2011 ഏപ്രിൽ 19, ചൊവ്വാഴ്ച

സള്‍ഫാന്‍

ഈറനണിഞ്ഞ മഞ്ഞിലും
ഇറയില്‍ ഒലികുന്ന തുള്ളിയിലും
തലതല്ലുമീ തിരയിലും
അലയടിക്കുമീ കാറ്റിലും
ഒലിച്ചിറങ്ങുന്ന മഴയിലും
വിഷവിത്ത് വിതച്ച്
കൊയ്ത് നടത്തിയിട്ട്
കിട്ടിയ വിളയുടെ പങ്ക്
വിഷത്തിന്റെ നേര്‍ത്ത തേങ്ങലുകളാല്ലാതെന്ത്?
സള്‍ഫാന്റെ മക്കളാണോ നാം!
പിശാചിന്റെ പുത്രനാണവന്‍
എന്റെ കഴുത്തില്‍ പിടിച്ച
എന്‍ഡോസള്‍ഫാന്‍,
യുവതിയുടെ  ഗര്‍ഭപാത്രത്തില്‍
സള്‍ഫാന്‍ ബീജം കുത്തിനിറച്ച്
സ്വയം വീരന്മരായവര്‍
നിങ്ങളും നാളെയുടെ വിഷപ്പാമ്പുകള്‍
എന്തിനാണ് ദൈവത്തിന്റെ ഈമണ്ണില്‍
വിത്തുവിതച് സ്വര്‍ണ്ണം  കൊയ്യുന്ന ഈ ഭൂമിയില്‍
വിഷം വിതച്ച് വിരഹം കൊയ്യണം
നിര്‍ത്തൂ ഈ ഒളിയാക്രമണം
ഉത്തരവാധികള്‍ പിശാചിന്റെ കുപ്പായമണിഞ്ഞവര്‍
നിങ്ങള്‍ മനുഷ്യരല്ല
ഉത്തരവാധികള്‍ നിങ്ങള്‍ വെറും മാറാലകള്‍
ഒഴിഞ്ഞ വീടിന്റെ മൂലയില്‍ തള്ളിയ ശൂന്യമാറാലകള്‍
ഒരിക്കല്‍ തൂപുവടിയാല്‍ ഈ വലയറ്റുപോകും
മലരിലും മധുവിലും മലം തീറ്റിക്കുന്നവര്‍
പണത്തിനു താഴെ സള്‍ഫാന്‍ വിതക്കുന്നവര്‍ക്ക്
മുകളിലൂടെ ആ വിഷ സര്‍പം
ഒരിക്കല്‍ നിങ്ങളുടെ മുഖത്തേക് സള്‍ഫാന്‍ ചീറ്റും
എന്‍ഡോസള്‍ഫാന്‍

22 അഭിപ്രായങ്ങൾ:

  1. പിശാചിന്റെ പുത്രനാണവന്‍....ഐക്യധാർഡ്യം.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  2. Saju.........നന്മനേരുന്നു ഇവനെ കല്ലെറിഞ്ഞതിന്

    മറുപടിഇല്ലാതാക്കൂ
  3. എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് പഠിച്ചു ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

    മറുപടിഇല്ലാതാക്കൂ
  4. ഭരണകൂടം പുതിയ ഇരകള്‍ക്കായി കാതോര്‍ക്കുന്നു.പ്രജകളെ വിഷം കൊടുത്ത് കൊല്ലാതെ കൊല്ലുന്ന ഭരണകൂടം ലോകത്ത് ഇപ്പോള്‍ ഇന്ത്യ മാത്രമാണ്.അന്നാ ഹസാരെയേ പോലുള്ളവര്‍ ഈ വിഷയത്തിലും ശ്രദ്ധപതിപ്പിക്കെണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയും കവിതയും മാത്രം എഴുതുന്ന സമകാലീന എഴുത്തുകാര്‍ക്കിടെയില്‍ ഷാജു എന്നും വേറിട്ട്‌ നില്‍ക്കുന്നു
    അഭിനന്ദനങ്ങള്‍. ഇങ്ങനെ ഉള്ള ദുഷ്ട ശക്തികള്‍ക്കെതിരെ നമുക്കും കൈ കോര്‍ക്കാം.

    മറുപടിഇല്ലാതാക്കൂ
  6. നന്ദി എല്ലാവര്‍കും കൈകള്‍ ചേര്‍ത്ത ഒത്തൊരുമിച്ച് പ്രതികരികാം,
    thx
    JEFU,alavikka,Sreejith bae,Reji bae,ashachechi

    മറുപടിഇല്ലാതാക്കൂ
  7. ലോകം മുഴുവന്‍ കാണുന്നു, എന്നിട്ടും
    പിശാചിന്‍റെ മക്കളെ,
    നിങ്ങളത് കാണുനില്ല
    നിങ്ങളറിയുന്നില്ല ആ വേദന,
    നിങ്ങള്‍ കാണുന്നില്ല ആ മനുഷ്യ കോലങ്ങളെ..

    പ്രതികരിക്കാന്‍ പോലും സാദിക്കാത്തവര്‍ക്ക്
    വേണ്ടി ഞങ്ങള്‍ ഉണ്ടാവും,
    നിങ്ങളിത് കാണുന്നതുവരെ..

    ഞാനുമുണ്ട് താങ്കളോടൊപ്പം ഈ യുദ്ധത്തില്‍

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. endosalphan nirodhikkoo pavangale rakshikkoo,,,,,,kannullavar ningalodoppam....

    മറുപടിഇല്ലാതാക്കൂ
  9. കാലത്തോടും കാലത്തിന്റെ ആവശ്യങ്ങളോടും പ്രതികരിക്കുന്നതാണ് നല്ല കവിത എങ്കില്‍, ഇതെഴുതിയ കവിയെയും കവിതയെയും പ്രശംസിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  10. അക്ഷര കൂട്ടങ്ങളെ കൊണ്ട് പീടിതരുടെ പക്ഷം ചേര്‍ന്ന സഖ്‌വിനു അഭിവധിങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  11. പ്രതിഷേധത്തിന്‍റെ കവിത നന്നായി .
    എന്‍ഡോസള്‍ഫാന്‍ നിരോധനം സാധ്യമാകട്ടെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നിരോധനം അത്യാവശ്യം...പക്ഷെ കനിയെണ്ടാവര്‍ കനിയുന്നില്ലല്ലോ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. കൈകോര്‍ത്ത് ഒറ്റസ്വരത്തില്‍ സമരം വിളിച്ചതിന് നന്ദി
    എല്ലാവര്‍കും

    മറുപടിഇല്ലാതാക്കൂ
  14. ഈ മാരകവിപത്തിനെ കെട്ടുകെട്ടിയ്ക്കുന്നതിനായി എല്ലാപേര്‍ക്കും ഒത്തൊരുമിച്ച് പോരാടാം.ഇപ്പോഴും ഈ കീടനാശിനിയ്ക്കു വേണ്ടി നിലകൊള്ളുന്ന നികൃഷ്ടജന്മങ്ങള്‍ തുലഞ്ഞുപോട്ടെ

    മറുപടിഇല്ലാതാക്കൂ
  15. ഈയൊരു വലിയ നാശം ഇന്നും ഉന്മൂലനം ചെയ്യാന്‍ തയ്യാറാവാത്ത നമ്മുടെ അധികാരിവര്‍ഗ്ഗം എത്രത്തോളം വലിയ ശാപമാണ് ഏറ്റു വാങ്ങുന്നത്...
    ഷാജുട്ടാ നീ നന്നായെഴുതി കേട്ടോ... ഈ പാപികളുടെ മനസ്സലിഞ്ഞ്‌ നിരപരാധികളായ ഒരു സമൂഹത്തെ രക്ഷിക്കുവാനുള്ള സാഹചര്യം ഉണ്ടാകുമാറാവട്ടെ ...

    ഞാനും ഒരു രണ്ട് വരി എഴുതട്ടെ... ഇങ്ങനെയൊക്കെയല്ലേ നമുക്ക് പ്രതികരിക്കുവാന്‍ കഴിയൂ അല്ലേ???

    മറുപടിഇല്ലാതാക്കൂ
  16. നന്ദി ബൈജുട്ടാ,ശ്രീകുട്ടാ
    ഒത്തൊരുമിക്കാം

    മറുപടിഇല്ലാതാക്കൂ
  17. "ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു."

    കാലിക പ്രസക്തിയുള്ള ഈ കവിത വളരെ നന്നായിരിക്കുന്നു; തൂലിക കല്‍ പടവാള്‍ ആകട്ടെ. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  18. @appachanozhakkal
    @Sreejith kondottY
    നന്ദി കൂടെ നിന്നതിനും ജെയ് വിളിച്ചതിനും

    മറുപടിഇല്ലാതാക്കൂ
  19. കാലിക പ്രദ്യാനം ഉള്ള കവിത നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  20. കാലിക പ്രസക്തിയുള്ള ഈ കവിത വളരെ നന്നായിരിക്കുന്നു; തൂലിക കല്‍ പടവാള്‍ ആകട്ടെ. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ