ഓര്‍ത്തോര്‍ത്ത് വെച്ചു
ഞാനെന്റെയോര്മകളില്
ഓര്മയിലുള്ളൊരാ
സ്നേഹസ്വരൂപത്തെ,
നീറ്റലായ് നീറലായ്
ബാല്യത്തിനോര്മകളില്
നീറുംമനസും നിൻമിഴിനീരും ;
നിശ്ചയദാര്‍ഢ്യവും
നന്മനിറ സ്വരങ്ങളും
കേട്ടോര്മകള്ക്കിന്നും
നിന് സുഖവസന്തം...
പാരില്‍ പരന്നൊരു
സുഗന്ധമായ് നീ-
ഭൂമിയാകാശങ്ങൾ
മുട്ടുംപ്രഭയാണ് നീ,
നിർവാജ്യമായി നീന്
ജീവി ദൃഷ്ടാന്തത്തിലൂന്നി-
ജീവിക്കുവാന്‍
മോഹമെന്നില്‍,
ദൈവമില്ലെങ്കില്‍
നീതന്നെയാണെന്റെ
നീറും മനസിലാരാധ്യപാത്രം,
ബാല്യത്തിലെപ്പൊഴൊ
നീ തന്ന വറ്റിന്
അധിമധുരമെന്‍
നാവിലിന്നും,
ലോകത്തിലെവിടെയും
സ്നേഹ പര്യായത്തിന്
അമ്മയല്ലേതൊരു
മറുവാക്കില്ല സത്യം,
ജീവന്റെ കണികകള്‍
വേരറ്റുപോകാത്ത
ജനയത്രി നിറ
വ്യക്ഷമാണീയമ്മാ,
വരികളില്‍ വിവരിക്കാന്‍
വിവര്‍ത്തനതീതമാം,
നിറകാവ്യ രൂപമാണെന്നമ്മാ.....
വറ്റാത്ത സ്നേഹത്തിന്റെ നീരുറവ!! ഉമ്മ.... അമ്മ.....മാതാവ്...
മറുപടിഇല്ലാതാക്കൂഅതെ. മറ്റൊരു വാക്കില്ല.
മറുപടിഇല്ലാതാക്കൂവാക്കുകളിലോതുങ്ങാത്ത വാത്സല്ല്യ പാത്രം ......
മറുപടിഇല്ലാതാക്കൂഅക്ഷരങ്ങലിലടങ്ങാത്ത സ്നേഹ കാവ്യം ... അമ്മ
ആശംസകള്‍ പ്രിയ സുഹൃത്തേ ,,,,,,
ഈ അമ്മക്കവിത നന്നായി.
മറുപടിഇല്ലാതാക്കൂപടന്നക്കാരൻ
മറുപടിഇല്ലാതാക്കൂപട്ടേപ്പാടം റാംജി ഭായി
Shaleer
vettathan
നന്ദി എല്ലാവർകും വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
എത്ര പെയ്താലും തീരാത്തൊരു മഴപോലെ
മറുപടിഇല്ലാതാക്കൂഅമ്മ തന് സ്നേഹകാവ്യം...!
ഷാജുവിന്റെ കൊച്ചു വരികള്‍ എനിക്കിഷ്ടമാണ്...
അമ്മ... അതാണ് സ്നേഹത്തിന്റെ യഥാര്‍ത്ഥ പര്യായം....
മറുപടിഇല്ലാതാക്കൂഹൃദയ വിശാല സ്നേഹം എന്തെന്ന് ശരിക്കും അനുഭവിച്ച അനുഭവിപ്പിച്ച ഒരു പോസ്റ്റ്. സംഭവം ഹൃദ്യം. അമ്മ തൻ സ്നേഹത്തിന് പകരം വക്കാൻ വേറെയൊന്നുമില്ല. അതൊർ സത്യം. ആശംസകൾ.
മറുപടിഇല്ലാതാക്കൂമനോഹരം.. എനിക്കിഷ്ടായി..
മറുപടിഇല്ലാതാക്കൂഎന്റെ അമ്മ,
മറുപടിഇല്ലാതാക്കൂനിന്റെ അമ്മ,
ഭൂമിയാം ഈലോക അമ്മ!!!
സ്മരിക്കുന്നു!
മാതൃസ്നേഹം നിറയട്ടെ, കവിയട്ടെ, തുളുംബട്ടെ അത് കവിതയായി ഒഴുകട്ടെ!
എങ്കിലും പറഞ്ഞു തീര്‍ക്കാനാവുമോ നന്ദി അമ്മതന്‍ പാലിനും അറിവിന്റെ നിറവിനും!
മാതാവിന്റെ സ്നേഹത്തിന് പകരമായി എന്തുണ്ട് ഈ ഭൂലോകത്തില്‍ നമുക്കൊക്കെ എന്ത് മാത്രം സ്നേഹം നല്‍കിയാണ് നമ്മളെയെല്ലാം മാതാവ് വളര്‍ത്തിയത് .നന്നായിരിക്കുന്നു.ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂഅമ്മ എന്ന വാക്കാ നമ്മുടെ ആദ്യ വാക്ക് അത് തന്നെ ആവും നമ്മുടെ അവസാന വാക്കും
മറുപടിഇല്ലാതാക്കൂഎന്റെ ഹൃദയ മിടിപ്പാണ് യെന്റുമ്മ അത് നിലച്ചാല്‍ ഞാനില്ല ..
മറുപടിഇല്ലാതാക്കൂആശംസകള് ഡിയര്‍
അമ്മ.
മറുപടിഇല്ലാതാക്കൂതേൻ മിഠായി പോലെ മധുരിക്കുന്ന പേര്....
കവിത വായിച്ചു......
അമ്മയേക്കുറിച്ച് എത്രയെഴുതിയാലും തീരുമോ...
അമ്മയാണഖിലസാരമൂഴിയിൽ...
"ലോകത്തിലെവിടെയും
മറുപടിഇല്ലാതാക്കൂസ്നേഹ പര്യായത്തിന്
അമ്മയല്ലേതൊരു
മറുവാക്കില്ല സത്യം,......."
നല്ല വരികള്‍
അമ്മയെ കുറിച്ച് എങ്ങിനെയൊക്കെ എഴുതിയാലും ...
മറുപടിഇല്ലാതാക്കൂഅതില് പോരയ്മയില്ലേ എന്ന് നമുക്ക് തോന്നും .
അത്രക്കും അര്‍ത്ഥവ്യാപ്തിയാണ് അമ്മയെന്ന ആ വലിയ സത്യത്തിന് ...
ഷാജു ..കവിത മികച്ചതാക്കി ..
ഓരോ വരികളിലും എന്റെ അമ്മയെ ഞാന്‍ കണ്ടു .. ആശംസകള്‍
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂഅമ്മ, ഉമ്മ എല്ലാറ്റിലും ഒരു മാധുര്യം നിലനില്‍ക്കുന്നുണ്ട്,,, മാതൃത്വം..ഉമ്മയുടെ മടിത്തട്ട് സ്വര്‍ഗ്ഗീയ പൂന്തട്ട്....
മറുപടിഇല്ലാതാക്കൂകവിത നന്നായി ഷാജു..
മറുപടിഇല്ലാതാക്കൂ“ബാല്യത്തിലെപ്പൊഴൊ
നീ തന്ന വറ്റിന്
അധിമധുരമെന്‍
നാവിലിന്നും”
അമ്മ മക്കള്‍ക്ക് ആദ്യമായി കൊടുക്കുന്നത് മുലപ്പാലാണ്.. മാസങ്ങളോളം ആ മുലപ്പാലിന്റെ ബലത്തിലാണ് കുഞ്ഞുവളരുന്നത്.. വളര്‍ന്നു കഴിയുമ്പോള്‍ മുലപ്പാലിന്റെ രുചിയെന്താണെന്ന് പോലും അറിയാഞ്ഞീട്ടും ആ മാധുര്യമെന്നും നാവിന് തുമ്പിലുണ്ടായിരിയ്ക്കും!
വാക്കുകളാലും സ്നേഹങ്ങളാലും കൊതി തീരാത്ത നന്മയുടെ ഉറവിടം..
മറുപടിഇല്ലാതാക്കൂആശംസകള് ട്ടൊ...എത്ര പറഞ്ഞാലും ആസ്വാദിച്ചാലും മതി വരാത്ത സ്നേഹം പകര്‍ന്നതില്‍.!
അമ്മ മനസ്സിനാദരം.
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തിനൊരു സ്നേഹ സലാം.
കുഞ്ഞിനെ മറക്കുന്ന അമ്മയും അമ്മയെ മറക്കുന്ന
മറുപടിഇല്ലാതാക്കൂമക്കളും ഇന്ന് കാലത്തിന്റെ സംഭാവന കൂടി ആണ്..
അവര്‍ക്ക് എങ്കിലും ഈ കവിത പാഠം ആവട്ടെ....
പ്രചോദനം ആയാല്‍ അതിലും നല്ലത്...
ആശംസകള്‍...
നന്ദി എല്ലാവർകും വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
മറുപടിഇല്ലാതാക്കൂ'ദൈവമില്ലെങ്കില്‍
മറുപടിഇല്ലാതാക്കൂനീതന്നെയാണെന്റെ
നീറും മനസിലാരാധ്യപാത്രം,'
ദൈവത്തെ കഴിഞ്ഞാല്‍ അമ്മ , പിന്നെയും അമ്മ , പിന്നെയും അമ്മ
ആഹാ നല്ല വരികള്‍ ......അവസാന വരികള്‍ ആണെന്നിക്ക് കൂടുതല്‍ ഇഷ്ടം
മറുപടിഇല്ലാതാക്കൂYaaa mutheyyyyyy... Athhooosseeee..... Kalakkeettundra hamukkeyyy.... Iyyaara oru multhaaannnn......
മറുപടിഇല്ലാതാക്കൂമാതാവിന് കാല്പാദത്തിന് താഴെയല്ലോ
മറുപടിഇല്ലാതാക്കൂസ്വര്ഗീയാരാമം ..!
ഇത് വരെ ഞാന്‍ വായിച്ച ഷാജുവിന്റെ എനിക്കിഷട്ടട്ട പെട്ട ഒരു നല്ല കവിത ..!!
മറുപടിഇല്ലാതാക്കൂഅതെ അമ്മ ..എല്ലാ നന്മകളുടെയും കൂടിച്ചേരല്‍ !!!നന്നായി എഴുതി ...ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂellaa ammamaarkkumulla samarppanam...... nannayi..... blogil puthiya post..... ATHIRU...... vaayikkane......
മറുപടിഇല്ലാതാക്കൂഅ അമ്മ... വാൽസല്യനിധിയായ അമ്മ..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു.. ആശംസകൾ
നന്ദി എല്ലാവർകും വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
മറുപടിഇല്ലാതാക്കൂGood writing. Congrats.
മറുപടിഇല്ലാതാക്കൂPlease read this post and share it with your friends for a social cause.
http://www.najeemudeenkp.blogspot.in/2012/05/blog-post.html
With Regards,
Najeemudeen K.P
നല്ല കവിത...
മറുപടിഇല്ലാതാക്കൂനല്ല സ്നേഹം തുളുമ്പുന്ന കവിത. അമ്മ ഈ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഏത് സ്ത്രീയെയും അമ്മെ എന്ന് വിളിക്കാം. ഒരു സ്ത്രീക്ക് മാത്രം കിട്ടുന്ന ഒരപൂര്‍വ പദവിയാണ് അമ്മ എന്ന സ്ഥാനം.
മറുപടിഇല്ലാതാക്കൂമുല്ലനേഴി മാഷ് പറഞ്ഞ പോലെ, അമ്മയും നന്മയും ഒന്ന് തന്നെ.
blogil puthiya post....... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU........ vaayikkane..............
മറുപടിഇല്ലാതാക്കൂലോകത്തിലെവിടെയും
മറുപടിഇല്ലാതാക്കൂസ്നേഹ പര്യായത്തിന്
അമ്മയല്ലേതൊരു
മറുവാക്കില്ല സത്യം,
സത്യം.
അമ്മയെ പറ്റി എത്ര പറഞ്ഞാലാണ് അധികമാവുക..
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെ നറും നിലാവല്ലേ നമുക്കമ്മ..
അതെ, സ്നേഹ പര്യായതിനമ്മയല്ലാതൊരു മറുവാക്കില്ല........
മറുപടിഇല്ലാതാക്കൂനന്ദി എല്ലാവർകും വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
മറുപടിഇല്ലാതാക്കൂഅമ്മയെ കുറിച്ച് എന്തെഴുതിയാലും അത് കവിതയാണ്... മനോഹരമായ വരികളില്‍ എഴുതുമ്പോള്‍ ഇരട്ടി മധുരം..
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂ