പണ്ട് ഞാന്‍ എന്റെ മനസില്‍ കുറിചിട്ട
ഒരു ചെറു കവിതയുടെ
സരമാം തൊല്ലു വരികളില്‍ ചിലത്
നീ- നിന്റെ മൂളിപാടാക്കിയതായി
സ്വപ്നം കണ്ടു ഞാന്‍ ഇന്ന്;
വരികളില്‍ ചിലെതെല്ലാം
ശ്രുധി മധുരമായ് നിന്റെ-
ചെറു ചുണ്ടില്‍ നിന്നും ഉതിര്‍ന്ന് ഉതിര്‍ന്ന്
സ്വരം പകര്‍ന് എന്‍ ശ്രവണ പതത്തില്‍ മെല്ലെ തലോടി,
എഴുതുവാന്‍ മറന്ന വരികളിള്‍ പോലും നീ-
ഇന്ന് മറക്കാതെ പാടി തരുന്നു,
നീ എന്നിലെ ഒരു കൊച്ചു തൂലിക
എഴുതട്ടെ ഞാനിതില്‍ ഒരു വരിക്കൂടി;
നിന്റെ തെളിനീരരുവിയില്‍ ഞാനൊഴുക്കിയ
എന്റെ കവിതയുടെ തുണ്ടു കഷ്ണങ്ങള്‍
അന്നെന്റെ മനസിന്റെ സ്പ്ന്ദങ്ങള്‍
ഇന്നവയെല്ലാം വെറും പായലുകളോ,
ഞാന്‍ നിനക്കായ് എഴുതിയ
ഒരു തുണ്ടു കാവ്യ ഭാകം
മറക്കരുതൊരികലും മെന്‍ മന്ദുര സ്മ്രതി
മറക്കില്ല ഞാന്‍ നിന്‍ മധുര ഗീതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ