വികൃതിയാം ബാലന്
ചെളിവാരിയെറിയുന്ന
പോലെയീ പ്രണയം
എന്നെ പലതവണയെറിഞ്ഞു,
വിധിയുടെ ഞെരുക്കം,
ഇടനെഞ്ചില്‍ കുത്തുമ്പോഴും
പ്രണയം വളര്‍ന്നു
പ്രാണന് കൂട്ടായി
വിരഹമെന്നിലൊരു
ഗര്‍ഭസ്ഥ ശിശുവിനെപ്പോലെ
"ഇന്നോ നാളെയൊ"
എന്നു ചൊല്ലി ;
വിളക്കിന്റെ തിരിപോലെ
കത്തി തീരുന്ന പ്രണയത്തിന്
ബാക്കി പാത്രമായ് ഞാന്‍
കരിപോലെ മെല്ലെയണഞ്ഞു,
അപ്പോഴുമാ
ബാല
വികൃതികള്‍
ചെളിയായിയെന്നില്‍ പതിച്ചിരുന്നു
ഇന്നലെ വഴിവക്കിലൊരു-
ഇല പൊഴിഞ്ഞ
വാടിയ തൈമാവ്
ഞാന്‍ കണ്ടു,
പഴംപ്രണയം ചിരിച്ചു
പ്രാണന്റെ മൗനവും
ജീവിത മര്‍മ്മരവുമുര ചെയ്തു
"പ്രണയമൊരു വഴിപോക്കനാണ്".

വികൃതിയായ ചെറുക്കൻ ചരൽ വാരി എറിയുന്ന പൊലെ പ്രമ്യം എന്നേയും പലതവണ എറിഞ്ഞ് ഷാജൂ. അങ്ങനെ എത്ര ഏറുകൾ!
മറുപടിഇല്ലാതാക്കൂഏറുകൾ ഏറ്റുവാങ്ങാൻ മണ്ടുവിന്റെ ജീവിതം പിന്നെയും ബാക്കി. ആശംസകൾ.
വേണ്ടെട്ടോ.......ഈ ചെളിവരിയെറിയല്.. ., :)
മറുപടിഇല്ലാതാക്കൂബാക്കി പാത്രം എന്നത് "പത്രം" എന്നാക്കിയെരു
സ്നേഹത്തോടെ,
പുഞ്ചപ്പാടം
പ്രണയം ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ അത് ചളി വാരി എറിയലും വഴിപോക്കനും ആവും
മറുപടിഇല്ലാതാക്കൂആത്മാര്ത്ഥ പ്രണയം ഒരാള്‍ക്ക് ഒന്നേ കഴിയൂ അത് പരാജയപെടുക ആണെങ്കില്‍ വിരഹം ഒരു സ്മാരകം പോലെ നിലനില്ക്കും ഹൃദയത്തില്‍
ഇന്നലെ വഴിവക്കിലൊരു-
മറുപടിഇല്ലാതാക്കൂഇല പൊഴിഞ്ഞ
വാടിയ തൈമാവ്
ഞാന്‍ കണ്ടു,
നല്ല വരികള്‍ ഷാജു.
നിന്നെ ഒന്നും ചളി വാരി എറിഞ്ഞാല്‍ പോരാ ചാണകം കൊണ്ട് എറിയണം അമ്മാതിരിയല്ലേ കയ്യിലിരിപ്പ് ലോള് ലോള് ലോള്
മറുപടിഇല്ലാതാക്കൂപ്രണയം ഒരു വഴിയാണ് ,വഴിപോക്കനല്ല
മറുപടിഇല്ലാതാക്കൂവ്യക്തികളുടെ സമീപനത്തിനനുസരിച്ച് പ്രണയത്തിന് വ്യത്യസ്ത ഭാവങ്ങള്‍ കണ്ടേക്കാം..... എന്നാല്‍ ആത്മാര്‍ത്ഥ പ്രണയം ഒരിക്കലും വഴിപോക്കനല്ല.... അതൊരിക്കലും നമ്മെ വിട്ടു പോകില്ലാ...... :)
മറുപടിഇല്ലാതാക്കൂകൊമ്പന് പറഞ്ഞത് തന്നെ... അതിലപ്പുറം ഇനിയെന്ത് പറയണം...
മറുപടിഇല്ലാതാക്കൂവിധിയുടെ ഞെരുക്കം,
മറുപടിഇല്ലാതാക്കൂഇടനെഞ്ചില് കുത്തുമ്പോഴും
പ്രണയം വളര്‍ന്നു
പ്രാണന് കൂട്ടായി... പ്രണയം ... വഴി പോക്കനല്ല സഹ യാത്രികനാണ് ..എന്നും കൂടെയുണ്ടാവേണ്ട സഹയാത്രികന് .... നന്നായിരിക്കുന്നു ആശംസകള്‍ ...:))
വികൃതിയാം ബാലന്
മറുപടിഇല്ലാതാക്കൂചെളിവാരിയെറിയുന്ന
പോലെയീ പ്രണയം
എന്നെ പലതവണയെറിഞ്ഞു,
അപ്പോള്‍ ഷാജു തന്നെ ഭാഗ്യവാന് ,,ഞാനാണെങ്കില്‍ വല്ല ചീമുട്ടയുമായിരിക്കും കിട്ടുന്നത് .....
(ആ കോപി പേസ്റ്റ് ടെക്നിക്ക് ഞാന്‍ പഠിച്ചു മോനേ.....)
“ഇന്നലെ വഴിവക്കിലൊരു ഇലപൊഴിഞ്ഞ വാടിയ തൈമാവ് ഞാന്‍ കണ്ടു..” ഈ വരികളിലാണ് കവിതയുടെ ആത്മാവ് കുടിയിരിക്കുന്നതെന്ന് തോന്നി.. ആശംസകള്‍
മറുപടിഇല്ലാതാക്കൂവരികള് ഇഷ്ടായി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമണ്ടൂസന്
മറുപടിഇല്ലാതാക്കൂജോസെലെറ്റ് എം ജോസഫ് ഭായി
മുസ്സാക്കാ
Akbar ഇക്ക
സിയാഫ് അബ്ദുള്‍ഖാദര്‍ ഭായി
Naushu
khaadu..
Shaleer Ali
faisal ഇക്ക
ഇലഞ്ഞിപൂക്കള്‍
പട്ടേപ്പാടം റാംജി ഭായി
അജ്ഞാതന്‍
എന്റെ ബ്ലോഗില്‍ വന്ന് വരികള്‍ വായിച്ചതിനും നിങ്ങളുടെ അഭിപ്രായം പോസ്റ്റിയതിനും നന്ദി സന്തോഷം
പ്രണയം ഒരു വഴിപോക്കനാവാം.പക്ഷേ ആ വഴിപോക്കനോടു ഒന്നു കിന്നരിക്കാത്ത ജീവിതം വെറും വ്യര്‍ഥം
മറുപടിഇല്ലാതാക്കൂപ്രണയം ...
മറുപടിഇല്ലാതാക്കൂഅതില്ലാത്ത ഹൃദയങ്ങള്‍ വിരളം .
ബാല്യ കൌമാര യവ്വന വാര്‍ധക്യ ... അങ്ങിനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അത് നമ്മോടൊപ്പമുണ്ട്. പക്ഷെ അത് പങ്കു വെക്കുന്നതും മധുരതരമാക്കുന്നതും നമ്മിലെ വ്യക്ത്തിയെ അനുസരിച്ചിരിക്കും ... അടയാളം എന്റെ പ്രണയ ചിന്തകളുടെയും അടയാളമായി മാറിയതില്‍ സന്തോഷം. ആശംസകള്‍
പ്രണയമൊരു വഴിപോക്കനാണ് - ശരിയാണ് പ്രണയം സക്ഷ്യമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്.....
മറുപടിഇല്ലാതാക്കൂനല്ല വരികള്‍....
കവിത നന്നായി ഷാജു..
മറുപടിഇല്ലാതാക്കൂപ്രണയം പ്രണയം... ഞാൻ പ്രണയത്തെ വെറുക്കുന്നു. കാരണം പ്രണയം അത് വേദന മാത്രമാണ് എനിക്ക് തന്നിട്ടുള്ളത്.
ആശംസകൾ :)
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു
മറുപടിഇല്ലാതാക്കൂഇന്ദ്രിയങ്ങളില് അത് പടരുന്നു .
എന്താണിത് ? പാട്ടാണോ ,ആണ് പക്ഷെ രണ്ടുവരികളില്‍ ഇത് എഴുതിയ കവി എല്ലാം ഒതുക്കി ,ഇലഞ്ഞി പൂക്കുന്ന ഗ്രാമം അത് നമ്മുടെ ഉള്ളില്‍ ഉണര്‍ത്തിയ ഓര്‍മ്മകള്‍ പൂക്കള്‍ കൊഴിഞ്ഞ ഇടവഴികള്‍ ,നാം പണ്ട് അവിടെ ബാല്യ സഖിക്കു ഒപ്പം പൂപെറുക്കി കോര്‍ത്തു മാലയാക്കിയത് ,നമ്മുടെ ഇന്ദ്രിയങ്ങളില്‍ നിന്നും മാഞ്ഞുപോകാത്ത ആപൂമണം,, അപ്പോള്‍ രണ്ടുവരി പാട്ട് കവിതയുടെ ധര്‍മ്മം നിര്‍വഹിച്ചു ,അങ്ങിനെ ആണോ ഷാജു ..
നല്ല വരികള്‍....
മറുപടിഇല്ലാതാക്കൂപ്രണയം എന്ന വികാരം ഇല്ലാതെ ലോകത്തിന് നിലനില്‍പ്പില്ല....
ഇന്നത്തെ പ്രണയങ്ങള്‍ ഒരിക്കലും നാളത്തെ ദുരന്തങ്ങള്‍ ആവാതിരിക്കട്ടെ....
ആശംസകള്‍...:)
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ട്ടോ ഷാജു. .
മറുപടിഇല്ലാതാക്കൂഇങ്ങിനെ മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയാലേ എനിക്കും തലയില്‍ കയറൂ.
ആശംസകള്‍
പ്രണയം ഒരു വഴിയാണ് ,വഴിപോക്കനല്ല
മറുപടിഇല്ലാതാക്കൂസയാഫ് പറഞ്ഞത് തന്നെ ഞാനും പറയുന്നു
നന്നായിരിക്കുന്നു ഷാജു
ആശംസകള്‍
നല്ല വരികള്‍.... ഷാജു..
മറുപടിഇല്ലാതാക്കൂമധുരമുള്ള ആ പ്രണയകാലം ആരും കൊതിച്ചു പോകുന്നു അല്ലെ, നന്നായിട്ടുണ്ട് വരികള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂമര്യാദക്കല്ലെങ്കിൽ ഇതാകൊഴപ്പം. ചെളിവാരിയേറെപ്പോക്കിട്ടീന്നു ചോദിച്ചാ മതി..!
മറുപടിഇല്ലാതാക്കൂഎന്താഡോ..നന്നാവാത്തത്..!!
വരികൾ ഇഷ്ട്ടായി...!
ആശംസകൾ കൂട്ടുകാരാ.
പ്രണയം ഒരു വഴിപോക്കന് എന്നതൊരു പഴിപോക്കല് ആണോ?
മറുപടിഇല്ലാതാക്കൂപ്രണയം വഴിപോക്കനാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നോ...
മറുപടിഇല്ലാതാക്കൂവരികളൊക്കെ നന്നായിട്ടുണ്ട് ഷാജു ..
മറുപടിഇല്ലാതാക്കൂപക്ഷെ.. എനിക്കീ പ്രണയമ എന്നൊക്കെ കേട്ടാല്‍ ഓടി രക്ഷപ്പെടാന്‍ തോന്നും..
വഴിപോക്കന്മാരാ ചിലപ്പോ അലമ്പുണ്ടാക്കാറുള്ളത്. അത് പോലെ വല്ലതും...?
മറുപടിഇല്ലാതാക്കൂkollaam ....
മറുപടിഇല്ലാതാക്കൂഓരോ കാലഘട്ടത്തിലേയും ഓരോ വഴിപോക്കൻ..
മറുപടിഇല്ലാതാക്കൂനന്നായിരിയ്ക്കുന്നു ട്ടൊ...ആശംസകൾ...!
ലാസ്റ്റ് പാരഗ്രാഫ് ഒരു പാരയായോ എന്ന് സംശയം.
മറുപടിഇല്ലാതാക്കൂപഴംപ്രണയം എന്നോ അതോ പഴയ പ്രണയം എന്നോ?
കവിയുടെ ഉദ്ദേശം വ്യക്തമാക്കൂ.
അല്ലെങ്കില്‍ ഞാനീ ബ്ലോഗില്‍ നിരാഹരമിരിക്കും!
(കണ്ണൂ ഹസാരെ)
പാട്ട് വായിച്ചു
മറുപടിഇല്ലാതാക്കൂവഴിപോക്കന്റെ പ്രണയം ....ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂpranayam manoharamanu, panineer poovu vidarum pole...... pinne blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY........... vayikkane.........
മറുപടിഇല്ലാതാക്കൂഗണ്ണൂരാന്:- മിണ്ടരുത് ഹൊഇഹിഹിഹിഹി
മറുപടിഇല്ലാതാക്കൂഅത് പഴയ പ്രണയം തന്നെ
@shamzi ഹ്ഹാഹഹഹ് ഇതു വരെ ഇല്ല ഇനി ഉണ്ടാകുമോ ഹേയ്
മറുപടിഇല്ലാതാക്കൂഎല്ലാ സ്നേഹ സഹോദരി സഹോദര്ന്മാര്ക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക് ഒരായിരം നന്ദി അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂലളിതമായ വരികളില്‍ നല്ല അവതരണം
മറുപടിഇല്ലാതാക്കൂപ്രണയം ഒരു വഴിപോക്കന് തന്നെയാണ്. നല്ല വരികള്‍. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഒഴുകിത്തീരാത്ത പുഴ പോൽ പിന്നെയും പ്രണയം..
മറുപടിഇല്ലാതാക്കൂലളിതം. സുന്ദരം. ആശംസകള്‍....
മറുപടിഇല്ലാതാക്കൂnannayittundu...... aashamsakal.... blogil puthiya post....... URUMIYE THAZHANJAVAR ENTHU NEDI....... vayikkane........
മറുപടിഇല്ലാതാക്കൂpranayam.........ennum vedanayaanu.... nalla kavitha
മറുപടിഇല്ലാതാക്കൂ