തിട്ടപ്പെടുത്താത്ത പ്രവചനങ്ങളില്‍
പൊട്ടിത്തകരുന്ന മനസ്സുകളില്‍-പല
തവണ പൊട്ടിയ പെരിയാറേ!
നീ പൊട്ടിച്ചിതറി ഈവഴികളില്‍
അന്നെന്റെ മനസ്സില്‍ നിറഞ്ഞ ചളികളും
ചീഞ്ഞ ചവറുകളുമൊഴുക്കി,
ഈ മലിന ചുഴികളില്‍
നീ വീണ്ടും ചെളിവാരിനിറക്കുമോ?
എങ്കില്‍ ഞാനൊന്നരുളാം,
ഈ കിനാപൊയ്കയില്‍ നീ തന്ന
വെളിച്ചവും വിളകളുമെന്നില് വെറും
വിരഹത്തിന് വിത്തുകളാണ്.....
വിദൂരത്ത് സ്വന്തത്തെ കാക്കുന്ന
ബന്ധങ്ങളുടെ വേരുകളില്‍
നീ താണ്ഡവമാടില്ലായെങ്കില്!
ഈ മണ്ണില്‍ വിരിഞ്ഞ
രാ കിനാവുകള്‍, നീ നിന്റെ
ജലജ്വാലകളാല് മായ്ക്കില്ലായെങ്കില്!
എങ്കില്‍,
എങ്കില്‍ മാത്രം..!
പുതിയ കല്‍പ്പടവുകള്‍ നിനക്കായ്
നല്കി നിന്റെയീ കണ്ണീര് തടാകം
എന്നുമായ് നിലനിര്‍ത്താന്‍.
അധികാരികളുടെ അന്ധതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.
இந்த நிலைமையை புரிந்து என் கண்ணே தமிழ் மக்கள் பகவானை, கேரளாகாப்பாற்று, தயவு செய்து இந்திய மக்களின் வாழ்க்கை சேமிக்க ............
"അധികാരികളുടെ അന്ധതക്കെതിരെ നമുക്കു പൊരുതാം ..."
മറുപടിഇല്ലാതാക്കൂഅതെ .അക്ഷരങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ട് .ഉചിതമായ കവിത .മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്റെ ഒരു കവിത 'നാട്ടുപച്ച'യിലുണ്ട് .വായിച്ചു അഭിപ്രായം കുറിക്കുമല്ലോ.
തമിഴ് തീരെ പിടിയില്ല ട്ട്വാ..
അയ്യോ തമിള്‍.... ഇത് കാണുമ്പോ ഇപ്പൊ......................................
മറുപടിഇല്ലാതാക്കൂനമുക്ക് നമ്മളെ ഉള്ളു... സ്വയം രക്ഷിക്കാനായി സമര മുഖത്തെക്കിറങ്ങുക ഓരോ മലയാളിയും...
പ്രാര്‍ത്ഥനകള്‍..
മറുപടിഇല്ലാതാക്കൂചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ചിലരുടെ ശാട്യം കൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ പോകുന്നത് മുപ്പതു ലക്ഷം ആളുകളുടെ ജീവനും , അതിനേക്കാള്‍ ആളുകളുടെ സന്തോഷവും ... ഒരുപാട് ആളുകളുടെ പ്രയത്നവും ഒക്കെയാണ് ..... പ്രവര്‍ത്തിക്കു ... പ്രാര്‍ത്ഥക്ക്
മറുപടിഇല്ലാതാക്കൂഅധികാരികളുടെ അന്തതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.
അതെന്നെ നന്നായി ഇങ്ങനെ എങ്കിലും നമ്മള് പ്രതികരിച്ചില്ലെങ്കില്‍ പിന്നെ അല്ലെ ..
നല്ലത് മാത്രം സംഭവിക്കട്ടെ.....മുരുട്ചി തലൈവിയുടെ മനസ്സ്മാറും എന്നു കരുതാം
മറുപടിഇല്ലാതാക്കൂഅധികാരികളുടെ അന്തതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്..ഈ കുഞ്ഞു മയില്പീലിയുമുണ്ട് പ്രാര്‍ത്ഥനകളുടെ മതില് കെട്ടാം നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പെല്ി
50 വര്‍ഷത്തെ ആയുസ് മാത്രം കണക്കാക്കി സായിപ്പ് പണിത അണക്കെട്ട് ആരോ ചെയ്താ പുണ്യം കൊണ്ട് ഇപ്പോഴും നിലനില്ക്കുന്നു. ഇനി എത്ര നാള്? അധികാരികളുടെ കണ്ണ് തുറക്കാന്‍ എല്ലാവരും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക.
മറുപടിഇല്ലാതാക്കൂപൊരുതാം
മറുപടിഇല്ലാതാക്കൂനമോക്കൊരുമിച്ചു
Mohammedkutty irimbiliyam ഇക്കാ
മറുപടിഇല്ലാതാക്കൂലുട്ടുമോന്
വര്‍ഷിണി ചേച്ചി
ഡി.പി.കെ
ആചാര്യന് ഭായി
വെടിവട്ടം
കൊമ്പന് സായിബ്
ഒരു കുഞ്ഞുമയില്‍പീലി
Reji ഭായി
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
സന്തോഷം
ഷാജു !! ഈ കവിത തന്നെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കെ അറിയൂ അപ്പോഴാ ഒരു തമിഴ് !!
മറുപടിഇല്ലാതാക്കൂഅധികാരികളുടെ അന്തതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
അധികാരികളുടെ അന്തതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.
അനുകൂലമായി നല്ലത് സംഭവിക്കട്ടെ..
മറുപടിഇല്ലാതാക്കൂ(((തമിൾ... ഹോ..!! ഒന്നും മനസിലായില്ല ))))
അന്ധനോടും ബധിരനോടും ഇരുകയ്യും ഉയര്‍ത്തി നിലവിളിച്ച് സഹായം അഭ്യര്‍ഥിച്ചിട്ട് എന്ത് കാര്യം?
മറുപടിഇല്ലാതാക്കൂഷാജു, ആ തമിഴില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ഒന്ന് പറയുമോ? കോപ്പി പേസ്റ്റ് ചെയ്ത് പത്തു തമിഴന്മാര്ക്ക് അയക്കാമല്ലോ.
രാഷ്ട്രീയാന്ധതക്കെതിരെ പൊരുതുക..
മറുപടിഇല്ലാതാക്കൂകവിതക്ക് അഭിനന്ദനങ്ങള്‍..
(അന്തതയല്ല അന്ധത)
NO COMMENTS ,BECAUSE I LOVE YOU
മറുപടിഇല്ലാതാക്കൂnamukku poruthaam... prathishedhathinu thoolikakku athintethaya sthanam und.. anuyojyamaya varikal...
മറുപടിഇല്ലാതാക്കൂ"അധികാരികളുടെ അന്തതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം."
ഐക്യദാര്‍ഡ്യം വരികള്‍ക്കും ചിന്തകള്‍ക്കും...
മറുപടിഇല്ലാതാക്കൂfaisalbabu bae
മറുപടിഇല്ലാതാക്കൂറാംജി bae
Prinsad bae
ആയിരങ്ങളില്‍ ഒരുവന്
Hashiq bae
majeedalloor bae
umer guru
fathu
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
സന്തോഷം
kv
Jefu dear
நல் வாழ்த்துக்கள் .. ഉഗ്രന്‍ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം... ഒരുമിച്ച്
മറുപടിഇല്ലാതാക്കൂതിട്ടപ്പെടുത്താത്ത പ്രവചനങ്ങളില്‍
മറുപടിഇല്ലാതാക്കൂപൊട്ടിത്തകരുന്ന മനസ്സുകളില്‍-പല
തവണ പൊട്ടിയ പെരിയാറേ!..
നമ്മുക്ക് പ്രാര്‍ഥിക്കാം.. ഷാജു..
മനുഷ്യത്വം മറക്കാത്ത നല്ലൊരു ഭാവി ജനതക്കായി..
ജീവിതത്തിന്റെ കടുത്ത യാഥാര്ത്യങ്ങള്ക്ക് മുമ്പില്‍ ഷാജുവിന്റെ ഈ കവിത ഒരു സാന്ത്വനം ആകട്ടെ ...
മറുപടിഇല്ലാതാക്കൂപൊരുതാനുറച്ച മനസ്സുകള്‍ക്കൊപ്പം പ്രാര്‍ത്ഥനകളോടെ....
മറുപടിഇല്ലാതാക്കൂகவிதை ரொம்ப நல்லாருக்கு . ரொம்ப தேங்க்ஸ்
മറുപടിഇല്ലാതാക്കൂoru mullapperiyaar vilaapam! nannaayi..!!
മറുപടിഇല്ലാതാക്കൂഅധികാരികളുടെ അന്ധതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.
ഇക്കാര്യത്തില്‍ പോരാട്ടം ഒന്നിച്ചാകാം സുഹൃത്തേ ...
ഇവര്‍ക്കൊക്കെ നഷ്ടപെട്ട കാഴ്ച തിരികെ കിട്ടും വരെ ...
ആശംസകള്‍ ഷാജു ..
ഷുക്കൂര്‍
മറുപടിഇല്ലാതാക്കൂതിരിച്ചിലാന്
Mons
ഇലഞ്ഞിപൂക്കള്‍
Shukoor bae
cinimalochana
വേണുഗോപാല്‍ ഭായി
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
നല്ല കവിത
മറുപടിഇല്ലാതാക്കൂതമിഴിലെഴുതിയതു മനസ്സിലായില്ല..
കവിത കൊള്ളാം.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു.
njaan veendum vannu .onnu koodi ee kavitha vaayikkan!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്..
മറുപടിഇല്ലാതാക്കൂവായിച്ചിരുന്നു. അഭിപ്രായം പറയാന്‍ വൈകി.
മറുപടിഇല്ലാതാക്കൂപ്രതിഷേധത്തിന്റെ ഈ കവിത നന്നായി ഷാജു .
കൂടെ എന്റെ പ്രാര്‍ത്ഥനയും .
അഭിനന്ദനങ്ങള്‍
Subhaparyavasaayi aayirikkatte ennu prarthikkam. Post nannayi... :)
മറുപടിഇല്ലാതാക്കൂRegards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)
കവിത നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകവിതയെ പറ്റി കൂടുതല്‍ പറ യാനാളല്ല.. എങ്കിലുമീ വിഷയത്തിലുള്ള നൊമ്പരങ്ങള്‍, ആകുലതകള്‍, പ്രതികരണങ്ങള്‍ എല്ലാം മനസില്‍ നിന്ന് വരുന്നതാകയാല്‍ ഏവര്‍ക്കും ഹൃദയത്തില്‍ കൊള്ളും
കാലിക പ്രസക്തം ....
മറുപടിഇല്ലാതാക്കൂഅന്ധത നടിക്കുന്ന അധികാരി വര്‍ഗ്ഗവും ,വിഹ്വലരായ ജനതയും ...ഇടക്ക് കണ്ണു തുറന്നു ഇരിക്കുകയാണ് നമ്മള് ...
ഇനിയും എഴുതുക ...
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
മറുപടിഇല്ലാതാക്കൂശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
പ്രാര്‍ഥിക്കാം....... അധികാര വര്‍ഗ്ഗത്തിന്റെ ചെളിമൂടിയ മനസ്സുകളിലേക് ഒരിത്തിരി കാരുണ്യത്തിന്റെ നേര്‍ത്ത വെട്ടമെങ്കിലും ചെന്ന് ചേരാന്‍....dear....frnd...നന്നായി എഴുതി കേട്ടോ.. പ്രതിഷേധത്തിന്റെ ഈ ശബ്ദം...മാറ്റൊലി കൊള്ളട്ടെ.......
മറുപടിഇല്ലാതാക്കൂസാഹിത്യത്തില് ചാലിച്ച ഒരു നല്ല രചന,
മറുപടിഇല്ലാതാക്കൂആശംസകള്,
കേവല മുദ്രകള കൊണ്ടെന്തുണ്ട് ഗുണം.
മറുപടിഇല്ലാതാക്കൂകഴിയുമോ..? മുഖങ്ങളില്‍ ഒറ്റുകാരനെന്ന് മുദ്രണം ചെയ്തിട്ടും അക്കൂട്ടങ്ങളെ വിശ്വസിച്ചു മഹിത ജനാധിപത്യമെന്നു ഘോഷിക്കുന്ന മണ്ടത്തരത്തില്‍ നിന്നും വിടുതല്‍ നേടാന്‍. എങ്കില്‍, ഒരു ശ്വാസ താളത്തിന്റെ അകലത്തില്‍ ഹൃദയഭാഷ കേള്‍ക്കാനാകും..!
കവിത കൊള്ളാം. ഈ ബ്ലോഗ് ഞാനെന്റെ വായനശാലയിൽ ഉൾപ്പെടുത്തുന്നു. വായനശാല
മറുപടിഇല്ലാതാക്കൂഅധികാരികളുടെ അന്ധതക്കെതിരെ
മറുപടിഇല്ലാതാക്കൂനമുക്ക് പൊരുതാം.
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
മറുപടിഇല്ലാതാക്കൂസമകാലീന കവിത. നന്നായിട്ടുണ്ട്.ആശംസകള്‍...
മറുപടിഇല്ലാതാക്കൂപിന്നെ ഷൈജു അണ്ണാച്ചി, എന്തേ തമിഴൊക്കെ ആവിടിവിടെ ചിതറി കിടക്കുന്നത്.:)
ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതാനുള്ള മനസ്സ് ഇപ്പോഴില്ല. പക്ഷെ , ഇതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. വാക്കുകള്‍ മനസ്സിനെ വലിച്ചു കീറുന്ന നൊമ്പരമാണ് ഇതിന്റെ സത്വം.
മറുപടിഇല്ലാതാക്കൂആശംസകള്
എന്ത് പറയാനാണിനി...:(
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങള് ഒരുപാട് നന്ദി
മറുപടിഇല്ലാതാക്കൂലക്ഷക്കണക്കിനു ആളുകളുടെ പ്രാർത്ഥനയുണ്ട് ഷാജൂ, മുല്ലപ്പെരിയാറിന്റെ നില നില്പിന്. അത് അത്രയധികം ജനങ്ങളെ ഒരുമിച്ചു വഞ്ചിക്കില്ലാ എന്ന നമ്മുടെ വിശ്വാസത്തിൽ നമുക്ക് മുറുകെ പിടിക്കാം. നന്നായിരിക്കുന്നു ആശംസകൾ.
മറുപടിഇല്ലാതാക്കൂமுல்லைப்பெரியார் അല്ലെടാ.. முல்லைப்பெரியாறு ആണ്.
മറുപടിഇല്ലാതാക്കൂ