2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണക്കാലം

പൂത്താലമേന്തിയ കുപ്പിവള കൈകളും
പൂക്കുട ചൂടിയ വെണ്‍ താരകങ്ങളും
പാതിര നേരത്തില്‍ അലിഞ്ഞ് പോയി
ദൂരേക്ക് ദൂരേക്ക് പോയി മറഞ്ഞു ,

നിദ്രയില്‍ സ്വപ്നങ്ങള്‍ തീര്‍ക്കുമീ രാവുകള്‍,
നിന്നിലെ മുഖമെന്നില്‍ ഓണ നിലവായി
നീ തന്ന മന്ദാര, തെച്ചി പൂവുകളാല്‍
അത്തപൂവിട്ടു നാം പൂപ്പാട്ട് പാടി,

മഞ്ഞിന്‍ തുള്ളികള്‍ നന്നപിച്ചൊലിപ്പിച്ച
വഴിവക്കിനരികിലെ മുല്ലാപ്പൂവേ...
നീയെന്‍ മനസ്സില്‍ പൂവിടുമോര്‍മകള്‍
ഇന്നെന്റെ ഊഷര ഹൃത്തില്‍ പൂത്തു

തിരുവോണ നാളില്‍
നിന്‍ തെക്കേ കോലായില്‍,
ഒന്നായ് വിരിച്ചൊരു വാഴില തുമ്പില്‍
ഒന്നിച്ചുണ്ടില്ലെ അന്നൊരോണ സദ്യ,

എവിടെ നിന്നോ വന്ന വഞ്ചിയില്‍ കേറി,
നിളയുടെ ഓളങ്ങള്‍ മുറിച്ച് മുറിച്ച്
ദൂരേക്ക് ദൂരേക്ക് പോയി മറയാം
ഓണ നിലാവിനെ തേടിപോകാം...


ചിന്നം വിളിചെത്തി ചിങ്ങമാസത്തില്‍
ചെന്താമര വിരിയുന്നീ ഓണക്കാലം,
എങ്ങോ പോയ് മറഞ്ഞെന്‍ ഓര്‍മകളില്‍
നിന്നേങ്ങോട്ടെ എങ്ങൊട്ടൊ പോയ്‌ മറഞ്ഞു .


30 അഭിപ്രായങ്ങൾ:

  1. നല്ല മനോഹരമായ വരികള്‍.
    ഇഷ്ടായി ഷൈജു
    ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട് എനിക്ക് പെരുത്ത് ഇഷ്ടായി തുടര്‍ന്നും പ്രതീക്ഷിക്കുന്നു.....
    ഓണസംഷകള്‍

    മറുപടിഇല്ലാതാക്കൂ
  3. ലളിതമായ വരികള്‍.. നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. @ചെറുവാടി
    @ഋതുസഞ്ജന
    @Najmu
    @Jefu bae
    @ഒലീവ്‌
    നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്

    മറുപടിഇല്ലാതാക്കൂ
  5. ഓര്‍മയിലെ പൊന്നോണത്തിന്‍ അടയാള വാക്കുകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഷാജു ,,അക്ഷര പിശകുകള്‍ കുറച്ചുണ്ട് .,തിരുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ
  7. മനോഹരമായ വരികള്‍ ..ഓണാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  8. വളരെ നല്ല വരികള്‍ . സമൃദ്ധിയുടെ ഓണസംസകള്‍ അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്
    ഓണസംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. എവിടെ നിന്നോ വന്ന വഞ്ചിയില്‍ കേറി...........!

    മറുപടിഇല്ലാതാക്കൂ
  11. നല്ല വരികള്‍...
    ഒരു നല്ല ഓണം ആശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  12. ഷാജു നല്ലവരികള്‍...ഓര്‍മയിലെ ഓണം മനസില്‍പെയ്തിറങ്ങുന്നു....

    മറുപടിഇല്ലാതാക്കൂ
  13. നന്നായിരിക്കുന്നു ഷാജു..
    ഞാനിവിടെ ആദ്യമാണ്
    ഇനയങ്ങോട്ട് പിന്തുടരുന്നവരുടെ കൂട്ടത്തിൽ ഞാനും.......

    മറുപടിഇല്ലാതാക്കൂ
  14. സംഗതി എനിക്കിഷ്ടായി..
    ഞാന്‍ ഒരു ഓണ'രീതി'യിലൊക്കെ പാടി നോക്കി..

    ഓണം കഴിഞ്ഞെങ്കിലും ഓണാശംസകള്‍..(അടുത്തതിലെക്കാ..)

    മറുപടിഇല്ലാതാക്കൂ
  15. നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്
    @ oduvathody പ bae
    @ ജാനകി..sis
    @ വാല്യക്കാരന്‍.

    മറുപടിഇല്ലാതാക്കൂ
  16. ഹായ് ..പാടാന്‍ നല്ല രസം...താളം ഉണ്ട്..എനിക്കിഷ്ടായിട്ടോ ഷാജു

    മറുപടിഇല്ലാതാക്കൂ
  17. ഇതൊരു പാട്ടായി പാടി റെക്കോഡ്‌ ചെയ്തു നോക്കൂ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  18. വരികള്‍ കൊള്ളാം
    അക്ഷര തെറ്റുകള്‍ ശ്രദ്ദിക്കണേ
    :)

    മറുപടിഇല്ലാതാക്കൂ
  19. നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്

    മറുപടിഇല്ലാതാക്കൂ