണിഞ്ഞ ഓർമ്മകളുടെ മഴയായത് കൊണ്ടാവാം ...
വളരെ നന്നായിട്ടുണ്ട് ഷാജു
നിനക്ക് ഒരു എക്സലെന്ഡ തരുന്നു !!!