2011, ജൂലൈ 16, ശനിയാഴ്‌ച

ലിമ്പുകള്‍

 അരാജകത്വത്തിന്‍റെ വിളക്കുകളേന്തി
നൈല്‍ നദിക്ക്  മീതേ തീപുകയുയര്‍ത്തി
രോദനത്തിന്‍ ഗര്‍ജ്ജ നാളമുറകളുയര്‍ത്തി
നൈല്‍കരയെ യുദ്ധ മുഖരിതമാക്കി നിങ്ങള്‍


സിസേറിയന്‍ യന്ത്രതോക്കുകളേന്തി
പെറ്റു വീണ കൈകുഞ്ഞിനെ പീരങ്കിയില്‍ കോര്‍ത്ത്
നീട്ടി വലിച്ച് ട്രിപൊളിയിലേക്ക് പായിക്കുന്ന
നിങ്ങളീ കാണിക്കുന്നത് ആവേശത്തിന്‍റെ അധിനിവേശമോ?


പാശ്ചാത്യന്‍റെ കൊഴുത്ത ക്രൂഡോയിലിന്‍ ദാഹം
പാവങ്ങള്‍ ലിമ്പുകള്‍ക്കറിയില്ലാ ഈ ദാഹം
ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില
ജീവതമില്ലാത്ത പാവം ലിമ്പുകള്‍

കത്തും വെയിലും പൊള്ളും മണലിലും
കയ്യില്‍ ചുടുതോക്കേന്തി പായുന്നവന്‍റെ
കാലില്‍ നിന്നും രക്തമൊലിച്ച്
കണം കാലിന്‍റെ അടിയിലേക്കിറങ്ങുന്നു

അവിടെ
വിയര്‍പ്പിന്‍റെ  കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി. 

44 അഭിപ്രായങ്ങൾ:

  1. '...ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില
    ജീവതമില്ലാത്ത പാവം ലിമ്പുകള്‍...'

    കവിത നന്നായി.
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍ജൂലൈ 16, 2011 5:30 AM

    വളരെ നന്നായിരിക്കുന്നു ഷാജു.... ആനുകാലിക സമൂഹിക ജീവിതങ്ങളെ തീഷ്ണമായ ഭാഷയില്‍ തന്നെ പ്രതിഷേധിചിരിക്കുന്നു.keep it up

    മറുപടിഇല്ലാതാക്കൂ
  3. നന്ദി കൊമ്പന്‍ ഭായി
    നന്ദി പ്രഭചേട്ടാ
    അന്ദി ആശ ചേച്ചീ

    മറുപടിഇല്ലാതാക്കൂ
  4. പെറ്റു വീണ കൈകുഞ്ഞിനെ പീരങ്കിയില്‍ കോര്‍ത്ത്
    നീട്ടി വലിച്ച് ട്രിപൊളിയിലേക്ക് പായിക്കുന്ന
    നിങ്ങളീ കാണിക്കുന്നത് ആവേശത്തിന്‍റെ അധിനിവേശമോ

    നല്ല അവതരണം ശക്തിയുള്ള വാക്കുകള്‍ ആശംസകള്‍ ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍ജൂലൈ 16, 2011 8:41 AM

    വിയര്‍പ്പിന്‍റെ കൂടെ
    രക്ത ഗന്ധവും
    വിശപ്പിന്‍റെ കൂടെ
    വിധിയുടെ നൊമ്പരവും ബാക്കി/....
    നല്ല വാക്കുകള്‍.. ശക്തിയുള്ള വാക്കുകള്‍...

    മറുപടിഇല്ലാതാക്കൂ
  6. നന്ദി പൊന്മളക്കാരന്‍
    റാണിപ്രിയ
    നെല്ലുള്ളിക്കാരന്‍
    അമ്മാര്‍

    നന്ദി

    മറുപടിഇല്ലാതാക്കൂ
  7. രക്ത ഗന്ധവും വിധിയുടെ നൊമ്പരവും ................
    ഹൃദയത്തിലെത്തുന്നു. നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. അവസാന വരികൾ വളെരെ തീഷ്ണമുള്ളതായിരിക്കുന്നു ഷാജു.. ആശംസകൽ..

    മറുപടിഇല്ലാതാക്കൂ
  9. കവിയുടെ ശക്തമായ രോഷം നന്നായി പ്രതിഫലിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  10. നല്ല അവതരണം അവസാന വരികൾ നന്നായി.
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായിരിക്കുന്നു................

    മറുപടിഇല്ലാതാക്കൂ
  12. അനീതിക്കെതിരെ യൗവ്വന തീഷ്ണതയില്‍ നിന്നും ഉയര്‍ന്ന വാക്കുകള്‍...
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  13. അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി
    അഹമ്മദ് ഭായി
    ജെഫു
    ചീരാമുളക്
    മലബാരി
    ഋതുസഞ്ജന
    ബിനോയ് ഭായി
    INTIMATE STRANGER
    റെജി ഭായി
    എല്ലാവര്‍കും നന്ദി

    മറുപടിഇല്ലാതാക്കൂ
  14. അധിനിവേശത്തിന്‍റെ ബാക്കിപത്രങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  15. മനസ്സില്‍ തട്ടിയ വരികള്‍

    മറുപടിഇല്ലാതാക്കൂ
  16. കാലത്തിന്‍ വെട്ടിപ്പിടുതക്കാര്‍ കൈ കോര്‍ത്തപ്പോള്‍ സംഹാര താണ്ടവം ആദി തിമിര്‍ക്കുന്ന അധികാരി വര്‍ഗമേ, നിങ്ങള്‍ നാടിന്റെ വിപത്ത് ...വിപത്ത്...വിപത്ത്...ഷാജു സന്ദേശം നന്നായി...

    മറുപടിഇല്ലാതാക്കൂ
  17. വാക്കുകള്‍ ജ്വലിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. രക്ഷകരാല്‍ സംഹരിക്കപ്പെടുക... ലിബിയക്കാര്‍ നിസ്സഹായാവസ്ഥയിലാണ്....നാലു വരികളില്‍ ഐക്യദാര്‍ഢ്യം...അതെങ്കിലത്...അതിലുമപ്പുറം നമുക്കെന്താവും...നന്ദി ഷാജൂ...

    മറുപടിഇല്ലാതാക്കൂ
  19. മജീദ് അല്ലൂര്‍ ഭായി
    majeed koorachund ഭായി
    pranaamam
    ഹാഷിക്ക് ഭായി
    ashraf meleveetil ഭായി
    abduljabbar vattapoyilil ഭായി

    അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  20. തീവ്രതയുള്ള വരികള്‍.ആ ജനതയോട് ഹൃദയം കൊണ്ട് ഐക്യദാര്‍ഢ്യം സാധിച്ച ഒരാള്‍ക്കേ വരികളില്‍ ഇത്ര തീവ്രവികാരം സന്നിവേശിപ്പിക്കുവാന്‍ കഴിയൂ.

    ഈ തൂലികയുടെ ഉടമക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  21. പ്രിയ സുഹ്രുത്തേ,ഞാന്‍ ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത് .ഈ ബ്ലോഗ്‌ എന്‍റെ ദൃഷ്ടിയില്‍ പെട്ടിരുന്നില്ല .അതെന്‍റെ ദു:ഖം ....ഇനി ശ്രദ്ധിച്ചു കൊള്ളാം.Thanks a lot...

    മറുപടിഇല്ലാതാക്കൂ
  22. ...അവിടെ വിയര്‍പ്പിന്റെ കൂടെ രക്ത ഗന്ധവും വിശപ്പിന്റെ കൂടെ വിധിയുടെ നൊമ്പരവും ബാക്കി .നല്ല വരികള്‍ .ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  23. ഇരകളുടെ ദൈന്യതയുടെ ചിലവില്‍ കരുത്തരാകുന്ന അധിനിവേശ പരിഷകള്‍ക്ക് നേരെ പാരമ്പര്യത്തെ നിഷേധിക്കുന്ന പുതിയ യുദ്ധമുറകളാണ് ഇനിയാവശ്യം.

    കവിതക്കഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  24. ആദ്യമായി ഒരു കവിത ,വിവരമുള്ളവരുടെ വിശധീകരണമില്ലാതേ മനസ്സിലായി ..ഇങ്ങനെ സിമ്പിളാക്കി പറയ്ഷ്ടാ അപ്പോള്‍ എന്നെ പ്പോലത്തെ വിവരം കുറഞ്ഞവര്‍ക്കും കട്ട്‌ പേസ്റ്റ് ചെയതു സുഘിപ്പി ക്കാതെ സത്യ സന്ധമായി കമന്ട്ടാമല്ലോ ....

    മറുപടിഇല്ലാതാക്കൂ
  25. കവിത പെട്രോളിന് സമം. കത്താന്‍ തയ്യാറായി നില്ക്കുന്നു. ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  26. "അവിടെ
    വിയര്‍പ്പിന്‍റെ കൂടെ
    രക്ത ഗന്ധവും
    വിശപ്പിന്‍റെ കൂടെ
    വിധിയുടെ നൊമ്പരവും ബാക്കി."
    ------ nannayirikkunnu..

    മറുപടിഇല്ലാതാക്കൂ
  27. "അവിടെ
    വിയര്‍പ്പിന്‍റെ കൂടെ
    രക്ത ഗന്ധവും
    വിശപ്പിന്‍റെ കൂടെ
    വിധിയുടെ നൊമ്പരവും ബാക്കി"

    അതി തീവ്രമായ വരികള്‍ ..മനോഹരമായ അവതരണവും..അഭിനദ്ധനങ്ങള്‍ ഷാജു

    മറുപടിഇല്ലാതാക്കൂ
  28. യൌവനത്തിന്റെ തീക്ഷ്ണതയില്‍ പൊള്ളുന്ന അവതരണം... നന്നായിട്ടുണ്ട്, ഇനിയും ഇനിയും എഴുതുക.. ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  29. കവിതകള്‍ വായിച്ചു ഇത് മാത്രം അല്ല, താഴേക്കുള്ള എല്ലാം ..എല്ലാം നന്നായിട്ടുണ്ട് .നല്ല ശക്തി യുണ്ട് ഭാഷക്കും അവതരണത്തിനും ...ഏറ്റവും ഇഷ്ട്ടമായത് "പെണ്ണ് "തന്നെ
    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  30. ആ രോഷത്തിന് എല്ലാ വിധ ഐക്യദാര്‍ഡ്യവും..

    മറുപടിഇല്ലാതാക്കൂ
  31. ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില..
    ഇഷ്ടപ്പെട്ടു ...
    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  32. അവിടെ വിയര്‍പ്പിന്റെ കൂടെ രക്ത ഗന്ധവും വിശപ്പിന്റെ കൂടെ വിധിയുടെ നൊമ്പരവും ബാക്കി .വളരെ തീഷ്ണമായ വരികള്‍ . ഭാവുകങ്ങള്‍ ഷാജു

    മറുപടിഇല്ലാതാക്കൂ
  33. ചരിത്രം എന്നും ദുരാഗ്രഹി ആണ് എന്നു എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട് ,അല്ലെങ്കില്‍ നൈല്‍നദീ തടം ഈ രോധനങ്ങള്‍ നാളെക്കായ് കാത്തു വയ്ക്കുമോ ...?


    ഷാജൂ....ആ വിരല്‍ തുംബുകളുടെ സ്പന്ദനം ഇവിടെ എനിക്കറിയാണ്‍ കഴിയുന്നുണ്ട് !!!!!

    മറുപടിഇല്ലാതാക്കൂ