ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;
വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,
ചങ്കു കീറുന്നു,
ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!
പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന
പാവമാ സഖാവിന്നിനന്ത്യവിശ്രമം,
ചുവപ്പിൻ കോട്ടയിൽ
ചെഞ്ചോര കൈകളാൽ ,
പൊട്ടി വീണ കണ്ണടയും
അറ്റുവീണ കൈകളും
പെറ്റിയായി കേസെടുത്ത്
ചുവപ്പിനാൽ തളക്കുമവർ ,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
മരിച്ചൊരാത്മാവോതിടും,
പ്രിയരേ....
നെരച്ചൊരീ വാദം
പൊളിച്ചിടാനായ്;
വളമിട്ടൊന്നിനേം
വളർത്തരുതാരും
വിളവു തിന്നുന്ന
കളകളൊന്നിനേയും,
ചിതറി വീണൊരു
രക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.

കവിത നന്നായിട്ടുണ്ട് ഷാജു ഭാവുകങ്ങള്‍ നേരുന്നു ..
മറുപടിഇല്ലാതാക്കൂചെഞ്ചോരപ്പൂക്കളേ
മറുപടിഇല്ലാതാക്കൂചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.
നല്ല വരികള്‍ ഷാജു...
ശക്തമായ പ്രതിഷേധം ..
മറുപടിഇല്ലാതാക്കൂആദര്ശത്തെ ഇല്ലാതാക്കാന്‍ ആളെ തന്നെ വെട്ടികൊല്ലുന്ന പിശാചുക്കള്‍..എന്നിട്ടും പാടം പഠിക്കാത്ത അനുയായികളും ..
കെഞ്ചോരപ്പൂക്കളേ
മറുപടിഇല്ലാതാക്കൂചെറുചുവപ്പിന്നിതൾകളേ,
ചുടുരക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.
നന്നായിട്ടുണ്ടെടാ ഷാജൂ.... ആ വികാരം മുഴുവനും ഉൾക്കൊണ്ടു. ആശംസകൾ.
ചിതറി വീണൊരു
മറുപടിഇല്ലാതാക്കൂരക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ..... നന്നായിരിക്കുന്നു ഷാജൂ.. അഭിനന്ദനങ്ങള്‍..
നല്ല ആശയം ആണ് ,വാക്കുകളില്‍ ചോരപടരുന്നു ,എന്നിട്ടും എന്തേ കവിത ചിതറിപ്പോകുന്നത്
മറുപടിഇല്ലാതാക്കൂകൊള്ളാം ഷാജൂ
മറുപടിഇല്ലാതാക്കൂചങ്കുറപ്പുള്ള വരികള്‍
ആശംസകള്‍
നല്ല ആശയം ആണ്
മറുപടിഇല്ലാതാക്കൂനന്നായെഴുതി
മറുപടിഇല്ലാതാക്കൂആശംസകൾ :)
വളമിട്ടൊന്നിനേം
മറുപടിഇല്ലാതാക്കൂവളർത്തരുതാരും
വിളവു തിന്നുന്ന
കളകളൊന്നിനേയും
നന്മ നശിക്കാത്ത മനസ്സിന്റെ ശക്തമായ പ്രതിഷേധം..
അക്ഷരങ്ങളായി പിറന്നിരിക്കുന്നു....
അഭിനന്ദനങ്ങള്‍ പറ്റിയ സുഹൃത്തേ....
simple lines but great meanings .........GOOD!!
മറുപടിഇല്ലാതാക്കൂതിളയ്ക്കുന്ന ചിന്തകള്‍ കൊണ്ട് സമൂഹത്തിലെ ഇന്നത്തെ ചുവപ്പിനോടുള്ള അന്ധമായ രക്തം തിളപ്പിക്കലിനെതിരെ ശകതമായി മറുപടി പറഞ്ഞു..നല്ല വരികള്‍..അഭിനന്ദനങ്ങള്‍ ..
മറുപടിഇല്ലാതാക്കൂഷാജു..പ്രതിഷേധിക്കാന്‍ പോലും
മറുപടിഇല്ലാതാക്കൂപേടിക്കേണ്ട രീതിയില്‍ മനുഷ്യര്‍
പ്രതികരിക്കുന്ന കാലം ആയി...മതം
പോലെ തന്നെ മറ്റൊരു കറുപ്പ് ആയി രാഷ്ട്രീയം
മതം മാറുന്നു..!!
നല്ല വരികള്‍..കവിതാ ഭംഗിയെപ്പറ്റി എനിക്ക്
അറിയില്ല.. ആശംസകള്‍..
ചുവപ്പും കറുപ്പും
മറുപടിഇല്ലാതാക്കൂ12:56 am ഷാജു അത്താണിക്കല്‍
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;
വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,
ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!
പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന
പാവമാ സഖാവിന്നിനന്ത്യവിശ്രമം,
ചുവപ്പിൻ കോട്ടയിൽ
ചെഞ്ചോര കൈകളാൽ ,
പൊട്ടി വീണ കണ്ണടയും
അറ്റുവീണ കൈകളും
പെറ്റിയായി കേസെടുത്ത്
ചുവപ്പിനാൽ തളക്കുമവർ ,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
മരിച്ചൊരാത്മാവോതിടും,
പ്രിയരേ....
നെരച്ചൊരീ വാദം
പൊളിച്ചിടാനായ്;
വളമിട്ടൊന്നിനേം
വളർത്തരുതാരും
വിളവു തിന്നുന്ന
കളകളൊന്നിനേയും
അതെ ശരിയാ.... നന്നായി
എന്റെ എല്ലാ സുഹ്രത്തുകളുടേയും -
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു
സ്നേഹം
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനല്ല ശക്തമായ വരികള്‍ നിണം വെറുപ്പാകുന്ന സന്ധ്യകള്‍ നമ്മുകുണ്ടാകുന്നു അതാണിക്കാ..നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂരക്ത പതാക സിന്ദാബാദ് .....
മറുപടിഇല്ലാതാക്കൂശക്തമായ വരികള്‍ ..
മറുപടിഇല്ലാതാക്കൂനല്ല കവിത
ആശംസകള്‍
ആശംഷകള്‍
മറുപടിഇല്ലാതാക്കൂഷാജു,
മറുപടിഇല്ലാതാക്കൂനിന്റെ മികച്ച മറ്റൊരു കവിത!
ആവര്‍ത്തിച്ച ഈ വരികള്‍തന്നെ ഏറ്റം നന്ന്.
"ചുടു രക്തമീ മണ്ണില്‍ വെറുപ്പിന് കറുപ്പ് തേക്കുന്നു,"
നിറയെ തീവ്രതയുള്ള വാക്കുകള്‍!!
ആശംസകള്‍ സുഹൃത്തേ.......
kollaam ,kurachu koodi Nannkaamayirunnu
മറുപടിഇല്ലാതാക്കൂചോര വീണ കയ്യില്‍ നിന്നുയര്‍ന്നു വന്ന പൂമരം... എന്നൊരു പാടും ഉണ്ട്
മറുപടിഇല്ലാതാക്കൂകവിതയെ കുറിച്ച് കൂടുതല്‍ പായാന്‍ അറിയാത്തത് കൊണ്ടാണ് പലപ്പോഴും കവിതാ പോസ്റ്റുകളില്‍ പലതും വായിച്ചു അഭിപ്രായം പറയാതെ പോകാറ്.
മറുപടിഇല്ലാതാക്കൂപക്ഷെ ചില വരികള്‍ അങ്ങനെ മിണ്ടാതെപോകാന് അനുവദിക്കാറില്ല. മനസ്സിനിഷ്ടപ്പെട്ട വരികളാണ് ഈ കവിതകളിലും . പ്രത്യേകിച്ചു ആദ്യ വരികള്‍.
ആശംസകള്‍
കവിത പ്രതിഷേധത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു .ഷാജു കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നല്ല കവിയാകാം ..ആശംസകള്‍
മറുപടിഇല്ലാതാക്കൂഉശിരന് കവിത ...ഇങ്കലാബുമങ്കലാപ്പുമായി..ആ വ്യതിയാനം കൊള്ളാം..
മറുപടിഇല്ലാതാക്കൂഎന്റെ എല്ലാ സുഹ്രത്തുകളുടേയും -
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു
സ്നേഹം
ഷാജു, നന്നായിരിയ്ക്കുന്നു!
മറുപടിഇല്ലാതാക്കൂ'ചിതറിവീണ ഓരോ രക്തത്തുള്ളിയിലും കരയുന്ന ഒരായിരം ചിത്തങ്ങളെ കാണാൻ' കവിക്കെന്ന പോലെ, വാളെടുക്കുന്നവനും കഴിയുന്ന ഒരു കാലത്തിനായി നമുക്കു കാത്തിരിക്കാം.
മറുപടിഇല്ലാതാക്കൂശക്തമായ പ്രതിഷേധത്തിന്റെ വരികള്‍.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഷാജു
ചിതറി വീണൊരു
മറുപടിഇല്ലാതാക്കൂരക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ...
ആര് കാണാന്‍!!!!
ശക്തമായ കവിത.
നല്ല കവിത...
മറുപടിഇല്ലാതാക്കൂആശംസകള്...
ആശംസകൾ
മറുപടിഇല്ലാതാക്കൂപ്രതിഷേധത്തിന്റെ വരികള്‍ കൊള്ളാം ഷാജു ...!!
മറുപടിഇല്ലാതാക്കൂപ്രതിഷേധം ശക്തമായ വരികളിലൂടെ പ്രതിഫലിക്കുന്നു..ആശംസകൾ..!!
മറുപടിഇല്ലാതാക്കൂഎന്റെ എല്ലാ സുഹ്രത്തുകളുടേയും -
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു
സ്നേഹം
ചോര എവിടെയും ചോര ചോരയോട്ടം മനുഷ്യനില്‍ തീവ്ര മാകുന്നു മനുഷ്യത്യം മരിക്കുന്നു , സമകാലീന പ്രശ്നങ്ങളില്‍ ഉരിതിരിഞ്ഞ ഈ കവിത നന്നായി ആശംസകള്‍ ഒപ്പം നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂമനസ്സിരുത്തി ഒന്ന് കൂടി വായിക്കു മുഴച്ചു നില്ക്കുന്ന വരികളെ ചെത്തി മിനുക്കു ചോര പൊടിയാതെ ചുവപ്പ് പടരാതെ
മറുപടിഇല്ലാതാക്കൂDear Shaju,
മറുപടിഇല്ലാതാക്കൂYou have expressed the truth so well...!Congrats!
Sasneham,
Anu
ചെഞ്ചോരപ്പൂക്കളേ
മറുപടിഇല്ലാതാക്കൂചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
വായിച്ചു. ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങള്‍ .......
നന്നായി പറഞ്ഞു. കവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂചൂടുള്ള ആശയം
മറുപടിഇല്ലാതാക്കൂശക്തമായ പ്രതിഷേധം
നല്ല വരികള്‍
യാത്ര തുടരുക .....
ഷാജു ...കവിതയെക്കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല.ഈ കവിത എനിക്കിഷ്ടമായി.നന്നായിരിക്കുന്നു.വീണ്ടും ഗഫൂര്‍ ഇവിടെ വരും..മനോഹരമായ താങ്കളുടെ എഴുത്ത് തുടരുക.ഗഫൂറിന്റെ ആശംസകള്‍
മറുപടിഇല്ലാതാക്കൂ" ചുടു രക്തമീ മണ്ണില്‍ വെറുപ്പിന് കറുപ്പ് തേക്കുന്നു " - വികാരനിര്‍ഭരമായ വരികള്‍.., പ്രതിഷേധത്തിന്റെ കൊടുങ്കാറ്റു കാണാന്‍ കഴിഞ്ഞു. എല്ലാ ഭാവുകളും നേരുന്നു.
മറുപടിഇല്ലാതാക്കൂ